മുള്ളന്‍ പന്നിയുടെ ഇറച്ചി വീട്ടില്‍ വച്ച് കറിവച്ചു കൊണ്ടിരിക്കെ ആയുര്‍വേദ ഡോക്ടര്‍ വനപാലകരുടെ പിടിയില്‍

മുള്ളന്‍ പന്നിയുടെ ഇറച്ചി വീട്ടില്‍ വച്ച് ചീനച്ചട്ടിയില്‍ കറിവച്ചുകൊണ്ടിരിക്കവേ ആയുര്‍വേദ ഡോക്ടര്‍ വനപാലകരുടെ പിടിയില്‍. കൊട്ടാരക്കര-വാളകം- അമ്പലക്കര സ്വദേശി പി. ബാജിയെയാണ് അഞ്ചല്‍ വനപാലകര്‍ അറസ്റ്റ് ചെയ്തത്. അഞ്ചല്‍ റേഞ്ച് ഓഫീസര്‍ അജികുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഡോക്ടര്‍ ബാജിയുടെ വീട്ടില്‍ വനപാലകര്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ മുള്ളന്‍ പന്നിയുടെ അവശിഷ്ടങ്ങളും വീട്ടുപരിസരത്തു നിന്നും കണ്ടെത്തി.

error: Content is protected !!