കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

എം.കോം. കൗണ്‍സിലിങ് 2024

കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്സ് ആന്റ് മാനേജ്മന്റ് പഠന വകുപ്പില്‍ 2024 – 2025 അധ്യയന വര്‍ഷത്തെ എം.കോം. പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് ( https://www.uoc.ac.in/ ) സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്. ഇതില്‍ ഒന്ന് മുതല്‍ 45 വരെ റാങ്ക് ലഭിച്ച വിദ്യാര്‍ഥികള്‍ ജൂലൈ ആറിന് രാവിലെ 10.30-ന് പഠനവകുപ്പ് കാര്യാലയത്തില്‍ നിര്‍ദിഷ്ട രേഖകള്‍ സഹിതം ഹാജരാകേണ്ടതാണ്.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസരങ്ങളും നഷ്ടമായ അഫിലിയേറ്റഡ് കോളേജുകള്‍ / എസ്.ഡി.ഇ. ( CUCBCSS – UG – 2014 മുതല്‍ 2016 വരെ പ്രവേശനം ) വിദ്യാര്‍ഥികള്‍ക്കായുള്ള രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.കോം., ബി.എസ്.ഡബ്ല്യൂ., ബി.ബി.എ., ബി.എം.എം.സി., ബി.കോം. വൊക്കേഷണല്‍, ബി.എ. അഫസല്‍ – ഉല്‍ – ഉലമ സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ എട്ടിന് തുടങ്ങും. കേന്ദ്രം: ടാഗോര്‍ നികേതന്‍, കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റില്‍.

ഹാള്‍ടിക്കറ്റ്

ജൂലൈ എട്ടിന് തുടങ്ങുന്ന രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ, ബി.എ. മള്‍ട്ടിമീഡിയ, ബി.എസ് സി. (എസ്.ഡി.ഇ.) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2024 പരീക്ഷകള്‍ക്കുള്ള ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

error: Content is protected !!