കേരള സ്കൂള് ശാസ്ത്രോത്സവം ; സംഘാടക സമിതി രൂപീകരണ യോഗത്തില് നിന്ന് രാഹുല് മാങ്കൂട്ടത്തിലിനെ ഒഴിവാക്കാന് നിര്ദേശം
തിരുവനന്തപുരംന്മ കേരള സ്കൂള് ശാസ്ത്രോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തില്നിന്ന് രാഹുല് മാങ്കൂട്ടത്തില് എംഎല്എയെ ഒഴിവാക്കാന് നിര്ദേശം. വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടിയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്ക്ക് നിര്ദേശം നല്കിയത്. രാഹുലിനെതിരെ ആരോപണങ്ങള് ഉയര്ന്ന പശ്ചാത്തലത്തിലാണു നടപടി. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില് 25നാണ് സംഘാടക സമിതി രൂപീകരണ യോഗം നടക്കാനിരുന്നത്. യോഗത്തില് അധ്യക്ഷനായിരുന്നു രാഹുല് മാങ്കൂട്ടത്തില്.
പാലക്കാട് വെച്ച് നവംബര് 7 മുതല് 10 വരെയാണ് ശാസ്ത്രോത്സവം നടത്താന് തീരുമാനിച്ചിരിക്കുന്നത്. തദ്ദേശമന്ത്രി എം.ബി.രാജേഷാണ് ഉദ്ഘാടകന്. ഇതു സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് ക്ഷണക്കത്ത് പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രാഹുലില്നിന്ന് ദുരനുഭവം ഉണ്ടായെന്നു ചൂണ്ടിക്കാട്ടി യുവനടി ഉള്പ്പെടെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഈ സാഹചര്യത്തില്...

