Thursday, April 16

അറബി കയ്യെഴുത്ത് ശില്പശാലയും കാലിഗ്രാഫി പരിശീലനവും സംഘടിപ്പിച്ചു

തിരൂരങ്ങാടി : ലോക അറബി ഭാഷാ ദിനാഘോഷത്തിന്റെ ഭാഗമായി കക്കാട് ജി .എം.യു.പി സ്കൂൾ അറബി ക്ലബ് സംഘടിപ്പിച്ച അറബി കയ്യെഴുത്ത്- കാലിഗ്രാഫി ശില്പശാല തിരൂരങ്ങാടി നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷൻ ഇക്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു

പ്രഥമ അധ്യാപകൻ എം.ടി അയ്യൂബ് അധ്യക്ഷനായി ടി.ടി മുഹമ്മദ് ബദവി പരിശീലനത്തിന് നേതൃത്വം നൽകി. അധ്യാപകരായ ടി.പി അബ്ദുസലാം, ഒ.കെ മുഹമ്മദ് സാദിഖ്, പി.പി സുഹ്റാബി, കെ.ഇബ്രാഹീം, എം.ടി ഫവാസ് ,എ .ഒ പ്രശാന്ത് പ്രസംഗിച്ചു

error: Content is protected !!