Sunday, March 15

Author: tirurangaditoday

സന്തോഷ് ട്രോഫി മത്സരം ജില്ലയിൽ ആഘോഷമാക്കും: മന്ത്രി വി.അബ്ദുറഹിമാൻ
Other

സന്തോഷ് ട്രോഫി മത്സരം ജില്ലയിൽ ആഘോഷമാക്കും: മന്ത്രി വി.അബ്ദുറഹിമാൻ

ഭാഗ്യ ചിഹ്‌നം പ്രകാശനം ചെയ്തു സന്തോഷ് ട്രോഫി മത്സരം ജില്ലയിൽ ആഘോഷമായി നടത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. മത്സരത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിലായി ജനങ്ങളിൽ കാൽപ്പന്തുകളിയുടെ ആവേശമുണർത്താൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രചരണ വാഹനങ്ങൾ എത്തുമെന്നും മത്സരത്തിന്റെ തലേ ദിവസം മുൻ കാല താരങ്ങൾക്കുള്ള ആദരമായി സന്തോഷ് ട്രോഫി മത്സരത്തിൽ പങ്കെടുത്ത ടീമുകൾ തമ്മിൽ സൗഹൃദ മത്സരം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറം കലക്ടറേറ്റിൽ സന്തോഷ് ട്രോഫി ഭാഗ്യ ചിഹ്‌നം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്തോഷ് ട്രോഫി മത്സരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കും ഫോട്ടോഗ്രാഫർമാർക്കും ഏറ്റവും മികച്ച ഷോട്ടുകൾ കണ്ടെത്തുന്ന വിഷ്വൽ മീഡിയയ്ക്കും മന്ത്രി അവാർഡുകൾ പ്രഖ്യാപിച്ചു. കായിക മേഖലയെ ശാക്തീകരിക്കാനുള്ള നടപടികൾ തുടരുകയാണെന്നും അഞ്ച് ലക്ഷം സ്കൂൾ കുട്ടികളെ മുൻ കാല താര...
Other

ഗഫൂർ കൊടിഞ്ഞിയുടെ “തുരുത്ത്” നോവൽ പി.സുരേന്ദ്രൻ ഇന്ന് പ്രകാശനം ചെയ്യും

തിരൂരങ്ങാടി: ഗള്‍ഫ് പൂര്‍വ്വ കൊടിഞ്ഞിയുടെ പശ്ചാതലത്തില്‍ ഗഫൂര്‍ കൊടിഞ്ഞി എഴുതിയ തുരുത്ത് നോവല്‍ പ്രകാശനം ഇന്ന് നടക്കും. വൈകീട്ട് ഏഴ് മണിക്ക് കൊടിഞ്ഞി പനക്കത്താഴം എ.എം.എല്‍.പി സ്‌കൂളില്‍ അകം സംഘടിപ്പിക്കുന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ പുസ്തകം പ്രകാശനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗൾഫ് കുടിയേറ്റത്തിനു മുമ്പുള്ള നാടിന്റെ ചരിത്രമാണ് നോവലിന്റെ ഇതിവൃത്തം. പഴയ കാല ആചാരങ്ങള്‍, കൃഷി രീതികള്‍, വിശ്വാസങ്ങള്‍, കലാകായിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ജീവിത രീതികള്‍ നോവലിലൂടെ പുനരവതരിപ്പിച്ചിട്ടുണ്ടെന്ന് രചയിതാവ് ഗഫൂര്‍ കൊടിഞ്ഞി പറഞ്ഞു. 304 പേജുള്ള നോവലിന് 380 രൂപയാണ് വില. കോവിഡ് കാലത്തെ അടച്ചിടലാണ് നോവലെഴുത്തിന് ഉപയോഗപ്പെടുത്തിയതെന്ന് ഗഫൂര്‍ പറഞ്ഞു. വ്യാപാരിയായ ഗഫൂർ 'കൊടിഞ്ഞിയുടെ കുഴിക്കൂറുകൾ' എന്ന പേരിൽ കൊടിഞ്ഞിയുടെ ചരിത്ര പുസ്തകം മുമ്പ...
Other

ജലക്ഷാമം രൂക്ഷം, നന്നമ്പ്രയിൽ കൃഷി കരിഞ്ഞുണങ്ങുന്നു; തഹസിൽദാറും സംഘവും പരിശോധിച്ചു

തിരൂരങ്ങാടി: കടുത്ത വേനലിനെ തുടര്‍ന്ന് ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങള്‍ തിരൂരങ്ങാടി തഹസീല്‍ദാര്‍ പി.ഒ സാദിഖിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു. ബാക്കിക്കയം അണക്കെട്ട് തുറക്കാതെ കരിഞ്ഞുണങ്ങുന്ന കൃഷിയെ രക്ഷിക്കാന്‍ വല്ലമാര്‍ഗവുമുണ്ടോ എന്ന് പരിശോധിക്കുന്നതിനായിരുന്നു സന്ദര്‍ശനം. മോര്യാകാപ്പ്, ന്യൂക്കട്ട്, ചീര്‍പ്പിങ്ങല്‍, കാളംതിരുത്തി, കൊടിഞ്ഞി പാടം, വെഞ്ചാലി, മുക്കം പ്രദേശങ്ങളിലെ തോടുകളും വയലുകളും സംഘം നോക്കി കണ്ട്ു. പ്രദേശത്തെ കര്‍ഷകരുമായും ജനപ്രതിനിധികളുമായും സംഘം സംസാരിച്ചു.തഹസീല്‍ദാര്‍ക്ക് പുറമെ ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ മലപ്പുറം ബാലകൃഷ്ണന്‍, എസിസ്റ്റന്റ് എഞ്ചിനിയര്‍ യു.വി ഷാജി, നന്നമ്പ്ര സെക്രട്ടറി ബിസ്്‌ലി ബിന്ദു, കൃഷി ഓഫീസര്‍ വി സംഗീത എന്നിവരും സംഘത്തിലുണ്ടായിരുന്നു. നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ റൈഹാനത്ത്, വൈസ് പ്രസിഡന്റ് എന്‍.വി മൂസക്കുട്...
Accident

