പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം വേങ്ങരയിൽ നിന്ന് കാണാതായ വ്യക്തിയുടേത്

പരപ്പനങ്ങാടി: പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം വേങ്ങരയിൽ നിന്ന് കാണാതായ വ്യക്തിയുടേത്

https://chat.whatsapp.com/H6TofbCwL5P2Ul3oxkS3C1

ഇന്ന് രാവിലെ പരപ്പനങ്ങാടി ഉള്ളണം അട്ടക്കുളങ്ങര പുഴയിൽ നിന്നും കണ്ടെത്തിയ മൃതദേഹം വേങ്ങര യിൽ നിന്ന് കാണാതായ വ്യക്തിയുടേത് ആണെന്ന് സ്ഥിരീകരിച്ചു.
ബന്ധുക്കൾ എത്തിയാണ് തിരിച്ചറിഞ്ഞത്.

വേങ്ങര വെങ്കുളം കീഴ്‌മുറി സ്വദേശി പിലാക്കാൽ സൈതലവി (63) ആണ് മരിച്ചത്. 2 ദിവസം മുമ്പാണ് കാണാതായത്. കാണാതായ ആളുടെ ചെരുപ്പും കുടയും അടക്കമുള്ളവ കാരാത്തോട് പാലത്തിൽ കണ്ടെത്തി. ഇതോടെ കടലുണ്ടിപ്പുഴയിൽ വീണതാകാമെന്ന നിഗമനത്തിൽ തിരച്ചിൽ നടത്തിയിരുന്നു.
അഗ്നിരക്ഷാസേനയും സ്‌കൂബാ ടീമും അടക്കം പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു.

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

error: Content is protected !!