Saturday, March 21

Author: tirurangaditoday

വീട്ടിനുള്ളില്‍ കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി 10 വയസുകാരി മരിച്ചു
Kerala

വീട്ടിനുള്ളില്‍ കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി 10 വയസുകാരി മരിച്ചു

തൃശൂര്‍ : ചേലക്കരയില്‍ വീട്ടിനുള്ളില്‍ കളിച്ചു കൊണ്ടിരിക്കെ ഷാള്‍ കഴുത്തില്‍ കുരുങ്ങി 10 വയസുകാരി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമേല്‍ റെജി - ബ്രിസിലി ദമ്പതികളുടെ ഏക മകള്‍ എല്‍വിനയാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം. മുറിയില്‍ ജനാലയുടെ അരികില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ അബദ്ധത്തില്‍ ഷാള്‍ കുരുങ്ങുകയായിരുന്നു. പുറത്ത് പോയി തിരിച്ചെത്തിയ അച്ഛന്‍ റെജിയാണ് മകളെ ഷാള്‍ കുരുങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്....
Accident, Breaking news

മലപ്പുറത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു

മലപ്പുറം : മേൽമുറി മച്ചിങ്ങലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ കോഡൂർ ഉർദുനഗർ സ്വദേശി പട്ടർ കടവൻ ഉമർ മകൻ ബാദുഷ ആണ് മരിച്ചത്. ലോറിയും ബൈക്കും അപകടത്തിൽപ്പെട്ടാണ് മരണം. ഇന്ന് രാവിലെയാണ് അപകടം. മൃതദേഹം മലപ്പുറം ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ
Local news

കുണ്ടൂര്‍ ഉസ്താദ് 19-ാം ഉറൂസ് മുബാറക്കിന്റെ ഭാഗമായി പ്രാസ്ഥാനിക സംഗമം നടത്തി

തിരൂരങ്ങാടി : അടുത്ത രണ്ട് മുതല്‍ അഞ്ച് വരെ നടക്കുന്ന കുണ്ടൂര്‍ ഉസ്താദ് 19-ാം ഉറൂസ് മുബാറക്കിന്റെ ഭാഗമായി പ്രാസ്ഥാനിക സംഗമം നടത്തി. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ഉദ്ഘാടനം ചെയ്തു. അലി ബാഖവി ആറ്റുപുറം അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി, പരപ്പനങ്ങാടി, തേഞ്ഞിപ്പലം, താനൂര്‍, വൈലത്തൂര്‍, വേങ്ങര, കോട്ടക്കല്‍ സോണ്‍, ഡിവിഷന്‍ കേരള മുസ്‌ലിം ജമാഅത്ത്, എസ് എം എ, എസ് വൈ എസ്, എസ് എസ് എഫ് ഭാരവാഹികള്‍ പ്രതിനിധികളായി പങ്കെടുത്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍ റഹ്മാന്‍ ഫൈസി, അബ്ദുല്‍ മജീദ് അഹ്‌സനി ചെങ്ങാനി, മുഹമ്മദലി സഖാഫി കൊളപ്പുറം, അബ്ദുല്‍ ഹഫീള് അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ അഹ്‌സനി മമ്പീതി, മുഹമ്മദ് ബാഖവി ചേലേമ്പ്ര, ബാവ ഹാജി, ലത്വീഫ് ഹാജി കുണ്ടൂര്‍ പ്രസംഗിച്ചു...
Malappuram

വാഹനാപകടത്തില്‍ പരുക്കേറ്റയാള്‍ക്ക് ഇന്‍ഷുറന്‍സ് തുക നല്‍കിയില്ല; നഷ്ടപരിഹാരവും ഇന്‍ഷുറന്‍സ് തുകയും നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി

മലപ്പുറം : വാഹനാപകടത്തില്‍ പരുക്കേറ്റയാള്‍ക്ക് ഇന്‍ഷുറന്‍സ് തുക നിഷേധിച്ചെന്ന പരാതിയില്‍ നഷ്ടപരിഹാരവും ഇന്‍ഷുറന്‍സ് തുകയും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി. മലപ്പുറോ കോഡൂര്‍ ഊരോത്തൊടിയില്‍ അബ്ദുറസാഖ് നല്‍കിയ പരാതിയില്‍ മാഗ്മാ എച്ച്.ഡി.ഐ പൂനാവാല ഫിന്‍കോര്‍പ്പ് കമ്പനിക്കെതിരയൊണ് വിധി. അബ്ദുറസാഖ് സ്വന്തം മോട്ടോര്‍സൈക്കിളില്‍ യാത്ര ചെയ്യുമ്പോള്‍ പിറകില്‍ നിന്നും വന്ന കാര്‍ ഇടിച്ച് ഗുരുതരമായ പരുക്കേറ്റിരുന്നു. ചികില്‍സ തീര്‍ന്നപ്പോള്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച് 75% ശാരീരിക അവശതയുള്ളതായി സര്‍ട്ടിഫിക്കറ്റ് നല്‍കി. വാഹന ഉടമയെന്ന നിലയില്‍ അപകടത്തില്‍ മരണപ്പെടുകയോ 50% ത്തില്‍ അധികമായ ശാരീരിക അവശത ഉണ്ടാവുകയോ ചെയ്താല്‍ പതിനഞ്ച് ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുക നല്‍കണമെന്ന പോളിസി വ്യവസ്ഥ പ്രകാരം ആനുകൂല്യത്തിനായി അപേക്ഷിച്ചെങ്കിലും തുക അനുവദിച്ചില്ല. മതിയായ രേ...
Kerala

ബസ് കാത്തുനില്‍ക്കുന്നതിനിടെ റോഡില്‍ തളര്‍ന്നു വീണ വിദ്യാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു

