Saturday, December 6

യൗവനത്തിന്റെ ഓര്‍മ്മ തുടിപ്പുകള്‍ പ്രകാശനം ചെയ്തു

തിരൂരങ്ങാടി : കുണ്ടൂര്‍ മര്‍ക്കസ് വിദ്യാര്‍ത്ഥി സംഘടന തസ്ഖീഫു ത്വലബ അസോസിയേഷന്‍ പുറത്തിറക്കുന്ന പി കെ അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമിയുടെ യൗവനത്തിന്റെ ഓര്‍മ്മത്തുടിപ്പുകള്‍ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. പുസ്തക പ്രകാശനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തിരൂരങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടിക്ക് നല്‍കി നിര്‍വഹിച്ചു.

ചടങ്ങില്‍ എന്‍ പി ആലി ഹാജി, കെ കുഞ്ഞി മരക്കാര്‍, സി കെ റസാക്ക്, നിയാസ് പുളിക്കലകത്ത്, ശരീഫ് വടക്കയില്‍ ,എംപി കുഞ്ഞുമൊയ്തീന്‍, ബി.കെ സിദ്ദീഖ്, സമദ് റഹ്മാനി എന്നിവര്‍ പങ്കെടുത്തു

error: Content is protected !!