Monday, March 16

Author: tirurangaditoday

റിലീഫ് വിതരണം ഉദ്ഘാടനം ചെയ്തു
Local news

റിലീഫ് വിതരണം ഉദ്ഘാടനം ചെയ്തു

പന്താരങ്ങാടി: പതിനാറുങ്ങൽ യൂണിറ്റ് കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് സംയുക്താഭിമുഖ്യത്തിൽ സാന്ത്വനം പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. വി പി മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ മുനിസിപ്പൽ കൗൺസിലർ പി കെ അബ്ദുൽ അസീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇരുനൂറോളം കുടുംബങ്ങൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണം കെ പി കുഞ്ഞിക്കോയ തങ്ങൾ ജിഫ്‌രി ഉദ്‌ഘാടനം ചെയ്തു. പി നൗഫൽ ഫാറൂഖ് , സി പി ഇസ്മാഈൽ, കെ പി ഇദ്‌രീസ് സഖാഫി പ്രസംഗിച്ചു. കെ പി സൈനുൽ ആബിദ് തങ്ങൾ, സി പി മുഹമ്മദ്, പി ടി അബ്ദുറഹ്‌മാൻ, എം ഉമർ കോയ, ഒ കെ സാദിഖ് ഫാളിലി തുടങ്ങിയവർ സംബന്ധിച്ചു. ഇരുനൂറോളം കുടുംബങ്ങൾക്കുള്ള പെരുന്നാൾ വിഭവങ്ങളടങ്ങിയ കിറ്റുകൾക്ക് പുറമെ അനാഥർക്കും വിധവകൾക്കുമുള്ള പെരുന്നാൾ വസ്ത്ര വിതരണവും നടന്നു....
Accident

ചാവക്കാട് ഒരുമനയൂരിൽ 5 കുട്ടികൾ കായലിൽ ഒഴുക്കിൽ പെട്ടു, 3 കുട്ടികൾ മരിച്ചു

ചാവക്കാട്: ഒരുമനയൂർ കഴുത്താക്കലിൽ അഞ്ചു കുട്ടികൾ കായലിൽ മുങ്ങി. മൂന്നുപേർ മരിച്ചു. രണ്ടു കുട്ടികളെ രക്ഷപ്പെടുത്തി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
Crime

വേങ്ങരയിൽ വൻ ലഹരിമരുന്ന് വേട്ട, 2 പേർ പിടിയിൽ

വേങ്ങര: വേങ്ങരയില്‍ വന്‍ ലഹരിമരുന്നു വേട്ട. ബെംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ 780 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് പിടികൂടി.വേങ്ങര സ്വദേശികളായ പറമ്പത്ത് ഫഹദ്, കരിക്കണ്ടിയില്‍ മുഹമ്മദ് അഷറഫ് എന്നിവരെയാണ് ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡും വേങ്ങര പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇവരുടെ കൂട്ടാളികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.രാജ്യാന്തര വിപണിയില്‍ ഒന്നരക്കോടിയോളം രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത മയക്കുമരുന്ന്. ക്രിസ്റ്റല്‍ രൂപത്തിലുള്ള ക്രിസ്റ്റല്‍ എംഡിഎംഎ യാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.സംസ്ഥാനത്ത് മയക്കുമരുന്ന് കടത്ത് വ്യാപകമാണെന്നും ഇതിനായി വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വേങ്ങരയില്‍ നിന്നും വീണ്ടും മാരക ലഹരി മരുന്ന് പിടികൂടുന്നത്. 21 വയസില്‍ താഴെയുള്ള രണ്ടായിരത്തോളം പേരാണ് രണ്ടു വര്‍ഷത്തിനിടെ മയക്കുമരുന്നുമ...
Local news

സീതി സാഹിബ് പൊളിറ്റിക്കല്‍ അക്കാദമി ലോഗോ പ്രകാശനം ചെയ്തു

തിരൂരങ്ങാടി: ചെമ്മാട് ആസ്ഥാനമായി തിരൂരങ്ങാടി മണ്ഡലം മുസ്്ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സീതി സാഹിബ് പൊളിറ്റിക്കല്‍ അക്കാദമിയുടെ ലോഗോ പ്രകാശനം ചെയ്തു. മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാമിന് നല്‍കിയാണ് പ്രകാശനം ചെയ്തത്. മണ്ഡലം മുസ്്‌ലിംലീഗ് പ്രസിഡന്റ് പി.എസ്.എച്ച് തങ്ങള്‍ അധ്യക്ഷനായി.മുസ്്‌ലിം രാഷ്ട്രീയത്തിന്റെ പ്രസക്തി പുതുതലമുറയെ പഠിപ്പിക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം. ജൂണ്‍ ഒന്നിന് ക്ലാസ് ആരംഭിക്കും. മെയ് ഒന്ന് മുതല്‍ പ്രവേശനത്തിന അപേക്ഷ നല്‍കാം. ആദ്യ ബാച്ചില്‍ 50 പേര്‍ക്കാണ് പ്രവേശനം. അപേക്ഷകര്‍ കൂടുതലുണ്ടെങ്കില്‍ പ്രവേശന പരീക്ഷ നടത്തും. ആറ് മാസത്തെ കോഴ്സ് പാസാകുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.ആദ്യഘട്ടത്തില്‍ പാഠ്യപദ്ധതിയായി ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായീല്‍ സാ...
Other