പാലക്കാട് : ബസ് കാത്തുനില്‍ക്കുന്നതിനിടെ കൂറ്റനാട് റോഡില്‍ തളര്‍ന്നു വീണ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. കറുകപുത്തൂര്‍ ഇഞ്ചീരിവളപ്പില്‍ ലത്തീഫിന്റെയും റെജിലയുടെയും മകനായ മുഹമ്മദ് സിയാന്‍(15) ആണ് മരിച്ചത്. കൂറ്റനാട് അല്‍ അമീന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയ്ക്കായിരുന്നു സിയാന്‍ കുഴഞ്ഞു വീണത്. കൂടെയുണ്ടായിരുന്ന സഹപാഠിയും അധ്യാപികയും മറ്റുള്ളവരും ചേര്‍ന്ന് ഉടന്‍തന്നെ വിദ്യാര്‍ത്ഥിയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച രാവിലെ 10 മണിയോടെ മരിക്കുകയായിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. കബറടക്കം ഇന്ന് രാവിലെ കറുകപുത്തൂര്‍ ജുമാ മസ്ജിദില്‍ നടന്നു. സഹോ...
Local news

സംസ്ഥാന അമേച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് പരപ്പനാട് വാക്കേഴ്സ് താരത്തിന് ഗോൾഡ് മെഡൽ

പരപ്പനങ്ങാടി : - പാലക്കാട് , വടക്കഞ്ചേരിയിൽ വെച്ച് നടക്കുന്ന സംസ്ഥാന ജൂനിയർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗം 81+ kg വിഭാഗത്തിൽ പരപ്പനങ്ങാടി സ്വദേശി പവന പവലിന് സ്വർണ്ണ മെഡൽ . സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ കീഴിലുള്ള കൊല്ലം ജില്ലാ ഡിസ്ട്രിക് സ്പോർട്സ് അക്കാഡമി യിൽ കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ കോച്ച് മനോജ് കുമാർ ആർ.കെ യുടെ കീഴിലാണ് ഇപ്പോൾ പരിശീലനം നടത്തുന്നത്. കൊല്ലം എസ്സ് എൻ ട്രസ്റ്റ് സ്കൂളിലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് . പരപ്പനങ്ങാടി നെടുവ ചോനാം കണ്ടത്തിൽ രാമനാഥ്പവലി ൻ്റെയും ശങ്കരത്ത് സന്ധ്യയുടെയും മകളാണ്. പവിത്ര, ശ്രീ ശിവ എന്നിവർ സഹോദരങ്ങളാണ്....
Malappuram

വയനാടിലെ ദുരിതബാധിതരായ വിദ്യാര്‍ത്ഥികള്‍ക്കായി പഠനോപകരണങ്ങള്‍ നല്‍കി ചെട്ടിയാന്‍ കിണര്‍ ഗവ. ഹൈസ്‌കൂള്‍

വയനാടിലെ ദുരിതബാധിതരായ വിദ്യാര്‍ത്ഥികളായി പഠനോപകരണങ്ങള്‍ നല്‍കി ചെട്ടിയാന്‍ കിണര്‍ ഗവ. ഹൈസ്‌കൂള്‍. വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ചെട്ടിയാന്‍ കിണര്‍ ഗവ. ഹൈസ്‌കൂള്‍ ജൂനിയര്‍ റെഡ് ക്രോസ്, അംഗങ്ങള്‍ ദുരിത ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ സംഭാവന നല്‍കിയത്. തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.പി അനിത പഠനോപകരണങ്ങള്‍ സ്വീകരിച്ചു. ഹെഡ്മാസ്റ്റര്‍ ഫോറം കണ്‍വീനര്‍മാരായ അബ്ദുല്‍ റഷീദ് കെ, അനില്‍ കുമാര്‍ എന്‍.പി, മുഹ്‌യദീന്‍.എ, വിദ്യാര്‍ത്ഥി പ്രതിനിധികളായ മെഹ്‌റിന്‍, ആയിഷ മിന്‍ഹ, നാസിം ഇര്‍ഫാന്‍, ആദര്‍ശ്, സബ മെഹ്‌റിന്‍, ജൂനിയര്‍ റെഡ് ക്രോസ് കൗണ്‍സിലര്‍ അസൈനാര്‍ എടരിക്കോട് എന്നിവര്‍ സംബന്ധിച്ചു....
Kerala

തിരൂരില്‍ അഞ്ച് വയസുകാരി വീടിന് സമീപത്തെ കുളത്തില്‍ വീണ് മരിച്ച നിലയില്‍

തിരൂര്‍ : തിരൂരില്‍ അഞ്ച് വയസുകാരി കുളത്തില്‍ വീണ് മരിച്ച നിലയില്‍. ഇടിയാട്ട് പറമ്പില്‍ പ്രഭിലാഷിന്റെ മകള്‍ ശിവാനി (5) ആണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വീടിന് സമീപത്തെ കുളത്തില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അബദ്ധത്തില്‍ കുളത്തില്‍ വീണതാണെന്നാണ് പ്രഥമിക നിഗമനം....
Local news, Malappuram

കായകല്‍പ്പ് അവാര്‍ഡ് തിളക്കത്തില്‍ മലപ്പുറം ജില്ല ; സംസ്ഥാനതലത്തില്‍ സബ് ജില്ലാആശുപത്രികളില്‍ രണ്ടാം സ്ഥാനം നേടി തിരൂരങ്ങാടി താലൂക്ക് ആശുപത്രി

