കോടികളുടെ ഇലക്ട്രല്‍ ബോണ്ട് അഴിമതി അന്വേഷിക്കാന്‍ ഈഡി തയ്യാറാവണം ; രാഷ്ട്രീയ ജനതാദള്‍

വേങ്ങര : സുപ്രീം കോടതി റദ്ദാക്കിയ ഇലക്ട്രിക്കല്‍ ബോണ്ടിലൂടെ കോടികള്‍ സമ്പാദിച്ച ബിജെപിയുടെ അഴിമതി അന്വേഷിക്കാന്‍ ഈഡി തയ്യാറാവണമെന്ന് രാഷ്ട്രീയ ജനതാദള്‍ ജില്ലാ സെക്രട്ടറി അലി പുല്ലിത്തൊടി ആവശ്യപ്പെട്ടു. രാഷ്ട്രീയ ജനതാദള്‍ വേങ്ങര മണ്ഡലം കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

ആര്‍ ജെ ഡി ജില്ലാ ഉപാധ്യക്ഷന്‍ എന്‍ജിനീയര്‍ മുഹമ്മദ് കുട്ടി മുഖ്യപ്രഭാഷണം നടത്തി വള്ളില്‍ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു വേങ്ങര മണ്ഡലം പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ചെമ്പന്‍ ശിഹാബുദ്ധീന്‍, വൈസ് പ്രസിഡണ്ട് മാരായി ഹനീഫ പാറയില്‍, അബൂബക്കര്‍ സി, ജനറല്‍ സെക്രട്ടറിയായി കടവത്ത് കൃഷ്ണന്‍കുട്ടി, സെക്രട്ടറിമാരായി ഹമീദ് മദാരി, റഷീദ് നരിപ്പറ്റ, ട്രഷര്‍ ആയി അഷ്‌റഫ് ടിവി വലിയോറ എന്നിവരെ തിരഞ്ഞെടുത്തു

വേങ്ങര മണ്ഡലത്തില്‍ മമ്പുറത്ത് വെച്ച് നടക്കുന്ന കിസാന്‍ ജനതയുടെ സെമിനാര്‍ വിജയിപ്പിക്കാനും തീരുമാനിച്ചു. സൈതലവി കൊളപ്പുറം, മൊയ്തീന്‍കുട്ടി പി, സിദ്ദീഖ് വി, ചെമ്പന്‍ മുഹമ്മദ് കുട്ടി ഹാജി എന്നിവര്‍ പ്രസംഗിച്ചു

error: Content is protected !!