Blog

മലപ്പുറം ഡിഡിഇ ഓഫീസ് അടയ്ക്കുന്നതിനിടെ ജീവനക്കാരന് പാമ്പുകടിയേറ്റു
Malappuram

മലപ്പുറം ഡിഡിഇ ഓഫീസ് അടയ്ക്കുന്നതിനിടെ ജീവനക്കാരന് പാമ്പുകടിയേറ്റു

മലപ്പുറം: ജില്ലാ വിദ്യാഭ്യാസ ഓഫീസിനുള്ളില്‍ ജീവനക്കാരന് പാമ്പുകടിയേറ്റു. ഓഫീസ് അടയ്ക്കുന്നതിനിടെ ഓഫീസ് അറ്റന്ററായ മുഹമ്മദ് ജൗഹറിനാണ് കടിയേറ്റത്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഓരോരോ സെക്ഷനായി അടയ്ക്കുകയായിരുന്നു ഇദ്ദേഹം. അതിനിടയിലാണ് ഒരു സെക്ഷനിലെ റാക്കില്‍നിന്ന് പാമ്പുകടിച്ചത്. ഉടനെ ജൗഹറിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. പാമ്പുപിടിത്തക്കാരനെ എത്തിച്ച് പാമ്പിനെ പിടികൂടുകയുംചെയ്തു. കടിച്ചത് വിഷമില്ലാത്ത ഇനമായ മോണ്‍ടെന്‍ ട്രിന്‍കറ്റ് വിഭാഗത്തില്‍പ്പെട്ട പാമ്പാണ് മുഹമ്മദിനെ കടിച്ചതെന്ന് വിദഗ്ധര്‍ പറഞ്ഞു. ഗവ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് പിന്‍ഭാഗത്തുള്ള ശിക്ഷക് സദന്‍ കെട്ടിടത്തിലാണ് താത്കാലികമായി ഡിഡിഇ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സ്വന്തം കെട്ടിടം പൊളിച്ചതിനാല്‍ താത്കാലികമായി ഇങ്ങോട്ട് മാറുകയായിരുന്നു. ഈ കെട്ടിടത്തിനടുത്താണ് ടെക്സ്റ്റ് ബുക്ക് ഡിപ്പോയുടെ തകര്‍ന്...
Local news

ഓണ്‍ലൈനിലൂടെ ചെട്ടിപ്പടി സ്വദേശി വാങ്ങിയ ഫോണ്‍ തകരാറിലായി, മാറ്റി നല്‍കിയില്ല ; ഫ്‌ലിപ്കാര്‍ട്ടിന് കിട്ടിയത് എട്ടിന്റെ പണി

പരപ്പനങ്ങാടി : വാറണ്ടി കാലവധിക്കുള്ളില്‍ തകരാറിലായ മൊബൈല്‍ഫോണ്‍ മാറ്റി നല്‍കാത്തതിനെ തുടര്‍ന്ന് പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയുടെ പരാതിയില്‍ ഓണ്‍ലൈന്‍ ബിസിനസ് പ്ലാറ്റ്‌ഫോമായ ഫ്‌ലിപ്കാര്‍ട്ടിന് കിട്ടിയത് എട്ടിന്റെ പണി. ചെട്ടിപ്പടി നെടുവ അത്താണിയിലെ ചെരിച്ചമ്മല്‍ മുഹമ്മദ് കോയ നല്‍കിയ പരാതിയില്‍ ഉപഭോക്താവിന് 25,000 രൂപ നഷ്ട പരിഹാരവും ഫോണിന്റെ വിലയായ 20402 രൂപയും കോടതി ചിലവിലേക്ക് 5000 രൂപയും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കോടതി വിധിച്ചു. കൂടാതെ തകരാറിലായ ഫോണ്‍ പരാതിക്കാരന് തന്നെ ഉപയോഗിക്കാനും വിധിച്ചു. 2023 മാര്‍ച്ച് 29നാണ് മുഹമ്മദ് കോയ ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും റെഡ്മിയുടെ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയത് വാങ്ങിയത്. ഉപയോഗിച്ച് വരവേ ഫോണിന്റെ മൈക് തകരാറിലായി. തുടര്‍ന്ന് മെയ് 13ന് തിരൂരില്‍ എം.ഐ സര്‍വീസ് സെന്ററില്‍ കൊണ്ടുപോയി കാണിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ 2021 ഏപ്രില്‍ നാലിന് ഗുജറാത്തില്‍ വില്‍പ്...
Malappuram

ഹജ്ജ് 2025: ഒന്നാം ഗഡു അടക്കുന്നതിനുള്ള തിയ്യതി നീട്ടി

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം 2025 വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡു തുകയായി ഒരാൾക്ക് 1,30,300രൂപ വീതം അടക്കുന്നതിനുള്ള അവസാനം തീയ്യതി വീണ്ടും നവംബർ 11 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 11 പ്രകാരം അറിയിച്ചിരിക്കുന്നു. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന പേ-ഇൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ 11-11-2024നകം പണമടക്കേണ്ടതാണ്. പണമടച്ച സ്ലിപ്പും അനുബന്ധ രേഖകളും 2024 നവംബർ 14നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്. ...
Kerala

മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങളായ യുവാക്കള്‍ മരിച്ചു ; കുടുംബം ചികിത്സയില്‍

തളിപ്പറമ്പ് : മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങളായ യുവാക്കള്‍ മരിച്ചു. തളിപ്പറമ്പിലെ വ്യാപാരിയായിരുന്ന പരേതനായ പി.സി.പി. മുഹമ്മദ് ഹാജിയുടെ മക്കളായ തളിപ്പറമ്പ് മന്നയ്ക്ക് സമീപം ഹിദായത്ത് നഗര്‍ റഷീദാസില്‍ എം.സാഹിര്‍ (40), അനുജന്‍ അന്‍വര്‍ (36) എന്നിവരാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. ഇരുവരുടെയും കുടുംബാംഗങ്ങള്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. ഇവരുടെ നില മെച്ചപ്പെട്ട് വരികയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. സാഹിര്‍ ഇന്നലെയും അന്‍വര്‍ ഇന്നുമാണ് മരിച്ചത്. കോഴിക്കോട് വ്യാപാരിയായ സാഹിര്‍ ഹിദായത്ത് നഗറിലും അനുജന്‍ അന്‍വര്‍ ഇരിക്കൂറിലുമാണ് താമസം. ഇരുവരും കുടുംബസമേതം ഒരുമിച്ചു യാത്ര പോയതായി പറയുന്നു. പിന്നീട് മഞ്ഞപ്പിത്ത ലക്ഷണം കണ്ടതിനു തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹിദായത്ത് നഗറില്‍ കഴിഞ്ഞ രണ്ടുമാസത...
Accident

