Saturday, March 21

Author: tirurangaditoday

നിപയെന്ന് സംശയം ; മലപ്പുറം സ്വദേശിയായ 14 കാരന്‍ ചികിത്സയില്‍
Malappuram

നിപയെന്ന് സംശയം ; മലപ്പുറം സ്വദേശിയായ 14 കാരന്‍ ചികിത്സയില്‍

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ്പ ബാധ എന്ന് സംശയം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 വയസുള്ള കുട്ടിയിലാണ് നിപ സംശയം. കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ല. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ സ്രവ സാംപിള്‍ പുണെ വൈറോളജി ലാബിലേക്ക് അയക്കും. പരിശോധനാഫലം നാളെ വന്നേക്കും. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ നിപ്പ ട്രൂനാറ്റ് പോസറ്റീവാണ്. സാംപിള്‍ തുടര്‍ പരിശോധനയ്ക്ക് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നു. ആരോഗ്യവകുപ്പ് നിപ്പ പ്രോട്ടോകോള്‍ പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കി. നിപ്പ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ കര്‍ശന നിര്‍ദേശം....
Local news

അന്താരാഷ്ട്ര ചെസ്സ് ദിനാചരണവും ചെസ്സ് പരിശീലന ഉദ്ഘാടനവും നടന്നു

തിരൂരങ്ങാടി : വെളിമുക്ക് വി.ജെ. പള്ളി .എ.എം.യു.പി.സ്‌കൂളില്‍ ജൂലായ് 20 അന്താരാഷ്ട്ര ചെസ്സ് ദിനാചരണവും, ചെസ്സ് പരിശീലന ഉദ്ഘാടനവും നടന്നു. പി. ടി.എ. പ്രസിഡന്റ് താഹിര്‍ കൂഫ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ എം.കെ.ഫൈസല്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ചെസ്സിന്റെ പ്രാധാന്യവും, സാങ്കേതിക വശങ്ങളും മുഖ്യ ചെസ്സ് പരിശീലകന്‍ നൗഷാദ് ആനപ്ര വിശദീകരിച്ചു. സ്റ്റാഫ് സെക്രട്ടറി മെഹ്‌റൂഫ് മാസ്റ്റര്‍ ആശംസ അറിയിച്ചു. കായികാധ്യാപകന്‍ വിപിന്‍ മാസ്റ്റര്‍,സ്വാഗതവും കൂഷ് ക്ലബ് കണ്‍വീനര്‍ സഫ് വ ടീച്ചര്‍ നന്ദിയും പറഞ്ഞു....
Kerala

നാട്ടില്‍ നിന്ന് തിരിച്ചെത്തിയതിനു പിന്നാലെ ഫ്‌ലാറ്റില്‍ തീപ്പിടുത്തം : കുവൈത്തില്‍ മലയാളി കുടുംബത്തിലെ നാല് അംഗങ്ങളും മരിച്ചു

കുവൈത്ത് : കുവൈത്ത് അബ്ബാസിയയിലുണ്ടായ തീപ്പിടിത്തത്തില്‍ മലയാളി കുടുംബത്തിലെ നാല് അംഗങ്ങളും മരിച്ചു. ആലപ്പുഴ തലവടി നീരേറ്റുപുറം സ്വദേശികളായ മുളയ്ക്കല്‍ മാത്യൂസ് (40), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിന് (14), ഐസക് (9) എന്നിവരാണ് മരിച്ചത്. അവധിക്ക് നാട്ടിലായിരുന്ന കുടുംബം ഇന്നലെയാണ് കുവൈത്തില്‍ തിരിച്ചെത്തിയത്. നാട്ടില്‍ നിന്ന് തിരിച്ചെത്തിയ കുടുംബം മുറിക്ക് അകത്ത് ഉറങ്ങാന്‍ കിടന്നപ്പോള്‍ എസിയില്‍ നിന്ന് പുക ശ്വസിച്ച് മരിച്ചതാണെന്നാണ് പ്രാഥമീക വിവരം. അബ്ബാസിയയിലെ അല്‍ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്. ഒരു അപാര്‍ട്‌മെന്റ് കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. രാത്രിയിലാണ് തീപിടിത്തം ഉണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. ഇത് സംബന്ധിച്ച് കുവൈത്ത് അഗ്‌നിരക്ഷാ സേന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അഗ്‌നി രക്ഷാസേനയും പോലീസും സ്ഥലത്തെത്തിയാണ...
Local news

മധ്യവയസ്‌കനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുള്ളതായി സൂചന

പെരുവള്ളൂര്‍ : പുത്തൂര്‍ പള്ളിക്കലില്‍ മധ്യവയസ്‌കനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കല്‍ വലക്കണ്ടി വട്ടപറമ്പ് സ്വദേശി ചക്കുംതൊടിയില്‍ ബാബുരാജന്‍ (54) ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുള്ളതായി സൂചന. ഇയാള്‍ ഒറ്റക്കായിരുന്നു താമസം. കുറച്ചു ദിവസങ്ങളായി കാണാതായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ട് ബാബുരാജന്റെ ബന്ധുവായ സുരേന്ദ്രന്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് വീട്ടിലെ മുറിക്കുള്ളില്‍ കസേരയില്‍ മരിച്ചു കിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് തേഞ്ഞിപ്പലം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. അമ്മ ബന്ധുവീട്ടില്‍ ആയതിനാല്‍ ഒറ്റക്ക് കഴിയുകയായിരുന്നു ബാബുരാജന്‍. അമ്മ: തങ്ക. സഹോദരി : മിനി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോയി....
Malappuram

കേസുകളുടെ എണ്ണം കൂട്ടാന്‍ അനാവശ്യ കേസുകള്‍ എടുക്കുന്നു ; മലപ്പുറത്ത് പൊലീസിനെ വിമര്‍ശിച്ച് മന്ത്രി വി അബ്ദുറഹ്മാന്‍ ; മറുപടിയുമായി ജില്ലാ പൊലീസ് മേധാവി, പൊലീസ് പൊലീസിന്റെ പണിയെടുത്താല്‍ മതിയെന്ന് ക്രൈം ബ്രാഞ്ച് എസ്പി

