കേളപ്പജിയോട് കാണിക്കുന്നത് വലിയ അവഗണന ; രവിതേലത്ത്

തവനൂർ: സ്വാതന്ത്ര്യ സമര സേനാനിയും സർവ്വോദയ പ്രസ്ഥാനത്തിൻ്റെ ജീവാത്മാവുമായിരുന്ന കേരള ഗാന്ധി കെ. കേളപ്പനോട് ഭരണകൂടങ്ങൾ ചെയ്യുന്നത് കടുത്ത അവഗണനയാണെന്ന് ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് രവി തേലത്ത്. സ്മൃതിദിനത്തിൽ നിളാതീരത്തെ അദ്ദേഹത്തിൻ്റെ സമാധി സ്ഥലത്ത് സ്മൃതി മണ്ഡപമായ കേരള രാജ്ഘട്ടിൽ അനുസ്മരണവും പുഷ്പാർച്ചനയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തവനൂരിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് ഉചിതമായ സ്മാരകം ഉയരേണ്ടത് ആവശ്യമാണ്. അതിനായി കൂട്ടായ പരിശ്രമം ഉണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ.വിശ്വനാഥൻ, എം.മുരളീ മോഹൻ, ഗോപാലകൃഷ്ണൻ,ശശി കുറ്റിപ്പുറം, സത്യൻ തണ്ടലം, അനീഷ് അയങ്കലം, ശ്രീധരൻ,പ്രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!