Friday, April 3

Blog

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ്; യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്ക് തടവുശിക്ഷ
Other

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ്; യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്ക് തടവുശിക്ഷ

മഞ്ചേരി: 2016 ൽ സ്വാശ്രയ കോളേജ് ഫീസ് വർദ്ധനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കരിപ്പൂർ വിമാന താവളത്തിന് പുറത്ത് കരിങ്കൊടി കാണിക്കുകയും വാഹനം തടഞ്ഞു നിർത്തുകയും ചെയ്തതിന് യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ കോടതി വിധി. കരിപ്പൂർ പോലീസ് ചുമത്തിയ കേസിലാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറഞ്ഞത്.ഒരുമാസം തടവും അയ്യായിരത്തി ഇരുന്നൂറ് രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, സംസ്ഥാന സെക്രട്ടറി പി.നിധീഷ്, സംസ്ഥാന നിർവ്വാഹക സമിതി അംഗം ലത്തീഫ് കൂട്ടാ ലുങ്ങൽ, വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ജൈസൽ എളമരം, അലിമോൻ തടത്തിൽ, ജലീൽ ആലുങ്ങൽ, അഷ്റഫ് പറക്കുത്ത്, പി.പി. റഹ്മത്തുള്ള എന്നിവരായിരുന്നു പ്രതിസ്ഥാനത്തുണ്ടായിരുന്നത്… ഈ കേസിൽ റിയാസ് മുക്കോളിയും,നിധീഷും, ജൈസലും, നേരത്തെ പതിനാല് ദിവസം മഞ്ചേരി സബ് ജയിലിൽ റിമാ...
Local news

ചെറുമുക്ക് ടൂറിസം ഉദ്യാനപാത നാടിന് സമർപ്പിച്ചു

തിരൂരങ്ങാടി: ജില്ലാ പഞ്ചായത്തിന്റെ ചെറുമുക്ക് ടൂറിസം ഉദ്യാന പാത ഉത്സവഛായയിൽ നാടിന് സമര്‍പ്പിച്ചു. ബാന്റ് വാദ്യങ്ങളുടെയും ദഫ്മുട്ടിന്റെയും ഫ്‌ളവര്‍ ഷോയുടെയും ഗംഭീര വെടിമരുന്ന് പ്രകടനത്തോടെയും നടന്ന ഘോഷയാത്രയില്‍ സ്ത്രീകളും കുട്ടികളുമടക്കം ൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. ഒരു നാട് ഒഴുകിയെത്തിയ പ്രതീതിയായിരുന്നു ചടങ്ങിന്. പായസവും മധുരപലഹാരവുമുള്‍പ്പെടെ മല്‍കി ഉദ്ഘാടന ചടങ്ങ് വീക്ഷിക്കാനെത്തിയവരെ നാട്ടുകാര്‍ സ്വീകരിച്ചു. ജില്ലാ പഞ്ചായത്തിന്റെ 50 ലക്ഷം രൂപ ചെലവിലാണ് ചെറുമുക്ക് ടൂറിസം ഉദ്യാനപാത ഒരുക്കിയത്. ഒരു കിലോ മീറ്ററോളം ഇരുഭാഗവും ഇന്റലോക്ക്, റോഡ് റീ ടാറിംഗ്, വയലിന്റെ ഭാഗത്ത് കൈവരി എന്നി പ്രവൃത്തികളാണ് നടത്തിയത്.വലിയ തോതില്‍ നെല്‍കൃഷിയിറക്കുന്ന ഇവിടത്തെ വയലിന്റെ പച്ചപ്പില്‍ റോഡില്‍ ഉദ്യാനപാത കൂടി സജീകരിച്ചതോടെ പ്രഭാത്തിലും സായ്ഹ്നത്തിലും സഞ്ചാരികളുടെയഒഴുക്കാണ്.ഉദ്യാന പാതയുടെ ഉദ്ഘാടനം ജില്ലാ പഞ...
Crime

തളർന്നു കിടക്കുന്ന അമ്മയുടെ മുന്നിൽ മകളെ പീഡിപ്പിച്ചു, യുവാവ് പിടിയിൽ

അരീക്കോട് കാവനൂരിൽ തളർന്നു കിടക്കുന്ന അമ്മയ്ക്ക് മുമ്പിൽ വെച്ച് മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മുട്ടാളന്‍ ഷിഹാബ് എന്നറിയപ്പെടുന്ന ടി.വി.ഷിഹാബ് ആണ് പിടിയിലായത്. ഇയാൾ ജയിലില്‍നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയാൽ ജീവനു ഭീഷണിയാണെന്ന ആശങ്കയിലാണ് യുവതിയും പീഡനക്കേസില്‍ സാക്ഷി നില്‍ക്കുന്നവരും. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ബാധിച്ച് തളര്‍ന്നു കിടക്കുന്ന അമ്മയുടെ ഏക ആശ്രയം ഈ മകളാണ്. പ്രാഥമിക കൃത്യങ്ങള്‍ക്കു പോലും കട്ടിലില്‍നിന്ന് ഇറങ്ങാന്‍ കഴിയാത്ത അമ്മയെ പരിചരിക്കുന്ന മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മകളെ കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് പ്രതി ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. വാടക ക്വാര്‍ട്ടേഴ്സിന്‍റെ കതക് ചവിട്ടി തുറന്നാണ് അകത്തു കടന്നത്.  തൊട്ടടുത്തു മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അമ്മയ്ക്ക് നിസ്സഹായയായി കരയാനേ കഴിയുമായിരുന്നുള്ളൂ. പുറത്തു ...
Local news

യൂത്ത് കോൺഗ്രസ് കൊടിഞ്ഞിയിൽ രക്തസാക്ഷി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

നന്നമ്പ്ര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി കൊടിഞ്ഞിയിൽ ശുഹൈബ്, ശരത് ലാൽ, കൃപേഷ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സിദ്ധീഖ് പന്താവൂർ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പി.പി മുനീർ അധ്യക്ഷത വഹിച്ചു. നന്നമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എൻ.വി മൂസക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. നന്നമ്പ്ര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.പി ഹൈദ്രോസ് കോയ തങ്ങൾ, തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ഭാസ്കരൻ പുല്ലാണി, യു.വി അബ്ദുൽ കരിം, എൻ. അനിൽ കുമാർ., സജിത്ത് കാച്ചീരി, നാസർ അണ്ടിയത്ത് പ്രസംഗിച്ചു. പി.കെ.എം ബാവ, ലത്തീഫ് കൊടിഞ്ഞി, മുജീബ് കുണ്ടൂർ, ദാസൻ കൈതക്കാട്ടിൽ, ഹംസ പാലക്കാട്ട്, കെ.പി ഫൈസൽ തങ്ങൾ, റഫീഖ് തിരുത്തി, സി.പി ദാവൂദ് ഷമീൽ, ടി.പി കിഷോർ, ഹൈദർ പാലക്കാട്ട്, ശുഹൈബ് ബാബു പുളിക്കലകത്ത്, കെ.കെ ഹമീദ്, മുനീർ പാലക്കാട്ട്, എൻ. ശ്രീനി, സിദ്ധീഖ് തെയ്യാല, എം.സി ...
Other

കൊടിഞ്ഞിയിൽ ‘മഞ്ഞ മഴ!!’

