Thursday, July 10

വളര്‍ത്ത് കോഴികളെ കൂട്ടത്തോടെ കൊന്ന നിലയില്‍

മൂന്നിയൂര്‍ : വളര്‍ത്ത് കോഴികളെ കൂട്ടത്തോടെ അജ്ഞാത ജീവി കൊന്ന നിലയില്‍ കണ്ടെത്തി. മുട്ടിച്ചിറ ചോനാരിക്കടവില്‍ കുറുപ്പത്ത് മണമ്മല്‍ അസീസിന്റ വീട്ടിലാണ് പതിനൊന്ന് വളര്‍ത്ത് കോഴികളെ കൂട്ടത്തോടെ അജ്ഞാത ജീവി കൊന്ന നിലയില്‍ കണ്ടെത്തിയത്. രാത്രി മുഴുവന്‍ കോഴികളെയും കൂട്ടില്‍ അടച്ചതായിരുന്നു. രാവിലെ നോക്കിയപ്പോള്‍ കൂടിന് പുറത്ത് കോഴികളെ കൊന്ന നിലയില്‍ കാണപ്പെടുകയായിരുന്നു. സമാനമായ സംഭവം രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തെ മറ്റ് വീടുകളിലും ഉണ്ടായിരുന്നു.

error: Content is protected !!