
മൂല്യനിര്‍ണയ ക്യാമ്പ് കേന്ദ്രം മാറ്റാം
കാലിക്കറ്റ് സര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.കോം. ഹോണേഴ്‌സ് പ്രൊഫഷണല്‍, വൊക്കേഷണല്‍ നവംബര്‍ 2023 പരീക്ഷകളുടെ ബാര്‍കോഡ് അധിഷ്ഠിത മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് നിയോഗിക്കപ്പെട്ട അധ്യാപകര്‍ക്ക് കേന്ദ്രം മാറ്റാനുള്ള ഓപ്ഷന്‍ 30, 31 തീയതികളില്‍ സെന്‍ട്രലൈസ്ഡ് കോളേജ് പോര്‍ട്ടല്‍ ലോഗിനില്‍ ലഭ്യമാണ്. ക്യാമ്പില്‍ ഉള്‍പ്പെട്ടവരുടെ പേര് വിവരങ്ങള്‍ ഇമെയില്‍, എസ്.എം.എസ്. മുഖേന നല്‍കിയിട്ടുണ്ടെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
യാത്രയയപ്പ് നല്‍കി
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഈ മാസം വിരമിക്കുന്നവര്‍ക്ക് സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ടിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷത വഹിച്ചു.
എജ്യുക്കേഷന്‍ പഠനവകുപ്പിലെ പ്രൊഫസര്‍ ഡോ. ബൈജു കെ. നാഥ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ പി.പി. മൊയ്തീന്‍ കുട്ടി, അസി. സെക്ഷന്‍ ഓഫീസര്‍ എം. സഹിജ, റോണിയോ ഓപ്പറേറ്റര്‍ പി.ടി. രവീന്ദ്രന്‍ എന്നിവരാണ് വിരമിക്കുന്നത്.
യോഗത്തില്‍ ജോ. രജിസ്ട്രാര്‍ തബീത്ത ജോര്‍ജ്, ഫിനാന്‍സ് ഓഫീസര്‍ എന്‍.എ. അബ്ദുള്‍ റഷീദ്, സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ട് ഭാരവാഹികളായ പി. നിഷ, അബ്ദുസമദ്, സംഘടനാ പ്രതിനിധികളായ ടി. ശബീഷ്, കെ.ഒ. സ്വപ്‌ന, സമീല്‍, ടി.കെ. ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.