നന്നമ്പ്ര: കൊടിഞ്ഞിയിൽ 'മഞ്ഞ മഴ!!'. കൊടിഞ്ഞി കടുവാളൂർ പത്തൂർ ബഷീറിൻ്റെ വീട്ടിലാണ് 'മഞ്ഞ മഴ' പോലെ അനുഭവപ്പെട്ടതായി വീട്ടുകാർ പറയുന്നത്.ആകാശത്ത് നിന്നും മഞ്ഞ നിറത്തിലുള്ള ദ്രാവകം തുള്ളികളായി പെയ്തിറങ്ങുകയായിരുന്നു. ദ്രാവകം തുടച്ചാൽ മാഞ്ഞു പോകുന്നുണ്ടെങ്കിലും രൂക്ഷമായ ദുർഗന്ധം അനുഭവപ്പെടുന്നുണ്ട്.വീട്ടിൽ മതിലിൻ്റെ തേപ്പ് ജോലിക്കിടെ തൊഴിലാളികളായ താനൂർ സ്വദേശികളായ രാജു, ദിലീപ്, കൊടിഞ്ഞി കുറൂൽ സ്വദേശി ഇസ്മായിൽ എന്നിവരാണ് ആദ്യം മഞ്ഞ മഴ ശ്രദ്ധിച്ചത്.തേച്ച മതിലിൽ തുള്ളികളായി പതിച്ചത് ശ്രദ്ധിക്കുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനങ്ങളിലും, ഇലകളിലും മഴത്തുള്ളികൾ മഞ്ഞ പുള്ളികളായി കാണപ്പെട്ടു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി പറമ്പിൽ പല ഭാഗത്തായി മഞ്ഞത്തുള്ളികൾ കാണപ്പെടുന്നതായി ബഷീർ പറഞ്ഞു.ഈയിടെ ഇടുക്കി അടക്കം പല സ്ഥലങ്ങളിലും ഈ പ്രതിഭാസം കാണപ്പെടുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു....
Other

മുതിർന്ന നടി കെ പി എ സി ലളിത അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന നടി കെ.പി.എ.സി ലളിത അന്തരിച്ചു. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.കായംകുളം രാമപുരത്ത് കടയ്ക്കൽ തറയിൽ അനന്തൻനായരുടെയും ഭാർഗവി അമ്മയുടെയും മകളായി 1947 മാർച്ച് പത്തിന് ഇടയാറന്മുളയിലാണ് കെ.പി.എ.സി ലളിത ജനിച്ചത്. മഹേശ്വരി എന്നായിരുന്നു യഥാർഥ പേര്. ചെങ്ങന്നൂർ അമ്പലത്തിൽ മാതാപിതാക്കൾ ഭജനമിരുന്ന് പിറന്നതിനാലാണത്രേ മഹേശ്വരിയെന്ന് പേരിട്ടത്. സ്കൂൾ കാലം മുതൽ നൃത്തത്തിലായിരുന്നു ലളിതയ്ക്ക് താത്പര്യം. രാമപുരത്തെ സ്കൂളിൽ വച്ചാണ് ആദ്യമായി നൃത്തവേദിയിൽ കയറിയത്. എക്കാലത്തെയും മികച്ച വിപ്ലവഗാനമായ 'പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളെ...'യ്ക്ക് ചുവടുവച്ചായിരുന്നു തുടക്കം. പത്താംവയസ്സിൽ നൃത്തപഠനത്തിൽനിന്ന് ചങ്ങനാശ്ശേരി ഗീഥയുടെ 'ബലി'യെന്ന നാടകത്തിലൂടെ കെ.പി.എ.സി.യിലെത്തി. കെ.പി.എ.സിയിൽ എത്തിയതിന് ശേഷമാണ് മഹേശ്വരി കെ.പി.എ.സി ലളിതയാവുന്നത്. വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ നാ...
Other

ലോകത്തെ ആദ്യ ആഗോള പൗരസഭയില്‍ പൊന്നാനിയിലെ ജനങ്ങളും

പൊന്നാനി : പൊന്നാനിയിലെ ജനങ്ങള്‍ ഭൂമിയുടെ ഭാവിക്കായി ലോകനേതാക്കള്‍ക്ക് വഴി കാട്ടാന്‍ സജ്ജരായി. പൊന്നാനിയിലെ വിവിധ ഉപജീവന മാര്‍ഗങ്ങളിലേര്‍പ്പെടുന്ന സാധാരണ ജനങ്ങളുടെ ശബ്ദവും കാലാവസ്ഥ-പാരിസ്ഥിതിക പ്രതിസന്ധികളോട് എങ്ങിനെ പ്രതികരിക്കണമെന്നതില്‍ ലോകനേതാക്കളെ നയിക്കാനായി രൂപപ്പെട്ട ലോകത്തിലെ ആദ്യ ആഗോള പൗരസഭയുടെ(ഗ്ലോബല്‍ സിറ്റിസണ്‍ അസംബ്ലി) ഭാഗമായി. അസംബ്ലിയുടെ ഭാഗമായി കഴിഞ്ഞ ദിവസം പൊന്നാനി ഇഴുവത്തിരുത്തിയിലെ ആയുര്‍വേദ ഡിസ്‌പെന്‍സറി കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന കമ്യൂണിറ്റി അസംബ്ലിയില്‍ 25 അംഗങ്ങള്‍ പങ്കെടുത്തു. മാനവികതയ്ക്ക് എങ്ങിനെ ഏറ്റവും നീതിയുക്തവും ഫലപ്രദവുമായ രീതിയില്‍ കാലാവസ്ഥ-പാരസ്ഥിതിക പ്രതിസന്ധികളെ അഭിസംബോധന ചെയ്യാമെന്നതായിരുന്നു കമ്യൂണിറ്റി അസംബ്ലിയിലെ ചര്‍ച്ച. കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ആഘാതം ഏല്‍പ്പിക്കുന്നത് സ്ത്രീകളിലായതുകൊണ്ട് തന്നെ കാലാവസ്ഥാ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുട...
Local news

