എ.വി മുഹമ്മദ് അനുസ്മരണവും കലാ സാംസ്‌കാരിക സംഗമവും ഇശല്‍ വിരുന്നും സംഘടിപ്പിച്ചു

തിരൂരങ്ങാടി : മാപ്പിള കലാ മേഖലയെ ജനകീയമാക്കിയ അതുല്യ പ്രതിഭയും മാപ്പിളപ്പാട്ടിന് മാധുര്യം പകര്‍ന്ന വിസ്മയ ഗായകനുമായിരുന്ന എ.വി മുഹമ്മദിന്റെ സ്മരണാര്‍ത്ഥം ജന്മനാട്ടില്‍ സ്മാരക നിലയം യാഥാര്‍ത്ഥ്യമാക്കണമെന്നും കലാ സാമൂഹിക സാംസ്‌കാരിക മേഖലക്ക് തന്നെ മുതല്‍ കൂട്ടായി തീരുമെന്നും എ.വിയുടെ ഓര്‍മ്മ ദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ കലാ സാംസ്‌കാരിക സംഗമം വിലയിരുത്തി. ചെമ്മാട് വ്യാപാര ഭവനില്‍ ഇശല്‍ സംഗീത അക്കാദമി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയും സംഗീത പ്രതിഭകള്‍ ഒന്നിച്ച കലാ സാംസ്‌കാരിക സംഗമവും തിരൂരങ്ങാടി നഗരസഭ ആരോഗ്യ കാര്യ സമിതി ചെയര്‍മാന്‍ സി.പി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.

നൗഷാദ് സിറ്റിപാര്‍ക്ക് അധ്യക്ഷനായിരുന്നു. സിദ്ദീഖ് പനക്കല്‍ അനുസ്മരണ പ്രഭാഷണം നടത്തി. അഷ്‌റഫ് തച്ചറപടിക്കല്‍, സമദ് മാസ്റ്റര്‍ മൂഴിക്കല്‍, റഷീദ് മേലെവീട്ടില്‍, പി.പി.കെ ബാവ കളിയാട്ടമുക്ക്, സാജിദ ടീച്ചര്‍, സൈദ് മാലിക് മൂന്നിയൂര്‍,അസ്‌ക്കര്‍ ബാബു പള്ളിക്കല്‍, സിദ്ദീഖ് മാസ്റ്റര്‍, കബീര്‍ കെ.കെ,നാസര്‍ തെന്നല എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് പ്രമുഖ മെഹ്ഫില്‍ സൂഫി ഗായകന്‍ നല്ലവന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ നിരവധി കലാ കാരന്‍മാര്‍ അണിനിരന്ന ഇശല്‍ വിരുന്നും അരങ്ങേറി.

error: Content is protected !!