തിരൂരങ്ങാടി : സംസ്ഥാന കായകല്‍പ്പ് അവാര്‍ഡില്‍ മലപ്പുറം ജില്ലയക്ക് വിജയത്തിളക്കം. ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ക്കായി ഒരു കോടിയോളം രൂപയുടെ സമ്മാനമാണ് ലഭിച്ചത്. മലപ്പുറത്തിന്റെ ആരോഗ്യമേലയുടെ വളര്‍ച്ച സൂചിപ്പിക്കുന്നതാണ് മലപ്പുറത്തിന് ലഭിച്ച കായകല്‍പ്പ് അവാര്‍ഡ്. സംസ്ഥാനതലത്തില്‍ ജില്ലാ ആശുപത്രികളില്‍ 91.75 ശതമാനം മാര്‍ക്ക് നേടി പൊന്നാനി ഡബ്ല്യൂ ആന്റ് സി ആശുപത്രി ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപയുടെ അവാര്‍ഡിന് അര്‍ഹരായി. അതു കൂടാതെ പൊന്നാനി ഡബ്ല്യു ആന്റ് സിക്ക് 94.74 ശതമാനം മാര്‍ക്കോടെ പരിസ്ഥിതി സഹൃദ ആശുപത്രിക്കുളള 10 ലക്ഷം രൂപയുടെ അവാര്‍ഡും ലഭിച്ചു. സംസ്ഥാതലത്തില്‍ ജില്ലാആശുപത്രികളില്‍ 88.21 ശതമാനം മാര്‍ക്കോടെ രണ്ടാം സ്ഥാനമായ 20 ലക്ഷം രൂപ നിലമ്പൂര്‍ ജില്ലാ ആശുപത്രി കരസ്ഥമാക്കി. സംസ്ഥാനതലത്തില്‍ സബ് ജില്ലാആശുപത്രികളില്‍ രണ്ടാം സ്ഥാനമായ 10 ലക്ഷം രൂപ തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ...
Kerala

സമൂഹത്തിന് വലിയ നഷ്ടം : കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം : മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണം സമൂഹത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. മന്ത്രി എന്ന നിലയിലും നിയമസഭാംഗം എന്ന നിലയിലും ശ്രദ്ധേയമായ സാന്നിധ്യം പ്രകടമാക്കിയ പ്രമുഖ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. നിയമസഭാ ചർച്ചകൾക്ക് സാമൂഹികമായ മാനത്തിനൊപ്പം സാഹിത്യപരമായ മാനം കൂടി ഉൾച്ചേർക്കുന്നതിൽ കുട്ടി അഹമ്മദ് കുട്ടി ശ്രദ്ധിച്ചു. തൻ്റെ നാടിൻ്റെയും താൻ പ്രതിനിധാനം ചെയ്ത ജനവിഭാഗത്തിന്റെയും താല്പര്യങ്ങൾക്ക് വേണ്ടി സഭയിൽ അദ്ദേഹം നിരന്തരം ശബ്ദം ഉയർത്തി. താൻ ഉൾക്കൊള്ളുന്ന സമുദായത്തിന്റെ താൽപര്യ സംരക്ഷണം സാധ്യമാകുന്നത് പൊതുതാൽപര്യ സംരക്ഷണത്തിലൂടെയാണ് എന്ന് വിശ്വസിച്ച മതനിരപേക്ഷ സ്വഭാവമുള്ള നേതാവായിരുന്നു അദ്ദേഹമെന്നും മുഖ്യ...
Local news

തിരൂരങ്ങാടി നൂറുല്‍ ഇസ്‌ലാം മദ്രസയില്‍ അനുമോദന സംഗമം സംഘടിപ്പിച്ചു

തിരൂരങ്ങാടി : നൂറുല്‍ ഇസ്‌ലാം മദ്രസയില്‍ നിന്നും കെ.എന്‍.എം പൊതു പരീക്ഷയില്‍ ഉന്നത മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സംഗമത്തിന്റെ ഉദ്ഘാടനവും അവാര്‍ഡ് ദാനവും വാര്‍ഷിക ജനറല്‍ ബോഡിയും തിരൂരങ്ങാടി മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റി സെക്രട്ടറി എം.കെ. ബാവ നിര്‍വ്വഹിച്ചു. സര്‍ഗ്ഗവേദിയുടെ ഉദ്ഘാടനം യതീംഖാന അഡ്മിസ്‌ട്രേറ്റീവ് ഓഫീസര്‍ എല്‍. കുഞ്ഞഹമ്മദ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.ഒ. ഹംസ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അനുമോദന പ്രസംഗവും റിപ്പോര്‍ട്ട് അവതരണവും മുനീര്‍ താനാളൂര്‍ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളുടെ വിത്യസ്ഥങ്ങളായ കലാപരിപാടികളും നടന്നു. സദര്‍ മുദരിസ് അബു മാസ്റ്റര്‍, കാരാടന്‍ അബ്ദുല്‍ റഷീദ്, ഒ.പി. അനീസ് ജാബിര്‍,പി.ഫഹദ്, വി. അലി, ഖദീജ ,ജംഷീന, മുംതാസ്, സൈനബ,അനീസ് എന്നിവര്‍ പ്രസംഗിച്ചു....
Local news

പുതുക്കി പണിത മുഹ്‌യുദ്ധീന്‍ ജുമാ മസ്ജിദ് വിശ്വാസികള്‍ക്കായി തുറന്ന് നല്‍കി

കടലുണ്ടി : കടലുണ്ടി നഗരം ആനങ്ങാടി ബീച്ച് പുതുക്കി പണിത മുഹ്‌യുദ്ധീന്‍ ജുമാ മസ്ജിദ് വിശ്വാസികള്‍ക്കായി തുറന്ന് നല്‍കി. സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി മഗ് രിബ് നിസ്‌കാരത്തിന് നേതൃത്വം നല്‍കി. മസ്ജിദ് നിര്‍മാണ സമിതി ചെയര്‍മാന്‍ കുന്നുമ്മല്‍ കോയ അധ്യക്ഷത വഹിച്ചു. ഉമ്മര്‍ പാണ്ടി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സത്താര്‍ ആനങ്ങാടി മസ്ജിദ് നാള്‍ വഴികള്‍ എന്ന വിഷയം അതരിപ്പിച്ചു. സയ്യിദ് ഹുസൈന്‍ തങ്ങള്‍ ജമലുല്ലൈലി,സയ്യിദ് മിന്‍ഹാജ് ഹുസൈന്‍ ശിഹാബ് തങ്ങള്‍ പാണക്കാട് പാണക്കാട്,സയ്യിദ് ഉമര്‍ തങ്ങള്‍,സയ്യിദ് യഹ്‌യ തങ്ങള്‍ ജമലുല്ലൈലി, താഹിര്‍ സഖാഫി, കെ വേലായുധന്‍ (എം ഡി സന്തോഷ് ഫാര്‍മസി), നസ്‌റുദ്ധീന്‍ പി (മിനാര്‍ സ്റ്റീല്‍ ) ഇബ്രാഹിം അന്‍വരി, കാസ്മി കെ പി, കോയമോന്‍ കെ എം പി,മൊയ്ദീന്‍കോയ സി. എം, മുഹമ്മദ് കെ എം പി, അബ്ദുറഹ്മാന്...
Kerala