മുന്നിയൂർ പഞ്ചായത്ത് ഓഫീസ് ദേശീയപാതക്കായി പൊളിക്കുന്നു, ഇനി പാലക്കലിൽ

ദേശീയപാത വികസനത്തിന് മുന്നിയൂർ പഞ്ചായത്ത് ഓഫീസ് കെട്ടിടം പൊളിച്ചു നീക്കുന്നു. വെളിമുക്ക് പാലക്കലിൽ സി പി ഓഡിറ്റോറിയത്തിലെ മിനി ഓഡിറ്റോറിയമാണ് ഇനി മുതൽ പഞ്ചായത്ത് ഓഫീസ് ആയി പ്രവർത്തിക്കുക. ഓഫീസ് അങ്ങോട്ട് മാറ്റുന്ന പ്രവർത്തനങ്ങൾ തുടങ്ങിയതിനാൽ ഒരാഴ്ച്ച ഓഫീസ് പ്രവർത്തനം ഉണ്ടാകില്ലെന്ന് സെക്രട്ടറി അറിയിച്ചു. കെട്ടിടം പൊളിക്കുന്നതിന് ടെൻഡർ നൽകിയിട്ടുണ്ട്. ദേശീയപാത നാലര കോടി രൂപയാണ് നഷ്ടപരിഹാരം നൽകുന്നത്....
Other

ഉത്സവത്തിനിടെ തണ്ണിമത്തൻ ജ്യൂസ് കഴിച്ചവർക്ക് അസ്വസ്ഥത, 200 പേർ ചികിത്സ തേടി

തിരുനാവായ: വൈരങ്കോട് ക്ഷേത്ര ത്തിൽ തീയ്യട്ടു ഉത്സവത്തിൽ പങ്കെടുത്ത 200 പേർക്കാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. വൈരങ്കോട് ക്ഷേത്രത്തിനടുത്ത് പട്ടര്‍നടക്കാവ് എന്ന സ്ഥലത്തെ ബേക്കറിയില്‍ നിന്ന് തണ്ണിമത്തന്‍ ജ്യൂസ് കഴിച്ചവരെയാണ് അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഛർദി, വയറിളക്കം എന്നിവയാണ് ബാധിച്ചത്. ഇതേ തുടർന്ന്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ബേക്കറിയില്‍ നിന്ന് വെള്ളം ശേഖരിക്കുകയും രാസ പരിശോധനക്കായി ലാബിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ശുദ്ധമായ പാനീയങ്ങളെ സംബന്ധിച്ച് ബോധവത്ക്കരണ പോസ്റ്ററുകള്‍ തയാറാക്കുന്നതിനും പഞ്ചായത്തിലും ക്ഷേത്ര പരിസരങ്ങളിലും ബോധവത്ക്കരണ നടത്തുന്നതിനും മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഭക്ഷ്യ സ...
Other

പിഎസ്എംഒ കോളേജിൽ പക്ഷി സർവേ നടത്തി, 52 ഇനം കണ്ടെത്തി

തിരൂരങ്ങാടി: ബേർഡ് കൗണ്ട് ഇന്ത്യയുടെ നേതൃത്വത്തിൽ ഇന്ത്യയൊട്ടാകെ നടത്തിക്കൊണ്ടിരിക്കുന്ന ഗ്രേറ്റ് ബാക്ക്-യാർഡ് ബേർഡ് കൗണ്ടിൻ്റെ ഭാഗമായി ക്യാമ്പസുകളിൽ നടത്തിക്കൊണ്ടിരിക്കുന്ന ക്യാമ്പസ് ബേർഡ് കൗണ്ട് പി.എസ്.എം.ഒ കോളേജിൽ പൂർത്തിയായി.മലപ്പുറം ബേർഡ് അറ്റ്ലസും പി.എസ്.എം.ഒ കോളേജ് ഭൂമിത്ര സേനയും സംയുക്തമായി സംഘടിപ്പിച്ച "ക്യാമ്പസ് പക്ഷി സർവ്വേ" കോളേജ് പ്രിൻസിപ്പാൾ ഡോ. കെ അസീസ് ഉദ്ഘാടനം ചെയ്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JagfBeCN4LgJ79L3XzBwRV പ്രശസ്ത പക്ഷി നിരീക്ഷകരായ നജീബ് പുളിക്കൽ, ഉമ്മർ മാളിയേക്കൽ, പി.എസ്.എം.ഒ കോളേജ് ഭൂമിത്ര സേന ക്ലബ് ഫാക്കൽറ്റി ഇൻ ചാർജ് പി.കബീറലി എന്നിവർ സർവ്വേക്ക് നേതൃത്വം നൽകി.ഹിമാലയത്തിൽ നിന്ന് വിരുന്നെത്തുന്നഇന്ത്യൻ പാരഡൈസ് ഫ്ലൈ കേച്ചർ എന്ന ദേശാടനപ്പക്ഷിയടക്കം 52 ഇനം പക്ഷികളെ ക്യാമ്പസിലെ സർവ്വേയിൽ കണ്ടെത്തി....
Other

തലശ്ശേരിയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു, ആർഎസ്എസ് എന്ന് സിപിഎം

തലശ്ശേരിയിലും ന്യൂ മഹിയിലും ഇന്ന് ഹർത്താൽ കണ്ണൂരിൽ സി.പി.എം പ്രവർത്തകനെ വെട്ടിക്കൊന്നു. തലശേരി ന്യൂമാഹിക്കടുത്ത് പുന്നോൽ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച സഹോദരനും വെട്ടേറ്റു. ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അക്രമമുണ്ടായത്. മത്സ്യത്തൊഴിലാളിയാണ് ഹരിദാസ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനു തൊട്ടുമുന്‍പാണ് ആക്രമിക്കപ്പെട്ടത്. നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഹരിദാസന്‍റെ വീടിനു സമീപം കൊലയാളി സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ഒരു കാല്‍ വെട്ടിമാറ്റിയ നിലയിലാണ്. മൃതദേഹത്തില്‍ നിരവധി വെട്ടുകള്‍ ഏറ്റിട്ടുണ്ട്. ആക്രമണം തടയാന്‍ ശ്രമിച്ച സഹോദരന് വെട്ടേറ്റു. ഇദ്ദേഹം തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹരിദാസിന്‍റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക...
Local news