തുടർച്ചയായി തകരാർ, ഡോക്ടർ ഇലക്ട്രിക്ക് സ്കൂട്ടർ പെട്രോളൊഴിച്ച് കത്തിച്ചു

തുടര്‍ച്ചയായി തകരാറിനെ തുടര്‍ന്ന് തമിഴ്നാട് വെല്ലൂരില്‍ ഡോക്ടര്‍ ഇലക്ട്രിക് സ്കൂട്ടര്‍ പെട്രോളൊഴിച്ചു തീയിട്ടു. വെല്ലൂര്‍ ആംബൂര്‍ സ്വദേശിയാണ് മൂന്നുമാസം മുന്‍പ് വാങ്ങിയ സ്കൂട്ടര്‍ സഹികെട്ടത്. പെട്രോളിന്റെയും ഡീസലിന്റെയും വില റോക്കറ്റ് കണക്കെ കുതിക്കുന്നതു കണ്ടാണ് ആംബൂര്‍ സ്വദേശിയായ ഡോക്ടര്‍ ജി.പ്രിഥിരാജ് ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങിയത്.ഒപ്പം മൈലേജ് അടക്കമുള്ള കാര്യങ്ങളെ കുറിച്ചുള്ള പരസ്യങ്ങളും സ്കൂട്ടര്‍ സ്വന്തമാക്കാനുള്ള തീരുമാനത്തെ നല്ലവണ്ണം സ്വാധീനിച്ചു. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 134 കിലോമീറ്റര്‍ ഓടാമെന്നായിരുന്നു സെയില്‍സ് എക്സിക്യുട്ടീവ് ഉറപ്പ് നല്‍കിയിരുന്നത്.പക്ഷേ ഡോക്ടര്‍ക്ക് കിട്ടിയ മൈലേജ് പരമാവധി 44 കിലോമീറ്റര്‍. ഷോറൂമില്‍ പറഞ്ഞപ്പോള്‍ കൈമലര്‍ത്തി. ഇമെയില്‍ പരാതി നല്‍കിയപ്പോള്‍ ഒരു മറുപടിയുമുണ്ടായില്ല. ദുരവസ്ഥ ചിത്രീകരിച്ചു ട്വിറ്ററില്‍ കമ്പനിയെ ടാഗ് ചെയ്തു പോസ്റ്റിട്ടെങ്കിലും ഒന...
Accident

ട്രെയിൻ വരുന്നതിന് തൊട്ടുമുമ്പ് ജെ സി ബി റയിൽവെ ഗേറ്റിൽ കുടുങ്ങി, ഒഴിവായത് വൻ ദുരന്തം

പരപ്പനങ്ങാടി: ചിറമംഗലം റെയിൽവേ ഗേറ്റിൽ ജെ സി ബി കുടുങ്ങി ഗതാഗതം ഒരു മണിക്കൂറിൽ അധികം തടസ്സപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ജന ശതാബ്ദി എക്സ് പ്രസ് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നതിനായി ഗേറ്റ് അടക്കാനിരി ക്കുമ്പോഴാണ് ജെ സി ബി കുടുങ്ങിയത്. ഇതേ തുടർന്ന് ഗേറ്റ് അടക്കാൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് ട്രെയിൻ റെയിൽവേ സിഗ്നലിൽ നിർത്തി. നാട്ടുകാരുടെയും മറ്റും അവസരോചിത ഇടപെടലിനെ തുടർന്ന് വളരെ വേഗത്തിൽ തടസ്സം നീക്കി....
Other

കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി.അബ്ദുല്ലക്കുട്ടിക്ക് കരിപ്പൂരിൽ സ്വീകരണം നൽകി

കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്ത ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടിക്കു കോഴിക്കോട് വിമാനത്താവളത്തിൽ ഗംഭീര സ്വീകരണം. മലയാളിക്ക് ആദ്യമായാണ് കേന്ദ്ര ഹജ് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനം ലഭിക്കുന്നത്. ബിജെപി മലപ്പുറം ജില്ലാ കമ്മിറ്റിയുടെയും ന്യൂനപക്ഷ മോർച്ച ജില്ലാ കമ്മറ്റിയുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണം. കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാനായി സ്ഥാനമേറ്റ ശേഷം ഇന്നലെ രാവിലെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയതായിരുന്നു. എ.പി.അബ്ദുല്ലക്കുട്ടി.ഗംഭീര സ്വീകരണമാണു വിമാനത്താവളത്തിൽ ഒരുക്കിയത്. കോഴിക്കോട് വിമാനത്താവളത്തിൽ എംബാർക്കേഷൻ കേന്ദ്രം പുനഃസ്ഥാപിക്കണമെന്നുള്ളത് ന്യായമായ ആവശ്യമാണെന്നും അതു മലബാറിൽ തലയുയർത്തിപ്പിടിക്കുന്ന കോഴിക്കോട് വിമാനത്താവളത്തിന്റെ അഭിമാന പ്രശ്നമാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.ഇത്തവണ ഹജ് ക്വോട്ടയിലും എംബാർക്കേഷൻ കേന്ദ്രങ്ങളുടെ എണ്ണത്തിലും കുറവുണ്ട്. ...
Health,

കോവിഡ് കൂടുന്നു, സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി

കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുസ്ഥലത്തു മാസ്‌ക് ധരിക്കുന്നതു നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്.പൊതു സ്ഥലത്തും തൊഴിലിടങ്ങളിലും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശിച്ച്‌ ദുരന്ത നിവാരണ നിയമപ്രകാരമാണ് ഉത്തരവ്. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് മാസ്‌ക് ധരിക്കാത്തതിന് പിഴയീടാക്കുന്നതു നിര്‍ത്തിവയ്ക്കുകയായിരുന്നു. സാഹചര്യം അനുസരിച്ച്‌ സംസ്ഥാനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്താമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. കോവിഡ് 19 വ്യാപനത്തില്‍ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്...
Accident

ലോറിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു

വേങ്ങര ഊരകം കുന്നത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഊരകം കുന്നത്ത് പരേതനായ തോട്ടശ്ശേരി മുഹമ്മദിൻ്റെ മകൻ സുബൈർ (34) ആണ് മരിച്ചത്. സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ ആയിരുന്നു. ചൊവ്വാഴ്‌ച ഉച്ചക്ക് രണ്ടരയോടെ ഊരകം കുന്നത്ത് വില്ലേജ് ഓഫീസിന് സമീപമാണ് അപകടം സംഭവിച്ചത്. വേങ്ങര ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്കും ലോഡുമായി കയറ്റം കയറി വരുന്ന ടോറസും കൂട്ടിയിടിച്ചാണ് പരിക്കുപറ്റിയത്. ഉടനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടോടെ മരിച്ചു.ഖബറടക്കം ബുധനാഴ്‌ച ഉച്ചക്ക് ഒരു മണിയോടെ നെല്ലിപ്പറമ്പ് ജുമാ മസ്ജിദിൽ നടക്കും. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.  നേരത്തെ പ്രവാസിയായിരുന്ന സുബൈർ ഒരു വർഷത്തോളമായി നാട്ടിലായിരുന്നു. മക്ക കെ എം സി സി സുഖൂൽ ഹിജാസ് ഏരിയ സെക്രട്ടറി യും ഹജ്ജ് വളണ്ടിയറും ആയിരുന്നു. മാതാവ്: പരേതയായ ഖദിയാ...
Other

ചുങ്കത്തറ പഞ്ചായത്ത് ഭരണം ഇനി എൽഡിഎഫിന്, യുഡിഎഫിൽ നിന്നെത്തിയ അംഗത്തെ പ്രസിഡന്റാക്കി

ചുങ്കത്തറ പഞ്ചായത്ത് ഇനി എൽഡിഎഫ് ഭരിക്കും. പഞ്ചായത്ത് ഭരണസമിതിക്കെതിരായ അവിശ്വാസ പ്രമേയത്തിലൂടെയാണ് എൽഡിഎഫ് ഭരണം പിടിച്ചെടുത്തത്. ഇന്ന് നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ സ്ഥാനാർഥി നിഷിത മുഹമ്മദിനെ ഒൻപതിനെതിരെ 11 വോട്ടുകൾക്ക് എൽഡിഎഫിലെ എം കെ നജുമുനിസ പരാജയപ്പെടുത്തി. നിലമ്പൂർ താലൂക്ക് ഭൂരേഖ തഹസിൽദാർ ജയശ്രീയുടെ മേൽനോട്ടത്തിൽ ചുങ്കത്തറ പഞ്ചായത്ത് ഹാളിൽ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നിലമ്പൂർ നഗരസഭ ഉൾപ്പെടെ യുഡിഎഫിനെ കൈവിട്ടപ്പോൾ ഒപ്പം നിന്ന പഞ്ചായത്തായിരുന്നു ചുങ്കത്തറ. 20 അംഗങ്ങളുള്ള പഞ്ചായത്തിൽ 10 വീതം സീറ്റുകളായിരുന്നു എൽഡിഎഫിനും യുഡിഎഫിനും ഉണ്ടായിരുന്നത്. സിപിഎം 10 കോൺഗ്രസ് 7, മുസ്ലിം ലീഗ് 3 എന്നിങ്ങനെയായിരുന്നു കക്ഷി നില. മുസ്ലീം ലീഗ് സ്വതന്ത്ര സ്ഥാനാർഥിയായി പതിനാലാം വാർഡിൽ നിന്ന് മത്സരിച്ചു വിജയിച്ച എം കെ നജുമുനീസ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതോടെയാ...
Other

കോൺഗ്രസ്‌ കുടുംബ സംഗമവും ഇഫ്താർമീറ്റും നടത്തി

മൂന്നിയൂർ. കോൺഗ്രസ്‌ തറവാട്ടിലെ കാരണവന്മാരും ഇളം തലമുറയിലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിനാളുകളെ കൂട്ടിയിണക്കി പടിക്കൽ ടൌൺ കോൺഗ്രസ്‌ സംഘടിപ്പിച്ച കോൺഗ്രസ്‌ കുടുംബ സംഗമം വള്ളിക്കുന്ന് നിയോജക മണ്ഡലം എം എൽ എ. പി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തുഗാന്ധി മുഹമ്മദ്‌ അധ്യക്ഷം വഹിച്ചുമണ്ഡലം പ്രസിഡന്റ് കെ. മൊയ്‌ദീൻകുട്ടി,എ കെ. അബ്ദുറഹ്മാൻ, വീക്ഷണം മുഹമ്മദ്‌, റിയാസ് മുക്കോളി, സലാം പടിക്കൽ , പി കെ. അൻവർ സാദത്ത്, സി എഛ്. സാദിഖ്, സഫീൽ മുഹമ്മദ്‌, ജാസ്മിൻ മുനീർ, പി കെ. ഖൈറുന്നിസ എന്നിവർ പ്രസംഗിച്ചുചടങ്ങിൽ വെച്ച് അഞ്ചു വർഷമായി റംസാനിൽ തുടർച്ചയായി നോമ്പ് പിടിക്കുന്ന ഷൈജ എന്ന വീട്ടമ്മയെയും , കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും എംഫിൽ (ക്യാമ്പ്യൂട്ടർ സയൻസ് )ഒന്നാം റാങ്കോടെ പാസ്സായ പ്രവിത എന്ന വിദ്യാർത്ഥിനിയെയും പൊന്നാടയണിയിച്ചും , മുമെന്റോ നൽകിയും ആദരിച്ചു.അതോടനുബന്ധിച്ചു സമൂഹത്തിലെ നാനാ തുറകളിലുള്ള മത , സാമ...
Crime

സഹോദരികളായ യുവതികൾക്ക് മർദനമേറ്റ സംഭവം; സാമൂഹിക മാധ്യമങ്ങളിൽ ആക്ഷേപിക്കുന്നെന്ന് ലീഗ് നേതാക്കൾക്കെതിരെ പരാതി

