‘എന്റെ നാട്, ലഹരിമുക്ത നാട്’ ; മനുഷ്യചങ്ങല പോസ്റ്റര്‍ പ്രകാശനം ചെയ്തു

പരപ്പനങ്ങാടി : പാലത്തിങ്ങല്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന ‘എന്റെ നാട്, ലഹരിമുക്ത നാട്’ കാമ്പയിനിന്റെ ഭാഗമായി ജനുവരി 25 ന് പാലത്തിങ്ങലില്‍ വെച്ച് നടത്തുന്ന മനുഷ്യച്ചങ്ങലയുടെ പോസ്റ്റര്‍ പ്രകാശനം മെക് സെവന്‍ ഹെല്‍ത്ത് ക്ലബ് ഗ്രണ്ടില്‍ പരപ്പനങ്ങാടി ഫാസ്റ്റ്ട്രാക് കോടതി പബ്ബിക് പ്രേസികൂട്ടര്‍ ഷമ മാലിക് നിര്‍വ്വഹിച്ചു.

ക്യമ്പയിന്‍ ചെയര്‍മാന്‍ താപ്പി അബ്ദുള്ള കട്ടി ഹാജി , കണ്‍വീനര്‍ മുബഷിര്‍ കുണ്ടാണത്ത്, കൗണ്‍സിലര്‍മാരായ സി നിസാര്‍ ഒരു അഹമ്മദ്, അസീസ് കുളത്ത്, അഡ്വ: സി കെ സിദ്ധീഖ്, വി പി മെയ്തീന്‍, റുബി സഫീന, മുഫീദ തസ്‌നി സി കെ,സി ടി നാസര്‍, അബൂബക്കര്‍ എം പി, സുല്‍ഫിക്കര്‍ അലി, സി അബ്ദുറഹ്‌മാന്‍’ ഷാജി സമീര്‍ പാട്ടശ്ശേരി, എം വി ഹബീബ്, നൂര്‍ മുഹമ്മദ്, ആലി ബാവ, ഷംസുദ്ദീന്‍ മുക്കത്ത് , കോയ പിലാശ്ശേരി, സിറാജ് എട്ടിയാടന്‍,എന്നിവര്‍ പങ്കെടുത്തു.

മനുഷ്യ ചങ്ങലയുടെ വിളബര ജാഥയും മെക് സെവന്‍ തിരൂരങ്ങാടി മേഖല സംഗവും ഡിസംബര്‍ 15 ന് രാവിലെ പാലത്തിങ്ങല്‍ ന്യൂ കട്ടില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

error: Content is protected !!