Monday, January 26

ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം

തിരൂരങ്ങാടി :

വീട്ടിലേക്ക് നടന്നു പോകുന്ന യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം. കക്കാട് തൂക്കുമരത്താണ് സംഭവം. ചെമ്മാട് ജ്വല്ലറി ഉടമയായ അവുക്കാദറിന്റെ ഭാര്യ ഹഫ്സത്തിന്റെ സ്വര്ണമാലയാണ് പൊട്ടിക്കാൻ ശ്രമം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഒരു പരിപാടി കഴിഞ്ഞ ശേഷം ബൈക്കിൽ വന്ന അവുക്കാദർ ഹഫ്സത്തിനെ വീടിന് സമീപം റോഡിൽ ഇറക്കി പോയി. ഹഫ്സത്ത് വീട്ടിലേക്ക് പോക്കറ്റ് റോഡിലൂടെ നടന്നു പോകുമ്പോൾ പിറകിൽ ബൈക്കിലെത്തിയ ആൾ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഹഫ്സത്ത് ബഹളം വെച്ചപ്പോൾ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.

error: Content is protected !!