മലപ്പുറം : ജില്ലയിലെ പൊലീസിനെ വിമര്‍ശിച്ച് മന്ത്രി വി അബ്ദുഹ്മാന്‍. മറുപടിയുമായി ജില്ലാ പൊലീസ് മേധാവി എസ്.ശശിധരന്‍. പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു മന്ത്രി പൊലീസിനെ വിമര്‍ശിച്ചത്.കേസുകളുടെ എണ്ണം കൂട്ടാന്‍ അനാവശ്യ കേസുകള്‍ എടുക്കുന്നതു സര്‍ക്കാര്‍ നയമല്ലെന്നും മലപ്പുറത്ത് സര്‍ക്കാര്‍ നയത്തിനു വിപരീതമായി കാര്യങ്ങള്‍ ഉണ്ടാകുന്നതായി ആക്ഷേപമുണ്ടെന്നും അത് പരിശോധിക്കണമെന്നുമാണു മന്ത്രി പറഞ്ഞത്. പൊലീസിനെ സമീപിക്കുന്ന ജനങ്ങളോട് മാന്യമായും സൗമ്യമായും പെരുമാറണമെന്നും മന്ത്രി പറഞ്ഞു. കേസുകള്‍ എടുക്കുന്നത് പൊലീസിനു നല്ലതല്ലേ എന്നായിരുന്നു എസ്പി എസ്.ശശിധരന്റെ മറുപടി. അനാവശ്യ കേസുകള്‍ എടുക്കാറില്ലെന്നും പൊലീസിന്റെയും ജനങ്ങളുടെ നന്മയ്ക്കു വേണ്ടിയുള്ള നയങ്ങളാണു ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വേദി വിട്ട ശേഷമായിരുന്നു എസ്പിയുടെ പ്രസംഗം. തുടര്‍ന്...
Accident

ബാംഗ്ലൂരില്‍ നിന്ന് വരുന്ന വഴി ചായകുടിക്കാന്‍ റോഡരികില്‍ ബൈക്ക് നിര്‍ത്തി ; നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ച് മലപ്പുറം സ്വദേശികളായ യുവാക്കള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം : തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ച് മലപ്പുറം സ്വദേശികളായ യുവാക്കള്‍ക്ക് ദാരുണാന്ത്യം. പെരിന്തല്‍മണ്ണ രാമപുരം മേലേടത്ത് ഇബ്രാഹിം സുലൈഖ താവലങ്ങല്‍ ദമ്പതികളുടെ മകന്‍, എം. ബിന്‍ഷാദ് (25), തിരൂര്‍ പയ്യനങ്ങാടി മച്ചിഞ്ചേരി ഹൗസി കബീര്‍ ഹസ്തത്ത് ദമ്പതികളുടെ മകന്‍ മുഹമ്മദ് നംഷിദ് (23) എന്നിവരാണ് മരിച്ചത്. ബാംഗ്ലൂര്‍ സേലം ദേശീയപാതയില്‍ ധര്‍മപുരി പാലക്കോടിനടുത്തുവെച്ച് നിര്‍ത്തിയിട്ട ബൈക്കില്‍ നിയന്ത്രണംവിട്ട കാറിടിച്ചാണ് അപകടം. രണ്ട് ബൈക്കുകളിലായി വെള്ളിയാഴ്ച പുലര്‍ച്ചെ ബംഗളൂരുവില്‍നിന്ന് കൂട്ടുകാര്‍ക്കൊപ്പം നാട്ടിലേക്ക് യാത്ര തിരിച്ചതായിരുന്നു ബിന്‍ഷാദും നംഷിയും. ചായകുടിക്കാന്‍ റോഡരികില്‍ ബൈക്ക് നിര്‍ത്തിയപ്പോള്‍ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ബാംഗ്ലൂരിലെ ആചാര്യ നഴ്‌സിങ് ...
Local news

തിരൂരങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ചാണ്ടി അനുസ്മരണയോഗം നടത്തി

തിരൂരങ്ങാടി : മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണയോഗം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി ഹാരിസ് ബാബു ചാലിയാര്‍ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മോഹനന്‍ വെന്നിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. തിരൂരങ്ങാടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് സലീം ചുള്ളിപ്പാറ അധ്യക്ഷത വഹിച്ചു. റഷീദ് വടക്കന്‍ സ്വാഗതം പ്രസംഗവും മുന്‍ മണ്ഡലം പ്രസിഡണ്ട് ഷംസു മച്ചിങ്ങല്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കരീം തെങ്ങിലകത്ത് യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് നിയാസ്, കര്‍ഷക കോണ്‍ഗ്രസ് പ്രസിഡണ്ട് ഇസഹാക്ക് വെന്നിയൂര്‍ പ്രവാസി കോണ്‍ഗ്രസ് പ്രസിഡണ്ട് ഷൗക്കത്ത് പറമ്പില്‍, മണ്ഡലം സെക്രട്ടറിമാരായ എം സി അബ്ദുറഹ്മാന്‍, അബ്ദു വെന്നിയൂര്‍, ,സി സി നാസര്‍, അഷ്‌റഫ് എം.പി,വിജീഷ് തയ്യില്‍, സയ്യിദ് പൂങ്ങാടന്‍ ,നാസറുള്ള തിരൂരങ്ങാടി, സി വി ഹനീഫ, ഷബീര്‍ അലി, മുജീബ്...
Other

ഭാര്യയെയും മക്കളെയും മറയാക്കി കാറില്‍ കുഴല്‍പ്പണക്കടത്ത് ; താനൂര്‍ സ്വദേശി പിടിയില്‍

