
അഫ്സൽ – ഉൽ – ഉലമ ( പ്രിലിമിനറി ) പ്രവേശനം 2025 – 2026
കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലേക്ക് 2025 – 2026 അധ്യയന വർഷത്തെ രണ്ടു വർഷ അഫ്സൽ – ഉൽ – ഉലമ ( പ്രിലിമിനറി ) പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജൂൺ അഞ്ച് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫീസ് എസ്.സി. / എസ്.ടി. – 205/- രൂപ, മറ്റുള്ളവർ – 495/- രൂപ. യോഗ്യത : എസ്.എസ്.എൽ.സി. / തത്തുല്യം. ഉയർന്ന പ്രായപരിധി 20 വയസ്. വിശദമായ വിജ്ഞാപനം പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ .
പി.ആർ. 602/2025
സീറ്റ് വർധനവിന് അപേക്ഷാ തീയതി നീട്ടി
കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള ആർട്സ് ആന്റ് സയൻസ്, അറബിക് / ഓറിയന്റൽ കോളേജുകളിലെ വിവിധ ബിരുദ / ബിരുദാനന്തര പ്രോഗ്രാമുകളിലെ അനുവദനീയമായ സീറ്റുകളിലേക്ക് നിബന്ധനകൾക്ക് വിധേയമായി 2025 – 26 അധ്യയനവർഷത്തേക്ക് മാത്രമായി താത്കാലിക സീറ്റ് വർധനവിന് അപേക്ഷ ക്ഷണിച്ചിരുന്നു. പ്രസ്തുത അപേക്ഷാ തീയതി മെയ് 31 വരേക്ക് നീട്ടി.
പി.ആർ. 603/2025
പരീക്ഷാ അപേക്ഷ
എം.എഡ്. – രണ്ടാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) ജൂലൈ 2025, നാലാം സെമസ്റ്റർ ( 2020 പ്രവേശനം മുതൽ ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജൂൺ 16 വരെയും 200/- രൂപ പിഴയോടെ ജൂൺ 20 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂൺ രണ്ടു മുതൽ ലഭ്യമാകും
പി.ആർ. 604/2025
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ( CCSS – 2023 പ്രവേശനം ) എം.എസ് സി. ഫിസിക്സ് നവംബർ 2024 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബി.പി.എഡ്. നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫ ലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ 10 വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി, ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് ( 2019 മുതൽ 2022 വരെ പ്രവേശനം ) നവംബർ 2024, ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് ( 2017, 2018 പ്രവേശനം ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ 13 വരെ അപേക്ഷിക്കാം.
പി.ആർ. 605/2025
—
ഐ.ടി.എസ്.ആറില്‍ ബിരുദ പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലയുടെ വയനാട് ചെതലയത്തുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ (ഐ.ടി.എസ്.ആര്.) നാലുവര്‍ഷ (CUFYUGP) ബിരുദ പ്രോഗ്രാമുകളിലേക്ക് പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ബി.എ. സോഷ്യോളജി, ബി.കോം. എന്നീ ഹോണേഴ്സ് പ്രോഗ്രാമുകളാണുള്ളത്. ആകെ സീറ്റ്: 65
അപേക്ഷകര്‍ പ്ലസ് ടു പാസായിരിക്കണം. admission.uoc.ac.in എന്ന പോര്‍ട്ടലില്‍ വഴിയാണ് രജിസ്ട്രേഷന് നടത്തേണ്ടത്. അപേക്ഷാഫോം ചെതലയത്തുള്ള ഐ.ടി.എസ്.ആര്. ഓഫീസിലും സര്‍വകലാശാലാ വെബ്സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 15 വരെ ഡയറക്ടര്‍, ഐ.ടി.എസ്.ആര്. ചെതലയം പി.ഒ., സുല്‍ത്താന്‍ബത്തേരി, വയനാട് – 673592 എന്ന മേല്‍വിലാസത്തില്‍ സ്വീകരിക്കും
വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 6282064516, 9645598986, 8879325457, 9744013474.
ബി.എസ് സി. കോസ്റ്റിയൂം ആന്റ് ഫാഷന്‍ ഡിസൈനിങ്
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള സെന്റര്‍ ഫോര്‍ കോസ്റ്റിയൂം ആൻഡ് ഫാഷന്‍ ഡിസൈനിങ്ങില്‍ നാലുവര്‍ഷ ബിരുദ പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പ്രവേശനവിഭാഗം വെബ്സൈറ്റ് വഴിയാണ് ബി.എസ് സി. കോസ്റ്റിയൂം ആന്റ് ഫാഷന്‍ ഡിസൈനിങിന് അപേക്ഷിക്കേണ്ടത്. ഫോണ്‍: 0494 2400 540.
ചരിത്ര പഠനവകുപ്പില്‍ പി.എച്ച്.ഡി. പ്രവേശന അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര പഠനവകുപ്പില്‍ പി.എച്ച്.ഡി. പ്രവേശനത്തിനായി അപേക്ഷിച്ചവര്ക്കള്ള അഭിമുഖം മെയ് 29-ന് രാവിലെ 10.30-ന് നടക്കും. അപേക്ഷകര്‍ യോഗ്യതാ രേഖകളും സംവരണത്തിനാവശ്യമായ രേഖകളും സഹിതം പഠനവകുപ്പില്‍ ഹാജരാകണം.
ഹാള്‍ടിക്കറ്റ്
ജൂണ്‍ പത്തിന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ (2019 മുതല്‍ 2023 വരെ പ്രവേശനം) (CBCSS – UG) ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ., (CUCBCSS – UG) ബി.കോം. ഹോണേഴ്സ്, ബി.കോം. പ്രൊഫഷണല്‍ ഏപ്രില്‍ 2025 റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.
പ്രാക്ടിക്കല്‍ പരീക്ഷ
നാലാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്നോളജി ഏപ്രില്‍ 2025 റഗുലര്‍ / സപ്ലിമെന്ററി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 16-ന് തുടങ്ങും. സമയം രാവിലെ 9.30. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ നാലു വര്‍ഷ ബിരുദ പ്രോഗ്രാം ഏപ്രില്‍ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാഫലം
വിദൂര വിഭാഗം മൂന്നാം സെമസ്റ്റര്‍ ( 2020 പ്രവേശനം ) എം.എ. ഹിന്ദി നവംബര്‍ 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് നവംബര്‍ 2024 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം നാലാം സെമസ്റ്റര്‍ എം.എ. സാന്‍സ്ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ജനറല്‍ സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
പി.എച്ച്.ഡി. പ്രവേശന അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലയിലെ റഷ്യന്‍ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ വകുപ്പില്‍ 2024-ലെ പി.എച്ച്.ഡി. ചുരുക്കപ്പട്ടികയിലുള്പ്പെട്ടതും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തവര്‍ 29-ന് ഉച്ചക്ക് 2.30-ന് പഠനവകുപ്പില്‍ അസല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.