നിങ്ങള്‍ നിന്ന് കൊണ്ടാണോ വെള്ളം കുടിക്കുന്നത് ? എങ്കില്‍ ഇത് കൂടി അറിഞ്ഞിരുന്നോളൂ

ദാഹിക്കുമ്പോള്‍ നമ്മള്‍ ആദ്യം ചെയ്യുന്നത് വെള്ളം കുടിയ്ക്കുകയാണ്. അപ്പോള്‍ നമ്മള്‍ നിന്നുകൊണ്ടാണോ ഇരുന്നുകൊണ്ടാണോ വെള്ളം കുടിയ്ക്കുക എന്ന് ആരും ശ്രദ്ധിക്കാറില്ല. എന്നാല്‍ ഇനിമുതല്‍ അതുംകൂടി ശ്രദ്ധിച്ചിട്ടു വേണം വെള്ളം കുടിയ്ക്കാന്‍. കാരണം പുതിയ പഠനങ്ങള്‍ പറയുന്നത് നിന്നുകൊണ്ട് വെള്ളം കുടിയ്ക്കരുത് എന്നാണ്.

നിന്നു കൊണ്ട് വെള്ളം കുടിക്കുമ്പോള്‍ അത് ശ്വാസനാളത്തെയും അന്നനാളത്തെയും അപകടത്തിലാക്കും. ഇവിടേക്കുള്ള ഓക്സിജന്‍ വിതരണത്തെ സമ്മര്‍ദത്തിലാക്കുകയാണ് ഈ വെള്ളം കുടി ചെയ്യുന്നത്. സ്ഥിരമായി ഈ പ്രവര്‍ത്തി തുടര്‍ന്നാല്‍ വൈകാതെ അത് ഹൃദയത്തിനും സമ്മര്‍ദം നല്‍കും. അതിനാല്‍ ഇരുന്നു കൊണ്ട് സാവധാനം മാത്രമാണ് വെള്ളം കുടിക്കേണ്ടതെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. ശരീരത്തിന് സമ്മര്‍ദം നല്‍കാതെ പതിയെ വേണം വെള്ളം കുടിക്കാന്‍. ഇല്ലെങ്കില്‍ ലഭിക്കുക വിപരീതഫലമാകും. അതുകൊണ്ട് ഇനിമുതല്‍ പരമാവധി നിന്നുകൊണ്ട് വെള്ളം കുടിയ്ക്കാതിരിക്കാന്‍ എല്ലാവരും ശ്രമിക്കുക.

error: Content is protected !!