പരപ്പനങ്ങാടി: തേഞ്ഞിപ്പലം പാണമ്പ്രയില്‍ നടുറോഡില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവത്തില്‍ സമൂഹ മാധ്യമങ്ങളില്‍ അപമാനിച്ചതിന് ലീഗ് നേതാക്കള്‍ക്കെതിരേ പോലിസ് കേസെടുത്തു.മുസ്‌ലിം ലീഗ് തിരൂരങ്ങാടി മുന്‍സിപ്പല്‍ കമ്മിറ്റി ട്രഷര്‍ റഫീഖ് പാറക്കല്‍, പരപ്പനങ്ങാടിയിലെ യൂത്ത് ലീഗ് നേതാവ് സിക്കന്തര്‍, തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഹഖ് കഴുങ്ങും തോട്ടത്തില്‍ എന്നിവര്‍ക്കെതിരേയാണ് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ പരപ്പനങ്ങാടി പോലിസ് കേസെടുത്തത്.കഴിഞ്ഞ 16 നാണ് തേഞ്ഞിപ്പലം പാണമ്പ്രയില്‍വച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശിനികളായ സഹോദരികളെ തിരൂരങ്ങാടിയിലെ പ്രമുഖ ലീഗ് നേതാവിന്റെ മകന്‍ തടഞ്ഞ് നിര്‍ത്തി മർദിച്ചത്. ആക്രമത്തിനിരയായ പെണ്‍കുട്ടികള്‍ തേഞ്ഞിപ്പലം പോലിസില്‍ പരാതി നല്‍കിയെങ്കിലും നിസ്സാര വകുപ്പ് ചുമത്തി സ്‌റ്റേഷന്‍ ജാമ്യം നല്‍കിയ സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ...
Crime

സൗഹൃദം നടിച്ച് ലോഡ്ജിലെത്തിച്ച് യുവതിയുടെ സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞു: വേങ്ങര സ്വദേശി അറസ്റ്റിൽ

കല്പറ്റ: യുവതിയെ സൗഹൃദം നടിച്ച്‌ കബളിപ്പിച്ച്‌ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര കണ്ണാടിപ്പടി സ്വദേശി ഉള്ളാടന്‍ അബ്ദുല്‍ ഹമീദ് (ബാവ-39) ആണ് പിടിയിലായത്. 2021 ഡിസംബര്‍ 31-ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാവിലെ ഇയാളെ കല്പറ്റ പോലീസ് പിടികൂടിയത്. വേങ്ങര സ്വദേശിനിയെ സൗഹൃദം നടിച്ച്‌ അബ്ദുല്‍ ഹമീദ് കല്പറ്റയിലെത്തിച്ച്‌ ലോഡ്ജില്‍ മുറിയെടുത്തു. യുവതി കുളിമുറിയില്‍ കയറിയ തക്കത്തിന് യുവതിയുടെ പതിനൊന്നരപ്പവന്റെ മാലയും അരപ്പവന്റെ മോതിരവും മോഷ്ടിച്ച്‌ ഇയാള്‍ കടന്നുകളയുകയായിരുന്നു. ലോഡ്ജില്‍ ഇയാള്‍ നല്‍കിയിരുന്നത് സ്വന്തം തിരിച്ചറിയല്‍ രേഖയായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. സിംകാര്‍ഡും ഇയാളുടെ പേരിലായിരുന്നില്ല. അബ്ദുല്‍ ഹമീദ് മോഷണം നടത്തിയ സമയത്ത് ഉപയോഗിച്ച ഫോണും പിന്നീട് ഉപയോഗിച്ചില്ല. തൊപ്പി ധരിച്ച്‌ വന്നതിനാല്‍ സി.സി.ടി...
Accident

പരപ്പനങ്ങാടി ചിറമംഗലത്ത് ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവ്‌ മരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി - താനൂര്‍ റോഡില്‍ ചിറമംഗലത്ത് ബസ്സ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. എറണാകുളം പള്ളുരുത്തി കൂവത്തറ സ്വദേശി ഷംലയുടെ മകൻ കെ.എൻ.നിയാസ് (25) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.20 മണിയോടെയാണ് അപകടം സംഭവിച്ചത്. തിരൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യബസ്സാണ് സ്‌കൂട്ടറിലിടിച്ച് അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അപകടത്തിൽപെട്ട ആളുടേതെന്ന് കരുതുന്ന ഐ ഡി കാർഡ്...
Gulf, Other

റിയാദ് നന്നമ്പ്ര പഞ്ചായത്ത് കെഎംസിസി റിലീഫ് വിതരണം ബുധനാഴ്ച

തിരൂരങ്ങാടി: അശണരര്‍ക്ക് അത്താണിയായി പ്രവര്‍ത്തിക്കുന്ന റിയാദ് നന്നമ്പ്ര പഞ്ചായത്ത് കെ.എം.സി.സി റമസാന്‍ റിലീഫ് വിതരണം ബുധനാഴ്ച്ച നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 27-ന് രാവിലെ പത്ത് മണിക്ക് ചെറുമുക്ക് വെസ്റ്റ് ഖാഇദെ മില്ലത്ത് സൗധത്തില്‍ നടക്കുന്ന പരിപാടി മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.പി.എം.എ സലാം, സൗദി നാഷ്ണല്‍ കെഎം.സി.സി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി എന്നിവരും പങ്കെടുക്കും.കനിവ് തേടുന്നവര്‍ക്ക് മുന്നില്‍ വറ്റാത്ത നീരുറവയായ് കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റിയാദ് നന്നമ്പ്ര പഞ്ചായത്ത് കെ.എം.സി.സിയുടെ ഈ വര്‍ഷത്തെ റമസാന്‍ റലീഫ് വിതരണമാണ് ബുധനാഴ്ച്ച നടക്കുന്നത്. പാവപ്പെട്ട രോഗികള്‍, വിധവകള്‍, വീട് നിര്‍മ്മാണത്തിന് പ്രയാസം അനുഭവിക്കുന്നവര്‍, യത...
Accident