കൊഴിഞ്ഞാമ്പാറ : ഭാര്യയെയും മക്കളെയും മറയാക്കി കാറില്‍ കുഴല്‍പ്പണം കടത്താന്‍ ശ്രമിച്ച് താനൂര്‍ സ്വദേശി പിടിയില്‍. മലപ്പുറം താനൂര്‍ സ്വദേശി എസ്. മുഹമ്മദ് ഹാഷിം (31) നെയാണ് രേഖകളില്ലാത്ത 20.40 ലക്ഷം രൂപയുമായി കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. കാറില്‍ രഹസ്യ അറയുണ്ടാക്കി അതിലാണ് പണം സൂക്ഷിച്ചിരുന്നത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി 11 മണിക്ക് മേനോന്‍പാറയില്‍ നടത്തിയ വാഹന പരിശോധനയില്‍ ഭാര്യയും മൂന്ന് ചെറിയ കുട്ടികളെയും കൂട്ടി എത്തിയ ഹാഷിം പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോകുകയായിരുന്നു. ഇതോടെ വാഹനത്തെ പിന്തുടര്‍ന്ന പൊലീസ് കുറ്റിപ്പള്ളം സിപി ചള്ളയില്‍ വച്ച് പിടികൂടി വിശദമായി പരിശോധിച്ചതിലാണ് കാറിനുള്ളില്‍ രഹസ്യ അറ കണ്ടെത്തിയത്. ഇതില്‍ നിന്നും 20.40 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. ഇയാള്‍ ഇതിനുമുമ്പ് സമാന രീതിയില്‍ കുഴല്‍പ്പണം കടത്...
Accident

താനൂർ മൂലക്കലിൽ വാഹനാപകടം; യുവാവ് മരിച്ചു

താനൂർ : മൂലക്കൽ പെട്രോൾ പമ്പിന് സമീപം ബൈക്കും ഗുഡ്സ് വണ്ടിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. താനൂർ അങ്ങാടിയിൽ ഉണ്ണിയാൽ റോഡിൽ സി.പിന്റെ ഇടവഴിയിൽ താമസിക്കുന്നകിഴക്കന്റെ പുരക്കൽ ബഷീറിന്റെ മകൻ അൻഷിദ് (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ബാസിത്തിന് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി യാണ് അപകടം. ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൻഷിദ് മരണപ്പെട്ടു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു....
Local news

എസ് എസ് എഫ് ഹയര്‍ സെക്കന്ററി മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി

തിരൂരങ്ങാടി : വീ ദ ചേഞ്ച് പഴയ ക്ലാസ്സ് മുറികളിലല്ല നമ്മള്‍ എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് ഹയര്‍ സെക്കന്ററി മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി. ഡിവിഷന്‍ ഉദ്ഘാടനം തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മലപ്പുറം വെസ്റ്റ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ദാവൂദ് സഖാഫി നിര്‍വഹിച്ചു. ജൂലൈ 25 ന് ഡിവിഷനിലെ മുഴുവന്‍ സ്‌കൂളുകളിലും മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഡിവിഷന്‍ പ്രസിഡന്റ് സുഹൈല്‍ ഫാളിലി, ഹയര്‍ സെക്കന്ററി സെക്രട്ടറി മുഹമ്മദ് അസ്ഹര്‍ സി എച് എന്നിവര്‍ പങ്കെടുത്തു....
Local news

എന്‍ജിഒ തിരൂരങ്ങാടി ബ്രാഞ്ച് കമ്മിറ്റി ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി

തിരൂരങ്ങാടി : കേരളാ എന്‍ജിഒ അസോസിയേഷന്‍ തിരൂരങ്ങാടി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി. തൃപ്തികരമായ സിവില്‍ സര്‍വ്വീസിന്റെ ആവശ്യകതയും പ്രാധാന്യവും മനസിലാക്കി ജീവനക്കാരോടൊപ്പം നിന്ന ഭരണാധികാരിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് യോഗം അനുസ്മരിച്ചു. കെ.കെ.സുധീഷ് അനുസ്മരണ പ്രഭാഷണം നടത്തി. ബ്രാഞ്ച് പ്രസിഡന്റ് നിജില്‍ പി.അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഫ്താബ് ഖാന്‍ സ്വാഗതം പറഞ്ഞു. ജഗ്ജീവന്‍ പി, മധു പാണാട്ട്, മൊയ്തീന്‍ കോയ , പ്രദീപ് , ശ്യാം, ബബിന്‍ മഹേഷ്, സ്വപ്ന ,ബിന്ദു, ഷീജ, സുഗതന്‍ തുടങ്ങിയവര്‍ സംസാരിച്ചു...
Local news

യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്കെതിരെ എംവിഡിക്കും പൊലീസിനും പരാതി നല്‍കി

തിരൂരങ്ങാടി : വെന്നിയൂര്‍ ടൗണിനെ ആശ്രയിക്കുന്ന യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്കെതിരെ തിരൂരങ്ങാടി പോലീസിനും, മോട്ടോര്‍ വാഹന വകുപ്പിനും തിരൂരങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെയും മുന്‍സിപ്പല്‍ പ്രവാസി കോണ്‍ഗ്രസ് കമ്മിറ്റിയുടെയും വെന്നിയൂര്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ പരാതി നല്‍കി. രോഗികളും വിദ്യാര്‍ത്ഥികളും അടക്കം വെന്നിയൂര്‍ ടൗണിന് ആശ്രയിച്ച് ദീര്‍ഘദൂരം യാത്ര ചെയ്യുന്ന യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയും തോന്നുന്നിടത്ത് ഇറക്കിവിടുകയും ചെയ്യുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്കെതിരെയാണ് തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ കെ ടി ശ്രീനിവാസനും മോട്ടോര്‍ വകുപ്പ് ഓഫീസര്‍ സിപി സക്കറിയക്കും പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ വേണ്ട നടപടികള്‍ കൈകൊള്ളാം എന്ന് അധികൃതര്‍ അറിയിച്ചു. തിരൂരങ്ങാടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ...
Local news

ഉമ്മന്‍ ചാണ്ടി വിടപറഞ്ഞിട്ട് ഒരു വര്‍ഷം ; പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും

പരപ്പനങ്ങാടി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ പരപ്പനങ്ങാടിയില്‍ ഐ.എന്‍.ടി.യു. സി പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.പി. കാദര്‍ ഉദ്ഘാടനം ചെയ്തു അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. ഇ ബാലഗോപാലന്‍, തട്ടാന്‍കണ്ടി ഫാറൂഖ്, കെ.എം ഭരതന്‍, രാമകൃഷണന്‍ ,വീരമണി പുരപ്പുഴ,ശിവദാസന്‍ ചെട്ടിപ്പടി, നൗഫല്‍ ചെട്ടിപ്പടി ,കെ സിദ്ധിഖ്, മനു അമ്പാടി, മാണിയാളത്ത് സുബീഷ് എന്നിവര്‍ സംസാരിച്ചു....
Kerala

16 കാരിയെ പീഡിപ്പിച്ചു ; പോക്‌സോ കേസില്‍ പൊലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍

പാലക്കാട്: 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പാലക്കാട് പുതുശ്ശേരി കൊളയക്കോട് സ്വദേശിയും മലപ്പുറം അരീക്കോട് ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസറുമായ അജീഷിനെയാണ് (28) അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പാലക്കാട് കസബ പൊലീസാണ് അജീഷിനെ അറസ്റ്റ് ചെയ്തത്. മുട്ടിക്കുളങ്ങര ക്യാംപിലെ ഉദ്യോഗസ്ഥനായിരുന്ന അജീഷ് പ്രത്യേക പരിശീലനത്തിനായാണ് മാസങ്ങള്‍ക്ക് മുന്‍പ് മലപ്പുറം അരീക്കോട് ക്യാംപില്‍ എത്തിയത്. പാലക്കാട് സ്വദേശിയും ബന്ധുവുമായ പെണ്‍കുട്ടിയുടെ പരാതിയിലാണു കേസ്. ഇയാള്‍ നേരത്തെയും മറ്റൊരു പെണ്‍കുട്ടിക്കെതിരെ മോശമായി പെരുമാറിയതായി ആക്ഷേപമുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു....
Malappuram

എച്ച് 1 എന്‍ 1 വൈറസ് ബാധിച്ച് മലപ്പുറത്ത് ഒരാള്‍ മരിച്ചു

മലപ്പുറം: എച്ച് 1 എന്‍ 1 വൈറസ് ബാധിച്ച് മലപ്പുറത്ത് ഒരാള്‍ മരിച്ചു. പൊന്നാനി സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. 47 വയസായിരുന്നു. തൃശൂര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
Accident

സൗദിയില്‍ വാഹനാപകടത്തില്‍ വേങ്ങര സ്വദേശിക്ക് ദാരുണാന്ത്യം

വേങ്ങര : സൗദിയില്‍ വാഹനാപകടത്തില്‍ വേങ്ങര സ്വദേശി മരണപ്പെട്ടു. വലിയോറ ചെനക്കല്‍ സ്‌കൂള്‍ റോഡ് സ്വദേശി കല്ലന്‍ ഉനൈസ് ആണ് മരിച്ചത്. സൗദി ബുറൈദില്‍ വച്ചുണ്ടായ വാഹനപകടത്തിലാണ് ഉനൈസ് മരണപ്പെട്ടത്. 13-ാം വാര്‍ഡ് മുസ്ലിം ലീഗ് ജോയിന്‍ സെക്രട്ടറി കല്ലന്‍ ഹുസൈന്‍ കുട്ടി (ആപ്പ) യുടെ മകനാണ് ഉനൈസ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്....
Local news

എസ്.കെ.എസ്.എസ്.എഫ് ബെൽ ഓർഗാനെറ്റ് സ്കൂൾ ശ്രദ്ധേയമായി

പരപ്പനങ്ങാടി:എസ്.കെ.എസ്.എസ്.എഫ് പരപ്പനങ്ങാടി മേഖല കമ്മിറ്റി പാലത്തിങ്ങൽ ടി.ഐ മദ്‌റസ കാംപസിൽ സംഘടിപ്പിച്ച ബെൽ  ഓർഗാനെറ്റ് സ്കൂൾ പ്രവർത്തകർക്ക് നവ്യാനുഭവമായി. രാവിലെ പ്രാർത്ഥന ഗീതത്തോടെ അസംബ്ലി നടന്നു.  ജില്ലാ സെക്രട്ടറി സയ്യിദ് ശിയാസ് തങ്ങൾ ജിഫ്രി പതാക ഉയർത്തി. റാജിബ് ഫൈസി പ്രാർത്ഥന നിർവഹിച്ചു. നാല്‌ പിരിയഡുകളിലായി രണ്ട് ക്ലാസ് റൂമുകളിൽ നടന്ന വിഷവാതരണത്തിന്  മുഹമ്മദ് മൻസൂർ മാസ്റ്റർ, റഊഫ് അൻവരി എന്നിവർ നേതൃത്വം നൽകി. ബെൽ സ്‌കൂൾ കോർഡിനേറ്ററായി ജുനൈസ് കൊടക്കാടും, സ്കൂൾ ലീഡറായി ശബീർ അശ്അരിയും പ്രവർത്തിച്ചു. ഫറോക്ക്  മേഖല പ്രസിഡന്റ് ജവാദ് ബാഖവി ബെൽ സ്കൂൾ സന്ദർശിച്ചു. വൈകീട്ട് നടന്ന സമാപന സംഗമം ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് ചെട്ടിപ്പാടി  ഉദ്‌ഘാടനം ചെയ്തു. ബെൽ സ്‌കൂൾ പ്രിൻസിപ്പൽ ശുഹൈബ് ദാരിമി പൂക്കിപ്പറമ്പ് അധ്യക്ഷനായി. സൈദലവി ഫൈസി, ജവാദ് ബാഖവി, ബദറുദ്ധീൻ ചുഴലി, ശബീർ അശ്അരി, സമീർ ലോഗോസ് പ്...
Local news

