നാളെ ഭാരത് ബന്ദ് ; പ്രധാന നഗരങ്ങളില്‍ റോഡ് തടയും

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ എതിര്‍ത്ത് കര്‍ഷക-തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരതബന്ദ് വെള്ളിയാഴ്ച. നാളെ രാവിലെ 6 മുതല്‍ വൈകിട്ടു 4 വരെ. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഉച്ചയ്ക്കു 12 മുതല്‍ 4 വരെ റോഡ് തടയലും ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം കേരളത്തില്‍ ബന്ദ് ജനജീവിതത്തെ ബാധിക്കില്ല. തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം മാത്രമേ ഉണ്ടാകൂ. രാവിലെ 10നു രാജ്ഭവനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്നു സംസ്ഥാനത്തെ സമരസമിതി കോഓര്‍ഡിനേഷന്‍ ചെയര്‍മാനും കേരള കര്‍ഷക സംഘം സെക്രട്ടറിയുമായ എം. വിജയകുമാര്‍ അറിയിച്ചു. ബന്ദിന്റെ പേരില്‍ വെള്ളിയാഴ്ച കേരളത്തില്‍ കടകമ്പോളങ്ങള്‍ അടക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ്. എസ്. മനോജ് വ്യക്തമാക്കി.

error: Content is protected !!