പന്താരങ്ങാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്

തിരൂരങ്ങാടി. ചെമ്മാട്- പരപ്പനങ്ങാടി റോഡിൽ പന്താരങ്ങാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർക്ക് ഗുരുതര പരിക്കേറ്റു. ചെമ്മാട് എലുമ്പാട്ടിൽ റോഡിൽ സി.എം.മുസമ്മിൽ , അജ്നാസ് കുണ്ടൂർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 6.20 നാണ് സംഭവം. കോഴിക്കോട് ഹോസ്റ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ വീഡിയോ
Other

നടുറോഡിൽ യുവതികൾക്ക് മർദനം: വീണ്ടും മൊഴിയെടുത്തു

തേഞ്ഞിപ്പലം: പാണമ്പ്രയില്‍ അശ്രദ്ധമായ ഡ്രൈവിംഗ് ചോദ്യംചെയ്തതിന് പെണ്‍കുട്ടികളെ നടുറോഡില്‍ വെച്ച് യുവാവ് മര്‍ദ്ദിച്ച സംഭവത്തില്‍ തേഞ്ഞിപ്പലം പൊലീസ് പെണ്‍കുട്ടികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. പരപ്പനങ്ങാടിയിലെ വീട്ടിലെത്തിയാണ് സഹോദരിമാരുടെ മൊഴിയെടുത്തത്. പൊലീസ് പ്രതിക്ക് അനുകൂല നിലപാടെടുത്തെന്നും അഞ്ചിലേറെ തവണ മുഖത്തടിച്ച സ്ഥിതിയുണ്ടായിട്ടും തങ്ങളുടെ മൊഴി കൃത്യമായി രേഖപ്പെടുത്താന്‍ പോലും പൊലീസ് തയാറായില്ലെന്നും പെണ്‍കുട്ടികള്‍ ആരോപിച്ചിരുന്നു. ഇത് ചര്‍ച്ചയായതിന് പിന്നാലെയാണ് പൊലീസ് വീണ്ടും പെണ്‍കുട്ടികളുടെ മൊഴിയെടുക്കാന്‍ തയാറായത്. അതേസമയം പെണ്‍കുട്ടികള്‍ ഇന്ന് വനിതാ കമ്മീഷനും പരാതി നല്‍കി. മൊഴിപ്രകാരമുള്ള വകുപ്പുകളില്‍ പ്രതിക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ തേഞ്ഞിപ്പലം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയില്‍ സഹോദരിമാരായ അസ്‌നയും ഹംനയും എസ്പി അടക്കമുള്ള ഉയര്‍ന്ന പൊലീസ് ഉദ്യോഗ...
Other

കെ.വി.റാബിയക്ക് പത്മശ്രീ പുരസ്‌കാരം കൈമാറി

തിരൂരങ്ങാടി: പത്മശ്രീ നേടിയ കെ.വി. റാബിയയ്ക്കുള്ള പത്മശ്രീ പുരസ്‌കാരം ജില്ല കലക്ടർ വി ആർ പ്രേംകുമാർ വീട്ടിലെത്തി കൈമാറി. നേരത്തെ ഡൽഹിയിൽ രാഷ്ട്രപതി അവാർഡുകൾ വിതരണം ചെയ്യുന്ന ചടങ്ങിലേക്ക് ക്ഷണം ഉണ്ടായിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ മൂലം റാബിയക്ക് പോകാൻ സാധിച്ചിരുന്നില്ല. ഇതേ തുടർന്നാണ് വീട്ടിലെത്തി കൈമാറിയത്. തഹസിൽദാർ പി ഒ സാദിഖും സംബന്ധിച്ചു....
Other

കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാത; ത്രി എ വിജ്ഞാപനം ഈ മാസം അവസാനം

നഷ്ടപരിഹാരം 100 ശതമാനം ഉറപ്പ്  ഭാരത് മാല പദ്ധതിപ്രകാരം നിർമിക്കുന്ന നിർദിഷ്ട കോഴിക്കോട് - പാലക്കാട്‌ ഗ്രീൻഫീൽഡ് ദേശീയപാതയ്ക്കായുള്ള ത്രീ എ വിജ്ഞാപനം ഈ മാസം അവസാനത്തോടെ ഇറങ്ങും. നേരത്തെ മലപ്പുറം ജില്ലാകലക്ടറായ വി. ആർ പ്രേം കുമാറിന്റെ  നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഭൂമി ഏറ്റെടുക്കുന്നതിനായുള്ള വിജ്ഞാപനത്തിന് പാത കടന്നുപോകുന്നയിടങ്ങളിലെ മുഴുവൻ ജനപ്രതിനിധികളുടെയും പിന്തുണ ലഭിച്ചിരുന്നു. ഇതനുസരിച്ച് ഭൂമിയേറ്റെടുക്കുന്നതിനായി ത്രീ എ വിജ്ഞാപനം ഇറക്കാനുള്ള നിർദേശവും യോഗത്തിൽ നൽകിയിരുന്നു. എന്നാൽ ദേശീയപാത 66 ന്റെ വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ കാരണം ത്രീ എ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് കാലതാമസമുണ്ടായി. നിലവിൽ കോഴിക്കോട് ജില്ലയിൽ വിജ്ഞാപനം ഇറങ്ങിയ സാഹചര്യത്തിൽ ഈ മാസം അവസാനത്തോടെ ഗ്രീൻഫീൽഡ് പാതയുടെ മലപ്പുറം ജില്ലയിലെ ത്രീ എ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് ദേശീയപ...
Obituary