അവാർഡ് വിവാദം; മുൻ ചെയർപേഴ്സണ് മറുപടിയുമായി മുസ്ലിം ലീഗ്

തിരൂരങ്ങാടി: നഗരസഭക്ക് ലഭിച്ച സ്വരാജ് അവാർഡിന്റെ അവകാശ തർക്കത്തിൽ മറുപടിയുമായി മുസ്ലിം ലീഗ് കമ്മിറ്റി. 2020-21 വർഷത്തെ പ്രവർത്തനം പരിഗണിച്ചു സംസ്ഥാന സർക്കാർ ആരംഭിച്ച സ്വരാജ് പുരസ്കാരം സംസ്ഥാന തലത്തിൽ തിരൂരങ്ങാടി ക്ക് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. എന്നാൽ ഈ അവാർഡ് , കഴിഞ്ഞ ഭരണ സമിതിയുടെ പ്രവർത്താന ത്തിന് ലഭിച്ച അംഗീകരമാണെന്നും പുതിയ ഭരണ സമിതി മറ്റുള്ളവർക്ക് അവകാശപ്പെട്ടത് തട്ടിയെടുക്കുക ആണെന്നും മുൻ ചെയർപേഴ്സൻ കെ.ടി.റഹീദ ആരോപിച്ചിരുന്നു. അവാർഡ് വിവരം മുൻ ഭരണസമിതിക്ക് നേതൃത്വം കൊടുത്ത ആൾ എന്ന നിലക്ക് തന്നെ അറിയിക്കാനുള്ള മര്യാദപോലും കാണിച്ചില്ലെന്നും അവാർഡ് തങ്ങളുടേതാക്കി മാറ്റാനാണ് നിലവിലെ ഭരണസമിതി ശ്രമിച്ചതെന്ന്ഉം ഇവർ ആരോപിച്ചിരുന്നു. ഇതിന് മറുപടി ആയാണ് മുസ്ലിം ലീഗ് കമ്മിറ്റി രംഗത്തെത്തിയത്. അവാർഡ് നിലവിലെ. ഭരണ സമിതിക്ക് ലഭിച്ചതാണ് എന്നു കമ്മിറ്റി പറഞ്ഞു. കഴിഞ്ഞ 5 വർഷം ഭരണമുണ്ടായപ്പോൾ ഈ ആവേശ...
Crime

തിരൂരങ്ങാടി ഓറിയന്റൽ സ്കൂൾ കുത്തിത്തുറന്ന് മോഷണം നടത്തിയ വയോധികൻ പിടിയിൽ

തിരൂരങ്ങാടി : സ്‌കൂള്‍ ഓഫീസുകള്‍ കുത്തി തുറന്ന് മോഷണം നടത്തുന്നത് പതിവാക്കിയ പ്രതി പിടിയിൽ. മൂവാറ്റുപുഴ പായിപ്പുറം കാനാപറമ്പില്‍ ജലീല്‍ എന്ന വീരാന്‍കുഞ്ഞിനെയാണ് (67) മഞ്ചേരി പഴയ ബസ് സ്റ്റാന്റ് പരിസരത്തു നിന്നും മഞ്ചേരി എസ്‌.ഐ വി.വിവേക്, ഡാന്‍സാഫ് സംഘത്തിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. 2021 നവംബര്‍ 24ന് രാത്രി മഞ്ചേരി ഗവ. ബോയ്‌സ് ഹയര്‍സെക്കൻഡറി സ്‌കൂള്‍ ഓഫീസ് വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിതുറന്ന് മേശയില്‍ സൂക്ഷിച്ചിരുന്ന 90,360 രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പ്രതിക്കെതിരെ തൃശൂര്‍, പാലക്കാട് ജില്ലകളിലും സമാനമായ കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ മാസം മോഷണം നടത്തിയിരുന്നു. സ്കൂൾ ഓഫീസും സ്റ്റാഫും കുത്തിത്തുറന്നെങ്കിലും സ്റ്റാഫ് റൂമിൽ ഒരു സ്റ്റാഫ് സൂക്ഷിച്ചിരുന്ന കുറച്ചു ക്യാഷ് മാത്രമാണ് നഷ്ടപ്പെട്ടിരുന്നത്. സ്കൂളിൽ മോഷണം നടത്തുന്നതിന...
Local news

സ്വരാജ് അവാർഡ്: മറ്റുള്ളവരുടെ അംഗീകാരം തട്ടിയെടുക്കുന്നു. ഭരണസമിതിക്കെതിരെ മുൻ ചെയർപേഴ്സൻ

തിരൂരങ്ങാടി: മുന്സിപാലിറ്റിക്ക് ആദ്യമായി ലഭിച്ച സംസ്ഥാന സർക്കാരിന്റെ അവാർഡിന്റെ അവകാശത്തെ ചൊല്ലി വിവാദം. നിലവിലെ ഭരണസമിതിക്കെതിരെ രൂക്ഷമായ വിമർശനവുമായി മുൻ ചെയർപേഴ്സൻ. മികച്ച പ്രവർത്തനത്തിന് , സംസ്ഥാന സർക്കാർ ആദ്യമായി ഏർപ്പെടുത്തിയ സ്വരാജ് അവാർഡിൽ സംസ്ഥാന തലത്തിൽ തിരൂരങ്ങാടി നഗരസഭക്ക് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. 2020-21 വർഷത്തെ പ്രവർത്തനം വിലയിരുത്തിയാണ് അവാർഡ് പ്രഖ്യാപിച്ചത്. അവാർഡ് ഈ ഭരണ സമിതിയുടെ നേട്ടമായി ഉയർത്തി പിടിക്കുകയും , അതിനേക്കാൾ ഉപരി ഈ നേട്ടം കഴിഞ്ഞ ഭരണ സമിതിക്ക് നേതൃത്വം കൊടുത്ത ചെയര്പേഴ്സണെ ഈ ഭരണസമിതിയിലെ ആരും അറിയിക്കാതിരിക്കുകയും ചെയ്തതോടെയാണ് മുൻ ചെയർ പേഴ്സൻ കെ.ടി . റഹീദ പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ഭരണസമിതി അംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഇത് സംഭന്ധമായി അവർ രൂക്ഷമായ രീതിയിൽ പ്രതിഷേധിച്ചു. ഡയറക്ടറേറ്റിൽ നിന്നും അവാർഡ് വിവരം വിളിച്ചറിയിച്ചത് മുൻ സെക്രെട്ടറി ആയിരുന്ന ഇ. ന...
Other