സ്കൂളിൽ ക്രിക്കറ്റ് കളിക്കിടെ ബോൾ തലയിൽ കൊണ്ട വിദ്യാർഥിനി മരിച്ചു

കോട്ടക്കൽ: സ്‌കൂളിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് തലയിൽ കൊണ്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കോട്ടക്കൽ കോട്ടൂർ എ കെ എം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി മുംബൈ സ്വദേശിയായ തപസ്യ (15) യാണ് മരിച്ചത്. പത്ത് ദിവസം മുമ്പാണ് അപകടം ഉണ്ടായത്. സ്‌കൂളിൽ പി ടി പീരിയഡിൽ കുട്ടികൾ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവശിപ്പിച്ച തപസ്യയെ പിന്നീട് സ്വദേശമായ മുംബൈയിലേക്ക് കൊണ്ട് പോയി. ശേഷം മുംബൈയിലായിരുന്നു തുടർചികിത്സകൾ. ഇന്നലെ വൈകീട്ടാണ് മരണം സംഭവിച്ചത്. സ്വർണാഭരണ നിർമ്മാണവുമായി ബന്ധപ്പെട്ട ജോലിക്കായി കോട്ടക്കലിൽ താമസിച്ച് വരികയായിരുന്നു മുംബൈ വീട്ട സ്വദേശിയായ തപസ്യയുടെ കുടുംബം. പരശു സേട്ടുവാണ് പിതാവ്. സുപ്രിയ മാതാവും സ്നേഹ, വേദാന്ത് എന്നിവർ സഹോദരങ്ങളുമാണ്. ...
Local news

തിരൂരങ്ങാടി മുനിസിപ്പൽ സ്‌കൂൾ കലോൽസവം : തൃക്കുളം വെൽഫയർ സ്‌കൂളിന് ഓവറോൾ കിരീടം

തിരൂരങ്ങാടി : മുനിസിപ്പൽ തല ഭിന്നശേഷി, അറബിക്‌, ജനറൽ സ്‌കൂൾ കലാമേള തൃക്കുളം ഗവണ്മെന്റ് വെൽഫയർ യു പി സ്‌കൂളിൽ വെച്ച് നടന്നു. രണ്ട് ദിവസങ്ങളിലായി നടന്ന മേളയിൽ ജനറൽ വിഭാഗത്തിൽ ഗവ: തൃക്കുളം വെൽഫെയർ യു പി സ്‌കൂൾ ഓവറോൾ ചാമ്പ്യൻമാരായി. കാച്ചടി പി എം എസ് എ എൽ പി സ്‌കൂൾ രണ്ടാം സ്ഥാനവും വെന്നിയൂർ ജി എം യു പി സ്‌കൂൾ മൂന്നാം സ്ഥാനവും നേടി. അറബിക് വിഭാഗത്തിൽ ജി എൽ പി എസ് തിരൂരങ്ങാടി , എ എം എൽ പി സ്‌കൂൾ തൃക്കുളം , പി എം എസ് എ എൽ പി സ്‌കൂൾ കാച്ചടി എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. ജി എം യു പി എസ് വെണ്ണിയുർ , ഒ യു പി എസ് തിരൂരങ്ങാടി എന്നീ സ്‌കൂളുകൾ രണ്ടാം സ്ഥാനം പങ്കിട്ടപ്പോൾ എ എം എൽ പി സ്‌കൂൾ ചുളിപ്പാറ മൂന്നാം സ്ഥാനം നേടി കലോത്സവത്തിലെ ഉദ്ഘാടന - സമാപന സമ്മേളനങ്ങളിൽ മുനിസിപ്പൽ ചെയർമാൻ കെ പി അഹമ്മദ് കുട്ടി ,സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ ഇ പി എസ് ബാവ , ഇഖ്ബാൽ കല്ലിങ്കൽ ,സി പി ഇസ്മായിൽ , സുഹറാബി ...
university

പരീക്ഷകൾ മാറ്റി ; കാലിക്കറ്റ് സര്‍വലാശാല അറിയിപ്പുകള്‍

പ്രോജക്ട് മോഡ് കോഴ്സ് പ്രവേശനം കാലിക്കറ്റ് സർവകലാശാലയില്‍ പുതുതായി ആരംഭിച്ച ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ (എഡ്യുക്കേഷനല്‍ മള്‍ട്ടി മീഡിയ ആന്റ് റിസര്‍ച്ച് സെന്റര്‍ - 0494 2407279, 2401971), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ ടിഷ്യു കള്‍ച്ചര്‍ ഓഫ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ ക്രോപ്സ് (ബോട്ടണി പഠനവകുപ്പ്, കാലിക്കറ്റ് സര്‍വകലാശാല - 0494 2407406, 2407407), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഡാറ്റ സയന്‍സ് ആന്റ് അനലിറ്റിക്സ് (കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പ്, കാലിക്കറ്റ് സര്‍വകലാശാല - 0494 2407325) എന്നീ പ്രൊജക്ട് മോഡ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് നവംബർ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓരോ പ്രോഗ്രാമിനും ജനറല്‍ വിഭാഗത്തിന് 610/- രൂപയും എസ്.സി. / എസ്.ടി. വിഭാഗത്തിന് 270/- രൂപയുമാണ് അപേക്ഷാ ഫീസ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോണ...
Malappuram