ബുള്ളറ്റും ലോറിയും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

കോട്ടയ്ക്കൽ പുത്തൂരിൽ വാഹനാപകടം. ബുള്ളറ്റ് ബൈക്കും ചരക്കുലോറിയും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. മഞ്ചേരി പട്ടനാത്ത് ഡാനി മുഹമ്മദ്(26) ആണ് മരിച്ചത്. പരിക്കേറ്റ ഉടനെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..
Local news

പത്മശ്രീ കെ വി റാബിയക്ക് നന്നമ്പ്ര പഞ്ചായത്തിന്റെ ആദരം

പത്മശ്രീ ലഭിച്ച കെ വി റാബിയയെ നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റൈഹാനത്ത് പി കെ മൊമെന്റോ നൽകി. വൈസ് പ്രസിഡന്റ് എൻ വി മൂസക്കുട്ടി,  ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. ബാപ്പുട്ടി , വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷമീന വി കെ , മെമ്പർമാരായ സൈദലവി ഊർപ്പായി , നടുത്തൊടി മുഹമ്മദ് കുട്ടി , സിദ്ധീഖ് ഒള്ളക്കൻ , തസ്‌ലീന പാലക്കാട്ട് , എന്നിവർ പങ്കെടുത്തു ....
Other

സ്ത്രീശക്തി കലാ ജാഥ പര്യടനം തുടരു ന്നു, ഇന്ന് കൊണ്ടോട്ടി മേഖലയിൽ

സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനും എതിരെ കുടുംബശ്രീ തലത്തിൽ ഡിസംബർ 18 മുതൽ ആരംഭിച്ച സ്ത്രീപക്ഷ നവകേരളം ക്യാമ്പയിനിന്റെ ഭാഗമായുള്ള സ്ത്രീ ശക്തി കലാ ജാഥ ഇന്ന് കൊണ്ടോട്ടിയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. മലപ്പുറം ജില്ലാ കുടുംബശ്രീ മിഷൻ വനിതാ ദിനത്തിൽ പെരിന്തൽമണ്ണ ഇ എം എസ് സ്മാരക സ്‌ക്വയറിൽ വെച്ച് കലാജാഥയുടെ ഉത്ഘാടനം മുനിസിപ്പൽ വൈസ് ചെയര്പേഴ്സൻ നസീറ ഉത്ഘാടനം നിർവ്വഹിച്ചിരുന്നു.മാർച്ച്‌ 8 ന് ആരംഭിച്ച് മാർച്ച്‌ 20 വരെ ജില്ലയിലുടനീളം 40ൽ പരം കേന്ദ്രങ്ങളിൽ കുടുംബശ്രീ രംഗശ്രീ ടീം അവതരിപ്പിക്കുന്ന നാടകവും സംഗീത ശില്പവും ഉൾകൊള്ളിച്ചുള്ള പരിപാടികളാണ് കലാജാഥയിലുള്ളത്. കുടുബശ്രീയിലൂടെ സമൂഹത്തിലേക്ക് ഉയർന്നുവന്ന സ്ത്രീകളാണ് ഇതിൽ വേഷമിടുന്നത് എന്നുള്ളത് ഇതിന്റെ പ്രാധാന്യം കൂട്ടുന്നു.കുടുംബശ്രീയുടെ സംഘധ്വനി രംഗശ്രീ നാടക ടീം അംഗങ്ങൾ ആണ് പരിപാടിയിൽ പങ്കെടുക്കുന്നത്.പ്രശസ്തരായ നാടക പ്രവർത്തകരുംസംവിധായക...
Accident

ലോറിയും ട്രാവലറുംകൂട്ടിയിടിച്ചു കെ എസ് ഇ ബി ജീവനക്കാരൻ മരിച്ചു

പെരിന്തൽമണ്ണ പാതായ്ക്കര വളവിൽ ട്രാവലറും ലോറിയും കൂട്ടി ഇടിച്ച് ശ്രീകൃഷ്ണപുരം പുഞ്ചപ്പാടം താഴത്തുചോല അപ്പുട്ടിയുടെ മകൻ ഷാജി (44) മരണപ്പെട്ടു. കാടാമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ സബ് എൻജിനീയർ ആണ്.പുളിക്കൽ ദേവാരത്തിൽ സുനി (43), രാമനാട്ടുകര ഇളയടത് അമീർ അലി (29), കൊണ്ടോട്ടി ഐക്കരപ്പടി പേവുംപുറത്ത് ജിഷ്ണു (30), മുണ്ടുപറമ്പ് പറക്കച്ചാലി മുഹമ്മദ് ഷാഫി (31), ഫറോക്ക് കരുവാംതിരുത്തിൽ വളപ്പിൽ റഫീഖ് (40), കൊണ്ടോട്ടി പൂക്കിലത്ത് സൂഫിയാൻ (23), അങ്ങാടിപ്പുറം ഒറവുംപുറത്ത് ഹാദിയ (22), എടവണ്ണ പറപ്പൻ ഷബീം (22), ചെന്നൈ സ്വദേശി രമേഷ് (32) എന്നിവരെ പരിക്കുകളോടെ ഇ.എം.എസ് സ്മാരക സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Crime