മുന്‍മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി വിടവാങ്ങി

താനൂർ: മുന്‍മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 77 വയസ്സായിരുന്നു. ജനാസ കബറക്കം ഇന്ന് ഞായർ (11/08/24)രാത്രി 8:30 ന് താനൂരിലെ വടക്കെ പള്ളിയിൽ 2004 ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശവകുപ്പ് മന്ത്രിയായിരുന്നു. 1992 ഉപതെരഞ്ഞെടുപ്പില്‍ താനൂരില്‍ നിന്നും 1996 ലും 2001ലും തിരൂരങ്ങാടിയില്‍ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി എംഎല്‍എ ആയത്. 1953 ജനുവരി 15ന് കെ. സെയ്താലിക്കുട്ടി മാസ്റ്ററുടെ മകനായി ജനിച്ചു. വായനയും എഴുത്തും ജീവിത സപര്യയാക്കിയ അദ്ദേഹം മുസ്‌ലിംലീഗിന്റെ ധൈഷണിക മുഖമായിരുന്നു. 1992ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരിൽനിന്നും 1996ലും 2001ലും തിരൂരങ്ങാടിയിൽനിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തിരൂരങ്ങാടിയിൽ നിന്ന് വിജയിച്ച് തദ്ദേശ വകുപ്പ് മന്ത്രിയും ആയിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് അപകടത്തിൽ പരിക്കേറ്റിരുന്നു. പി.സീതിഹാജിയുടെ മരണത്തെ തുടർന്ന് താ...
Local news

വഹാബ് വെളിയിലാണ് ; ആറാം ക്ലാസില്‍ വച്ച് പിതൃ സഹോദരന്റെ ഹോട്ടലില്‍ നിന്ന് തുടങ്ങിയ പാചക മേഖലയോടുള്ള ബന്ധം, വയനാട് ഉരുള്‍ പൊട്ടലില്‍ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് മൂന്ന് നേരം ഭക്ഷണം പാചകം ചെയ്യുന്നരില്‍ തിരൂരങ്ങാടി സ്വദേശിയും

വയനാട് : വയനാട് ഉരുള്‍പൊട്ടലുണ്ടായ ദിവസം മുതല്‍ ഇന്നോളം വരെ മേപ്പാടി സെന്റ് ജോസഫ് യു പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ ദിനേന 600 പേര്‍ക്ക് മൂന്ന് നേരവും ഭക്ഷണം പാചകം ചെയ്യുന്ന സംഘത്തിലെ പ്രധാനികളില്‍ ഒരാളാണ് തിരൂരങ്ങാടി സ്വദേശി. തിരൂരങ്ങാടി ചുള്ളിപ്പാറ് സ്വദേശി വെളിയില്‍ വഹാബ് ആണ് ക്യാമ്പിലെ ദുരിത ബാധിതര്‍ക്ക് ഭക്ഷണം പാചകം ചെയ്യുന്നവരില്‍ ഒരാള്‍. കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് ഭക്ഷണപാചകം നടക്കുന്നത്. ഒരേ സമയം നെഹ്‌റു യുവ കേന്ദ്രയുടെ റിസോഴ്‌സ് പേഴ്‌സണായും, കേരള സംസ്ഥാന കുക്കിംഗ് വര്‍ക്കേഴ്‌സ് യൂനിയന്റെ മലപ്പുറം ജില്ലാ സിക്രട്ടറിയായുമൊക്കെ സേവനം അനുഷ്ടിച്ചിട്ടുള്ള വഹാബ് സേവനമാണ് ജീവിതം എന്ന ശൈലിക്കാരനാണ്. കേരളത്തിനകത്തും പുറത്തും സേവന സന്നദ്ധനായി എപ്പോഴും തിരക്കിലായിരിക്കും വഹാബ്. യൂത്ത് ക്ലബ്ബുകളില്‍ ട്രൈനറായും, ലൈഫ് സ്‌കില്‍ മോട...
Local news

പെരുവള്ളൂർ പഞ്ചായത്ത് സ്റ്റേഡിയം, നീന്തൽ കുളം നിർമാണം ഉടൻ പൂർത്തിയാക്കണം ; ആർ ജെ ഡി

പെരുവള്ളൂർ : നിർമാണം ഏറെക്കുറെ പൂർത്തിയായ പെരുവള്ളൂർ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ അവസാന ഘട്ട മിനുക്കു പണികൾ ഉടൻ പൂർത്തിയാക്കി പൊതു ജനങ്ങൾക്ക് തുറന്നു കൊടുക്കുവാൻ വേണ്ട സത്വര നടപടികൾ കൈക്കൊള്ളണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ ജെ ഡി ) മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്‌ എഞ്ചിനിയർ ടി മൊയ്‌തീൻ കുട്ടി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറെ കണ്ട് ആവശ്യപ്പെട്ടു. പകർച്ച വ്യാധികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നിർമാണം പൂർത്തിയായ നീന്തൽ കുളത്തിന് ഉന്നത നിലവാരമുള്ള ജല ശുദ്ധീകരണ സംവിധാനം കൂടി ഏർപ്പെടുത്തി പഞ്ചായത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് നീന്തൽ പഠിക്കാൻ സജ്ജമാക്കണമെന്നുംജല ലഭ്യത ഉറപ്പു വരുത്താൻ ഇരുപതടി വ്യാസമുള്ള കിണർ അടിയന്തിരമായി കുഴിക്കാൻ വേണ്ട നടപടികളും സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. സ്റ്റേഡിയം പ്രവർത്തന സജ്ജമാക്കുന്നതിന് മറ്റു തടസ്സങ്ങൾ ഒന്നും ഇല്ലെന്നും ലവലി...
Local news

