കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ജീവനക്കാര്‍ക്ക് പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലയിലെ അനധ്യാപക ജീവനക്കാര്‍ക്കായി മാളവ്യ മിഷന്‍ ടീച്ചര്‍ ട്രെയിനിങ് സെന്റര്‍ (എം.എം.ടി.ടി.സി.) സംഘടിപ്പിക്കുന്ന പരിശീലന ക്ലാസിന് തുടക്കമായി. അടുത്തിടെ ജോലിയില്‍ പ്രവേശിച്ച 60 പേര്‍ക്കാണ് ഫയല്‍ മാനേജ്‌മെന്റ്, ഓഡിറ്റ്, ഫിനാന്‍സ്, വിവരാവകാശം മുതലായവയില്‍ പരിശീലനം. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് ഉദ്ഘാടനം ചെയ്തു. ഇന്ദിരാഗാന്ധി നാഷ്ണല്‍ ട്രൈബല്‍ സര്‍വകലാശായലാ മുന്‍ രജിസ്ട്രാര്‍ പ്രൊഫ. സിലുവൈന്തന്‍, എം.എം.ടി.സി. ഡയറക്ടര്‍ ഡോ. സാബു കെ തോമസ്, ഡോ. പി. പ്രസീത തുടങ്ങിയവര്‍ സംസാരിച്ചു. 25-ന് സമാപിക്കും.

പി.ആര്‍ 93/2024

മാർക്ക് ലിസ്റ്റ് വിതരണം

കാലിക്കറ്റ് സർവകലാശാലാ അദീബി ഫാസിൽ പ്രിലിമിനറി ഒന്നു  മുതൽ അവസാന വർഷം വരെ ഏപ്രിൽ 2023 പരീക്ഷകളുടെ മാർക്ക് ലിസ്റ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് കൈപ്പറ്റാവുന്നതാണ്. 

പി.ആര്‍ 94/2024

കോൺടാക്ട് ക്ലാസ് 

കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗത്തിനു കീഴിൽ 2022 അധ്യയന വർഷം പ്രവേശനം നേടിയിട്ടുള്ള എം.എ. / എം.എസ് സി. / എം. കോം. വിദ്യാർത്ഥികളുടെ നാലാം സെമസ്റ്റർ കോൺടാക്ട് ക്ലാസുകൾ ഫെബ്രുവരി 17 മുതൽ ഏപ്രിൽ 7 വരെ വിവിധ കോൺടാക്ട് ക്ലാസ് സെന്ററുകളിൽ വച്ച് നടക്കുന്നതാണ്. വിദ്യാർത്ഥികൾ എസ്.ഡി.ഇ. ഐ.ഡി. കാർഡ് സഹിതം ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങൾ വിദൂര വിദ്യാഭ്യാസ വിഭാഗം വെബ് സൈറ്റിൽ. 

പി.ആര്‍ 95/2024

ഓഡിറ്റ് കോഴ്സ് ഓൺലൈൻ പരീക്ഷ 

കാലിക്കറ്റ് സർവകലാശാലാ പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി.എ. / ബി.എസ് സി. / ബി. കോം. / ബി.ബി.എ. CBCSS 2020 പ്രവേശനം വിദ്യാർത്ഥികളുടെ ഒന്ന് മുതൽ നാല് വരെ സെമസ്റ്ററുകളുടെ ഭാഗമായിട്ടുള്ള  ഓഡിറ്റ് കോഴ്സ് ഓൺലൈൻ പരീക്ഷ എഴുതാൻ സാധിക്കാത്തവർക്കും വിജയിക്കാത്തവർക്കും വേണ്ടിയുള്ള, സപ്ലിമെന്ററി പരീക്ഷ ഫെബ്രുവരി 6-ന് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ് സൈറ്റിൽ.

പി.ആര്‍ 96/2024

പുനർമൂല്യനിർണയ അപേക്ഷ 

അദീബി ഫാസിൽ പ്രിലിമിനറി അവസാന വർഷ ഏപ്രിൽ 2023 പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് ജനുവരി 22 മുതൽ ഫെബ്രുവരി 4 വരെ അപേക്ഷിക്കാവുന്നതാണ്. നിർദിഷ്ട ഫോമിൽ പൂരിപ്പിച്ച അപേക്ഷയും ആവശ്യമായ ഫീസ് ഒടുക്കിയതിന്റെ ചലാൻ പകർപ്പും ഫെബ്രുവരി 9-ന് മുൻപായി പരീക്ഷാഭവനിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക് 0495 2407577 എന്ന നമ്പറിൽ ബന്ധപ്പെടുക. 

പി.ആര്‍ 97/2024

പരീക്ഷ 

എസ്.ഡി.ഇ. / പ്രൈവറ്റ് രജിസ്‌ട്രേഷൻ ഒന്നാം സെമസ്റ്റർ യു.ജി. CBCSS-UG (2019 മുതൽ 2023 വരെ പ്രവേശനം), CUCBCSS-UG (2018 പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ഫെബ്രുവരി 19-ന് തുടങ്ങും. വിശദമായ സമയക്രമം വെബ് സൈറ്റിൽ.

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ യു.ജി. CBCSS-UG (2019 മുതൽ പ്രവേശനം), CUCBCSS-UG (2018 പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ഫെബ്രുവരി 19-ന് തുടങ്ങും. വിശദമായ സമയക്രമം വെബ് സൈറ്റിൽ. 

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം.എസ് സി. (CBCSS-PG 2020 പ്രവേശനം മുതൽ) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ പുതുക്കിയ സമയക്രമം  പ്രകാരം ഫെബ്രുവരി 19-ന് തുടങ്ങും. വിശദമായ സമയക്രമം വെബ് സൈറ്റിൽ. 

പി.ആര്‍ 98/2024

പരീക്ഷാ ഫലം 

നാലാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എഡ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസെബിലിറ്റി) ഏപ്രിൽ 2023 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 5 വരെ അപേക്ഷിക്കാം.

ഒൻപതാം സെമസ്റ്റർ ബി.ആർക്. നവംബർ 2023 (2017 സ്‌കീം) റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെയും ഡിസംബർ 2023 (2012 സ്‌കീം) സപ്ലിമെന്‍ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 5 വരെ അപേക്ഷിക്കാം.

സർവകലാശാലാ എൻജിനീയറിങ് കോളേജിലെ ആറാം സെമസ്റ്റർ ബി.ടെക്. (2019 മുതൽ പ്രവേശനം) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 12  വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. നാലാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് ഏപ്രിൽ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 5 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. നാലാം സെമസ്റ്റർ എം.കോം. / എം.എ. മലയാളം / എം.എ. സംസ്‌കൃതം സ്പെഷ്യൽ (2019 മുതൽ 2021 വരെ പ്രവേശനം), എം.എ. സംസ്‌കൃതം ലാംഗ്വേജ് ആന്‍റ് ലിറ്ററേച്ചർ(2021 പ്രവേശനം) ഏപ്രിൽ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 2 വരെ അപേക്ഷിക്കാം.

പി.ആര്‍ 99/2024

പുനർമൂല്യനിർണയ ഫലം

ഒന്ന്, മൂന്ന് സെമസ്റ്റർ മാസ്റ്റർ ഓഫ് ലോ (എൽ.എൽ.എം) ജൂൺ 2023 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ എം.ബി.എ. ഹെൽത് കെയർ മാനേജ്‌മന്റ് ഏപ്രിൽ 2022 വൺ ടൈം റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. 

പി.ആര്‍ 100/2024

error: Content is protected !!