ഒന്നാം വർഷ വിദ്യാർത്ഥിയെ റാഗിംഗ് ചെയ്തതെന്ന് പരാതി, കണ്ണിന് ഗുരുതര പരിക്ക്

പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി എ ആർ നഗർ കുന്നുംപുറം എടക്കാ പറമ്പ് സ്വദേശി കോട്ടാടൻ ഗോപിയുടെ മകൻ രാഹുലിനെ (19) യാണ് മർദിച്ചത്. വ്യാഴഴ്ചയാണ് പരപ്പനങ്ങാടി ബസ് സ്റ്റാണ്ടിലാണ് സംഭവം. ബസ് കാത്തു നിൽക്കുന്നതിനിടെ ഏതാനും ഫൈനൽ ഇയർ വിദ്യാർത്ഥി കൾ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു തോളിൽ കയ്യിട്ട് ഒരു കെട്ടിടത്തിന്റെ പിറക് വശത്തേക്ക് കൊണ്ടു പോയ ശേഷം ക്രൂരമായി മർദിക്കുകയായിരുന്നെന്നു രാഹുൽ പറഞ്ഞു. ഷൂസിട്ട് മുഖത്ത് ചവിട്ടുകയും ചെയ്തു. മർദനത്തിൽ വലത് കണ്ണിന് ഗുരുതരമായി പരിക്കേറ്റതിനെതുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. കണ്ണിന് ഇപ്പോൾ തുന്നലിട്ടിരിക്കുകയാണ്. സംഭവത്തിൽ പരപ്പനങ്ങാടി പോലീസിനും പ്രിൻസിപ്പാൾക്കും പരാതി നൽകിയതായി ബന്ധുക്കൾ പറഞ്ഞു....
Malappuram

ബജറ്റിൽ വേങ്ങരക്ക് പ്രഖ്യാപനങ്ങൾ ഏറെ

ഫ്ലൈ ഓവർ, മിനി സിവിൽ സ്റ്റേഷൻ, സ്റ്റേഡിയം സംസ്ഥാന ബഡ്ജറ്റിൽ വേങ്ങര നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി നിരവധി പ്രഖ്യാപനങ്ങൾ. വേങ്ങര ടൗണിലെ തിരക്കിന് പരിഹാരമായി ഫ്ലൈ ഓവർ, വിവിധ സർക്കാർ ഓഫീസുകൾ ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി വേങ്ങരയിൽ പുതുതായി മിനി സിവിൽ സ്റ്റേഷൻ, ശുദ്ധജല വിതരണതിനായി മമ്പുറം മൂഴിക്കൽ ഭാഗത്ത് റെഗുലേറ്റർ, അചനമ്പലം- കൂരിയാട്, കുഴിപ്പുറം-ആട്ടീരി- കോട്ടക്കൽ, എടരിക്കോട്-പറപ്പൂർ- വേങ്ങര, ഊരകം-നെടുവക്കാട്- നെടിയിരുപ്പ് എന്നിങ്ങനെ നാല് റോഡുകളും മമ്പുറം ലിങ്ക് റോഡും നിർമിക്കും. വലിയോറ തേർകയം പാലം, ആട്ടീരിയിൽ പാലം എന്നിങ്ങനെ രണ്ടുപാലങ്ങൾ നിർമിക്കുന്നതിനും ബഡ്ജറ്റിൽ തുകവകയിരുത്തി. മറ്റത്തൂരിൽ കടലുണ്ടി പുഴക്ക്‌ കുറുകെ ചെക്ക് ഡാം, ഊരകം കാരത്തോട്- കുന്നത്ത് ജലസേചന പദ്ധതി, ഊരകത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം, വേങ്ങര പഞ്ചായത്ത് മാർക്കറ്റ് നവീകരണം, പറപ്പൂർ പി. എച്ച്...
Other

സംസ്ഥാന ബജറ്റ്: തിരൂരങ്ങാടി മണ്ഡലത്തിൽ ആകെ ഒരു പദ്ധതിക്ക് മാത്രം ഫണ്ട്, ബാക്കിയുള്ളവക്ക് ടോക്കൺ

തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ 2022-2023 വർഷത്തെ സംസ്ഥാന ബജറ്റിൽ ഇടംപിടിച്ച പ്രവർത്തികൾ പുതുപ്പറമ്പ് ജലസേചന പദ്ധതി - 5 കോടി രൂപ ബജറ്റിൽ പരാമർശം നടത്തിയ പ്രവർത്തികൾ - മോര്യകാപ്പ് ജലസേചന-കാർഷിക പദ്ധതി, തിരൂരങ്ങാടി ഫയർസ്റ്റേഷൻ നിർമ്മാണം, പരപ്പനങ്ങാടി എൽ.ബി.എസ് ഇന്റഗ്രേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി സ്ഥലം ഏറ്റെടുക്കലും കെട്ടിട നിർമ്മാണവും, തിരൂരങ്ങാടി മിനി സിവിൽ സ്റ്റേഷൻ പുതിയ ബ്ലോക്ക് നിർമ്മാണം, കുണ്ടൂർ തോട് നവീകരണം, കീരനല്ലൂർ ന്യൂക്കട്ട് വാട്ടർ സ്റ്റോറേജ് പദ്ധതി, കാളം തിരുത്തി പാലം നിർമ്മാണം, ചെമ്മാട് റസ്റ്റ് ഹൗസ് നവീകരണം, കക്കാട് പുഴ സംരക്ഷണം, തിരൂരങ്ങാടി വാട്ടർ സപ്പ്ലൈ സ്‌കീം രണ്ടാംഘട്ടം, ഗവ.യു.പി.സ്‌കൂൾ ക്ലാരി കെട്ടിട നിർമ്മാണം, ചന്തപ്പടി ഗവ.എൽ.പി. സ്‌കൂൾ കെട്ടിട നിർമ്മാണം, ഗവ.എൽ.പി. സ്‌കൂൾ കുറ്റിപ്പാല കെട്ടിട നിർമ്മാണം,കാളം തിരുത്തി ബദൽ സ്‌കൂൾ കെട്ടിട നിർമ്മാണ...
Accident

ലോറി സ്കൂട്ടറിലിടിച്ചു യുവതി മരിച്ചു

പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ ലോറിയിടിച്ചു യുവതി മരിച്ചു. ചേളാരി പരപ്പനങ്ങാടി റോഡിൽ കോയംകുളത്ത് ഇന്ന് വൈകുന്നേരം 4.30 ന് ആണ് അപകടം. തിരൂർ മംഗലംപുല്ലൂണിയിലെ കിഴക്കേ പീടിയേക്കൽ കെ പി ഷീബ (45) യാണ് മരിച്ചത്. കോഴിക്കോട് ചെറുവണ്ണൂർ എ ഡബ്ള്യു എച്ച് വിദ്യാലയത്തിലെ ഒന്നാം വർഷ ഡി എഡ് വിദ്യാർഥിനിയാണ്. മൃതദേഹം തിരൂരങ്ങാടി തലുക്ക് ആശുപത്രിയിൽ....
Other