കാക്കപ്പേടിയിൽ മലപ്പുറത്തെ ഒരു നാട്

പെരിന്തൽമണ്ണ ഒലിങ്കര നിവാസികളിപ്പോൾ നടന്നു പോകുമ്പോൾ പോലും ഹെൽമറ്റ് ധരിക്കേണ്ട അവസ്ഥയിലാണ്. പൊലീസിനെ പേടിച്ചല്ല. പകരം കാക്കളെ പേടിച്ചാണ് ! ഒലിങ്കര സ്വദേശി അമ്പലപ്പറമ്പിൽ അബ്ബാസിന്റെ വീടുപണി നടക്കുന്നിടത്ത് തമ്പടിച്ച കാക്കക്കൂട്ടമാണ് ഇപ്പോൾ നാട്ടുകാർക്ക് ഭീഷണിയായി മാറിയിരിക്കുന്നത്.തന്റെ വീടുപണി നടക്കുന്നയിടത്തേക്ക് ഒന്ന് വന്ന് പോകണമെങ്കിൽ നിർബന്ധമായും ഹെൽമറ്റ് ധരിക്കേണ്ട ദുരവസ്ഥയിലാണ് അബ്ബാസിപ്പോൾ..ഇല്ലെങ്കിൽ ഉറപ്പായും തലയിൽ കാക്കയുടെ കൊത്തേൽക്കും…ഈ പ്രദേശത്ത് കൂടുകൂട്ടിയ രണ്ടു കാക്കകളാണ് നാട്ടുകാർക്ക് ഭീഷണിയായിരിക്കുന്നത്. കാക്കകളുടെ ആക്രമം സഹിക്കവയ്യാതെ ഇവിടെ ജോലിക്കെത്തിയ പണിക്കാരിൽ ഒരാൾ കാക്കകളുടെ കൂട് തളളിയിടാൻ ശ്രമിച്ചതോടെ ആക്രമണം വീണ്ടും ശക്തമായി. ഇപ്പോൾ ആർക്കും ഇതുവഴി നടക്കാനാകാത്ത അവസ്ഥയാണ്. മനുഷ്യരെ മാത്രമല്ല കഴിഞ്ഞ ദിവസം ഇവിടെയെത്തിയ തെരുവ് നായയെയും കാക്കകൾ കൊത്തിപരുക്കേൽപ...
Sports

വേങ്ങരയിൽ അഖിലേന്ത്യാ സെവൻസ് മാർച്ച് 5 ന്

വേങ്ങര യിൽ 10 വർഷത്തിന് ശേഷം വീണ്ടും അഖിലേന്ത്യാ സെവൻസ് ഫുട്ബോളിന്റെ ആരവമുയരുന്നു. പുതുതായി നിർമ്മിച്ച സബാഹ് സ്ക്വയർ ഗ്രൗണ്ടിലാണ് മത്സരം. 5 പതിറ്റാണ്ടായി പ്രവർത്തിക്കുന്ന കു.പൊ. പ. (കുറ്റാളൂർ പൊതുജന പരിപാലന സമിതി) ക്ലബിന്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. കേരളത്തിലെ പ്രഗത്ഭരായ 22 ടീമുകൾ പങ്കെടുക്കും. പതിനായിരത്തോളം പേർക്ക് കളി കാണാൻ സൗകര്യമേർപ്പെടുത്തുമെന്ന് സംഘാടകർ പറഞ്ഞു. വ്യാപാരിയും പൊതു പ്രവർത്തകനുമായ സബാഹ് ഈയിടെയാണ് നാട്ടുകാർക്ക് കളിക്കാൻ സ്വന്തം സ്ഥലം സബാഹ് സ്ക്വയർ എന്ന പേരിൽ മികച്ച ഗ്രൗണ്ടാക്കി മാറ്റിയത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JagfBeCN4LgJ79L3XzBwRV ഗാലറിയുടെ കാൽ നാട്ടൽ കർമം വേങ്ങര സി ഐ മുഹമ്മദ് ഹനീഫ നിർവഹിച്ചു. സബാഹ് കുണ്ടുപുഴക്കൽ, നഹീം ചേറൂർ, ഡിസ്കോ മാനു , ബക്കർ കുണ്ടുപുഴക്കൽ, അന്നൗൺസർ എം എ ലത്തീഫ് , ഇത്തൻ അസീസ്, പൂച്ചെങ്ങൽ അലവ...
Other

തിരൂരങ്ങാടിക്ക് അഭിമാന നിമിഷം; സ്വരാജ് പുരസ്‌കാരം ഏറ്റുവാങ്ങി

മികച്ച  രണ്ടാമത്തെ നഗരസഭയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ  സ്വരാജ് പുരസ്‌കാരം  തിരൂരങ്ങാടി നഗരസഭ  ഏറ്റുവാങ്ങി. തിരുവനന്തപുരത്ത്   നടന്ന പരിപാടിയിൽ  തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻ മാസ്റ്ററിൽ നിന്നും  നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി  പുരസ്‌കാരം ഏറ്റുവാങ്ങി.   15 ലക്ഷം രൂപയും പ്രത്യേക ട്രോഫിയുമാണ് സ്വരാജ് പുരസ്‌കാരം. ഏറ്റവും മികച്ച രണ്ടാമത്തെ നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി നേടിയപ്പോള്‍ ആദ്യമായി സംസ്ഥാനതലത്തില്‍ അംഗീകരിക്കപ്പെട്ടതിന്റെ അഭിമാനത്തിലാണ് നഗരസഭയെന്ന് ചെയർമാൻ പറഞ്ഞു.തദ്ദേശസ്വയം ഭരണവകുപ്പിന്റെ ഏകീകരണത്തിന്റെ ഭാഗമായി ആദ്യമായാണ് നഗരസഭകള്‍ക്ക് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.   ജനക്ഷേമത്തിലും വികസനത്തിലും ഊന്നി നഗരസഭ ഒട്ടേറെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. സ്വരാജ് പുരസ്കാര...
Obituary

ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സ് ഏപ്രില്‍ രണ്ട് മുതല്‍ ആറുവരെ കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തിൽ

കേരള അത്ലറ്റിക്സിന്റെ ചരിത്രത്തിലാദ്യമായി സംസ്ഥാനം  ആതിഥ്യം വഹിക്കുന്ന ദേശീയ ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സ് സംസ്ഥാനത്തിന്റെ കായിക കുതിപ്പിന് ഉണര്‍വേകുമെന്ന് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സിന്റെ 25-ാം വാര്‍ഷികമാണ് ഈ വര്‍ഷം. ഇതിന്റെ ആഘോഷമായാണ് ഇത്തവണത്തെ അത്ലറ്റിക്സ് നടത്തുക. ഏപ്രില്‍ രണ്ട് മുതല്‍ ആറുവരെ കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ഈ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയിലെ പ്രമുഖ ഒളിമ്പ്യന്മാരടക്കം ഏകദേശം 800ഓളം കായികതാരങ്ങള്‍ പങ്കെടുക്കും. കോവിഡിന് ശേഷമുള്ള ഒരു കായിക കുതിപ്പിനാണ് കേരളം ഈ ചാമ്പ്യന്‍ഷിപ്പിലൂടെ സാക്ഷ്യം വഹിക്കുക. അതുകൊണ്ടു ചാമ്പ്യന്‍ഷിപ്പ് ഏറ്റവും മികച്ചരീതിയില്‍ നടത്താനാണ് സര്‍ക്കാരിന്റെ...
Other

