തിരൂരങ്ങാടി : പനമ്പുഴ റോഡിൽ ബൈക്ക് അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു, 2 പേർക്ക് പേർക്ക് പരിക്കേറ്റു. വേങ്ങര കൂരിയാട് മാടംചിന സ്വദേശി പള്ളിയാളി റഷീദിന്റെ മകൻ മുഹമ്മദ് സവാദ് (19 ആണ് മരിച്ചത്. നബീൽ (18), ആഷിഖ് (18) എന്നിവർക്ക് പരിക്കേറ്റു.
വ്യാഴാഴ്ച രാത്രിയാണ് അപകടം. തിരൂരങ്ങാടി കൊളപ്പുറം റോഡിൽ വളവിൽ പഴയ ടോൾ ബൂത്തിന് സമീപത്തു വെച്ചാണ് അപകടം. ബൈക്കും എതിരെ വന്ന കാറും തമ്മിൽ ഇടിച്ചാണ് അപകടം. പരിക്കേറ്റവരെ ഉടനെ എം കെ എച്ച് ആശുപത്രിയിൽ എത്തിച്ചു. തുടർ ചികിത്സക്കായി കോട്ടക്കൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സവാദ് മരണപെട്ടു. മറ്റുള്ളവർ ചികിത്സയിലാണ്.