
പരപ്പനങ്ങാടി : കഞ്ചാവ് കേസിൽ ഉപയോഗിക്കുന്നവരുടെ കൂട്ടത്തിൽ പടം ഉൾപ്പെടുത്തി മത്സ്യ വ്യാപാരിയായ യുവാവിനെ പൊലീസ് അന്യായമായി പീഡിപ്പിക്കുകയും മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതായി മത്സ്യ വ്യാപാരിയും കുടുംബവും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കഴിഞ ദിവസം പരപ്പനങ്ങാടി മത്സ്യ മാർക്കറ്റിൽ വെച്ചാണ് മത്സ്യ വ്യാപാരിയായ പി.പി. ഷാഹുലിനെ പരപ്പനങ്ങാടി സി. ഐ ഹണി കെ ദാസ് പൊലീസ് സ്റ്റേഷനിലേക്ക് മാർക്കറ്റിൽ ഇരിക്കുകയായിരുന്ന മറ്റുള്ളവരോടൊപ്പം നിർബന്ധിച്ച് കൂട്ടി കൊണ്ടുപോയതെന്ന് ഇവർ പറഞ്ഞു.
അര മണിക്കൂറിനകം സ്റ്റേഷനിൽ നിന്ന് പോകാൻ അനുവദിച്ചെങ്കിലും പിന്നീട് കഞ്ചാവ് ഉപയോഗിച്ചയാളായി കള്ള കേസിൽ ഉൾപ്പെടുത്തുകയും മാധ്യമങ്ങൾക്ക് ഫോട്ടോയും പേരും നൽകി അപമാനിക്കുകയുമാണുണ്ടായതെന്നും ഷാഹുലിന്റെ ബന്ധുക്കൾ പറയുന്നു.
കഞ്ചാവ് കേസിൽ പെട്ടവരുടെ കൂട്ടത്തിൽ ഷാഹുലിന്റെ പടം കണ്ട് വാർത്ത വരുന്നതിന് മുമ്പെ ചില മാധ്യമ പ്രവർത്തകർ സമീപിച്ചിരുന്നു.
ഇതിനെ തുടർന്ന് ഷാഹുൽ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലെത്തി സി.ഐ ഹണി കെ ദാസിനോട് തന്റെ പടം കൊടുത്തതിനെ പറ്റി ചോദിച്ചത്രെ എന്നാൽ സി.ഐ മോശമായി പെരുമാറുകയായിരുന്നു.
പിന്നീടാണ് പത്രങ്ങളിൽ വാർത്ത വരുന്നതും , കഞ്ചാവ് കേസിലെ പ്രതികളുടെ കൂട്ടത്തിൽ തന്റെ പടം കാണുന്നതും ,
സ്റ്റേഷനിൽ വെച്ച് സി.ഐ തന്റെ പടം നിർബന്ധിച്ച് എടുക്കുകയായിരുന്നു. സമൂഹ മധ്യത്തിൽ തനിക്കും , കുടുംബത്തിനും ഏറ്റ മാനഹാനി വലുതാണന്നും ഇവർ പറയുന്നു. നിരപരാധികളെ ക്രൂരമായി മർധിക്കുന്നതും , കള്ള കേസു ചുമത്തുന്നതും സി.ഐ യുടെ ഹോബിയായി മാറിയിരിക്കുകയാണന്നും ഇവർ ആരോപിക്കുന്നു.
സിഗർറ്റ് പോലും വലിക്കാത്ത തന്നെയാണ് കഞ്ചാവ് വില്പനക്കാരനാക്കി മാറ്റിയതെന്ന് ഷാഹുൽ പറയുന്നു.
പിടിച്ച് കൊണ്ട് പോയ തന്നെ ഒരു മണികൂറിനുള്ളിൽ വിട്ടയച്ചതാണ്.
പരപ്പനങ്ങാടി പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ മനുഷ്യാവകാശ ലംഘനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഷാഹുലും സഹോദരൻ പി. പി. അക്ബർ, പിതാവ് സിദ്ധീഖ് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.