എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന സ്വയം തൊഴിൽ പദ്ധതികളായ കെസ്റു, മൾട്ടി പർപ്പസ് ജോബ് ക്ലബ് എന്നിവയിലേക്ക് നൂതന ആശയങ്ങളുള്ള സംരംഭകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഈ വർഷം നൂതന സംരംഭങ്ങൾക്ക് കെസ്റു പദ്ധതിപ്രകാരം ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 20 ശതമാനം സബ്‌സിഡിയും ലഭിക്കും. 21നും 50നും ഇടയിൽ പ്രായമുള്ള കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. നൂതന ആശയങ്ങളുള്ള യുവ സംരംഭകർക്ക് മൾട്ടി പർപ്പസ് പ്രകാരം 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. രണ്ട് ലക്ഷം രൂപ സബ് സിഡി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ബന്ധപ്പെടുക. ഫോൺ: 0483 2734737.