മുതിർന്ന കോൺഗ്രസ് നേതാവ് കെ. ശങ്കര നാരായണൻ അന്തരിച്ചു

മുൻ ഗവർണറും മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ. ശങ്കരനാരായണൻ അന്തരിച്ചു. 90 വയസായിരുന്നു.  ശങ്കരൻ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബർ 15ന് പാലക്കാട് ജില്ലയിലെ ഷൊർണൂരിലായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോൺഗ്രസ് പാർട്ടിയിൽ ചേർന്നു മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. വിദ്യാർത്ഥിയായിരുന്ന കാലഘട്ടത്തിൽ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1946-ൽ സ്റ്റേറ്റ് കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായിരുന്ന സ്റ്റുഡൻസ് ഓർഗനൈസേഷന്റെ പ്രവർത്തകനായിരുന്നു പിന്നീട് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു സജീവ രാഷ്ട്രീയ പ്രവർത്തകനായി മാറി. പാലക്കാട് ഡി.സി.സിയുടെ സെക്രട്ടറിയായും പ്രസിഡൻറായും കെ.പി.സി.സി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. യു.ഡി.എഫ് കൺവീനറായും പ്രവർത്തിച്ചു. 1969-ൽ അഖിലേന്ത്യാടിസ്ഥാനത്തിൽ കോൺഗ്രസ് പാർട്ടി രണ്ടായി പിളർന്നപ്പോൾ കോൺഗ്രസ് (ഒ) വിഭാഗത്തിന്റെ ദേശീയ നിർവാഹക സമിതി അംഗമായി...
Crime

അപകടരമായ ഡ്രൈവിങ്; പ്രതികരിച്ച സഹോദരിമാരെ മർദിച്ചയാൾക്കെതിരെ എടുത്തത് നിസാര വകുപ്പെന്ന്

അപകടകരമായ ഡ്രൈവിങ്ങിനെതിരേ പ്രതികരിച്ചതിന് സ്കൂട്ടർ യാത്രക്കാരായ സഹോദരിമാരെ നടുറോഡിൽ യുവാവ് മർദിച്ചു. തിരൂരങ്ങാടി സ്വദേശിയായ യുവാവിന്റെ പേരിൽ യുവതികളുടെ പരാതിയിൽ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. സ്‌കൂട്ടറിലിരിക്കുന്ന യുവതികളെ യുവാവ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്. ദേശീയപാത പാണമ്പ്രയിലെ ഇറക്കത്തിൽ കഴിഞ്ഞ 16-നാണ് സംഭവം. തിരൂരങ്ങാടി ചന്തപ്പടി സ്വദേശി സി.എച്ച്. ഇബ്രാഹിം ഷബീറിന്റെ പേരിലാണ് തേഞ്ഞിപ്പലം പോലീസ് കേസെടുത്തത്. പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശിനികളായ എം.പി മൻസിലിൽ അസ്‌ന കെ. അസീസ്, ഹംന കെ. അസീസ് എന്നിവർക്കാണ് മർദനമേറ്റത്. കോഴിക്കോട്ടുനിന്ന് പരപ്പനങ്ങാടിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും. കോഹിനൂർ ദേശീയപാതയിൽ അമിതവേഗത്തിലെത്തിയ കാർ ഇടതുവശത്തൂടെ തെറ്റായി കയറിയതിനെതിരേയാണ് പ്രതികരിച്ചതെന്ന് യുവതികൾ പറഞ്ഞു. ഹോണടിച്ച് മുന്നോട്ടുപോയ സ്കൂട്ടർ പാണമ്പ്രയിലെ ഇറക്കത്തിൽ യുവാവ് ...
Crime

ആഡംബര ജീവിതം, കാമുകിക്ക് ലക്ഷങ്ങൾ, വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ യുവാവ് പിടിയിൽ

ചേളാരിയിലും മോഷണ ശ്രമം കോഴിക്കോട്: മൂന്നു ലക്ഷത്തോളം രൂപ വിലയുള്ള റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ ബൈക്കും 20 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷ്ടിച്ച യുവാവ് മൂന്നാം ദിവസം പിടിയിൽ. കണ്ണൂർ ഇരിക്കൂർ പട്ടുവം ദാറുൽ ഫലാഹിൽ ഇസ്മായിലാണ് (25) പിടിയിലായത്. പൂവാട്ടുപറമ്പിലെ വീട്ടിൽ 19ന് വൈകിട്ട് അഞ്ചരയ്ക്കും രാത്രി പതിനൊന്നിനുമിടയിലായിരുന്നു മോഷണം. വീട്ടുകാർ നോമ്പ് തുറക്കാൻ പോയ സമയം വീടിന്റെ മു൯വശത്തെ വാതിലിന്റെ പൂട്ടു തക൪ത്ത് അകത്തു കടന്നു. കിടപ്പുമുറിയിലെ അലമാരയുടെ വാതിൽ തക൪ത്ത് 20 പവൻ സ്വ൪ണവും ഒരു ലക്ഷം രൂപയും മോഷ്ടിച്ചു. പോ൪ച്ചിൽ നിന്ന് ഇന്റ൪സെപ്റ്റ൪ ബൈക്കും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ബ്രാൻഡഡ് വസ്ത്രങ്ങളും ഉൽപന്നങ്ങളും മാത്രം ഉപയോഗിക്കുന്ന പ്രതി മോഷ്ടിച്ച ബുള്ളറ്റിൽ സഞ്ചരിച്ചതോടെയാണ് പോലീസിന്റെ വലയിലായത്.ബികോം ബിരുദധാരിയായ ഇസ്മയിൽ ആ‍ഡംബര ജീവിതം നയിക്കുന്നതിനും സ്ത്രീകളെ വലയിലാക്കുന്നതിനുമാ...
Other

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന: ഒരാഴ്ചക്കിടെ നശിപ്പിച്ചത് 410 കിലോ മത്സ്യം

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ച്ച ജില്ലയില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും ഫോര്‍മാലിന്‍ സാന്നിധ്യം കണ്ടെത്തിയതുമായ 410 കിലോ മത്സ്യം ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. ഭക്ഷ്യമത്സ്യങ്ങളില്‍ വ്യാപകമായ രീതിയില്‍ മായം ചേര്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് 60 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. 136 സാമ്പിളുകളും പരിശോധിച്ചു. പരിശോധനയിലാണ് 410 കിലോഗ്രാം മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയത്.കൊണ്ടോട്ടി, തിരൂര്‍, നിലമ്പൂര്‍, പോത്തുകല്ല്, പൊന്നാനി, നരിപ്പറമ്പ്, വണ്ടൂര്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. മത്സ്യം കേടാവാതിരിക്കാന്‍  ഫോര്‍മാലിന്‍, അമോണിയ എന്നിവ ചേര്‍ക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി ജില്ലയില്‍ 2020-21 വര്‍ഷത്തില്‍ 237 സാമ്പിള...
Other

സി.മുഹമ്മദ് ഫൈസിക്ക് കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ സ്വീകരണം നൽകി.