എല്‍പിജിയില്‍ വെള്ളവും മായവും കലര്‍ത്തി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന മാഫിയക്കെതിരെ അന്വേഷണം നടത്തണം : ധര്‍ണ്ണാസമരവുമായി കേരള സ്‌റ്റേറ്റ് ടാങ്ക് ലോറി വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു

തിരൂരങ്ങാടി : ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ചേളാരിയിലെ ബോട്ട്‌ലിങ് പ്ലാന്റില്‍ നിന്ന് ഏജന്‍സികളിലേക്ക് കൊണ്ട് പോകുന്ന പാചക വാതക സിലിണ്ടറുകളില്‍ ദ്രവ വസ്തുക്കള്‍ കലര്‍ത്തി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന മാഫിയക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേരള സ്‌റ്റേറ്റ് ടാങ്ക് ലോറി വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു ഐഒസി ചേളാരി ബോട് ലിംഗ് പ്ലാന്റ് കമ്പനിക്കുമുന്‍പില്‍ വ്യാഴാഴ്ച ധര്‍ണ്ണാസമരം നടത്തുന്നു. രാവിലെ 7 മുതല്‍ 9 വരെയാണ് സമരം. സിലിണ്ടറുകളില്‍ നിന്ന് പാചക വാതകം ചോര്‍ത്തി ബാക്കി വെള്ളമോ മറ്റ് മായങ്ങളോ ചേര്‍ത്ത് ഏജന്‍സികളില്‍ എത്തിക്കുന്ന സംഭവങ്ങളെ കുറിച്ച് നിരവധി പരാതികള്‍ നല്കിയിരുന്നെങ്കിലും ഇതുവരെ അന്വേഷണം നടത്തി കുറ്റക്കാരെകണ്ടെത്താത്തതിനാലും നിരപരാധികളായ ലോറി ഡ്രൈവര്‍മാരെ ബലിയാടാക്കി യഥാര്‍ത്ഥകുറ്റവാളികളെ സംരക്ഷിക്കാന്‍ നീക്കം നടത്തുന്നതിലും പ്രതിഷേധിച്ചു കൊണ്ട് അടിയന്തിര അന്വേഷണം ആവ...
Malappuram

പാചകവാതക സിലിണ്ടറുകളില്‍ മായം കലര്‍ത്തുന്നതായ പരാതി: കര്‍ശന നടപടി സ്വീകരിക്കും : ജില്ലാ കളക്ടര്‍

മലപ്പുറം : ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ചേളാരിയിലെ ബോട്ട്‌ലിങ് പ്ലാന്റില്‍ നിന്ന് ഏജന്‍സികളിലേക്ക് കൊണ്ട് പോകുന്ന പാചക വാതക സിലിണ്ടറുകളില്‍ ദ്രവ വസ്തുക്കള്‍ കലര്‍ത്തി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന മാഫിയ പ്രവര്‍ത്തിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. സിലിണ്ടറുകളില്‍ നിന്ന് പാചക വാതകം ചോര്‍ത്തി ബാക്കി വെള്ളമോ മറ്റ് മായങ്ങളോ ചേര്‍ത്ത് ഏജന്‍സികളില്‍ എത്തിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തോടൊപ്പം മനുഷ്യ ജീവന് വരെ വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നതാണ് സിലിണ്ടറുകളില്‍ വെള്ളവും മറ്റും നിറക്കുന്നത്. ഇത് സംബന്ധമായി ലഭിച്ച പരാതി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. സിലിണ്ടറുകള്‍ കൊണ്ടു പോകുന്ന ട്രക്കുകള്‍ സംശയകരമായ സാഹചര്യത്തില്‍ വഴിയില്‍...
Malappuram

സനാതന മൂല്യങ്ങളുടെ പ്രചാരണം സനാതനധര്‍മ പീഠത്തിന്റെ കടമ : ഗവര്‍ണര്‍

സനാതന ധര്‍മങ്ങളുടെ അനശ്വരമൂല്യങ്ങള്‍ ഇന്ത്യയൊട്ടാകെ പ്രചരിപ്പിക്കല്‍ കാലിക്കറ്റ് സര്‍വകലാശാലാ സനാതനധര്‍മ പീഠത്തിന്റെ കടമയാകണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലിക്കറ്റ് സര്‍വകലാശാലയില്‍ സനാതന ധര്‍മപീഠത്തിന് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ തത്വശാസ്ത്രവും വിജ്ഞാനവും സനാതനമൂല്യങ്ങളുടെ ഭാഗമാണ്. അത് പ്രാപഞ്ചിക ദര്‍ശനമാണ്. അതിലടങ്ങിയിരിക്കുന്ന വിജ്ഞാന നിധി കണ്ടെത്താന്‍ ലോകത്തെ സഹായിക്കേണ്ടത് സനാതനധര്‍മ പീഠത്തിന്റെ കടമയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.  സനാതനധര്‍മ ട്രസ്റ്റ് ചെയര്‍മാന്‍ സ്വാമി ചിദാനന്ദപുരി, സിന്‍ഡിക്കേറ്റംഗം എ.കെ. അനുരാജ്, ചെയര്‍ വിസിറ്റിങ് പ്രൊഫസര്‍ ഡോ. സി. ശ്രീകുമാരന്‍, കോ - ഓര്‍ഡിനേറ്റര്‍ സി. ശേഖരന്‍, പി. പുരുഷോത്തമന്‍, വിവിധ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര...
Local news