റിട്ട:കെ.എസ്.ആർ.ടി.സി ജീവനക്കാരൻ റോഡിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു

എരണാകുളം മൂവാറ്റുപുഴയിൽ റിട്ടയേർഡ് കെ.എസ്.ആർ.ടി.സി ജീവനക്കാരൻ റോഡിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു. മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സിക്ക് സമീപം താമസിക്കുന്ന കെ ബേബിക്കുട്ടൻ എന്ന് വിളിക്കുന്ന കെ എൻ അജയകുമാറാണ് മരിച്ചത്. തീക്കൊള്ളി പാറയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്.ബൈക്കിലെത്തിയ അജയകുമാർ കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഫയർഫോഴ്‌സും,പൊലീസും സ്ഥലത്തെത്തി മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം...
Other

പൂക്കിപ്പറമ്പ് ബസ് ദുരന്തത്തിന് 21 വർഷം; നടുക്കുന്ന ഓർമ്മ ദിനത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ ബോധവൽക്കരണം.

തിരൂരങ്ങാടി: 44 പേരുടെ ജീവനുകളെടുത്ത് കേരളത്തെ നടുക്കിയ പൂക്കിപറമ്പ് ബസ് ദുരന്തത്തിന് 21 വർഷം പൂർത്തിയാകുന്നു. ദുരന്തം തീര്‍ത്ത ഭീതിയുടെയും ദുഖത്തിന്റെയും ഓര്‍മ്മകള്‍ അപകട സ്ഥലത്തെത്തിയും , ജില്ലയിലെ മുഴുവൻ ബസ് സ്റ്റാൻഡുകളിലെത്തിയും ഡ്രൈവർമാരിലും യാത്രക്കാരിലുമെത്തിച്ച് സുരക്ഷിത യാത്രക്കായി ബോധവൽക്കരണം നൽകുകയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥർ.മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗത്തിലെയും തിരൂരങ്ങാടി സബ്‌ ഓഫീസിലെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ബോധവൽക്കരണം സംഘടിപ്പിച്ചത്. പൂക്കിപ്പറമ്പില്‍ അപകടം നടന്ന സ്ഥലത്ത് ബസ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കുമായാണ് ബോധവത്ക്കരണം നല്‍കിയത്. 2001 മാര്‍ച്ച് 11നാണ്നിറയെ യാത്രക്കാരുമായി ഗുരുവായൂരില്‍ നിന്നും തലശ്ശേരിയിലേക്ക് പോകുന്ന പ്രണവം എന്ന സ്വകാര്യ ബസ്സ് പൂക്കിപറമ്പിൽ വെച്ച് കാറിലിടച്ച് മറിഞ്ഞ ശേഷം കത്തിയമര്‍ന്നത്.44പേര്‍ കത്തിക്കരിഞ്ഞ സം...
Local news

പറവകൾക്ക് സ്നേഹത്തെളിനീരൊരുക്കി വിദ്യാർത്ഥികൾ

വാളക്കുളം: വേനൽച്ചൂടിൽ വലയുന്ന പറവകളടക്കമുള്ള മിണ്ടാപ്രാണികൾക്ക് സ്നേഹത്തിന്റെ തെളിനീരൊരുക്കി വാളക്കുളം കെ.എച്ച്.എം . ഹൈസ്കൂളിലെ വിദ്യാർത്ഥികൾ . ചൂട് വർദ്ധിക്കുകയും ജലാശയങ്ങളെല്ലാം വറ്റി വരളുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ജീവകാരുണ്യ പ്രവർത്തനത്തിന് സ്കൂളിലെ ദേശീയ ഹരിത സേന നേതൃത്വം നൽകിയത്. ഇതിനായി നൂറിലധികം മൺചട്ടികളും ഉറികളും വിദ്യാർത്ഥികൾ സംഘടിപ്പിച്ച്ചിട്ടുണ്ട്. കഴിഞ്ഞ ആറു വർഷമായി സ്കൂളിലെ ദേശീയ ഹരിതസേന നടത്തി വരുന്ന ജലസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 'കുഞ്ഞിക്കിളിക്കൊരു തണ്ണീർക്കുടം എന്ന ശീർഷകത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ആറേക്കർ തരിശ് ഭൂമിയിൽ കാടു വളർത്തി മാതൃകയായ പി.എ മുസ്തഫ കരിപ്പൂർ ഉൽഘാടനം ചെയ്തു. പ്രഥമാധ്യാപകൻ പി.കെ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.മെയ് മാസം വരെ നീളുന്ന കാംപെയ്നിന്റെ ഭാഗമായി ജലസംരക്ഷണ ബോധവൽക്കരണം, പക്ഷി നിരീക്ഷണക്കുറിപ്പ് തയ്യാറാക്കൽ, ഗ്രീൻ ഫോട്ട...
Obituary

ബാങ്ക് കളക്ഷൻ ഏജന്റായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നന്നംബ്ര : ബാങ്ക് കളക്ഷൻ ഏജന്റായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നന്നംബ്ര എസ് എൻ യു പി സ്കൂളിന് സമീപം സ്വദേശിയും താനൂർ ഓലപ്പീടിക താമസ്സാക്കാരനുമായ തോണ്ടിക്കാട്ടിൽ പത്മകുമാർ എന്ന ബാബു ആണ് മരിച്ചത്. താനൂർ ഓലപ്പീടികയിൽ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. നന്നമ്പ്ര സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റാണ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ...
Other

വെള്ളത്തിന് വേണ്ടിയുള്ള ‘യുദ്ധം’ തുടങ്ങി, പഞ്ചായത്തും കർഷകരും ശുദ്ധജലത്തിനായി തർക്കത്തിൽ

