ഊരകം നവോദയ സ്‌കൂളില്‍ ആത്മഹത്യക്ക് ശ്രമിച്ച +2 വിദ്യാര്‍ഥിനി മരിച്ചു

വേങ്ങര : ഊരകം ജവഹര്‍ നവോദയ സ്‌കൂളില്‍ ആത്മഹത്യക്ക് ശ്രമിച്ച +2 വിദ്യാര്‍ഥിനി മരിച്ചു. പൊന്നാനി സ്വദേശി അലീന ത്യാഗരാജനാണ് (17) മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ യാണ് അലീന സ്‌കൂളില്‍ വച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. താമസിക്കുന്ന ബോഡിംഗ് കെട്ടിടത്തിന് സമീപത്തെ പഴയ കെട്ടിടത്തില്‍ നിന്നും ഷാളില്‍ കഴുത്ത് കുരുക്കി താഴെക്ക് ചാടുകയായിരുന്നു. അലീനയെ കാണാതെ വന്നതോടെ ഒപ്പം ഉണ്ടായിരുന്ന കുട്ടികള്‍ സ്‌കൂളില്‍ പരിശോധന നടത്തിയപ്പോഴാണ് അലീന ഷാളില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 2 ദിവസമായി അലീന ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ മരണം സംഭവിച്ചു. +2 സയന്‍സ് വിദ്യാര്‍ത്ഥിനിയായിരുന്നു അലീന

വിഷാദ രോഗം അലീനയെ അലട്ടിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അമ്മയുടെ നിര്‍ബന്ധം കൊണ്ട് സയന്‍സ് വിഷയം +1ന് തെരഞ്ഞെടുക്കേണ്ടി വന്നത് അലീനയെ അലട്ടിയിരുന്നതായി സ്‌കൂള്‍ അധികൃതര്‍ പറയുന്നു. മുമ്പും അലിന ആത്മഹത്യാ ശ്രമം നടത്തിയിരുന്നതായി സൂചനയുണ്ട്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് വേങ്ങര പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്‌കൂളിലെത്തി പോലീസ് പരിശോധന നടത്തിയിരുന്നു.

error: Content is protected !!