ഹാസ്യകവി രാവണ പ്രഭു അന്തരിച്ചു

വള്ളിക്കുന്ന്: രാവണപ്രഭു എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത ഹാസ്യ കവിയും ഹാസ്യവേദി, അക്ഷരക്കളരി എന്നി സംഘടനകളുടെ സംസ്ഥാന പ്രസിഡൻ്റുമായിരുന്ന മേനാത്ത് രാമകൃഷ്ണൻ നായർ (90 ) അരിയല്ലൂരിലെ വസതിയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് ( 19-02-2022) 5 .30 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ ഉമാദേവിയമ്മ. മക്കൾ, ഡോ :ശ്രീകുമാർ (CHC നെടുവ) ഗീതാലക്ഷമി, നിഷ. മരുമക്കൾ, ചന്ദ്രശേഖരൻ, ശ്രീജയ (പ്രിൻസിപ്പൽ MVHSS അരിയല്ലൂർ). സഹോദരങ്ങൾ എം.രാമചന്ദ്രൻ മാസ്റ്റർ, വിശ്വനാഥൻ മേനാത്ത്, സന്താന വല്ലിടീച്ചർ...
Crime

ചെത്തി നടക്കാൻ ബുള്ളറ്റും ബൈക്കും മോഷണം: പത്താം ക്ലാസ് വിദ്യാർഥി ഉൾപ്പെടെ 2 പേർ പിടിയിൽ

താനൂർ: ചെത്തി നടക്കാൻ ബുള്ളറ്റും ബൈക്കുകളും മോഷ്ടിക്കുന്ന കുട്ടിക്കള്ളന്മാർ പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് ഒഴൂർ കൂട്യമാക്കാനാകത്തു ഷാജഹാന്റെ മകൻ മുഹമ്മദ് യാസിർ (19), പത്താം ക്ലാസ് വിദ്യാർത്ഥി എന്നിവരാണ് താനൂർ പോലീസിന്റെ പിടിയിലായത്. തനൂർ പരിസരങ്ങളിൽ തുടരെ തുടരെ മോഷണം നടത്തിയവരെ താനൂർ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. തുടരെ തുടരെ ബൈക്കുകൾ മോഷണം നടക്കുന്നതിനാൽ താനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് സേസെടുത്ത് അന്വോഷണം ഊർജിതമാക്കുകയും കേസന്വേഷണം താനൂർ Dysp യുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. മോഷണം പോകുന്ന ബൈക്കുകൾ താനൂർ പോലീസ്‌ സ്റ്റേഷനിലെ നിശ്ചിത പ്രദേശത്തു നിന്നും ആയതിനാൽ പോലീസ് രഹസ്യമായി പ്രതികളെ കുടുക്കുന്നതിനായി രാത്രികാലങ്ങളിൽ പുലരുവോളം തുടർച്ചയായി നാട്ടുകാരുടെ സഹായത്തോടെ വല വിരിച്ച് കാത്തിരിക്കുന്നതിനി...
Local news

നെടുവ സി എച്ച് സി താലൂക്ക് ആശുപത്രിയിയാക്കണം: പി ഡി എഫ് ധർണ്ണ നടത്തി

പരപ്പനങ്ങാടി -തീരദേശ മേഖലയിൽ നിന്നും മറ്റും നിരവധി ജനങ്ങൾ നിത്യേന ആശ്രയിച്ചു വരുന്ന അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന ചെട്ടിപ്പടിയിലെ നെടുവ സാമൂഹ്യ ആരോഗ്യ കേന്ദ്രം ( സി.എച്ച്.സി) താലൂക്ക് ആശുപത്രിയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് പരപ്പനാട് ഡവലപ്പ്മെൻ്റ് ഫോറം (പി.ഡി.എഫ്) ആശുപത്രിക്ക് മുമ്പിൽ ധർണ്ണാ സമരവും പ്രതീകാത്മക റീത്ത് സമർപ്പണവും നടത്തി. ഈ കാര്യമുന്നയിച്ച് തിരൂരങ്ങാടി മുൻ എം.എൽ.എക്കും., വകുപ്പ് മന്ത്രിക്കും, ബന്ധപ്പെട്ട ഉന്നത അധികാരികൾക്കും കഴിഞ്ഞ കൊല്ലം കൊണ്ടോട്ടിയിൽ വെച്ച് നടന്ന സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിലും നിവേദനങ്ങൾ സമർപ്പിച്ചിട്ടും ഒരു നടപടിയും ഇന്നേ വരെ ഉണ്ടായിട്ടില്ലെന്നും നിലവിൽ വളരെയധികം ശോചനീയാവസ്ഥയിലായ സി.എച്ച്.സി താലൂക്ക് ആശുപത്രിയാക്കുന്നതിനു വേണ്ടിയുള്ള ജനാധിപത്യ രീതിയിലുള്ള ജനകീയ സമരങ്ങളുമായി പി.ഡി.എഫ് മുന്നോട്ട് പോകുമെന്നും മനുഷ്യാവകാശ കമ്മീഷനിലും നിവേദനം സമർപ്പ...
Other

ദാറുല്‍ഹുദാ ബിരുദദാന മിഅ്റാജ് സമ്മേളനം ഈ മാസം 27,28 ന്

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്്ലാമിക സര്‍വകലാശാലയുടെ ബിരുദദാന മിഅ്റാജ് ദിന പ്രാര്‍ത്ഥനാ സമ്മേളനത്തിനു അന്തിമരൂപമായി.ഫെബ്രു. 27,28 തിയ്യതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ വാഴ്സിറ്റിയുടെ പന്ത്രണ്ട് വര്‍ഷത്തെ സമന്വയ പഠനം പൂര്‍ത്തിയാക്കിയ 174 യുവപണ്ഡിതര്‍ക്കു ബിരുദം നല്‍കും.27 ന് ഞായറാഴ്ച വൈകീട്ട് 4.30 ന് സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തും. 7.30 ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിരുദധാരികളുടെ സംഗമം നടക്കും.സ്ഥാപക നേതാക്കളുടെ മഖ്ബറകളിലൂടെയുള്ള സ്മൃതിപഥ പ്രയാണവും 27 ന് നടക്കും.28 ന് തിങ്കളാഴ്ച രാവിലെ 10 ന് ഹുദവി സംഗമവും സ്ഥാന വസ്ത്ര വിതരണവും വൈകുന്നേരം  4.30 ന് ഖുര്‍ആന്‍ ഖത്മ് ദുആ സദസ്സും നടക്കും.വൈകീട്ട ഏഴിന് നടക്കുന്ന ബിരുദദാന മിഅ്റാജ് പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജന.സെക്രട്ടറി കെ. ...
Other

വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു

വള്ളിക്കുന്ന്: കച്ചേരിക്കുന്ന് വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു. കാട്ടുങ്ങൽ പറമ്പിൽ ബുഷറയുടെ സ്കൂട്ടർ ആണ് കത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. വീടിന് മുമ്പിൽ നിർത്തിയിട്ടതായിരുന്നു. പോലീസും ഫയർഫോഴ്സും എത്തിയിരുന്നു. https://fb.watch/bgjt9zNRHc/
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

സര്‍വകലാശാലാ ഫാക്കല്‍റ്റി തെരഞ്ഞെടുപ്പ് കാലിക്കറ്റ് സര്‍വകലാശാലാ ഫാക്കല്‍റ്റി തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക 11-ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 119 പഠന ബോര്‍ഡുകളില്‍ നിന്ന് 10 ഫാക്കല്‍റ്റിയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കരട് പട്ടികയിലെ തിരുത്തലുകള്‍, കൂട്ടിച്ചേര്‍ക്കലുകള്‍, ഒഴിവാക്കലുകള്‍ എന്നിവ വരണാധികാരിയെ അറിയിക്കുന്നതിനുള്ള സമയം 18-ല്‍ നിന്ന് 25 വരെ നീട്ടി. അന്തിമ വോട്ടര്‍പ്പട്ടിക 28-ന് പ്രസിദ്ധീകരിക്കും.   പി.ആര്‍. 238/2022 ഹിന്ദി അസി. പ്രൊഫസര്‍ നിയമനം കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ഹിന്ദി അസി. പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 25. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഫോണ്‍ 0494 2407356, 7494.   പി.ആര്‍...
Other

ബൈക്കിന്റെ കോലം മാറ്റി, 17000 രൂപ പിഴ ഈടാക്കി

തിരൂരങ്ങാടി: ഇഷ്ടത്തിനനുസരിച്ച് ഇരുചക്രവാഹനത്തിന് മോടികൂട്ടി നിരത്തുകളിൽ പായുന്ന ഫ്രീക്കന്മാർ സൂക്ഷിക്കുക. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗത്തിൻ്റെ എട്ടിൻ്റെ പണി.നിരത്തിൽ ചീറിപ്പാഞ്ഞ ബൈക്ക് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് 17000 രൂപ പിഴ ഈടാക്കി. കോട്ടക്കൽ രണ്ടത്താണി സ്വദേശി ക്കാണ് പണി കിട്ടിയത്.വാഹനത്തിന്റെ മോഡികൾ എല്ലാം സ്വന്തം ചെലവിൽ നീക്കിയതിനു ശേഷവും, നമ്പർ ബോർഡ് പ്രവേശിപ്പിച്ചതിനുശേഷവുമാണ് വാഹനം വിട്ടുകൊടുത്തത്.ദേശീയപാതയിൽ പൂക്കിപറമ്പ് കോട്ടക്കൽ മേഖല കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ജില്ല എൻഫോഴ്സ്മെൻ്റ് ആർ ടി ഒ കെ കെ സുരേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം എം വി ഐ സജി തോമസ് എ എം വി ഐ വിജീഷ് വാലേരി എന്നിവരുടെ നേതൃത്വത്തിൽ ദേശീയപാതയിൽ പരിശോധന നടത്തുമ്പോൾ പൂർണമായും അൾട്രഷൻ നടത്തിയ ബൈക്ക് പിടികൂടുകയായിരുന്നു.നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാതെയും , നിലവിലുള്ള സൈലൻസ...
Other

തിരൂരങ്ങാടി സ്വദേശിക്കെതിരെ വ്യാജ സ്ക്രീൻഷോട്ട്; രശ്മി നായർക്കെതിരെ പോലീസിൽ പരാതി

തിരൂരങ്ങാടി: വ്യാജ മെസഞ്ചർ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടുണ്ടാക്കി അപവാദം പ്രചരിപ്പിച്ചതായി മോഡൽ രശ്മി ആർ നായർക്കെതിരെ പ്രവാസി യുവാവിന്റെ പരാതി. തിരൂരങ്ങാടി വെന്നിയുർ ചുള്ളിപ്പാറ സ്വദേശി ടി. ഇഹ്ജാസ് അസ്ലമിന്റെ പേരിലാണ് രശ്മി നായർ വ്യാജ ഫെയ്‌സ്ബുക്ക് മെസഞ്ചർ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടുണ്ടാക്കി സ്വന്തം ഫെയ്സ്ബുക്ക് പേജ് വഴി പോസ്റ്റ് ചെയ്തത്. ഇജാസ് മെസെഞ്ചർ വഴി അശ്ലീലം സംസാരിച്ചുവെന്ന് ആരോപിച്ചായിരുന്നു രശ്മിയുടെ പോസ്റ്റ്. എന്നാൽ, ഇത് വ്യാജമായി ഉണ്ടാക്കിയതാണെന്ന് ചൂണ്ടിക്കാട്ടി ഇഹ്ജാസ് തിരൂരങ്ങാടി പോലീസിൽ പരാതി നൽകി. . കർണാടക എം.എൽ.എ രാമലിംഗ റെഡ്ഢിയുടെ പേരും വിവാദത്തിലേക്ക് രശ്മി വലിച്ചിഴച്ചിരുന്നു. ഇജാസിനെതിരെ പരാതി നൽകാൻ എം.എൽ.എ സഹായിച്ചുവെന്നായിരുന്നു രശ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. എന്നാൽ രശ്മി നായർ എന്നയാളെ തനിക്ക് അറിയില്ലെന്നും ഇത്തരത്തിൽ ആർക്കും സഹായം വാഗ്ദാനം ചെയ്തിട്ടില്ലെന്നും ര...
Other

അഹമ്മദാബാദ് സ്ഫോടന പരമ്പര: കൊണ്ടോട്ടി സ്വദേശി ഉൾപ്പെടെ 38 പേർക്ക് വധശിക്ഷ

വധശിക്ഷ വിധിക്കപ്പെട്ടവരിൽ 2 കോട്ടയം സ്വദേശികളും അഹമ്മദാബാദ് സ്‌ഫോടനകേസിൽ 38 പേർക്ക് വധശിക്ഷയും 11 പ്രതികൾക്ക് മരണം വരെ ജീവപര്യന്തം തടവും. അഹമ്മദാബാദ് പ്രത്യേക കോടതിയുടേതാണ് വിധി. നാല് മലയാളികളടക്കം 49 പേരെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ഷിബിലി എ കരീം, ശാദുലി എ കരീം, മുഹമ്മദ് അൻസാർ നദ്വി, ബി ശറഫുദ്ദീൻ എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ മലയാളികൾ. മൂന്ന് മലയാളികൾ ഉൾപ്പെടെ 28 പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. 2009 ഡിസംബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 77 പ്രതികളുണ്ടായിരുന്ന കേസിൽ 2021 സെപ്റ്റംബറിൽ വിചാരണ പൂർത്തിയാക്കിയിരുന്നു. വർഷങ്ങളോളം നീണ്ട വിചാരണക്കിടെ 1100 സാക്ഷികളെയാണ് വിസ്തരിച്ചത്. ശറഫുദ്ധീൻ കൊണ്ടോട്ടി സ്വദേശിയാണ്. കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ശിബിലിയും ശാദുലിയും സഹോദരന്മാരാണ്. ഇവർ മൂന്നുപേർക്കുമാണ് വധശിക്ഷ. ആലുവ സ്വദേശി അൻസാർ നദ്വിക്ക് ജീവപര്യന്തം ശിക്ഷയാണ്. ...
Other