കാല്‍ നൂറ്റാണ്ട് സ്‌കൂള്‍ പിടിഎ പ്രസിഡന്റായിരുന്ന എന്‍കെ ഹസ്സന്‍കുട്ടിയെ ആദരിച്ചു

തിരൂരങ്ങാടി : 25വര്‍ഷം മമ്പുറം ജിഎംഎല്‍എപി സ്‌കൂളില്‍ പിടിഎ പ്രസിഡന്റ് ആയിരുന്ന എന്‍കെ ഹസ്സന്‍കുട്ടിയെ വ്യാപാര വ്യവസായി ദിനത്തില്‍ മമ്പുറം വെട്ടം യൂണിറ്റ് വ്യാപാര വ്യവസായി ആദരിച്ചു. പുതിയ പിടിഎ പ്രസിഡന്റായി ആബിദ് കൈതകത്തിനെയാണ് തെരഞ്ഞെടുത്തത്. വെട്ടം യൂണിറ്റ് വ്യാപാര വ്യവസായി പ്രസിഡന്റ് കൂടി ആണ് ഇദ്ദേഹം. വാര്‍ഡ് മെമ്പര്‍ ജുസൈറ മന്‍സൂര്‍, സ്‌കൂള്‍ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ ബഷീര്‍ മമ്പുറം, മഹല്ല് സെക്രട്ടറി എകെ മൊയ്ദീന്‍കുട്ടി, വ്യാപാര വ്യവസായി മമ്പുറം വെട്ടം യൂണിറ്റ് സെക്രട്ടറിയും ജില്ല കമ്മിറ്റി അംഗവുമായ റാഫി, മാട്ടുമ്മല്‍ വ്യാപാര വ്യവസായി യൂത്ത് വിംഗ് സെക്രട്ടറി ഇല്യാസ്,് സ്‌ക്കൂള്‍ പ്രധാനാധ്യാപിക നദീറ മറ്റു സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു...
Local news

പരപ്പനങ്ങാടിയില്‍ തീവണ്ടി തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല ; പൊലീസ്

പരപ്പനങ്ങാടി : 2 ദിവസം മുന്‍പ് പരപ്പനങ്ങാടിയില്‍ തീവണ്ടി തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പരപ്പനങ്ങാടി പോലീസ്. കഴിഞ്ഞ ദിവസമാണ് പരപ്പനങ്ങാടിയില്‍ ഏകദേശം 70 വയസ്സ് പ്രായം തോന്നിക്കുന്ന 165 സെ.മി ഉയരവും കറുത്ത തടിച്ച ഇയാള്‍ അപകടത്തില്‍പെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചതായി പരപ്പനങ്ങാടി എസ്.ഐ റഫീഖ് അറിയിച്ചു....
Kerala

കായലില്‍ വീണ് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി : നെട്ടൂരില്‍ കായലില്‍ വീണ് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. നിലമ്പൂര്‍ സ്വദേശികളായ ഫിറോസ് ഖാന്‍ മുംതാസ് ദമ്പതികളുടെ മകളായ ഫിദ (16) ആണ് മരിച്ചത്. വലയില്‍ കുടുങ്ങിയ നിലയില്‍ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് ഫിദ, നെട്ടൂര്‍ കായലില്‍ ഒഴുക്കില്‍പെട്ടത്. ഭക്ഷണമാലിന്യം കളയാന്‍ പുഴയില്‍ ഇറങ്ങിയപ്പോള്‍ കാല്‍ ചെളിയില്‍ താഴ്ന്ന് വെള്ളത്തില്‍ വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫും ചേര്‍ന്നു തിരച്ചിലിന് നടത്തിയിരുന്നു. ഫിദയും കുടുംബവും പ്രദേശത്ത് ഒന്നര മാസമായിട്ട് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. പനങ്ങാട് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്....
Local news

പരപ്പനങ്ങാടിയിലും ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം; ഉഗ്രശബ്ദം കേട്ടെന്ന് നാട്ടുകാർ, വേങ്ങരയിലെ വിവിധ ഭാഗങ്ങളിലും ഉണ്ടായതായി റിപ്പോർട്ട്

പരപ്പനങ്ങാടി : വയനാടിന് പുറമെ പരപ്പനങ്ങാടിയിലും ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം. ചെട്ടിപ്പടി, കീഴ്ച്ചിറ പച്ചേരിപ്പാടം ഭാഗങ്ങളിലാണ് പ്രകമ്പനമുണ്ടായത്. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ ഉഗ്രശബ്ദത്തോടെ പ്രകമ്പനമുണ്ടായെന്നാണ് പ്രദേശവാസികൾ പറയുന്നത്. വീട്ടുകാർ രാവിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങാനിരിക്കെ ഉഗ്രശബ്ദമുണ്ടായതായും ജനൽചില്ലുകൾ കുലുങ്ങിയതായും പച്ചേരിപ്പാടത്തെ പാറക്കൽ ഉദയൻ പറഞ്ഞു. അതേസമയം വേങ്ങരയിലെ വിവിധ ഭാഗങ്ങളിലും ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം ഉണ്ടായതായി സ്ഥിരികരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട് . എ ആർ നഗർ വി കെ പടിയിലും വേങ്ങര കണ്ണാട്ടിപടിയിലും ഉണ്ടായതയാണ് റിപ്പോർട്ട്. എന്നൽ ഔദ്യോഗികമായി സ്ഥിരീകരണം ഉണ്ടായിട്ടില്ല ....
Local news