പാലത്തിങ്ങൽ ക്ലസ്റ്റർ സർഗലയം : ചുഴലി ചാമ്പ്യൻമാർ

പരപ്പനങ്ങാടി : എസ്.കെ.എസ്.എസ്.എഫ് പതിനഞ്ചാമത് എഡിഷന്റെ ഭാഗമായി സംഘടിപ്പിച്ച പാലത്തിങ്ങൽ ക്ലസ്റ്റർ സർഗലയം സമാപിച്ചു. പാലത്തിങ്ങൽ ടി.ഐ മദ്റസയിൽ സജ്ജമാക്കിയ ഓർമ്മച്ചെപ്പ് നഗരിയിൽ നടന്ന സർഗലയത്തിൽ ആറ് യൂണിറ്റുകളിൽ നിന്നും ഇരുന്നൂറോളം പ്രതിഭകൾ എഴുപത്തി ഒന്ന് മത്സരങ്ങളിലായി മാറ്റുരച്ചു. ഉച്ചക്ക് രണ്ട് മണിക്ക് മുഷ്‌ഫിഖ് മാഹിരിയുടെ പ്രാർത്ഥനയോടെ നാലു വേദികളിലും മത്സരങ്ങൾ തുടങ്ങി ഒമ്പത് മണിക്ക് സമാപിച്ചു. നിസ് വ, ജനറൽ വിഭാഗങ്ങളിൽ ചുഴലി യൂണിറ്റ് ചാമ്പ്യൻമാരായി. ജനറൽ വിഭാഗത്തിൽ കൊട്ടന്തല, പാലത്തിങ്ങൽ, യൂണിറ്റുകളും നിസ് വ വിഭാഗത്തിൽ പാലത്തിങ്ങൽ, നെടുമ്പറമ്പ് യൂണിറ്റുകളും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്തമാക്കി. നിസ് വ വിഭാഗത്തിലെ ഫെസ്റ്റ് ഐക്കണായി പാലത്തിങ്ങൽ യൂണിറ്റിലെ സ്വിയാന തസ്‌നീം, ജനറൽ വിഭാഗം ഫെസ്റ്റ് ഐക്കണായും സർഗലയം ടോപ് സ്റ്റാറായും ചുഴലി യൂണിറ്റിലെ കുന്നുമ്മൽ മുഹമ്മദ്‌ ആശിഖിനെയും തെ...
Obituary

വയനാട് സ്വദേശി ചേളാരിയിലെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ

തേഞ്ഞിപ്പലം : ചേളാരി പാണമ്പ്ര എളമ്പുലാശ്ശേരി സ്കൂളിന് സമീപത്തെ പാച്ചേരി കുളത്തിൽ യുവാവ് മുങ്ങി മരിച്ചനിലയിൽ. വയനാട് വൈത്തിരി അചൂരണം സ്വദേശി തൊട്ടിയിൽ കോയാമു വിന്റെ മകൻ ടി കെ യൂനുസ് (37 ) ആണ് മരണപ്പെട്ടത്. കുളിക്കാൻ ഇറങ്ങിയതായിരുന്നു എന്നാണ് കരുതുന്നത്. ചൊവ്വാഴ്ച്ച രാത്രി 11 നും ബുധനാഴ്ച രാവിലെ 8.45 നും ഇടയിലാണ് സംഭവം. തേഞ്ഞിപ്പലം പോലീസ് സംഭവ സ്ഥലത്ത് എത്തി നടപടികൾ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു ...
Malappuram

പിതാവ് പുതുതായി നിര്‍മിക്കുന്ന വീട്ടിലെത്തിയ അഞ്ചുവയസ്സുകാരന്‍ കുളത്തില്‍ വീണു മരിച്ചു

എടപ്പാള്‍ : പിതാവ് പുതുതായി നിര്‍മിക്കുന്ന വീട്ടിലെത്തിയ അഞ്ച് വയസുകാരന്‍ ആലൂരിലെ കുളത്തില്‍ വീണു മരിച്ചു. അംശക്കച്ചേരി സ്വദേശി തോട്ടുപാടത്ത് ഷമീര്‍ബാബു, റഹീന ദമ്പതികളുടെ മകന്‍ അയ്മന്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം 5 ന് ആലൂര്‍ ചിറ്റേപുറത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തില്‍ വീഴുകയായിരുന്നു. ഷമീര്‍ ബാബു പുതുതായി ചിറ്റേപുറത്ത് നിര്‍മിച്ചു കൊണ്ടിരിക്കുന്ന വീട്ടിലെത്തിയതായിരുന്നു ഇവര്‍. മറ്റു കുട്ടികളോടൊപ്പം കളിക്കാന്‍ പോയ അയ്മനെ പിന്നീട് കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അയ്മനെ കുളത്തില്‍ കണ്ടെത്തിയത്. ഉടനെ എടപ്പാള്‍ ഹോസ്പിറ്റലിലും തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഉച്ചക്ക് ശേഷം എടപ്പാള്‍ അങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ...
Entertainment

തല്ലുമാലയടക്കം നിരവധി സിനിമകളുടെ എഡിറ്ററായ നിഷാദ് യുസ്ഫ് മരിച്ച നിലയില്‍

കൊച്ചി : പ്രശസ്ത ചലച്ചിത്രസംയോജകന്‍ നിഷാദ് യൂസ്ഫ് (43) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരിപ്പാട് സ്വദേശിയാണ്. 2022 ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മാറുന്ന മലയാള സിനിമയുടെ സമകാലീന ഭാവുകത്വം നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ചിത്രങ്ങളുടെ എഡിറ്ററായ നിഷാദ് യൂസഫിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തിന് പെട്ടന്ന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല . ഉണ്ട, സൗദി വെള്ളക്ക, തല്ലുമാല, ഓപ്പറേഷന്‍ ജാവ, വണ്‍, ചാവേര്‍, രാമചന്ദ്ര ബോസ്സ് & കോ, ഉടല്‍, ആളങ്കം, ആയിരത്തൊന്ന് നുണകള്‍, അഡിയോസ് അമിഗോ, എക്‌സിറ്റ് എന്നിവയാണ് എഡിറ്റ് ചെയ്ത പ്രധാന ചിത്രങ്ങള്‍. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ, നസ്ലന്റെ ആലപ്പുഴ ജിംഖാന, തരുണ്‍ മൂര്‍ത്തി-മോഹന്‍ലാല്‍ സിനിമ എന്നിവയാണ് റിലീസ് ച...
Breaking news

