കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അന്താരാഷ്ട്ര സെമിനാറിലേക്ക് ഗവേഷണപ്രബന്ധങ്ങള്‍ ക്ഷണിച്ചു

വിശ്വപ്രസിദ്ധ ഖുര്‍ആന്‍ പരിഭാഷകന്‍ അല്ലാമ യൂസഫ് അലിയുടെ വിവര്‍ത്തന സേവനങ്ങളെയും ഇന്ത്യയിലെ ഖുര്‍ആന്‍ വിവര്‍ത്തന സംഭാവനകളെയും അധികരിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബി വിഭാഗം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് ഗവേഷണ പ്രബന്ധങ്ങള്‍ ക്ഷണിച്ചു. ഇംഗ്ലീഷ് ഖുര്‍ആന്‍  വിവര്‍ത്തനങ്ങള്‍, ഖുര്‍ആന്‍ വിവര്‍ത്തനത്തിലെ ഇന്ത്യന്‍ സംഭാവനകള്‍, കേരളത്തിലെ ഖുര്‍ആന്‍ വിവര്‍ത്തന പാരമ്പര്യം, ഖുര്‍ആന്‍ വിവര്‍ത്തനത്തിലെ സ്ത്രീപക്ഷ വായനകള്‍, ഖുര്‍ആന്റെ ബഹുസ്വര വായനയില്‍ ഇന്ത്യന്‍ സംഭാവനകള്‍ എന്നിവയാണ് പ്രധാന തലക്കെട്ടുകള്‍. ഗവേഷക വിദ്യാര്‍ഥികളുടെ സമ്പൂര്‍ണ ഗവേഷണ പ്രബന്ധങ്ങള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 10. പ്രബന്ധങ്ങള്‍ അയക്കേണ്ട വിലാസം Seminararbcu@gmail.com ഫോണ്‍: 9447530013 (അറബി പഠനവകുപ്പ് മേധാവി).

ഗ്രേഡ് കാര്‍ഡ് വിതരണം

നവംബര്‍ എട്ടിന് ഫലം പ്രഖ്യാപിച്ച നാലാം സെമസ്റ്റര്‍ ബി.ആര്‍ക്. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2023 പരീക്ഷയുടെ ഗ്രേഡ് കാര്‍ഡുകള്‍ അതത് സെന്ററുകളില്‍ നിന്ന് വിതരണം ചെയ്യും. വിദ്യാര്‍ഥികള്‍ തിരിച്ചറിയില്‍ കാര്‍ഡ് സഹിതം ഹാജരാകണം.

അധ്യാപക ഒഴിവ്

കാലിക്കറ്റ് സര്‍വകലാശാലയുടെ മഞ്ചേരിയിലുള്ള സി.സി.എസ്.ഐ.ടിയില്‍ മാത്തമാറ്റിക്‌സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യോഗ്യാരായ ഉദ്യോഗാര്‍ഥികള്‍ ജനുവരി ഒന്നിന് മുമ്പായി രേഖകള്‍ സഹിതം ഇ-മെയിലില്‍ അപേക്ഷ നല്‍കണം. ccsitmji@uoc.ac.in


പരീക്ഷാഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. മാത്തമാറ്റിക്‌സ് ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2019 ജൂലായില്‍ നടന്ന വിദൂരവിഭാഗം എം.ബി.എ. (സി.യു.സി.എസ്.എസ്. 2014 പ്രവേശനം) നാലാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു.

പുനര്‍മൂല്യനിര്‍ണയഫലം

ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്‌സ്) ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം, സൂക്ഷ്മപരിശോധനാഫലം എന്നിവ പ്രസിദ്ധീകരിച്ചു.

വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ എം.എ. സംസ്‌കൃത സാഹിത്യം (സ്‌പെഷ്യല്‍), അറബിക്, സോഷ്യോളജി, മലയാളം എക്കണോമിക്‌സ് ഏപ്രില്‍ 2022 പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.

രണ്ടാം സെമസ്റ്റര്‍ എം.എ. ഹിന്ദി, സംസ്‌കൃത സാഹിത്യം ഏപ്രില്‍ 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

error: Content is protected !!