ഊരകം മല : ജില്ലയെ കാത്തിരിക്കുന്നത് വന്‍ ദുരന്തം: പിഡിപി

മലപ്പുറം : ഊരകം മലയിലൂടെ ജില്ലയെ കാത്തിരിക്കുന്നത് വന്‍ ദുരന്തമാണെന്ന് പി.ഡി.പി മലപ്പുറം ജില്ലാ കമ്മറ്റി. ഊരകം മലയുടെ വിവിധ ഭാഗങ്ങളില്‍ ലൈസന്‍സ് ഉള്ളതും ഇല്ലാത്തതുമായ നിരവധി കരിങ്കല്‍ ക്വാറി, ക്രഷറുകള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. മലയിലെ കരിങ്കല്ല് പാറകളും കുന്നുകളും ഈ രീതിയില്‍ പൊട്ടിക്കുകയാണെങ്കില്‍ അവിടെ മണ്ണും ഉരുളന്‍ കല്ലുകളും മാത്രം അവശേഷിക്കും. കിലോമീറ്ററുകളോളം വിസ്തൃതിയില്‍ ഇങ്ങനെ നിരന്ന് കിടക്കുന്ന മണ്ണില്‍ ശക്തമായ മഴ പെയ്താല്‍ അതുമൂലം ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും അതിന്റെ ഭീതി പറഞ്ഞറിയിക്കാന്‍ പറ്റാത്തതും നിലവില്‍ വയനാട്ടിലെ ചൂരല്‍മലയില്‍ സംഭിച്ച ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തേക്കാള്‍ ഭയാനകരവുമായിരിക്കും. ഇത് മലപ്പുറം ജില്ലയിലെ പല മേഖലയെയും സാരമായി ബാധിക്കുമെന്നും പിഡിപി മുന്നറിയിപ്പ് നല്‍കി. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം രണ്ടായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതും ചെങ്കുത്തായി ...
Malappuram

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയായി കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍

കൊണ്ടോട്ടി : കൊണ്ടോട്ടി നഗരസഭയെ ഇനി കോണ്‍ഗ്രസിലെ നിത ഷഹീര്‍ നയിക്കും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയായാണ് നിതാ ഷഹീര്‍ സ്ഥാനമേല്‍ക്കുന്നത്. യുഡിഎഫ് ധാരണ പ്രകാരം മുസ്‌ലിം ലീഗിലെ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിലെ നിത ഷഹീര്‍ തിരഞ്ഞെടുക്കപ്പെട്ടത്. നീറാട് വാര്‍ഡ് കൗണ്‍സിലര്‍ ആയ നിത ഷഹീറിനെ അധ്യക്ഷയായി തിരഞ്ഞെടുത്തു. കെ.പി.നിമിഷ ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ആകെ 40 വോട്ടില്‍ 32 വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 6 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 2 വോട്ടുകള്‍ അസാധുവായി. നേരത്തെ യുഡിഎഫ് ധാരണ പ്രകാരമായിരുന്നു മുസ്‌ലിം ലീഗിലെ സി.ടി.ഫാത്തിമത്ത് സുഹ്‌റാബി സ്ഥാനം ഒഴിഞ്ഞത്....
Kerala

വയനാട്ടില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും കുലുക്കവും; പരിഭ്രാന്തരായി ജനം, പ്രദേശവാസികളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം

കല്‍പ്പറ്റ : വയനാട്ടില്‍ പലയിടത്തും ഭൂമിക്കടിയില്‍ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍. കുറിച്യര്‍മല, പിണങ്ങോട് മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കല്‍ ഗുഹ എന്നിവിടങ്ങളോടു ചേര്‍ന്ന ചില പ്രദേശങ്ങളിലാണ് ഭൂമികുലുക്കമുണ്ടായതായി നാട്ടുകാര്‍ പറയുന്നത്. രാവിലെ 10 മണിയോടെയാണ് സംഭവം. നെന്മേനി വില്ലേജിലെ സ്ഥലങ്ങളിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രദേശവാസികളോട് ഒഴിഞ്ഞുപോകാന്‍ റവന്യു വകുപ്പ് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും വില്ലേജ് ഓഫിസര്‍മാരോടു സംഭവസ്ഥലത്തെത്താന്‍ നിര്‍ദേശം നല്‍കിയതായും വൈത്തിരി തഹസില്‍ദാര്‍ പറഞ്ഞു. ആദ്യം കേട്ട ശബ്ദം ഇടിവെട്ടിയതാവാമെന്നാണ് നാട്ടുകാര്‍ പലരും കരുതിയത്. എന്നാല്‍ അതല്ലെന്ന് പിന്നീട് മനസിലായി. ഉഗ്ര ശബ്ദത്തിന് പിന്നാലെ ഭൂമി കുലുങ്ങുകയും ചെയ്തതോടെ ജനം പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടിയതായും നാട്ടുകാര്‍ പറയുന്നു....
Kerala

മാലിന്യം കളയാന്‍ പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കാല് വഴുതി കായലില്‍ വീണ് കാണാതായി ; തിരച്ചില്‍ പുരോഗമിക്കുന്നു

കൊച്ചി: കൊച്ചി നെട്ടൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കായലില്‍ വീണു. 16 വയസ്സുകാരി ഫിദയാണ് കായലില്‍ വീണത്. മാലിന്യം കളയാന്‍ പോയപ്പോള്‍ കാല് വഴുതി വീഴുകയായിരുന്നു. പനങ്ങാട് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. നിലമ്പൂര്‍ സ്വദേശികളായ ഫിറോസ് ഖാന്‍ മുംതാസ് ദമ്പതികളുടെ മകളാണ് ഫിദ. ഇവര്‍ പ്രദേശത്ത് ഒന്നര മാസമായിട്ട് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കായലില്‍ നല്ല ഒഴുക്കുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുട്ടിക്കായി സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്. ഫയര്‍ ഫോഴ്‌സിന്റെ സ്‌കൂബ ടീമ്മും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്....
Local news

കുടുംബശ്രീയുടെ ഹോം ഷോപ്പ് പദ്ധതിക്ക് അബ്ദുറഹ്മാന്‍ നഗര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി

എആര്‍ നഗര്‍ : കുടുംബശ്രീ ഉത്പാദകരുടെ ഉത്പ്പന്നങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതിക്ക് അബ്ദുറഹ്മാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡില്‍ തുടക്കം കുറിച്ചു. ഹോം ഷോപ്പ് പദ്ധതിയുടെ വാര്‍ഡ് തല ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ മുഹമ്മദ് പുതുക്കുടി ഹോം ഷോപ്പ് ഉത്പ്പന്നം കൃഷ്ണദാസ് മാഷിന് നല്‍കി നിര്‍വഹിച്ചു. കുടുംബശ്രീലെ വനിതാ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ളതും മായം കലരാത്തതുമായ ഉത്പന്നങ്ങള്‍ വാര്‍ഡ് തലങ്ങളില്‍ പരിശീലനം ലഭിച്ച ഹോം ഷോപ്പ് ഓണര്‍മാര്‍ മുഖേന ഓരോ വീട്ടുപടിക്കലും എത്തിക്കുന്ന സാമൂഹിക വിപണന സംവിധാനമാണ് ഹോം ഷോപ്പ് പദ്ധതിയിലൂടെ വിഭാവനം ചെയുന്നത്. കുടുംബശ്രീ വനിതകള്‍ക്ക് തൊഴില്‍ ഉറപ്പാക്കാനാണ് കുടുംബശ്രീ ജില്ലാ മിഷന്‍ ലഷ്യമിടുന്നത്....
National

മക്കയിൽ പിതാവിൻ്റെ ഖബറടക്കം പൂർത്തിയാക്കി മടങ്ങുന്നതിനിടെ മകൻ വാഹനാപകടത്തിൽ മരിച്ചു

മക്ക : മക്കയിൽ പിതാവിൻ്റെ ഖബറടക്കം പൂർത്തിയാക്കി മടങ്ങുന്നതിനിടെ മകൻ വാഹനാ പകടത്തിൽ മരിച്ചു. നേരത്തെ ഹജ്ജിനിടെ കാണാതായ വാഴയൂർ സ്വദേശി മണ്ണിൽ കടവത്ത് മുഹമ്മദിൻ്റെ മകൻ റിയാസാണ് മരിച്ചത്. ഭാര്യയും മക്കളും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
National

സര്‍ക്കാര്‍ ഗൂഢലക്ഷ്യത്തോടെയാണ് പുതിയ വഖഫ് ബില്‍ കൊണ്ടുവരുന്നത് ; ഇടി മുഹമ്മദ് ബഷീര്‍ എംപി

ദില്ലി ; സര്‍ക്കാര്‍ ഗൂഢലക്ഷ്യത്തോടെയാണ് പുതിയ വഖഫ് ബില്‍ കൊണ്ടുവരുന്നതെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി. നിയമനിര്‍മാണ പ്രക്രിയയില്‍ ഒരു തെറ്റായി രീതിയാണ് ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് അജണ്ടയില്‍ ഇത് ചേര്‍ത്തിയിരുന്നില്ല. ഇത് സംബന്ധിച്ച വിവരങ്ങള്‍ പാര്‍ലിമെന്റ് ബിസിനസില്‍ ഇടാതെ പുലരാന്‍ നേരം മാത്രമാണ് പോര്‍ട്ടലില്‍ ഇട്ടത്. വഖഫ് സ്വത്തുക്കളെ തീരെ ഇല്ലാതാക്കുന്ന ഒരു ശ്രമത്തിന്റെ ഭാഗം കൂടിയാണിത്. വഖഫ് സംവിധാനത്തെ ചവിട്ടിമെതിക്കാന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്ന ഒരു നിയമ നിര്‍മാണമാണിതെന്നും എംപി വിമര്‍ശിച്ചു. വഖഫ് ബോര്‍ഡ് നാമമാത്രമായി മാറുന്നു. ബോര്‍ഡ് സര്‍ക്കാറിന്റെ അടിമയായി മാറുന്നതായി ഈ നിയമത്തിലൂടെ പ്രകടമായി തന്നെ മനസ്സിലാക്കാനാവും. കോടികണക്കിന് രൂപയുടെ വഖഫ് സ്വത്ത് ഇന്ത്യയുടെ പല ഭാഗത്തും കയ്യേറ്റം ചെയ്യപ്പെട്ടു കിടക്കുകയാണ്. ഇതില്...
Local news

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന കൊച്ചുകൂട്ടുകാര്‍ക്കായി തന്റെ ഒന്നര വര്‍ഷത്തെ സമ്പാദ്യകുടുക്ക പൊട്ടിച്ച് യുംന

പരപ്പനങ്ങാടി : വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന കൊച്ചുകൂട്ടുകാര്‍ക്ക് കൈത്താങ്ങുമായി തഅലിമുല്‍ ഇസ്ലാം ഹൈസ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി. കിണറ്റിങ്ങലകത്ത് യൂനുസിന്റെയും റാഷിദയുടെയും മകള്‍ യുംന ഹസീനാണ് വയനാട്ടിലെ കൊച്ചുകൂട്ടുകാര്‍ക്കായി തന്റെ സമ്പാദ്യകുടുക്കയിലെ തുക കൈമാറി മാതൃകയായത്. തന്റെ കുഞ്ഞനിയന് കളിപ്പാട്ടങ്ങളും, പുത്തന്‍ വസ്ത്രങ്ങളും വാങ്ങുന്നതിന് വേണ്ടി ശേഖരിച്ച ഒന്നര വര്‍ഷത്തെ തന്റെ സമ്പാദ്യം വയനാട്ടിലെ എല്ലാം നഷ്ടമായ കൂട്ടുകാര്‍ക്ക് പഠനസാമഗ്രിഹകള്‍ വാങ്ങാന്‍ ഉപയോഗിക്കണമെന്നാണ് യുംന എന്ന കൊച്ചു മിടുക്കിയുടെ ആഗ്രഹം. വയനാട്ടിലെ വിദ്യാര്‍ഥികള്‍ക്കായി സ്‌കൂള്‍ കിറ്റ് ശേഖരത്തിനായുള്ള പദ്ധതിയിലേക്കാണ് തുക നല്‍കിയത്. സ്‌കൂള്‍ അധികൃതരുടെ സാന്നിധ്യത്തില്‍ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല ഓഫീസര്‍ അനിത ടീച്ചറെ കുടുക്ക ഏല്പിച്ചു. കഴിഞ്ഞ ദിവസം വയനാട്ടിലെ ഉരുള്‍പൊട്ടലിനെക്...
Malappuram

പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പില്‍ നജീബ് കാന്തപുരത്തിന് ആശ്വാസം ; വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി

കൊച്ചി : പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. എതിര്‍ സ്ഥാനാര്‍ഥി സിപിഎം സ്വതന്ത്രന്‍ കെ.പി മുഹമ്മദ് മുസ്തഫ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് സി.എസ്. സുധയുടെ ബെഞ്ച് തള്ളിയത്. സാങ്കേതിക കാരണങ്ങളുടെ പേരില്‍ മണ്ഡലത്തിലെ 340 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയില്ല എന്നും ഇവയില്‍ 300 ഓളം വോട്ടുകള്‍ തനിക്കു ലഭിക്കേണ്ടതായിരുന്നു എന്നുമായിരുന്നു മുസ്തഫയുടെ വാദം. പ്രസൈഡിംഗ് ഓഫീസര്‍ ഒപ്പിട്ടില്ലെന്നായിരുന്നു കാരണം. 38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ നജീബ് കാന്തപുരം തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തിരഞ്ഞെടുപ്പ് രേഖകള്‍ അടങ്ങിയ പെട്ടി കാണാതെ പോയെന്ന് കണ്ടെത്തിയിരുന്നു. ഇതു പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് റജിസ്ട്രാറുടെ ഓഫിസില്‍ നിന്ന് കണ്ടെത്തി. ഈ പെട്ടിക...
Local news

അന്താരാഷ്ട്ര അറബിക് വായനാ മത്സരത്തിലേക്ക് ഇന്ത്യയില്‍ നിന്നും യോഗ്യത നേടി കൊളത്തൂര്‍ സ്വദേശി

മൂന്നിയൂര്‍: ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ നേതൃത്വത്തില്‍ ഒക്ടോബറില്‍ ദുബൈയില്‍ വെച്ച് നടക്കുന്ന അന്താരാഷ്ട്ര അറബിക് വായനാ മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഇന്ത്യയില്‍ നിന്നും കൊളത്തൂര്‍ സ്വദേശി യോഗ്യത നേടി. കൊളത്തൂര്‍ സ്വദേശി ഹാഫിള് മുഹമ്മദ് ഹനാന്‍ ആണ് യോഗ്യത നേടിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും യോഗ്യതാ മത്സരത്തില്‍ പങ്കെടുത്ത 35ലേറെ മത്സരാര്‍ത്ഥികളില്‍ നിന്നും ഒന്നാമതെത്തിയാണ് മുഹമ്മദ് ഹനാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നിയൂര്‍ കളത്തിങ്ങല്‍ പാറ ദാറുത്തര്‍ ബിയ ഹിഫ്‌ള് കോളേജിലെ അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് 17 വയസ്സുകാരനായ മുഹമ്മദ് ഹനാന്‍. മലപ്പുറം ജില്ലയിലെ കൊളത്തൂര്‍ പുത്തന്‍ വീട്ടില്‍ ഹാഷിം ഇല്‍മുന്നീസ എന്നിവരുടെ മകനാണ്. ദുബൈയില്‍ വെച്ച് നടക്കുന്ന അന്താരാഷ്ട്ര വായനാ മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും യോഗ്യത നേടിയ പ്രതിനിധികളാണ് പങ്കെടുക്കുന്നത്...
Kerala

കത്തുന്ന പുരയില്‍ നിന്ന് കഴുക്കോല്‍ ഊരിയെടുക്കുന്ന പണമിടപാട് സ്ഥാപനങ്ങള്‍ ; ദുരന്തബാധിതരെ ഭീഷണിപ്പെടുത്തുന്ന സ്വകാര്യ ബാങ്കുകള്‍ക്കെതിരെ മുഹമ്മദ് അലി ബാബു

മലപ്പുറം : വയനാട് ഉരുള്‍പൊട്ടലില്‍ ഉള്ളിപ്പൊട്ടി കഴിയുന്ന ദുരിത ബാധിതരോട് ജീവിച്ചിരിപ്പുണ്ടെങ്കില്‍ പണം അടക്കണമെന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് നേതാവ് പി എം മുഹമ്മദ് അലി ബാബു. ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവരെ വിളിച്ച് ജീവിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തിയ ശേഷം ഇഎംഐ അടവ് തെറ്റിയതിനെക്കുറിച്ച് പറഞ്ഞു ഭീഷണിപ്പെടുത്തുകയാണ് സ്വകാര്യ ബാങ്കുകളെന്ന് അദ്ദേഹം അദ്ദേഹം പറഞ്ഞു. മുണ്ടക്കൈ ദുരന്തത്തില്‍ രക്ഷപ്പെട്ട് ക്യാമ്പില്‍ കഴിയുന്നവരെ മാനസികമായി തകര്‍ക്കുന്ന നടപടിയാണ് ചില സ്വകാര്യബാങ്കുകള്‍ സ്വീകരിക്കുന്നത്. ഇഎംഐ തുക അടക്കാന്‍ ആവശ്യപ്പെട്ട് വിളിച്ചെന്ന് ഒരാള്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചതോടെയാണ് വാര്‍ത്ത പുറത്തുവന്നത്. തന്നെ ബന്ധപ്പെട്ട പണമിടപാട് സ്ഥാപനം 'താങ്കള്‍ ജീവിച്ചിരിപ്പുണ്ടോ?' എന്നാണ് ചോദിച്ചതെന്നും ഉണ്ടെങ്കില്‍ 'ഇഎംഐ തുക അടക്കണം' എന്നും ആവശ്യപ്പെടുക...
error: Content is protected !!