കൊടിമരവും പതാകയും ഏറ്റുവാങ്ങി ; കെ എസ് കെ ടി യു ജില്ലാ സമ്മേളനത്തിന് തുടക്കം

തേഞ്ഞിപ്പലം : കൊടിമരവും പതാകയും ഏറ്റുവാങ്ങി. കെ എസ് കെ ടി യു 23 മത് മലപ്പുറം ജില്ല സമ്മേളനത്തിന് ഇന്ന് പെരുവള്ളൂരില്‍ തുടക്കം. കര്‍ഷക തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ ജില്ലയില്‍ നേതൃത്വം നല്‍കിയവരില്‍ പ്രമുഖനായ അന്തരിച്ച സി പരമേശ്വരന്റെ ചെനക്കലങ്ങാടിയിലെ 'സപ്തസ്വര' വീട്ടില്‍ നിന്നും മാതാവ് ചെനക്കപറമ്പില്‍ കുഞ്ഞാകയും മകള്‍ മുകിലയും ചേര്‍ന്ന് സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ജില്ല സെക്രട്ടറി ഇ ജയന് കൈമാറി. സമ്മേളന സംഘാടക സമിതി ചെയര്‍മാന്‍ ഇ നരേന്ദ്രദേവ് അധ്യക്ഷനായി. ഏരിയ പ്രസിഡണ്ട് സി സുനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു. എന്‍ രാജന്‍, അയ്യപ്പന്‍ കോഹിനൂര്‍, വി പി ചന്ദ്രന്‍, എ പ്രേമന്‍, എം ബിജിത, കെ ഉണ്ണിക്കമ്മു എന്നിവര്‍ ഉള്‍പ്പടെ നിരവധി പേര്‍ സന്നിഹിതരായിരുന്നു. പെരുവള്ളൂരില്‍ കര്‍ഷക പ്രസ്ഥാനം പടുത്തുയര്‍ത്തുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ച കെ പി നീലകണ്ഠന്റെ വട്ടപറമ്പിലെ വീട്ടില്‍...
Malappuram

പൊന്നാനിയിലെ കടല്‍ക്ഷോഭവും കടലാക്രമണ ഭീഷണിയും ; മന്ത്രിക്ക് നിവേദനം നല്‍കി അബ്ദു സമദ് സമദാനി എംപി

പൊന്നാനി : പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ പുതുപൊന്നാനി, വെളിയങ്കോട് പാലപ്പെട്ടി അടക്കമുള്ള സ്ഥലങ്ങളില്‍ അനുഭവപ്പെട്ട രൂക്ഷമായ കടല്‍ക്ഷോഭവും മറ്റു തീരപ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന കടലാക്രമണ ഭീഷണിയും കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളായ ജനങ്ങളുടെ സുരക്ഷിതത്വത്തിനും ക്ഷേമത്തിനും ആവശ്യമായ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡോ. എം.പി.അബ്ദുസ്സമദ് സമദാനി എം.പി ഫിഷറീസ് മന്ത്രി സജി ചെറിയാനെ ചെങ്ങന്നൂര്‍ റെസ്റ്റ് ഹൗസില്‍ ചെന്നുകണ്ട് നിവേദനം നല്‍കി. പൊന്നാനിയിലും വെളിയങ്കോട്ടും ഇത്തവണ അനുഭവപ്പെട്ട കടുത്ത കടല്‍ക്ഷോഭത്തെയും അതുമൂലം തീരപ്രദേശത്തെ ജനങ്ങള്‍ക്കുണ്ടായ ദുരിതങ്ങളെയും കുറിച്ച് സമദാനി മന്ത്രിയുമായി വിശദമായി ചര്‍ച്ച നടത്തി. പുതുപൊന്നാനി, പാലപ്പെട്ടി, അജ്മീര്‍ നഗര്‍, വെളിയങ്കോട്, തണ്ണിത്തുറ, പത്തുമുറി, കൂട്ടായി അരയന്‍ കടപ്പുറം, സുല്‍ത്താന്‍ വളവ്, വെട്ടം,വാടിക്കല്‍, പള്ളിവളപ്...
Local news

കക്കാട് ടൗണ്‍ മുസ്ലിം യൂത്ത് ലീഗ് പാലിയേറ്റീവ് സെന്റര്‍ ആംബുലന്‍സ് പുറത്തിറക്കും ; ധനശേഖരണ ക്യാമ്പയിന്‍ ആരംഭിച്ചു

തിരുരങ്ങാടി : കക്കാട് ടൗണ്‍ മുസ്ലിം യൂത്ത് ലീഗ് പാലിയേറ്റീവ് സെന്റര്‍ ആംബുലന്‍സ് പുറത്തിറക്കും. ഫണ്ട് ശേഖരണ ക്യാമ്പയിന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. രോഗികള്‍ക്ക് ആശ്രയമാകുന്ന ആംബുലന്‍സ് പുറത്തിറക്കുവാന്‍ സഹകരിക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ജാഫര്‍ കൊയപ്പ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം ഒ സി ബാവ, ഇക്ബാല്‍ കല്ലുങ്ങല്‍, സയ്യിദ് അബ്ദുറഹ്മാന്‍ ജിഫിരി , പോക്കാട്ട് അബ്ദുറഹ്മാന്‍ കുട്ടി , കെ ടി റിയാസ്, ഒടുങ്ങാട്ട് ഇസ്മായില്‍, മുഹീനുല്‍ ഇസ്‌ലാം , ഇസ്ഹാഖ് കാരാടന്‍, അനീസ് കൂരിയാടാന്‍ ,കെ ടി ഷാഹുല്‍ ഹമീദ് , ജംഷീര്‍ ചപ്പങ്ങത്തില്‍ , ജൈസല്‍ എം കെ , അസറുദ്ധീന്‍ പങ്ങിണികാടന്‍, സലീം വടക്കന്‍, ജാഫര്‍ സി കെ .മൂസക്കുട്ടി കാരാടന്‍ , ഇര്‍ഷാദ് പി കെ, ഷബീര്‍ എം കെ, ഷൗകത്ത് ഇ വി , ബാസിത് സി വി, ഫായിസ് എം കെ , തെങ്ങിലാന്‍ സിദ്ധിഖ...
Local news