നിലമ്പൂരിൽ ഭൂമിക്കടിയിൽ നിന്നും ഉഗ്രശബ്ദം; വീടുകൾക്ക് വിള്ളൽ

നിലമ്പുർ പോത്തുകല്ല്, ആനക്കല്ല് പട്ടികവർഗ നഗർ ഭാഗത്ത് ഭൂമിക്കടിയില്‍ നിന്നും ഉഗ്ര ശബ്ദം കേട്ടതായി നാട്ടുകാർ. ഒരു കിലോമീറ്റർ അകലെ വരെ ശബ്ദം ഉണ്ടായെന്ന് പരിസരവാസികള്‍ പറയുന്നു. ഇതോടെ പരിഭ്രാന്തരായ നാട്ടുകാർ വീടിന് പുറത്തിറങ്ങി നിന്നു. രാത്രി ഒമ്ബതരയോടയാണ് സംഭവം. സംഭവത്തെ തുടർന്ന് വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി. ഭൂമി കുലുക്കം ഉണ്ടായിട്ടില്ലെന്നാണ് നിലവിലെ റിപ്പോർട്ട്. ചൊവ്വാഴ്‌ച രാത്രി ഒൻപതര മണിയോടെയാണ് സംഭവം. സ്ഫോടന ശബ്‌ദം പോലെ വലിയ രീതിയിലുള്ള ശബ്‍ദമാണ് ഭൂമിക്കടിയില്‍ നിന്ന് കേട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു കിലോമീറ്റർ ചുറ്റളവില്‍ ശബ്‌ദം കേട്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതിന് പിന്നാലെ നാട്ടുകാർ വീടുകള്‍ വിട്ടിറങ്ങി. അതേസമയം, താമസക്കാരെ ബന്ധുവീടുകളിലേക്ക് പഞ്ചായത്ത് മാറ്റി. ബാക്കിയുള്ളവരെ സമീപത്തെ സ്കൂളിലേക്കും മാറ്റാനാണ് തീരുമാനം.രണ്ടു തവണ ശബ്ദമുണ്ടായെന്ന് നാട്ട...
Local news

വള്ളിക്കുന്നില്‍ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്‌കൂട്ടര്‍ യാത്രികന് പരിക്ക്

വള്ളിക്കുന്ന് : സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് അപകടം നടന്നത്. വള്ളിക്കുന്ന് റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ വെച്ച് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ദേവനന്ദാ ബസ്സും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് പരിക്കേറ്റു. സാരമായി പരിക്കേറ്റയാളെ ഓടിക്കൂടിയ നാട്ടുകാര്‍ ചെട്ടിപ്പടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ദ ചികിത്സക്കുവേണ്ടി മെഡിക്കല്‍ കോളേജിലേക് മാറ്റി. അപകടത്തില്‍ പരിക്കേറ്റത് വള്ളിക്കുന്ന് സ്വദേശിയായ യുവാവിനാണെന്നാണ് സൂചന ...
Local news

വയോമിത്രം പദ്ധതിയെ ഇല്ലാതാക്കരുത് : സാമൂഹ്യ നീതി വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി പരപ്പനങ്ങാടി നഗരസഭ

പരപ്പനങ്ങാടി : കേരളത്തില്‍ വളരെ നല്ല രീതിയില്‍ നടന്ന് വരുന്ന ഒരു പദ്ധതിയാണ് വായോമിത്രം. അതിനെ ഇല്ലാതാക്കാനുള്ള നടപടിക്കെതിരെ സാമൂഹ്യ നീതി മന്ത്രി ആര്‍ ബിന്ദുവിന് പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പിപി ഷാഹുല്‍ ഹമീദ് നിവേദനം നല്‍കി. തുടര്‍ന്ന് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനുമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. മുതിര്‍ന്ന പൗരന്മാര്‍ക്ക് മാനസികവും ആരോഗ്യപരവുമായ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് കേരള സാമൂഹ്യ സുരക്ഷാ മിഷനും പരപ്പനങ്ങാടി നഗരസഭയും സംയുക്തമായി നടപ്പിലാക്കുന്ന ജനകീയ പദ്ധതിയാണ് വയോമിത്രം പദ്ധതി. നഗരസഭ പ്രദേശത്ത് മൊബൈല്‍ ക്ലിനിക്കും കൗണ്‍സിലിംഗും വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിന് വേണ്ടിയുള്ള വിവിധ പരിപാടികളും വാതില്‍ പടി സേവനങ്ങളും നല്‍കിവരുന്നുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു. നഗരസഭയില്‍ 2018 മാര്‍ച്ച് മാസത്തില്‍ പ്രവര്‍ത്തനമാരംഭിച്ച വയോമിത്രം പദ്ധതിയില്‍ നഗരസഭയിലെ 45 ഡിവിഷനുകളിലായി ...
Local news

ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കാത്തത് വഞ്ചന : കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

വള്ളിക്കുന്ന്: നാല്പതു മാസത്തെ ക്ഷാമാശ്വാസകുടിശ്ശിക അനുവദിക്കാത്ത സര്‍ക്കാര്‍ നടപടി വഞ്ചനാ പരമാണെന്നു കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വള്ളിക്കുന്ന് മണ്ഡലം സമ്മേളനം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡണ്ട് മുല്ലശ്ശേരി ശിവരാമന്‍ നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. അശോകന്‍ മേച്ചേരി, ഇ. എം. ജോസ്, ഒ വിജയന്‍, വി.പി. വിജയന്‍, കോശി പി തോമസ്, സി.ഉണ്ണിമൊയ്തു , ത്രേസ്യാമ്മ, ഇപി.ഗീത, രാജലക്ഷ്മി പി, പി.പി.ശ്രീധരന്‍, മോഹന്‍ദാസ്, ശിവദാസന്‍ പി തുടങ്ങിയവര്‍ സംസാരിച്ചു ...
Local news