മലപ്പുറം : കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസിക്ക് കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ കരി പ്പൂരിൽ സ്വീകരണം നൽകി.മെമ്പറായി തെരെഞ്ഞെടുക്കപ്പെട്ടതിനു ശേഷം തിരിച്ചെത്തിയ അദ്ദേഹത്തിന് കരിപ്പൂർ എയർപോർട്ടിൽ വെച്ച് നൽകിയ സ്വീകരണത്തിന് അസോസിയേഷൻ ഭാരവാഹികളായ പി.അബ്ദുൽ കരീം, പി.അബ്ദുറഹ്മാൻ എന്ന ഇണ്ണി, മംഗലം സൻഫാരി, മുജീബ് റഹ്മാൻ വടക്കേമണ്ണ, യു.അബ്ദുൽ റഊഫ്, അഷ്റഫ് മാസ്റ്റർ, കെ.മുഹമ്മദ് റാഫി , സിദ്ദീഖ് പുല്ലാര, ഹജ്ജ് കമ്മിറ്റി കോഡിനേറ്റർ അശ്റഫ് അരയങ്കോട് തുടങ്ങിയവർ സംബന്ധിച്ചു....
Crime

അടച്ചിട്ടവീട് കുത്തിത്തുറന്ന് 15 പവൻ കവർന്നു

തേഞ്ഞിപ്പലം: പള്ളിക്കൽ കാരപ്പറമ്പിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 15 പവന്റെ സ്വർണാഭരണങ്ങളും 10,000 രൂപയും കവർന്നു. കൊടക്കാട്ട് യൂസഫിന്റെ വീട്ടിലാണ് കവർച്ച. വാതിലുകളുടെയും അലമാരകളുടെയും പൂട്ട് തകർത്ത നിലയിലാണ്. ഒരു അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്. യൂസഫിന്റെ സഹോദരൻ അബ്ബാസ് രാവിലെ എത്തിയപ്പോഴാണ് മുൻ വാതിൽ പൂട്ടു പൊളിച്ച നിലയിൽ കണ്ടത്.വീട്ടുടമ യൂസഫ് ജോലി ആവശ്യത്തിനായി യുപിയിലാണ്. കുടുംബാംഗങ്ങളും കഴിഞ്ഞ 7 മുതൽ അവിടെയാണ്. ഇൻസ്പെക്ടർ എൻ.ബി. ഷൈജുവിന്റെ നേതൃത്വത്തിൽ പൊലീസെത്തി തെളിവെടുപ്പ് തുടങ്ങി. വീട്ടിൽനിന്നു മോഷ്ടാക്കളുടേതെന്നു കരുതുന്ന വിരലടയാളം ലഭിച്ചിട്ടുണ്ട്....
Other

ചെമ്മാട് പുതിയ ബസ് സ്റ്റാൻഡ് മെയ് 9 മുതൽ

തിരൂരങ്ങാടി നഗരസഭയില്‍ ചെമ്മാട് പുതുതായി നിര്‍മിച്ച മുനിസിപ്പല്‍ ബസ്സ്റ്റാന്റ് മെയ് 9ന് 4 മണിക്ക് തുറന്നുകൊടുക്കാന്‍ നഗരസഭ കൗണ്സിൽ തീരുമാനിച്ചു. ചെമ്മാട് ബ്ലോക്ക് റോഡിലാണ് പുതിയ സ്റ്റാൻഡ്. ബസ് സ്റ്റാൻഡ് ഉദ്ഘടനത്തോട് അനുബന്ധിച്ച് , ചെമ്മാട് ടൗണിൽ നേരത്തെ തീരുമാനിച്ച പ്രകാരമുള്ള ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ബസ് സ്റ്റാണ്ടിലേക്ക് മിനി സിവിൽ സ്റ്റേഷൻ റോഡ് വഴിയാണ് കയറേണ്ടത്. വില്ലേജ് ഓഫീസ് ജംക്ഷൻ വഴിയാണ് സ്റ്റാൻഡിൽ നിന്നു പുറത്തിറങ്ങേണ്ടത്. നഗരസഭയില്‍ കിടപ്പിലായവര്‍ക്ക് വാതില്‍ പ്പടി സേവനങ്ങള്‍ ലഭ്യമാക്കാനും കൗണ്സിൽ യോഗം തീരുമാനിച്ചു. ഏപ്രില്‍ 30ന് ഫയല്‍ അദാലത്ത് നടത്താന്‍ തീരുമാനിച്ചു.ഇത് സംബന്ധിച്ച് ചേര്‍ന്ന സ്റ്റിയറിഗ് യോഗത്തില്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.പി സുഹ്‌റാബി, ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍, എം സുജിനി, ഇപി ബാവ. വഹ...
Other

തിരൂര്‍ മാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന: ഫോര്‍മാലിന്‍ കലര്‍ത്തിയ 150 കിലോ മത്സ്യം പിടിച്ചെടുത്തു