വേങ്ങര റവന്യു ടവറും, ഫയർ സ്റ്റേഷനും യാഥാർഥ്യമാകുന്നു

വേങ്ങര: വാടക കരാർ കാലാവധി അവസാനിച്ചതും നിലവിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നതുമായ വേങ്ങരയിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, താലൂക്ക് വ്യവസായ കേന്ദ്രം, സബ് ട്രഷറി തുടങ്ങിയവ ഒരെ കുടക്കീഴിൽ കൊണ്ട് വരുന്നതിന് വേണ്ടി നിർദ്ദേശിക്കപ്പെട്ട റവന്യു ടവർ ഉടൻ യാഥാർഥ്യമാകുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം എൽ എ അറിയിച്ചു. എം എൽ എ യുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന റവന്യു, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥ തല മീറ്റിങ്ങിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നിലവിൽ വേങ്ങര വില്ലജ് ഓഫീസ് സ്ഥിതി ചെയ്യുന്ന 18 സെന്റ് സ്ഥലത്ത് അത്യാവശ്യ സൗകര്യങ്ങളൊരുക്കി കെട്ടിടം നിർമ്മിക്കാൻ ധാരണയായി. പൊളിക്കാനുള്ള കാലാവധി അവസാനിക്കാത്ത നിലവിലെ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിയുന്നതിന് സർക്കാരിൽ നിന്ന് പ്രത്യേക അനുമതി ഉടൻ ലഭ്യമാക്കും. കൊളപ്പുറത്ത് പൊതുമരാമത...
Local news

മാധ്യമ പ്രവര്‍ത്തകന് നേരെ നഗരസഭാ കൗണ്‍സിലറുടെ ഭീഷണി ; കേരള മുസ് ലിം ജമാഅത്ത് പരാതി നല്‍കി

തിരൂരങ്ങാടി : ജനകീയ വിഷയങ്ങള്‍ വാര്‍ത്തയാക്കിയതിന് മാധ്യമ പ്രവര്‍ത്തകന് നേരെ സമൂഹമാധ്യമത്തിലൂടെ തിരൂരങ്ങാടി നഗരസഭാ കൗണ്‍സിലര്‍ ഭീഷണി മുഴക്കിയ സംഭവത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് തിരൂരങ്ങാടി സോണ്‍ കമ്മിറ്റി നഗരസഭ അധ്യക്ഷന് പരാതി നല്‍കി. നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ സി പി ഇസ്മാഈല്‍ ആണ് സിറാജ് ലേഖകന്‍ ഹമീദ് തിരൂരങ്ങാടിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയത്. ജനകീയ വിഷയങ്ങള്‍ വാര്‍ത്തയാക്കിയതിന് ലേഖകന് നേരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ സി പി ഇസ്മാഈലിന്റെ നടപടി അത്യധികം അപലപനീയമാണ്. ജനപ്രതിനിധികള്‍ക്ക് നാട്ടിലുളള കാര്യങ്ങള്‍ അറിയിച്ചു കൊടുക്കുന്നത് പത്ര ധര്‍മമാണ്. അത് നേട്ടങ്ങളും കോട്ടങ്ങളും ഒരേ സമയം പത്രങ്ങള്‍ വാര്‍ത്തയാക്കാറുണ്ട്. ആനിലക്ക് സിറാജ് പ്രസിദ്ധീകരിച്ച വാര്‍ത്ത ജനങ്ങളുടെ പക്ഷത്ത് നിന്നു കൊണ്ടാണ്. അത് ഉള്‍ക്കൊള്ളാനുള്ള ...
Local news

ആരോഗ്യ സംരക്ഷണ സന്ദേശ ബൈക്ക് റാലി സംഘടിപ്പിച്ച് മെക് 7 ഹെല്‍ത്ത് ക്ലബ്

തിരൂരങ്ങാടി: വെളിമുക്ക് മെക് 7 ഹെല്‍ത്ത് ക്ലബിന്റെ ഒന്നാം വാര്‍ഷികതോടനുബന്ധിച്ച് 'എന്റെ ആരോഗ്യം എന്റെ സമ്പത്ത്' എന്ന തലക്കെട്ടില്‍ ലഹരിക്കെതിരെ ആരോഗ്യ സംരക്ഷണ ബോധവത്കരണ സന്ദേശ ബൈക്ക് റാലി സംഘടിപ്പിച്ചു. എക്‌സൈസ് വകുപ്പ് പ്രിവന്റീവ് ഓഫീസറും വിമുക്തി മിഷന്‍ മലപ്പുറം ജില്ലാ ലെയ്‌സണ്‍ ഓഫീസര്‍ കൂടിയായ പി ബിജു റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. മദ്യ നിരോധന സംരക്ഷണ സമിതി തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് കടവത്ത് മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. വെളിമുക്ക് മെക് 7 ഹെല്‍ത്ത് ക്ലബ് കോര്‍ഡിനേറ്റര്‍ സിപി യൂനുസ് സ്വാഗതം പറഞ്ഞു. മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സിപി ബഷീര്‍, കെഎം അബ്ദുള്ള, വിപി മുഹമ്മദ് ഷാഫി, കെ സലീം, പി അബ്ദുള്‍ കലാം, നൂറുദ്ദീന്‍ മണമ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി...
Local news