ചെമ്മാട് പ്രതിഭയുടെ കീഴില്‍ വയലാര്‍ സ്മൃതി സംഘടിപ്പിച്ചു

തിരൂരങ്ങാടി : മലയാള കവിത, ഗാന ശാഖകളില്‍ കാല്പനികതയുടെ ഒരു കാലഘട്ടം തീര്‍ത്ത അനശ്വരനായ വയലാര്‍ രാമവര്‍മ്മയുടെ ഓര്‍മ്മദിനം വയലാര്‍ സ്മൃതി എന്ന പേരില്‍ ചെമ്മാട് പ്രതിഭ ലൈബ്രറിയില്‍ ആചരിച്ചു. ലൈബ്രറിയിലെ കലാസാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിക്ക് കണ്‍വീനര്‍ രാജീവ് റാം, ബാലവേദി കണ്‍വീനര്‍ അനില്‍കുമാര്‍ കരുമാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വയലാറിന്റെ അനശ്വര ഗാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സ്മൃതി സന്ധ്യ എന്ന സംഗീത പരിപാടിയും ഉണ്ടായി. അനില്‍ കുമാര്‍, രാജേഷ്, മുജീബ്, മധു പരപ്പനങ്ങാടി, ബാലുമാഷ്, തുളസിദാസ്, അബ്ദുള്ളക്കുട്ടി,രാജീവ് റാം (ഹാര്‍മോണിയം ) പോഞ്ചത്ത് ഭാസ്‌കരന്‍ ( തബല ) എ ടി ശ്രീകുമാര്‍ ( ട്രിപ്പിള്‍ ഡ്രം) തുടങ്ങിയവര്‍ സ്മൃതി സന്ധ്യയില്‍ പങ്കെടുത്തു ...
Kerala

എഡിഎം നവീന്‍ ബാബുവിന്റെ മരണം : മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി പിപി ദിവ്യ ; ചോദ്യം ചെയ്യല്‍ ആരംഭിച്ചു

കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ കണ്ണൂര്‍ ജില്ലാ പ!ഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യ കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി. ഇവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. പോലീസ് കസ്റ്റഡിയിലാണ് ചോദ്യം ചെയ്യല്‍. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പൊലീസും ദിവ്യയും തമ്മില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് കീഴടങ്ങിയത്. ദൃശ്യങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ പൊലീസും ശ്രദ്ധിച്ചു. കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിന് സമീപത്തെ സ്ഥലത്ത് നിന്നാണ് കീഴടങ്ങിയത്. ദിവ്യയോട് അടിയന്തിരമായി കീഴടങ്ങണമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് താന്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് ദിവ്യ അറിയിച്ച...
Kerala

എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസ് ; പിപി ദിവ്യക്ക് തിരിച്ചടി, ജാമ്യപേക്ഷ തള്ളി, ആഗ്രഹിച്ച വിധിയെന്ന് കുടുംബം

കണ്ണൂര്‍ : എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രതിചേര്‍ക്കപ്പെട്ട കണ്ണൂര്‍ മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല. തലശ്ശേരി കോടതിയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്. നവീന്‍ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് ദിവ്യയുടെ കോടതി വിധി. ആഗ്രഹിച്ച വിധിയെന്ന് നവീന്‍ ബാബുവിന്റെ കുടുംബം പ്രതികരിച്ചു. ജാമ്യം നിഷേധിച്ചതോടെ ദിവ്യയ്ക്ക് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കാം. വിധി വരുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന അപേക്ഷയും നല്‍കാം. സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതോടെ ഉടന്‍ പൊലീസിന് അറസ്റ്റ് ചെയ്യാം. അറസ്റ്റ് ചെയ്താല്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും. കോടതി നിര്‍ദേശപ്രകാരം ജയിലിലേക്ക് അയയ്ക്കും. എന്നാല്‍, അറസ്റ്റിനു മുന്‍പ് ദിവ്യയ്ക്കു മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങുകയുമാകാം. പിപി ദിവ്യയ്ക്ക് മുന്...
Malappuram

ഒപ്പം ; ഭിന്നശേഷിക്കാര്‍ക്ക് പി.എസ്.സി പരിശീലന ക്ലാസുകള്‍ തുടങ്ങി

മലപ്പുറം : ഭിന്നശേഷിക്കാര്‍ക്കായി ജില്ലാഭരണകൂടം നടപ്പിലാക്കുന്ന `ഒപ്പം' പദ്ധതിയുടെ ഭാഗമായി മലപ്പുറം കളക്ടറേറ്റില്‍ പി.എസ്.സി ക്ലാസുകള്‍ തുടങ്ങി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിന് ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്, അസി. കലക്ടര്‍ വി.എം ആര്യ എന്നിവര്‍ നേതൃത്വം നല്‍കി. അജീഷ്, ഫസീല എന്നിവര്‍ ക്ലാസെടുത്തു. വിബിന്‍, മോഹനകൃഷ്ണന്‍, നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലുമാണ് ക്ലാസ് നടത്തുക. കോഡൂര്‍ സഹകരണ ബാങ്കിന്റെ സഹായത്തോടെയാണ് പരിശീലനക്ലാസ് നടത്തുന്നത്. പരിശീലന ക്ലാസുകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 94467 68447 എന്ന നമ്പറില്‍ വിളിക്കാം. ...
Local news

മഴകാരണം തടസ്സപ്പെട്ട പരപ്പനങ്ങാടി മുതല്‍ കടലുണ്ടിക്കടവ് റോഡ് പ്രവൃത്തി ഇന്ന് തുടങ്ങും; ഗതാഗതം നിരോധിച്ചു

പരപ്പനങ്ങാടി: തിരൂര്‍കടലുണ്ടി റോഡില്‍ പരപ്പനങ്ങാടി മുതല്‍ കടലുണ്ടിക്കടവ് വരെ ബി.എം. പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ഇന്ന് (തിങ്കള്‍) മുതല്‍ പ്രവൃത്തി തീരുന്നത് വരെ പൂര്‍ണമായും നിരോധിച്ചതായി എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു. നേരത്തെ രണ്ടുതവണ ഗതാഗത നിയന്ത്രണ അറിയിപ്പ് നല്‍കിയിരുന്നെങ്കിലും മഴകാരണം പ്രവൃത്തി തുടങ്ങാനായിരുന്നില്ല. മഴനിലച്ചതോടെ പ്രവൃത്തി ഇന്ന് തുടങ്ങും. ചേളാരിയില്‍ നിന്ന് തിരൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ കൂട്ടുമൂച്ചിയില്‍ നിന്ന് തയ്യിലപ്പടി ഇരുമ്പോത്തിങ്ങല്‍ റോഡ് പരപ്പനങ്ങാടിപാറക്കടവ് റോഡ് വഴി പരപ്പനങ്ങാടിഅരീക്കോട് റോഡില്‍പുത്തരിക്കലില്‍ പ്രവേശിച്ച് പരപ്പനങ്ങാടി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് വഴിപോകണം. കടലുണ്ടിയില്‍ നിന്ന് തിരൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ കോട്ടക്കടവ് ബ്രിഡ്ജ് അപ്രോച്ച് റോഡ് വഴി അത്താണിക്കലില്‍ വന്ന്...
Obituary

