ലോക്‌സഭാ തെരഞ്ഞെടുപ്പ് ; സിപിഎം അന്തിമ പട്ടികയായി ; മലപ്പുറത്തേക്ക് സര്‍പ്രൈസ് എന്‍ട്രിയായി യുവ നേതാവ്

മലപ്പുറം : ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടികയായി. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ഥികള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായത്. ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 26നായിരിക്കും ഉണ്ടാകുക. മലപ്പുറത്ത് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് സ്ഥാനാര്‍ത്ഥിയാകും. വിപി സാനു, അഫ്‌സല്‍ എന്നിവരുടെ പേരും ഇവിടേക്ക് നേരത്തെ പരിഗണിച്ചിരുന്നു.

വടകരയില്‍ കെകെ ശൈലജ, ചാലക്കുടിയില്‍ സി രവീന്ദ്രനാഥ്, പത്തനംതിട്ടയില്‍ ടി എം തോമസ് ഐസക്, ആറ്റിങ്ങലില്‍ വി. ജോയ്, എറണാകുളത്ത് കെ.ജെ ഷൈന്‍, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്, പൊന്നാനിയില്‍ മുന്‍ ലീഗ് നേതാവ് കെഎസ് ഹംസ, കൊല്ലത്ത് എം മുകേഷ്, ആലപ്പുഴയില്‍ എഎം ആരിഫ്, കോഴിക്കോട്ട് എളമരം കരീം എന്നിവര്‍ മത്സരിക്കും. സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ട് വനിതകള്‍ മാത്രമാണുള്ളത്.

സിപിഎം സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക

ആറ്റിങ്ങല്‍- വി ജോയ് , കൊല്ലം – എം മുകേഷ് , പത്തനംതിട്ട -തോമസ് ഐസക് , ആലപ്പുഴ -എഎം ആരിഫ് , എറണാകുളം- കെജെ ഷൈന്‍ , ചാലക്കുടി -സി രവീന്ദ്രനാഥ് , ആലത്തൂര്‍- കെ രാധാകൃഷ്ണന്‍, മലപ്പുറം -വി വസീഫ് , പൊന്നാനി -കെഎസ് ഹംസ , കോഴിക്കോട് -എളമരം കരീം , വടകര -കെകെ ശൈലജ , പാലക്കാട് -എ വിജയരാഘവന്‍ , കണ്ണൂര്‍ -എംവി ജയരാജന്‍ , കാസര്‍കോട് -എംവി ബാലകൃഷ്ണന്‍

error: Content is protected !!