മഞ്ഞപ്പിത്ത വ്യാപനം ; ബോധവല്‍കരണ ക്യാമ്പുമായി ഇന്‍സൈറ്റ് ക്ലബ്ബ്

പരപ്പനങ്ങാടി : പാലത്തിങ്ങല്‍, ചീര്‍പ്പിങ്ങല്‍ പ്രദേശത്ത് മഞ്ഞപ്പിത്തം പടരുന്ന പ്രത്യേക സാഹചര്യത്തില്‍ ബോധവല്‍ക്കരണ ക്ലാസും, ഹെല്‍ത്ത് കാര്‍ഡ് രജിസ്‌ട്രേഷന്‍, ഗ്യാസ് മസ്റ്ററിംഗ് ഉള്‍പ്പെടെ സ്‌പെഷ്യല്‍ ക്യാമ്പ് നടത്തി ചീര്‍പ്പിങ്ങലില്‍ പ്രവര്‍ത്തിക്കുന്ന കീരനല്ലൂര്‍ ഇന്‍സൈറ്റ് ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ക്ലബ്ബ് മാതൃകയായി. പ്രദേശത്തെ നൂറോളം കുടുംബങ്ങളെ പങ്കെടുപ്പിച്ചാണ് ഇന്‍സൈറ്റ് കീരനല്ലൂര്‍ സ്‌പെഷ്യല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് രജിസ്‌ട്രേഷന്‍, ഗ്യാസ് മസ്റ്ററിങ്ങ് എന്നിവക്കുള്ള സൗകര്യവും ഒരുക്കിയത് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സഹായകരമായി. സ്‌പെഷ്യല്‍ ക്യാമ്പിന്റെ ഉദ്ഘാടനം പരപ്പനങ്ങാടി നഗരസഭ കൗണ്‍സിലര്‍ അസീസ് കൂളത്ത് നിര്‍വഹിച്ചു. ഹെല്‍ത്ത് കാര്‍ഡ് രജിസ്‌ട്രേഷന്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഡോ. എം എ കബീറിന് നല്‍കി കൊണ്ട് ക്ലബ് സെക്ര...
Local news

താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പരപ്പനങ്ങാടി സെന്റ് തോമസ് പള്ളിയില്‍ അജപാലന സന്ദര്‍ശനം നടത്തി

പരപ്പനങ്ങാടി : പരപ്പനങ്ങാടി സെന്റ് തോമസ് പള്ളിയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. ഞായറാഴ്ചയാണ് സന്ദര്‍ശനം നടത്തിയത്. ഇടവക വികാരി റവ. ഫാ. അബ്രാഹം സ്രാമ്പിക്കല്‍, ട്രസ്റ്റിമാരായ പി.ജെ. വിന്‍സന്റ് പടയാട്ടില്‍ വിജി ജോര്‍ജ് വെള്ളാപ്പള്ളിപുരയ്ക്കല്‍, ഡോ. ജിജോ ജോസഫ് ചൊവ്വള്ളിയില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇടവക സമൂഹം ഒന്നുചേര്‍ന്ന് അഭിവന്ദ്യ പിതാവിന് സ്വീകരണം നല്‍കി. തുടര്‍ന്ന് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ഇടവകയില്‍ നിന്നും മരിച്ചവരെ അനുസ്മരിച്ചു കൊണ്ടുള്ള പ്രാര്‍ത്ഥനകളും നടന്നു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ രൂപതാധ്യക്ഷന്‍ അധ്യക്ഷത വഹിച്ചു. വിവാഹത്തിന്റെ 40 വര്‍ഷം പിന്നിട്ട റാഫേല്‍ റോസി വടക്കൂട്ട്, വര്‍ഗ്ഗീസ് അല്‍ഫോന്‍സാ കാക്കശ്ശേരി, ജോണ്‍സന്‍ ലില്ലി അക്കര എന്നീ ദമ്പ...
Sports

ഇത് ചരിത്രം ; നാലാം യൂറോകപ്പില്‍ മുത്തമിട്ട് സ്‌പെയിന്‍

ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് സ്‌പെയിന് യൂറോ കപ്പില്‍ നാലാം കിരീടം. നിക്കോ വില്യംസ് (47), മികേല്‍ ഒയര്‍സബാല്‍ (86) എന്നിവരാണ് സ്‌പെയിനിന്റെ സ്‌കോറര്‍മാര്‍. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍ തോല്‍ക്കുന്നത്. കഴിഞ്ഞ തവണ ഇറ്റലിയോട് ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് വീണിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലീഡെടുത്ത സ്‌പെയിനെ കോള്‍ പാമറുടെ മറുപടി ഗോളിലൂടെ ഇംഗ്ലണ്ട് ഞെട്ടിച്ചിരുന്നു. എന്നാല്‍ 86-ാം മിനിറ്റില്‍ ഒയര്‍സബാല്‍ സ്‌പെയിനിന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു. 89-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ കോര്‍ണറില്‍ നിന്നുള്ള ഗോള്‍ ശ്രമങ്ങള്‍ സ്‌പെയിന്‍ ഗോളി ഉനായ് സിമോണും ഡാനി ഒല്‍മോയും തടഞ്ഞത് മത്സരത്തില്‍ നിര്‍ണായകമായി....
Sports

ലൗട്ടാരോ മാര്‍ട്ടിനസിന്റെ ചിറകിലേറി അര്‍ജന്റീനക്ക് തുടര്‍ച്ചയായ രണ്ടാം കോപ്പ കിരീടം

മയാമി : എക്‌സ്ട്രാ ടൈമിലേക്കു നീണ്ട പോരാട്ടത്തില്‍ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ച് അര്‍ജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം. ഇരു ടീമും അക്കൗണ്ട് തുറക്കാതിരുന്ന 90 മിനുറ്റുകള്‍ക്ക് ശേഷമുള്ള എക്‌സ്ട്രാടൈമില്‍ പകരക്കാരനായി ഇറങ്ങിയ ലൗട്ടാരോ മാര്‍ട്ടിനസ് (112ാം മിനുറ്റ്) നേടിയ ഏക ഗോളിലാണ് അര്‍ജന്റീന കപ്പില്‍ മുത്തമിട്ടത്. കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയുടെ 16-ാം കിരീടവും തുടര്‍ച്ചയായ രണ്ടാം കിരീടവുമാണിത്. ആദ്യ പകുതിയും രണ്ടാം പകുതിയും ഗോള്‍ രഹിതമായതോടെ ഫൈനല്‍ പോരാട്ടം എക്‌സ്ട്രാ ടൈമിലേക്കു കടക്കുകയായിരുന്നു. സ്റ്റേഡിയത്തിലേക്ക് ആരാധകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതു കാരണം ഒന്നര മണിക്കൂറിലേറെ വൈകിയാണ് കളി തുടങ്ങിയത്. കിക്കോഫായി ആദ്യ മിനുറ്റുകളില്‍ തന്നെ അര്‍ജന്റീനയുടെ ജൂലിയന്‍ അല്‍വാരസ് മുന്നിലെത്താനുള്ള അവസരം കളഞ്ഞുകുളിച്ചു. പിന്നാലെ തിരിച്ചടിക്കാനുള്ള അവസരം കൊളംബിയയുടെ കോര്‍ഡോബയ്ക്കു...
Local news