സിപിഎം പ്രവർത്തകരുടെ മർദനമേറ്റ ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു

കിഴക്കമ്പലം: വിളക്കണയ്ക്കൽ സമരത്തിനിടെ മർദനത്തിനിരയായി ചികിത്സയിലായിരുന്ന ട്വന്റി 20 പ്രവർത്തകൻ ദീപു (38) മരിച്ചു. ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വഴിവിളക്കുകൾ മികച്ചതാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കാനുദ്ദേശിച്ച സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതിയെ തകർക്കാൻ കുന്നത്തുനാട് എം.എൽ.എ. ശ്രമിച്ചെന്നതിൽ പ്രതിഷേധിച്ച് നടത്തിയ വിളക്കണയ്ക്കൽ സമരത്തിത്തിലാണ് ദീപുവിന് മർദനേറ്റത്. കിഴക്കമ്പലം പഞ്ചായത്തിലെ കാവുങ്ങൽപറമ്പ് വാർഡിൽ ചായാട്ടുചാലിൽ ദീപു ആലുവയിലെ രാജഗിരി ആശുപത്രയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിലായിരുന്ന ദീപു 12 മണിയോടെയാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 7-നും 7.15-നും ഇടയ്ക്കാണ് വീടുകളിലെ വിളക്കുകൾ അണച്ച് ട്വന്റി 20 പ്രവർത്തകർ പ്രതിഷേധിച്ചത്. ഇതിനിടെയാണ് നാലംഗ സി.പി.എം. സംഘം ദീപുവിനെ തലയ്ക്കും ദേഹത്തും അടിച്ച് പരിക്കേല്പിച്ചതെന്ന് ട്വന്റി 20 ഭാരവാഹികൾ ആരോപിച്ചിരുന്നു. സംഭവത്തെ തുടർന്ന...
Local news

സിപിഎം പരാതി, നന്നമ്പ്ര പഞ്ചായത്തിൽ പെര്ഫോമെൻസ് വിഭാഗം പരിശോധന നടത്തി

നന്നംബ്ര പഞ്ചായത്തിൽ കുടുംബരോഗ്യ കേന്ദ്രത്തിൽ പ്രവാസി സംഘടനയുടെ പേര് എഴുതിയത് സംബന്ധിച്ചും , പഞ്ചായത്തിന്റെ വാഹനം മാലിന്യ കേന്ദ്രത്തിൽ സൂക്ഷിച്ചത് സംബന്ധിച്ചും അന്വേഷിക്കാൻ സംസ്ഥാന പെർഫോമൻസ് വിഭാഗം ഉദ്യോഗസ്ഥർ എത്തി.സിപി എം നന്നമ്പ്ര ലോക്കല്‍ കമ്മിറ്റി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.ആശുപത്രിയുടെ പഴയ കെട്ടിടത്തിൽ ഡൊണേറ്റഡ് ബൈ യുഎഇ കൊടിഞ്ഞി മുസ്ലിം റിലീഫ് കമ്മിറ്റി എന്ന പേര് അനധികൃതമായി എഴുതിയതി എന്ന് ആരോപിച്ചാണ് സിപിഎം പരാതി നാൾകിയത്. സംസ്ഥാന പെര്‍ഫോമന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നും അന്വേഷണ സംഘം എത്തി പഞ്ചായത്ത് രേഖകള്‍ പരിശോധിച്ചു. പരാതിക്കാരായ സിപിഐ എം നേതൃത്വത്തിന്‍റെ വാദവും തെളിവുകളും കേട്ടു. യേശു വസ്തുതകള്‍ ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി നടപടികള്‍ കെെകൊള്ളുമെന്ന് അന്വേഷണ സംഘം ഉറപ്പ് നല്‍കി. ആശുപത്രിയും പാലാ പാർക്കിൽ...
Other

മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് അവാർഡ് തിരൂരങ്ങാടി നഗരസഭക്ക്

തിരൂരങ്ങാടി: കേരളത്തിലെ മികച്ച നഗരസഭകള്‍ക്ക്സംസ്ഥാന സർക്കാർ ആദ്യമായി ഏര്‍പ്പെടുത്തിയ സ്വരാജ് അംഗീകാരത്തിന്റെ നിറവിൽ തിരൂരങ്ങാടി നഗരസഭ. സംസ്ഥാനത്തെ നഗരസഭകളിൽ രണ്ടാം സ്ഥാനം തിരൂരങ്ങാടിക്ക് ലഭിച്ചു. ഒന്നാം സ്ഥാനം സുൽത്താൻ ബത്തേരിക്കാണ്. ഇവർക്ക് 118 മാർക്കും തിരൂരങ്ങാടി ക്ക് 112.5 മാർക്കും ലഭിച്ചു. ഓഫീസിൽ ഒരുക്കിയ സൗകര്യങ്ങൾ, കൃത്യമായ സമായങ്ങ ളിലെ കൗണ്സിൽ, സ്റ്റാൻഡിങ് കമ്മിറ്റി യോഗങ്ങൾ, ഓഫീസ് നടപടികൾ തുടങ്ങിയവയായിരുന്നു മാനദണ്ഡങ്ങൾ. മികവുറ്റ ഈ അംഗീകാരം കൂട്ടായ്മയുടെയും അക്ഷീണ പ്രയത്‌നത്തിന്റെയും ഫലമാണെന്ന് ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി പറഞ്ഞു. വാര്‍ഷിക പദ്ധതി ഫണ്ട് സമയബന്ധിതമായി ചെലവഴിക്കാന്‍ നഗരസഭക്ക് കഴിഞ്ഞത് നേട്ടമായതായും അദ്ദേഹം പറഞ്ഞു. കെട്ടിട നമ്പർ നല്കുന്നതിലടക്കമുള്ള ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ശ്രദ്ധയിൽ പെട്ടത് പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹ...
error: Content is protected !!