സെക്യൂരിറ്റി ഗാർഡ് അഭിമുഖം
കാലിക്കറ്റ് സർവകലാശാലാ പ്രധാന ക്യാമ്പസിലെ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 24.08.2024 തീയതിയിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം ഡിസംബർ ആറിന് സർവകലാശാലാ ഭരണകാര്യാലയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
പി.ആർ. 1737/2024
അറബിക് പി.ജി. ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പിൽ പി.ജി. ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ അറബിക് (ഫുൾ ടൈം – ഒരു വർഷം), പി.ജി. ഡിപ്ലോമ ഇൻ കോമേഴ്സ് ആന്റ് മാനേജ്‌മന്റ് ഇൻ അറബിക് (പാർട്ട് ടൈം – ഒരു വർഷം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്പോക്കൺ അറബിക് (പാർട്ട് ടൈം – ആറു മാസം) എന്നീ കോഴ് സുകളിലേക്കാണ് അപേക്ഷ കഷണിച്ചത്. രജിസ്‌ട്രേഷൻ ഫീസ് 135/- രൂപ. ഡിസംബർ 13-ന് വൈകീട്ട് അഞ്ചു മണി വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രിന്റൗട്ടിന്റെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ചലാൻ റെസിപ്റ്റ്, സംവരണാനുകൂല്യം ലഭിക്കുന്നവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം വകുപ്പ് മേധാവി, അറബിക് പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാല, മലപ്പുറം 673 635 ( ഫോണ്‍ – 0494 2407254 ) എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അല്ലെങ്കിൽ arabhod@uoc.ac.in എന്ന ഇ – മെയിൽ വിലാസത്തിലോ ഡിസംബർ 16-നകം ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407016, 7017, 2660600.
പി.ആർ. 1738/2024
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്‌ടമായവർക്കുള്ള വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ സെമസ്റ്റർ (CCSS – UG – 2011, 2012, 2013 പ്രവേശനം) ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എം.എം.സി. ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ 18-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്, സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് കോഹിനൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പി.ആർ. 1739/2024
പരീക്ഷാഫലം
പത്താം സെമസ്റ്റർ (2016, 2017, 2018 പ്രവേശനം) ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് നവംബർ 2024 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ 14 വരെ അപേക്ഷിക്കാം.
എട്ടാം സെമസ്റ്റർ (2014 സ്‌കീം) വിവിധ ബി.ടെക്. ഏപ്രിൽ 2022, ഏപ്രിൽ 2023, നവംബർ 2021, നവംബർ 2022 പരീക്ഷകളുടെയും (2009 സ്‌കീം – 2014 പ്രവേശനം) പാർട്ട് ടൈം ബി.ടെക്. പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ 14 വരെ അപേക്ഷിക്കാം.
പി.ആർ. 1740/2024