തിരൂരങ്ങാടി: ഇനി യുദ്ധം കുടിവെള്ളത്തിനായിരിക്കും എന്നു മുമ്പേ പ്രവചനങ്ങൾ നടന്നിട്ടുണ്ട്. അതിനെ സാധൂകരിക്കും വിധമാണ് ഇപ്പോൾ വെള്ളത്തിന്റെ പേരിലുള്ള തർക്കങ്ങൾ. തിരൂരങ്ങാടി താലൂക്കിലാണ് വെള്ളത്തിനായി ഏതാനും വർഷങ്ങളായി തർക്കം തുടരുന്നത്. വേങ്ങര- തിരൂരങ്ങാടി ബന്ധിപ്പിച്ച് ബാക്കിക്കയത്തെ തടയണയുടെ പേരിലാണ് വേനൽ കാലങ്ങളിൽ തർക്കം മുറുകുന്നത്. 6 പഞ്ചായത്തുകളിലെ ജലനിധി പദ്ധതിക്കായി നിർമിച്ചതാണ് ബാക്കിക്കയം തടയണ. വേനൽ കാലത്ത് അടക്കുകയും വര്ഷകാലത്ത് തുറക്കുകയും ചെയ്യും. വേനൽ കാലത്ത് അടച്ചിടുമ്പോൾ താഴ്ഭാഗത്തേക്ക് വെള്ളം കിട്ടാത്തത് സംബന്ധിച്ചാണ് തർക്കം. നന്നംബ്ര, തിരൂരങ്ങാടി ഉൾക്കൊള്ളുന്ന ഭാഗങ്ങളിൽ ആയിരക്കണക്കിന് ഹെക്റ്ററിൽ പുഞ്ച കൃഷി ചെയ്യുന്നുണ്ട്. വേനൽ രൂക്ഷമാകുന്ന സമയത്ത് കൃഷിക്ക് വെള്ളം കിട്ടാതെ ഇവർ പ്രയാസപ്പെടുന്നു. വർഷത്തിൽ ഒരു തവണ മാത്രം നടക്കുന്നതായതിനാൽ ഒരു വർഷത്തേക്കുള്ള ഇവരുദ്എ അധ്വാനമാണ് ഈ ...
Accident

കോളജ് വിദ്യാർത്ഥിനികളെ ഇടിച്ചിട്ട ബുള്ളറ്റ് നിർത്താതെ പോയി

ഇന്ന് 10 - 3 -22-ഉച്ചക്ക് കൃത്യം 12.45 ന് താഴെചിന TT ഹംസയുടെ വീടിന് മുമ്പിൽ വെച്ച് ചെറുമുക്ക് ഭാഗത്ത് നിന്ന് ചുവപ്പ് ബുള്ളറ്റിൽ വന്ന രണ്ട് പേർ കുണ്ടൂർ പി എം എസ് ടി കോളേജിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന വിദ്യാർത്ഥിനികളേ ഇടിച്ച് ബൈക്ക് നിറുത്താതേ പോയിട്ടുണ്ട്.ബൈക്ക് തട്ടിയ ഒരു വിദ്യാർത്ഥിനിക്ക് കാലിൻ്റെ എല്ല് പൊട്ടിയിട്ടുണ്ട്. പരിസരത്തുള്ള ഏതെങ്കിലും CC TV ക്യാമറയിൽ ഈ ബുള്ളറ്റ് യാത്രികരേ കുറിച്ച് എന്തെങ്കിലും തുമ്പ് ലഭിച്ചാൽ ദയവായി അറിയിക്കുക....
Other

പത്ത് വയസ്സുകാരിയുടെ ഗർഭഛിദ്രം നടത്താൻ ഹൈക്കോടതിയുടെ അനുമതി

കൊച്ചി: അച്ഛൻ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഗ​ര്‍​ഭി​ണി​യാ​യ പ​ത്തു വ​യ​സു​കാ​രി​യു​ടെ ഗ​ര്‍​ഭഛി​ദ്രം ന​ട​ത്താ​ന്‍ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ല്‍​കി. കു​ട്ടി ചി​കി​ത്സ​യി​ലു​ള്ള തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്കാ​ണ് 31 ആ​ഴ്ച വ​ള​ര്‍​ച്ച​യു​ള്ള ഗ​ര്‍​ഭം അ​ല​സി​പ്പി​ക്കാ​ന്‍ സിം​ഗി​ള്‍​ബെ​ഞ്ച് അ​നു​മ​തി ന​ല്‍​കി​യ​ത്. നി​ല​വി​ലെ നി​യ​മ​പ്ര​കാ​രം 24 ആ​ഴ്ച വ​രെ വ​ള​ര്‍​ച്ച​യു​ള്ള ഗ​ര്‍​ഭം അ​ല​സി​പ്പി​ക്കാ​നാ​ണ് നി​യ​മ​പ്ര​കാ​രം അ​നു​മ​തി​യു​ള്ള​ത്. ഈ ​സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ​തി​നാ​ലാ​ണ് കു​ട്ടി​യു​ടെ അ​ബോ​ര്‍​ഷ​ന്‍ ന​ട​ത്താ​ന്‍ അ​നു​മ​തി തേ​ടി അ​മ്മ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. നേ​ര​ത്തെ ഈ ​ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച സിം​ഗി​ള്‍​ബെ​ഞ്ച് ഒ​രു മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡി​ന് രൂ​പം ന​ല്‍​കാ​നും കു​ട്ടി​യെ പ​രി​ശോ​ധി​ച്ച് അ​ബോ​ര്‍​ഷ​ന്‍ ന​ട​ത്താ​നു​ള്ള സാ​ധ്യ​...
Crime