വേങ്ങരയിലെ മുസ്ലിം ലീഗ് നേതാവ് പാക്കട സൈദു അന്തരിച്ചു

വേങ്ങര : മുസ്ലിം ലീഗ് നേതാവും വേങ്ങര ഗ്രാമ പഞ്ചായത്ത് മുൻ വാർഡ് മെമ്പറുമായ വേങ്ങര എസ് എസ് റോഡ് സ്വദേശി പരേതനായ പാക്കട മുഹമ്മദാജി എന്നവരുടെ മകൻ പാക്കട സൈദു (59) അന്തരിച്ചു. വേങ്ങര കോപ്പറേറ്റീവ് സർവ്വിസ് ബാങ്ക് ഡയറക്ടറുമായിരുന്നു. എസ് ടി യു ചുമട്ടുതൊഴിലാളി യൂണിയൻ വേങ്ങര മേഖല സെക്രട്ടറി കൂടിയായിരുന്നു. ഭാര്യ: റംല കാപ്പിൽ. മക്കൾ : ഹബീബ് കോയ, നഹീമ, ഹുസ്ന, അസ്ന. മരുമക്കൾ : മൻസൂർ അലി ചെറുമുക്ക്, വാഹിദ് കോഴിച്ചിന, നിഷാദ് ഒതുക്കുങ്ങൽ, സഫ വീണാലുക്കൽ. മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കാവുങ്ങൽ ജുമാ മസ്ജിദിൽ ...
Accident

കെഎസ്ആർടിസി ബസ് കർണാടകയിൽ അപകടത്തിൽ പെട്ട് താനാളൂർ സ്വദേശിയായ ഡ്രൈവർ മരിച്ചു

ബംഗളുരു: മലപ്പുറം ഡിപ്പോയിൽ നിന്ന് പുറപ്പെട്ട കെ എസ് ആർ ടി സി യുടെ സൂപ്പർ ഡീലക്സ് ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് ഡ്രൈവർ മരിച്ചു. താനാളൂർ പകര സ്വദേശി ചത്തിയത്തിൽ ഹസീബ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 4 ന് നഞ്ചൻ ഗോഡിന് സമീപം മധൂരിൽ വെച്ചാണ് അപകടം. മലപ്പുറം ഡിപ്പോയിൽ നിന്നും ഇന്നലെ വൈകീട്ട് ബെംഗളൂരുവിലേക്ക് പുറപ്പെട്ട കെ എസ് ആർ ടി സി യുടെ സൂപ്പർ ഡീലക്സ് ബസ്സ് ആണ് അപകടത്തിൽ പെട്ടത്. പുലർച്ചെ 4മണിയോടെ നെഞ്ചൻ ഗോഡിന് സമീപം മധൂരിൽ നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചു കയറിയാണ് അപകടം. മുമ്പിൽ പോവുകയായിരുന്ന കാർ പെട്ടെന്ന് നിർത്തിയതിനെ തുടർന്ന് അപകടം ഒഴിവാക്കാൻ ബസ്സ് വെട്ടിക്കവേ നിയന്ത്രണം നഷ്ടപെട്ടു ഇടിച്ചു കയറുകയായിരുന്നു എന്നാണ് അറിയുന്നത്. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ സീറ്റിൽ നിന്നും ബസ്സിനുള്ളിലേക്ക് തന്നെ തെറിച്ചു വീണു. വീഴ്ചയിൽ ബസ്സിന്റെ മെയിൻ ഗ്ലാസ്സിലടിച്ചു തലക്കും, വാരിയെല്ലിനും ഗു...
Obituary

യുവതി ട്രെയിൻ തട്ടി മരിച്ചനിലയിൽ

തിരൂർ : താനാളൂർ സ്വദേശിയായ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. താനാളൂർ പാണ്ടിയാട്ട് സലഫി മസ്ജിദിന് സമീപം താമസിക്കുന്ന വെള്ളിയത്ത് മുസ്തഫയുടെ (മുത്തു) മകൾ ബിസ്മിയ (24) യാണ് മരിച്ചത്. ഇന്ന് രാത്രി 7മണിയോടെ ആണ് സംഭവം. തുമരക്കാവിനും മീനടത്തൂരിനും ഇടയിലെ റയിൽവേ ട്രാക്കിൽ ചെന്നൈ മെയിൽ ട്രെയിനാണ് തട്ടിയത് അപകട വിവരം അറിഞ്ഞ് താനൂർ പൊലീസ്, തിരൂർ റെയിൽവേ പോലീസ്, TDRF വോളൻ്റിയർമാരായ ആഷിക്ക് താനൂർ, സലാം അഞ്ചുടി, ഷഫീക്ക് ബാബു, അർഷാദ്, റഹ്മത്ത് മൂച്ചിക്കൽ, ഉഷ തിരൂർ, ഷഫീഖ് തിരൂർ എന്നിവരും നാട്ടുകാരും ചേർന്ന് മൃതദ്ദേഹം ട്രാക്കിൽ നിന്നും മാറ്റി. താനൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കബറടക്കം പോസ്റ്റ്മോർട്ടം നടപടികൾക്ക്ശേഷം നാളെ നടക്കും. ...
Accident