ചെമ്മാട് ഗതാഗതക്കുരുക്ക് : അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കണം, പാരലല്‍ സര്‍വ്വിസ് നിര്‍ത്തലാക്കണം : ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍

തിരൂരങ്ങാടി ; ചെമ്മാട് ബസ് സ്റ്റാന്റ് മുതല്‍ പത്തൂര്‍ വരെയും, കോഴിക്കോട് റോഡിലെയും അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് തിരൂരങ്ങാടി താലൂക്ക് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ഈ ഭാഗങ്ങളില്‍ സ്വകാര്യകാറുകളും, മറ്റു വാഹനങ്ങളും സ്ഥിരമായി പാര്‍ക്ക് ചെയ്യുന്നത് വാഹന തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമാണെന്നും ചെമ്മാട് ഭാഗത്ത് നിന്നും ബസുകള്‍ സര്‍വ്വീസ് നടത്തുന്ന റൂട്ടുകളിലേക്ക് പാരലല്‍ സര്‍വ്വീസ് നടത്തുന്നത് പൂര്‍ണമായും നിര്‍ത്തുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു ജില്ലാ കളക്ടര്‍, ആര്‍ടിഒ, പോലീസ് സൂപ്രണ്ട്, സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍, ജോ. ആര്‍ ടി ഒ എന്നിവര്‍ക്ക് പരാതി നല്‍കി. മലപ്പുറത്ത് തിങ്കളാഴ്ച നടത്തുന്ന ധര്‍ണ്ണ സമരത്തില്‍ തിരൂരങ്ങാടി താലൂക്കിലെ മുഴുവന്‍ ബസ് ഉടമകളെയും പങ്കെടുപ്പിക്കാനും തീരുമാനിച്ചു ...
Malappuram

കുഴല്‍പണമിടപാടില്‍ ആദ്യ ഭാരതീയ ന്യായസംഹിത പ്രകാരം കേസെടുത്ത് മലപ്പുറം പൊലീസ്

മലപ്പുറം : കുഴല്‍പണമിടപാടില്‍ ആദ്യ ഭാരതീയ ന്യായസംഹിത പ്രകാരം കേസെടുത്ത് മലപ്പുറം പൊലീസ്. തിരൂരില്‍ കഴിഞ്ഞദിവസം 30 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടിയ സംഭവത്തിലാണു കേസ്. പണവുമായി പിടികൂടിയ തലക്കടത്തൂര്‍ വടക്കിനിയേടത്ത് ഇബ്രാഹിംകുട്ടിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതുവരെ കുഴല്‍പണമിടപാടില്‍ പിടിയിലായാല്‍ സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്. എന്നാല്‍ ഇനി ആകില്ല. ബിഎന്‍എസിലെ ശക്തമായ വകുപ്പുകള്‍ പ്രകാരം കേസെടുക്കുന്നതോടെ കുഴല്‍പണ ഇടപാടില്‍ പിടിയിലാകുന്നവര്‍ക്ക് എളുപ്പത്തില്‍ ഊരിപ്പോകാനാവില്ല. ഇനി ബിഎന്‍എസിലെ 111 (1)(7) വകുപ്പുകളാണു ചുമത്തുക. സംഘടിത കുറ്റകൃത്യം തടയല്‍, ഹവാല ഉള്‍പ്പെടെയുള്ള അനധികൃത പണമിടപാട് തടയല്‍ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളാണിത്. ശിക്ഷിക്കപ്പെട്ടാല്‍ 3 മുതല്‍ 10 വര്‍ഷം വരെ തടവു ലഭിക്കും. കാരിയര്‍മാര്‍ക്കു പുറമേ, ഇടപാടുമ...
Local news

ഇരുമ്പുചോല എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച് നല്‍കുന്ന സ്‌നേഹ ഭവനത്തിന് കാരുണ്യത്തിന്റെ കൈത്താങ്ങ്

എആര്‍ നഗര്‍ : ഇരുമ്പുചോല എയുപി സ്‌കൂളില്‍ പഠിക്കുന്ന നിര്‍ദനരായ വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ചു നല്‍കുന്ന സ്‌നേഹഭവനത്തിന് കാരുണ്യത്തിന്റെ കൈത്താങ്ങായി അധ്യാപകരും വ്യാപാരി വ്യവസായി ഏകോപന സമിതിയും. ഇരുമ്പുചോല എയുപി സ്‌കൂളിലെ അധ്യാപകര്‍ സ്വരൂപിച്ചു തുക എച്ച്എം ഷാഹുല്‍ ഹമീദ്, പിടിഎ പ്രസിഡന്റ് റഷീദ് ചമ്പകത്ത്, മാനേജര്‍ ലിയാഖത്തലി കാവുങ്ങല്‍, വൈസ് പ്രസിഡന്റ് ഹന്‍ളല്‍ കാവുങ്ങല്‍, മുനീര്‍ തലാപ്പന്‍ എന്നിവര്‍ക്ക് കൈമാറി. വ്യാപാരി വ്യവസായി ഏകോപന സമിതി കൊളപ്പുറം യൂണിറ്റിന്റെ ധനസഹായം യൂണിറ്റ് പ്രസിഡന്റ് മൂസാക്ക ചോലക്കന്‍ ,സെക്രട്ടറി നദീര്‍, ട്രഷറര്‍ സൈദു പി പി, വൈസ് പ്രസിഡന്റ് സൈതലവി കെസി, ഹനീഫ എന്നിവര്‍ ചേര്‍ന്ന് പിടിഎ പ്രസിഡന്റ് റഷീദ് ചമ്പകത്ത്, എച്ച്എം ഷാഹുല്‍ ഹമീദ്, മാനേജര്‍ ലിയാഖത്ത് അലി കാവുങ്ങല്‍ എന്നിവര്‍ക്ക് കൈമാറി. ചടങ്ങില്‍ വൈസ് പ്രസിഡന്റ...
error: Content is protected !!