മാരക മയക്കു മരുന്നായ എംഡിഎം എയുമായി 2 പേർ പിടിയിൽ

ഒതുക്കുങ്ങൾ ചെറുകുന്ന് എന്ന സ്ഥലത്ത് വെച്ച് ഇന്ന് ഉച്ചക്ക് വിൽപ്പനക്കായി കൊണ്ടുവന്ന 5 ഗ്രാം MDMA യുമായി 1. ഷമീർ s/o അബ്ദുൽ അസിസ്, ചോലക്കൽ ഹൌസ്, മലപ്പുറം,2. ഷജിമോൻ s/o തങ്കപ്പൻ, മൈങ്കല്ലൂർ, ബാലരാമപുരം, പള്ളിച്ചാൽ, നെയ്യാറ്റിൻകര, തിരുവനന്തപുരം എന്നിവരെയാണ് മലപ്പുറം Dysp PM പ്രദീപിന്റെ നേതൃത്വത്തിൽ ഉള്ള ജില്ലാ ആന്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡിന്റെ സഹായത്തോടെ കോട്ടക്കൽ പോലീസ് പിടികൂടിയത്.മലപ്പുറം ജില്ലാ പോലീസ് മേധാവി കെ സുജിത് ദാസ് ഐപിഎസ് ന് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ കോട്ടക്കൽ പോലീസ് ഇൻസ്‌പെക്ടർ MK ഷാജി യുടെ നേതൃത്വത്തിൽ കോട്ടക്കൽ SI പ്രിയൻ, പ്രത്യേക അന്വേഷണസംഘം അംഗങ്ങളായ SI ഗിരീഷ്, ദിനേഷ് ഐ കെ, മുഹമ്മദ്‌ സലീം പ്, R ഷഹേഷ്, ജസീർ കെ കെ, സിറാജ്ജുദ്ധീൻ, വിശ്വനാഥൻ, ജിതേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസ് അന്വേഷണം നടത്തുന്നത്....
Other

കോവിഡ് മരണം: പ്രവാസി തണല്‍പദ്ധതിയിലൂടെ സഹായ വിതരണം തുടരുന്നു

കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരിച്ച പ്രവാസികളുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി തണല്‍ പദ്ധതിയിലൂടെയുള്ള ധനസഹായ വിതരണം തുടരുന്നു. നോര്‍ക്ക റൂട്ട്സ് ഡയറക്ടറും പ്രമുഖ വ്യവസായിയുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആര്‍.പി. ഫൗണ്ടേഷനുമായി ചേര്‍ന്ന് ആവിഷ്‌കരിച്ചിരിക്കുന്ന  പദ്ധതിയിലൂടെ 25,000 രൂപയാണ് ഒറ്റത്തവണ സഹായമായി നല്‍കുന്നത്. അപേക്ഷിക്കുന്നതിന് വരുമാന പരിധി ബാധകമല്ല. അര്‍ഹരായ ഒന്നിലധികം മക്കളുണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും സഹായം ലഭിക്കും.  പ്രവാസിയുടെ  പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്,  മരണ സര്‍ട്ടിഫിക്കറ്റ്, കോവിഡ് മരണം സ്ഥിരീകരിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്/കോവിഡ് പോസിറ്റീവായ സര്‍ട്ടിഫിക്കറ്റ്/ കോവിഡ് പോസിറ്റീവായ ലാബ് റിപ്പോര്‍ട്ട്  പ്രവാസിയുടെ വിസയുടെ പകര്‍പ്പ്,  18 വയസ്സിനു മുകളിലുളള അപേക്ഷകര്‍ അവിവാഹിതയാണെന്നു തെളിയിക്...
Local news

കൊടിഞ്ഞി മഹല്ല് ഖാസിയായി സാദിഖലി ശിഹാബ് തങ്ങളെ തീരുമാനിച്ചു

കൊടിഞ്ഞി പള്ളി മഹല്ല് ഖാസിയായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ മഹല്ല് കമ്മിറ്റി തീരുമാനിച്ചു. ഖാസിയായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തെ തുടർന്നാണ് പുതിയ ഖാസിയായി സാദിഖലി തങ്ങളെ തീരുമാനിച്ചത്. മഹല്ല് കമ്മിറ്റിയുടെ തീരുമാനം പ്രസിഡന്റ് പി.സി.മുഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി പത്തൂർ മൊയ്‌ദീൻ ഹാജി എന്നിവർ സാദിഖലി തങ്ങളെ നേരിട്ട് എത്തി അറിയിച്ചു. തങ്ങൾ സ്വീകരിച്ചു. സ്ഥനാരോഹണം പിന്നീട് നടക്കുമെന്ന് നടക്കും....
Accident

സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

നിലമ്പൂർ: സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ചുങ്കത്തറ കാട്ടിച്ചിറ തുറക്കല്‍ ബഷീറിന്റെ മകന്‍ നിഹാല്‍(18) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലോളം സുഹൃത്തുക്കളോടൊപ്പം പുന്നപ്പുഴയുടെ എടമല കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടയില്‍ വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ കരക്കെടുത്ത് ആറരയോടെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് കഴിഞ്ഞ തിങ്കളാഴ്ചയാണ് അവധി കഴിഞ്ഞ് മടങ്ങിയത്. തിരിച്ചു പോകുന്ന പിതാവിനെ യാത്രയയക്കാനായാണ് നിഹാല്‍ കഴിഞ്ഞ ദിവസം പഠന സ്ഥലത്ത് നിന്ന് വീട്ടിലെത്തിയത്. കോട്ടയം പാലയിലെ സ്വകാര്യ സ്ഥാപനത്തില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് പഠിക്കുകയാണ് നിഹാല്‍. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഇന്‍ക്വസ്റ്റിന് ശേഷം വ്യാഴാഴ്ച ചുങ്കത്തറ വലിയ ജുമാ മസ്ജിദ് കബര...
Malappuram, Other

