കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകളില്‍ പ്രവേശനം നേടാം

ഓപ്പൺഓൺലൈൻ കോഴ്സുകൾക്കായുള്ള ഇന്ത്യയുടെ ദേശീയ പ്ലാറ്റ്ഫോമായ സ്വയത്തിലെ (സ്വയം – സ്റ്റഡി വെബ് ഓഫ് ആക്ടിവ്ലേണിങ്ങ് ഫോര്‍ യങ്ങ് ആസ്പിറിങ്ങ് മൈന്റ്) യുജി / പിജി മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകളുടെ (MOOCs) ദേശീയ കോർഡിനേറ്ററായ കൺസോർഷ്യം ഫോർ എഡ്യൂക്കേഷണൽ കമ്മ്യൂണിക്കേഷൻസ് (സിഇസി), ന്യൂഡല്‍ഹി , 2024 ജനുവരി – ജൂൺ‍ സെമസ്റ്ററിലേക്ക്  വിവിധ വിഷയങ്ങളിലായി പുതിയ കോഴ്സുകള്‍ തയ്യാറാക്കിയിരുക്കുന്നു (https://swayam.gov.in/CEC). സി ഇ സിയുടെ ഈ കോഴ്സുകളുടെ ഭാഗമായി, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എഡ്യൂക്കേഷണൽ മൾട്ടി മീഡിയ റിസേർച്ച് സെന്റർ തയാറാക്കിയ ബിരുദബിരുദാനന്തരതലത്തിലുള്ള 12 മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം ആരംഭിച്ചു. കേരളത്തിലെ വിവിധ കോളേജുകളിൽനിന്നും യൂണിവേഴ്സിറ്റികളിൽനിന്നുമുള്ള വിദഗ്ദരായ അധ്യാപകരുടെ നേതൃത്വത്തിലാണ് ഈ കോഴ്സുകള്‍ തയാറാക്കിയിരിക്കുന്നത്. മൂന്നു മാസം  ദൈര്‍ഘ്യമുള്ള ഈ കോഴ്സുകളിലേയ്കുള്ള പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും കോഴ്സുകളിൽ രജിസ്റ്റർ ചെയ്യുന്നതിനുമായി http://emmrccalicut.org സന്ദർശിക്കുക. Mob – 9495108193.

പി.ആര്‍ 1/2024

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ എം. എ. അറബിക് (2021 പ്രവേശനം) നവംബര്‍ 2023 പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള രജിസ്റ്റര്‍ നമ്പര്‍ CUAVDAR004 മുതല്‍ CUAVDAR193 വരെ ഉള്ള വിദ്യാര്‍ഥികളുടെ പരീക്ഷാ കേന്ദ്രം ഫാറൂഖ്  റൌസത്തുല്‍ ഉലൂം അറബിക് കോളേജില്‍ നിന്നും പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജിലേക്ക് മാറ്റി. പുതുക്കിയ ഹാള്‍ടിക്കറ്റ് വെബ് സൈറ്റില്‍.  

പി.ആര്‍ 2/2024

പരീക്ഷാ ഫലം 

സംയോജിത ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക് (2004 സ്കീം) (2004 മുതല്‍ 2008 വരെ പ്രവേശനം)  ഏപ്രില്‍ 2022 ഒറ്റത്തവണ സ്പെഷ്യല്‍ സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം. 

പി.ആര്‍ 3/2024

error: Content is protected !!