ഓപ്പറേഷന്‍ സാഗരറാണിയുടെ ഭാഗമായി തിരൂര്‍ മാര്‍ക്കറ്റില്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ 150 കിലോ മത്സ്യം പിടിച്ചെടുത്തു. മതിയായ അളവില്‍  ഐസ് ചേര്‍ക്കാത്തതിനാല്‍ ഭക്ഷ്യയോഗ്യമല്ലാതായ 80 കിലോ മത്സ്യവും പിടികൂടി. പുലര്‍ച്ചെ മൂന്നോടെയായിരുന്നു പരിശോധന.എല്ലാ  കച്ചവടക്കാരുടെയും മത്സ്യശേഖരത്തില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കുകയും അവ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈല്‍ ലാബില്‍ പരിശോധിക്കുകയുമായിരുന്നു. ഈ പരിശോധനയിലാണ് 150 കിലോ  തളയന്‍ മത്സ്യത്തില്‍ ഫോര്‍മാലിന്റെ സാന്നിധ്യം കണ്ടെത്തിയത്.ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക്  ചെറുകിട മത്സ്യകച്ചവടക്കാര്‍ തിരൂര്‍ മാര്‍ക്കറ്റില്‍ നിന്നാണ് മത്സ്യം  വാങ്ങി വില്‍പ്പനക്കായി കൊണ്ടുപോകുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലെ മത്സ്യവും തമിഴ്‌നാട്, കര്‍ണ...
Local news

ചുമട്ടുതൊഴിലാളി സംഗമവും തസ്കിയ ക്യാമ്പും

ചെമ്മാട് സർക്കിൾ എസ്.വൈ.എസ് സംഘടിപ്പിച്ച ചുമട്ടു തൊഴിലാളി സംഗമം എക്സിക്യൂട്ടീവ് അംഗങ്ങൾക്കായുള്ള തസ്കിയ ക്യാമ്പും ജില്ലാ എക്സിക്യൂട്ടീവ് അംഗം ബഷീർ അഹ്സനി കൂമണ്ണ ഉദ്ഘാടനം ചെയ്തു. 'അങ്ങാടിയിലെ മര്യാദകൾ' എന്ന വിഷയത്തിൽ നൗഫൽ ഫാറൂഖ് ക്ലാസ്സെടുത്തു. പ്രസിഡണ്ട് സയ്യിദ് സൈനുൽ ആബിദ് അഹ്സനി അധ്യക്ഷത വഹിച്ചു. ചെമ്മാട് അൽ ഹുദാ മദ്രസയിൽ വെച്ച് നടന്ന പരിപാടിയിൽ പ്രതിനിധികൾക്ക് ഇഫ്താർ, ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു....
Sports

പഞ്ചാബിനെ തോൽപ്പിച്ച് കേരളം സെമി ഫൈനലിലേക്ക്

കേരളം സെമിയില്‍, ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഇരട്ടഗോള്‍ മികവില്‍ കേരളം ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമി ഫൈനലിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് ഘട്ടത്തിലെ കേരളത്തിന്റെ അവസാന മത്സരത്തില്‍ കരുത്തരായ പഞ്ചാബിനെയാണ് കേരളം തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരളത്തിന്റെ ജയം. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം രണ്ട് ഗോള്‍ ആടിച്ചാണ് വിജയം സ്വന്തമാക്കിയത്. കേരളത്തിനായി 17,86 മിനുട്ടിലായിരുന്നു ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഗോളുകള്‍. ഇതോടെ പഞ്ചാബ് സെമി കാണാതെ പുറത്തായി.  ആദ്യ പകുതികഴിഞ്ഞ മത്സരത്തില്‍ മേഘാലയയോട് സമനിയ വഴങ്ങിയ ആദ്യ ഇലവനില്‍ രണ്ട് മാറ്റങ്ങളുമായി ആണ് കേരളം ഇറങ്ങിയത്. സഫ്‌നാദിനും നിജോ ഗില്‍ബേര്‍ട്ടിനും പകരം സല്‍മാനും ഷികിലും ആദ്യ ഇലവനിലെത്തി. പഞ്ചാബ് നിരയില്‍ മൂന്ന് മാറ്റങ്ങളുണ്ടായിരുന്നു. കേരളത്തിന്റെ അറ്റാക്കിങ്ങോട്കൂടിയാണ് മത്സരം ആരംഭിച്ചത്. 10 ാം മിനുട്ട...
Other

എ.പി.അബ്ദുള്ളക്കുട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ

ന്യൂഡൽഹി: എ.പി അബ്ദുല്ലക്കുട്ടിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്തു. നിലവിൽ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റാണ് എ.പി അബ്ദുല്ലക്കുട്ടി.സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായും തിരഞ്ഞെടുത്തു. 2025 മാർച്ച് 31 വരെ കാലാവധിയുള്ള കമ്മിറ്റിയിലേക്കാണ് കേരളത്തിൽനിന്നുള്ള പ്രതിനിധിയായി സി. ഫൈസിയെ ഉൾപ്പെടുത്തിയത്.ഹജ്ജ് കമ്മിറ്റി നിയമം വകുപ്പ് നാലിലെ ഉപവകുപ്പ് നാല് (സി) അനുസരിച്ച് കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായാണ് അബ്ദുല്ലക്കുട്ടി തിരഞ്ഞെടുക്കപ്പെട്ടത്. അരുവാനപ്പള്ളി പുതിയപുരക്കല്‍ അബ്ദുള്ളക്കുട്ടി എന്ന എ.പി. അബ്ദുള്ളക്കുട്ടി സിപിഎമ്മിലും കൊണ്ഗ്രെസിലും പ്രവർത്തിച്ച ശേഷമാണ് ബി ജെ പി യിൽ എത്തുന്നത്. എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് ആയിരുന്നു. അഞ്ച് തവണ കണ്ണൂരില്‍ നിന്ന് ലോക്‌സഭ അംഗമായ കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെ 1999-ലും ...
error: Content is protected !!