കാര്‍ മരത്തിലിടിച്ച്‌ മറിഞ്ഞ് ചങ്ങരംകുളം സ്വദേശികളായ സ്ത്രീയും മരുമകളും മരിച്ചു

പെരിന്തൽമണ്ണ : നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച്‌ മറിഞ്ഞ് ഒരു കുടുംബത്തിലെ 2 പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. ചങ്ങരംകുളം കോക്കൂര്‍ സ്വദേശികളായ മാളിയേക്കല്‍ ആയിഷ(76), മരുമകൾ സജ്ന(43) എന്നിവരാണ്‌ മരിച്ചത്‌. സജ്നയുടെ ഭര്‍ത്താവ്‌ അഷറഫിനെ ഗുരുതര പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇന്ന് ഉച്ചയ്ക്കാണ് അപകടം. പട്ടാമ്പി പെരിന്തൽമണ്ണ റോഡില്‍ കൊപ്പത്ത് വെച്ചാണ് ആകടം. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച്‌ മറിയുകയായിരുന്നു ഒരു കുടുംത്തിലെ 2 പേർ മരിച്ചു.മരണപ്പെട്ടത് ഉമ്മയും മരുമകളുമാണ്.ഒരാള്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഉച്ചയോടെ ആണ്‌ അപകടം. ഇവര്‍ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട്‌ മരത്തിലിടിച്ച ശേഷം താഴ്ചയിലേക്ക്‌ മറിഞ്ഞാണ്‌ അപകടം. മൃതദ്ദേഹം പെരിന്തൽമണ്ണ മൗലാനാ ഹോസ്പിറ്റലിൽ മോർച്ചറിയിൽ. ...
Local news

ലോണ്‍ തരാമെന്ന് വിശ്വസിപ്പിച്ചു ; ചേലേമ്പ്ര സ്വദേശിക്ക് നഷ്ടമായത് ഒന്നേ കാല്‍ ലക്ഷത്തോളം രൂപ

തിരൂരങ്ങാടി : ലോണ്‍ തരാമെന്ന് വിശ്വസിപ്പിച്ച് ചേലേമ്പ്ര സ്വദേശിയുടെ ഒന്നേ കാല്‍ ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. ചേലേമ്പ്ര ചേലൂപ്പാടം സ്വദേശി കരുകുളങ്ങര പ്രമോദ് ആണ് പരാതിയുമായി രംഗത്തെത്തിയത്. സൈന്‍സി ക്രഡിറ്റ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. സൈന്‍സി ക്രഡിറ്റ് എന്ന സ്ഥാപനത്തില്‍ നിന്നും ലോണ്‍ തരാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുകാരന്‍ ഇരയെ ഫോണില്‍ ബന്ധപ്പെടുകയയായിരുന്നു. തുടര്‍ന്ന് പല തവണകളിലായി 1,21,521 രൂപയാണ് ഓണ്‍ലൈനായി പല അക്കൗണ്ടിലേക്കുമായി പല ദിവസങ്ങളിലായി ഇരയില്‍ നിന്നും തട്ടിയെടുത്തത്. തുടര്‍ന്നാണ് കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് ചേലേമ്പ്ര സ്വദേശിയായ മധ്യവയസ്‌കന്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് തേഞ്ഞിപ്പലം പൊലീസിന്‍ പരാതി നല്‍കുകയായിരുന്നു. ...
Crime, Kerala, Other

കടവരാന്തയില്‍ അജ്ഞാത വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം ; പ്രതി പിടിയില്‍

കോഴിക്കോട് : വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം കടവരാന്തയില്‍ വയോധികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കൊയിലാണ്ടി പൊയില്‍കാവ് സ്വദേശി സജിത്താണ് അറസ്റ്റിലായത്. വടകര സിഐ എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 18 ന് രാവിലെയാണ് അഞ്ജാതനായ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ തുണി മുറിക്കിയതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടായിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം കൊലപാതമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ബസ് സ്റ്റാന്‍ഡുകളില്‍ അന്തിയുറങ്ങുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വടകര സിഐ എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ...
Local news

തിരൂരങ്ങാടി ജിഎച്ച്എസ്എസ് സ്‌കൂളില്‍ നൈപുണ്യ വികസന കേന്ദ്രത്തിന്റെ സ്‌കൂള്‍തല കമ്മിറ്റി രൂപീകരിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നൈപുണ്യ വികസന കേന്ദ്ര കമ്മറ്റി രൂപീകരണവും പ്രദര്‍ശനവും നടന്നു. കെ പി അബ്ദുല്‍ മജീദ് എംഎല്‍എ മുഖ്യരക്ഷാധികാരിയായി കമ്മറ്റി രൂപീകരിച്ചു രണ്ടു വിഭാഗങ്ങളിലായി നടക്കുന്ന ഡെവലപ്‌മെന്റ് ട്രെയിനിങ്, ഫിസിക്കല്‍ ഫിറ്റ്‌നസ്സ് & ഡ്രോണ്‍ സര്‍വീസ് ടെക്‌നീഷ്യന്‍ ട്രെയിനിങ് എന്നീ വിഭാഗങ്ങളിലായി 17 നും 23 നും ഇടയില്‍ പ്രായമുള്ള 25 വീതം കുട്ടികള്‍ക്ക് സികില്‍ ഡെവലപ്‌മെന്റ് ട്രെയിനിങ്ങാണ് ആരംഭിക്കുന്നത്. നഗരസഭാ അധ്യക്ഷന്‍ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പി.സി.പി റിയോണ്‍ ആന്റണി എന്‍ പദ്ധതി വിശദീകരിച്ചു. പിടിഎ പ്രസിഡന്റ് റഷീദ് ഓസ്‌കാര്‍, പ്രിന്‍സിപ്പല്‍ ലിജാ ജയിംസ്, എസ്.എം.സി ചെയര്‍മാന്‍ അബ്ദുല്‍ റഹിം പൂക്കത്ത്, സുഹ്‌റാബി സി.പി, മൊയ്തീന്‍കുട്ടി, അധ്യാപകരായ മുജീബ്, ഗോപാലകൃഷ്ണന്‍, ഗഫൂര്‍ ലവ എന്നിവര്‍ സംസാരിച്ചു ...
error: Content is protected !!