ആലി മുസ്ലിയാർ മെമ്മോറിയൽ ഹിസ്റ്റോറിക്കൽ ഗാലറി

തിരൂരങ്ങാടി : പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് മാറ്റി വെച്ച ആലി മുസ്ലിയാർ മെമ്മോറിയൽ ഹിസ്റ്റോറിക്കൽ ഗാലറിയുടെ ഉദ്ഘാടന കർമ്മവും അനുബന്ധ പരിപാടികളും 12 മാർച്ച് 2022 ന് ശനിയാഴ്ച തിരൂരങ്ങാടി യംഗ് മെൻസ് ലൈബ്രററി പരിസരച്ച് വെച്ച് നടത്തുന്നതാണ്. രാവിലെ 8.30. ന് ബഹു: മന്ത്രി അഹമ്മദ് ദേവർ കോവിൽ ഗാലറിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും.ചടങ്ങിൽ കെ.പി.എ. മജീദ് (എം.എൽ.എ) അദ്ധ്യക്ഷത വഹിക്കും. അഡ്വ: പി.എം.എ സലാം, കെ പി മുഹമ്മദ് കുട്ടി, അജിത് കേളാടി,നീലകണ്ഠൻ നമ്പൂതിരി മാസ്റ്റർ,അരിമ്പ്ര മുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിക്കും. ചരിത്ര സെമിനാർ ഡോ: എസ്. മാധവൻ (ചരിത്ര വിഭാഗം തലവൻ, കോഴിക്കോട് സർവ്വകലാശാല) ഉദ്ഘാടനം നിർവ്വഹിക്കും. ഡോ: ഇ.കെ.അഹമ്മദ് കുട്ടി അദ്ധ്യക്ഷനായിരിക്കും . ഡോ പി.പി. അബദുറസാഖ് മുഖ്യ പ്രഭാഷണം നടത്തും. മലബാർ സമര സേനാനികളുടെ കുടുംബാംഗങ്ങളെ ആദരിക്കും .മാപ്പിള കലാകാരന്മാരെ അനുസ്മരി...
Crime

ഒന്നര വയസുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു, അമ്മൂമ്മയുടെ ആൺ സുഹൃത്ത് പിടിയിൽ

കൊച്ചി : പള്ളുരുത്തിയില്‍ ഒന്നര വയസുള്ള കുഞ്ഞിനെ മുക്കിക്കൊന്നു. ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. സംഭവത്തില്‍ അമ്മൂമ്മയുടെ 27 വയസുകാരനായ കാമുകന്‍ ജോണ്‍ ബിനോയ്‌ ഡിക്രൂസിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. അമ്മൂമ്മയോടൊപ്പമാണ് കുഞ്ഞ് താമസിച്ചിരുന്നത്. ഹോട്ടലില്‍ റൂം എടുത്ത ശേഷമായിരുന്നു കൊലപാതകം. സ്വാഭാവികമായ മരണം എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം. സംശയം തോന്നിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തുവന്നത്. മുക്കിക്കൊന്ന ശേഷം കുഞ്ഞിനെ ഇവര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രി അധികൃതരുടെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്‌. തിങ്കളാഴ്ച കുഞ്ഞിനെയും കൊണ്ട് ധൃതിയില്‍ ഇരുവരും പുറത്തുപോകുന്നത് കണ്ട് കാരണം അന്വേഷിച്ച ഹോട്ടല്‍ ജീവനക്കാരോട് കുഞ്ഞിന് ശ്വാസം മുട്ടാണെന്നായിരുന്നു അമ്മൂമ്മ പറഞ്ഞത്. ലിസി ആശു...
Local news, Other

വനിതാ ദിനത്തിൽ പത്മശ്രീ കെ. വി. റാബിയയെ ആദരിച്ചു.

തിരുരങ്ങാടി: മാർച്ച്‌ 8 വനിതാ ദിനത്തോടനുബന്ധിച്ചു തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് എന്‍.എസ്.എസ് യൂണിറ്റ് പത്മശ്രീ അവാര്‍ഡ് ജേതാവും കോളേജ് അലുംനിയുമായ കെ.വി. റാബിയയെ ആദരിച്ചു. എന്‍.എസ്.എസ് വളണ്ടിയര്‍മാരുമായി അല്‍പസമയം സംവദിച്ച കെ.വി. റാബിയ താന്‍ കടന്നുവന്ന പ്രതിസന്ധി കാലഘട്ടങ്ങളെക്കുറിച്ചും, തന്റെ പ്രയാസങ്ങള്‍ക്കിടയിലും താന്‍ കണ്ട സ്വപ്‌നങ്ങളെക്കുറിച്ചും, തന്റെ ജീവിതകഥയായ "സ്വപ്‌നങ്ങള്‍ക്ക് ചിറകുകളുണ്ട് "എന്ന പുസ്തകത്തെക്കുറിച്ചും വാചാലയായി. തനിക്കീ പ്രവര്‍ത്തനങ്ങളെല്ലാം ചെയ്യാനും ഈ അവാര്‍ഡൊക്കെ കരസ്ഥമാക്കാനും സാധിച്ചുവെങ്കില്‍ ആരോഗ്യമുള്ള ശരീരവും മനസ്സുമുള്ള നിങ്ങള്‍ക്കോരോരുത്തര്‍ക്കും ആയിരം റാബിയമാരാകാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രസ്തുത പരിപാടിയില്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ഷബീര്‍ സര്‍, എന്‍.എസ്.എസ് വളണ്ടിയര്‍ അഫ്ര ഹന എന്നിവര്‍ സംസാരിച്ചു....
Other

