
തിരൂരങ്ങാടി : വീണ് കിട്ടിയ സ്വര്‍ണാഭരണം ഉടമസ്ഥന് തിരിച്ച് നല്‍കി മാതൃകയായി ഓട്ടോ ഡ്രൈവര്‍. ചെമ്മാട് ബസ്റ്റാന്‍ഡില്‍ നിന്നും നേത്ര കാണാശുപത്രിയിലേക്കുള്ളയാത്രക്കിടയില്‍ കുന്നത്ത് പറമ്പ് സ്വദേശിനിയുടെ നഷ്ട്ടപെട്ട സ്വര്‍ണ്ണഭരണമാണ് ചെമ്മാട് ഓട്ടോ ഡ്രൈവറായ കബീര്‍ തിരിച്ചേല്പിച്ചത്. തിരുരങ്ങാടി പോലീസ് മുഖതരമാണ് സ്വര്‍ണ്ണാഭരണ ഉടമയായ കുന്നത്ത് പറമ്പ് സ്വദേശിനിക്ക് തിരിച്ചു ഏല്പിച്ചത്.