54 വര്‍ഷം തലമുറകള്‍ക്ക് അക്ഷര ദീപം തെളിയിച്ച് സി.എ.മുഹമ്മദ് മൗലവി പടിയിറങ്ങി

തിരൂരങ്ങാടി : മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റിക്ക് കീഴില്‍ 1939 ആരംഭിച്ച നൂറുല്‍ ഇസ്ലാം മദ്രസ്സയില്‍ നിന്ന് 54 വര്‍ഷത്തെ സേവനത്തിന് ശേഷം സി.എ.മുഹമ്മദ് മൗലവി പടിയിറങ്ങി. പി.ടി. എ കമ്മിറ്റിക്ക് കീഴില്‍ നടന്ന പ്രൗഢമായ യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും തിരൂരങ്ങാടി മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം.കെ. ബാവ നിര്‍വ്വഹിച്ചു.

പി.ടി.എ പ്രസിഡന്റ് പി.ഒ. ഹംസ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സദര്‍ മുദരിസ് എന്‍ പി.അബു മാസ്റ്റര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. പി.ടി.ഭാരവാഹികളായ കാരാടന്‍ അബ്ദു റഷീദ്, സി.എച്ച് ഇബ്രാഹീം കുട്ടി ഹാജി, ഒ.പി.കുഞ്ഞിമുഹമ്മദ്, ടി.റഹീബ്, അയ്യൂബ് തയ്യില്‍, അധ്യാപകരായ അബ്ദുല്‍ നാസര്‍ മദനി, മുനീര്‍ താനാളൂര്‍, ഒ.പി.അനീസ് ജാബിര്‍ , ഹസൈനാര്‍ മങ്കട, ഫഹദ് എടത്തനാട്ടുകര എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!