മകന്റെ ജന്മദിനത്തിന് വിദ്യാർത്ഥികൾക്ക് മത്സ്യ കുഞ്ഞുങ്ങളെ നൽകി അധ്യാപകൻ

പറപ്പൂർ : എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റിലെ ഐടി കോ ഓർഡിനേറ്റർ പിഎ. ഹാഫിസ് മാസ്റ്റർ തന്റെ മകന്റെ ഒന്നാം ജന്മദിനത്തിന്റെ ഭാഗമായി സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഫാൻസി ഗപ്പി മീനുകളെ നൽകി.പരിപാടിയുടെ വിതരണോദ്ഘാടനം സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ മുഹമ്മദ്‌ ഹനീഫ. പി സ്കൂൾ ലീഡർ ശ്രീ വൈഗ കെപി ക്ക് നൽകി നിർവഹിച്ചു.മഴക്കാലത്തിന് മുന്നോടിയായി കൊതുക് നിർമ്മാർജ്ജനത്തിന് തയ്യാറെടുപ്പുമായി വിദ്യാർത്ഥികൾ രംഗത്ത് ഇറക്കുന്നതിന്റെ ഭാഗമായാണ് ഗപ്പി മീനുകളുടെ വിതരണം എന്ന ആശയം മുന്നോട്ട് വെച്ചതെന്നും, വിതരണം മകന്റെ ജന്മദിനത്തിൽ തന്നെയാക്കുന്നത് മനസ്സിനെ സന്തോഷിപ്പിക്കുന്നതാണെന്നും അധ്യാപകൻ അഭിപ്രായപെട്ടു.സ്കൂൾ വിദ്യാർത്ഥികളുടെ വീടുകളിൽ മത്സ്യ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സഹായിക്കുമെന്ന് പിടിഎ പ്രസിഡന്റ്‌ പി മുഹമ്മദ്‌ ഹനീഫ പി അഭിപ്രായപെട്ടു.പരിപാടിൽ സ്കൂൾ ഹെഡ്മിസ്ട്രസ് എം. റഷീദ, എസ്.ആർ.ജി കൺവീനർ കെ. മഹ്‌റൂഫ...
Local news

ബൈക്കുമായി പോകുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടിയുമായി പോലീസ്; ഉടമകൾക്കെതിരെ കേസ്.

വിദ്യാർഥികളുടെ ബൈക്ക് ഉപയോഗത്തി നെതിരെ കർശന നടപടിയുമായി തിരൂരങ്ങാടി പോലീസ്. ഇന്നലെ ചെണ്ടപ്പുറയ സ്കൂൾ പരിസരത്ത് നടത്തിയ പരിശോധനയിൽ പത്ത് ബൈക്കുകൾ പിടികൂടി. പരിസരത്തെ വീടുകളിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു. ബൈക്കുകൾ മുഴുവൻ മൂന്ന് മിനി ലോറികളിൽ കയറ്റി തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. പ്രായപൂർത്തി ആകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുത്തതിന് വാഹന ഉടമകൾക്കെതിരെ കേസ് എടുത്തതായി എസ് ഐ മുഹമ്മദ് റഫീഖ് പറഞ്ഞു. പാർക്ക് ചെയ്യാൻ അനുവാദം കൊടുക്കുന്ന വീട്ടുകർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. പ്രദേശത്ത് ലഹരി മാഫിയയും കുട്ടികൾ ബൈക്കിൽ കറങ്ങുന്നത് വ്യാപകമായതിനെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. മറ്റു സ്കൂളുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തുമെന്ന് എസ്ഐ പറഞ്ഞു. എസ് ഐ മുഹമ്മദ് റഫീഖ്, SCPO അനിൽകുമാർ , CP0 മാരായ ശിവൻ , ലക്ഷ്മണൻ എന്നിവരടങ്ങുന്ന സംഘമാണ...
Other

പരപ്പനങ്ങാടി കടപ്പുറത്ത് മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടി ആവിയിൽ കടപ്പുറം ഭാഗത്ത് കടലിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തിആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇൻക്വസ്റ്റിന് ശേഷം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.
Local news

തിരൂരങ്ങാടി മണ്ഡലത്തില്‍ കുടിവെള്ള പദ്ധതികള്‍ക്കായി 122.88 കോടി രൂപയുടെ അനുമതി

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ 122.88 കോടി രൂപയുടെ അനുമതി ലഭിച്ചതായി കെ.പി.എ മജീദ്‌ എം.എല്‍.എ അറിയിച്ചു. തിരൂരങ്ങാടി നിയോജകമണ്ഡലം കുടിവെള്ള സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ സമര്‍പ്പിച്ച പ്രോപോസലുകളുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുള്ളത്. എടരിക്കോട് പഞ്ചായത്ത് സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിക്ക് 77 കോടി രൂപയും, പരപ്പനങ്ങാടി നഗരസഭയില്‍ കുടിവെള്ള പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തികള്‍ക്ക് 18 കോടി രൂപയും, തിരൂരങ്ങാടി നഗരസഭയില്‍ കുടിവെള്ള പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തികള്‍ക്ക് 13 കോടി രൂപയും, തെന്നല പഞ്ചായത്ത് ജലനിധി പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തികള്‍ക്കായി 14.88 കോടി രൂപയും ആണ് അനുവദിച്ച് ഉത്തരവായിട്ടുള്ളത്. എടരിക്കോട് പഞ്ചായത്തിലെ കുടിവെള്ള പദ്ധതിക്ക് ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ നിന്നും, പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകള്‍ക്ക് അമൃത് പദ്ധതിയില...
Other

ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കെപിസിസി ഗാന്ധി ദർശൻ സമിതി അനുശോചനം രേഖപ്പെടുത്തി

പാണക്കാട് : ജാതി മത കക്ഷിരാഷ്ട്രീയത്തിന് അധീതമായി എല്ലവർക്കും സ്വീകാര്യനായിരുന്ന ഹൈദരലി തങ്ങളുടെ വേർപാട് മതേതര കേരളത്തിന് തീരാനഷ്ടമാണെന്ന് സംസ്ഥാന പ്രസിഡൻ്റും മുൻ മന്ത്രിയുമായ വി.സി കബീർ മാസ്റ്റർ അഭിപ്രായപ്പെട്ടു.കബീർ മാസ്റ്ററുടെ നേതൃത്വത്തിൽ കെപിസിസി ഗാന്ധി ദർശൻ സമിതി പ്രതിനിധികൾ ശിഹാബ് തങ്ങളുടെ വസതിയിൽ അവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് അനുശോചനം അറിയിച്ചു. ജില്ലാ പ്രസിഡൻ്റ് പി.കെ.എം ബാവ, എ.കെ രാധാകൃഷ്ണൻ, ഇർഷാദ് നാലുകെട്ട് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു....
error: Content is protected !!