പരീക്ഷാ തീയതിയില്‍ മാറ്റം
തൃശ്ശൂര്‍ അരണാട്ടുകരയിലെ ഡോ. ജോണ്‍ മത്തായി സെന്ററിലെ ഇക്കണോമിക്സ് പഠന വകുപ്പ് മൂന്നാം സെമസ്റ്റര്‍ എം.എ. ഇക്കണോമിക്സ് (CCSS – PG 2020 പ്രവേശനം മുതൽ) വിദ്യാര്‍ഥികള്‍ക്ക് 12-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന നവംബർ 2023 – (കോഴ്സ് – ECO3C11 പൊളിറ്റിക്കല്‍ ഇക്കോണമി ആന്‍റ് ഡെവലപ്പ്മെന്‍റ്) റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷ 23-ലേക്ക് മാറ്റി. സമയം ഉച്ചക്ക് 1.30.
പി.ആര്‍ 39/2024
ഓഡിറ്റ് കോഴ്സ്
കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം CBCSS (പ്രൈവറ്റ് രജിസ്ട്രേഷന്‍) 2020 പ്രവേശനം ബി.എ. / ബി.കോം. / ബി.ബി.എ. വിദ്യാര്‍ഥികളുടെ ഒന്ന് മുതല്‍ നാല് വരെയുള്ള സെമസ്റ്റര്‍ ഓഡിറ്റ് കോഴ്സ് സപ്ലിമെന്‍ററി പരീക്ഷ 2024 ഫെബ്രുവരി ആദ്യവാരം ഓണ്‍ലൈന്‍ ആയി നടത്തും. (www.uoc.ac.in>Students Zone>Private Registration>UG AUDIT COURSE)
കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം CBCSS 2022 പ്രവേശനം ബി.എ. / ബി.കോം. / ബി.ബി.എ. വിദ്യാര്‍ഥികളുടെ ഒന്ന്, രണ്ട് സെമസ്റ്റര്‍ ഓഡിറ്റ് കോഴ്സ് പരീക്ഷയും, CBCSS 2019 & 2021 പ്രവേശനം ബി.എ. / ബി.കോം. / ബി.ബി.എ. വിദ്യാര്‍ഥികളുടെ ഒന്ന് മുതല്‍ നാല് വരെയുള്ള സെമസ്റ്റര്‍ ഓഡിറ്റ് കോഴ്സ് സപ്ലിമെന്‍ററി പരീക്ഷയും 2024 ജനുവരി അവസാന വാരവും ഫെബ്രുവരി ആദ്യവാരവുമായി ഓണ്‍ലൈന്‍ ആയി നടത്തും. കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍.(www.sde.uoc.ac.in>Notification)
പി.ആര്‍ 40/2024
പരീക്ഷാ അപേക്ഷ
പുറമ്മണ്ണൂര്‍ മജിലിസ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജിലെ ഒന്നാം സെമസ്റ്റര്‍ ബി.ഡെസ്. (ഗ്രാഫിക്സ് ആന്‍റ് കമ്മ്യൂണികേഷന്‍ ഡിസൈന്‍) CBCSS – UG നവംബര്‍ 2023 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 19 വരെയും 180 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.
എല്ലാ അവസരങ്ങളും നാഷ്ടമായ രണ്ട് നാല് സെമസ്റ്റർ എം.സി.എ.(2010 സ്‌കീം – 2016 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള ലിങ്ക് ഫെബ്രുവരി 12 വരെ ലഭ്യമാകും. അപേക്ഷയുടെ പകർപ്പ് സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15. കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍.
പി.ആര്‍ 41/2024
പരീക്ഷ
മൂന്നാം സെമസ്റ്റർ എം.ബി.എ. (CUCSS – ഫുൾടൈം & പാർട്ട്ടൈം)(2016 സ്‌കീം – 2019 പ്രവേശനം മുതൽ) ജനുവരി 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി 12-നും ഒന്നാം സെമസ്റ്റർ എം.ബി.എ. (CUCSS – ഫുൾടൈം & പാർട്ട്ടൈം)(2016 സ്‌കീം – 2019 പ്രവേശനം മുതൽ) ജനുവരി 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി 13-നും തുടങ്ങും.
പി.ആര്‍ 42/2024
പ്രാക്ടിക്കൽ പരീക്ഷ
മൂന്നാം സെമസ്റ്റർ ബി.വോക്. ഹോട്ടൽ മാനേജ്മെന്റ് നവംബർ 2022 (2021 പ്രവേശനം) പ്രാക്ടിക്കൽ പരീക്ഷകള്‍ 18-നും നവംബർ 2023 (2022 പ്രവേശനം) പ്രാക്ടിക്കൽ പരീക്ഷകള്‍ 22-നും തുടങ്ങും. നാലാം സെമസ്റ്റർ ബി.വോക്. ഹോട്ടൽ മാനേജ്മെന്റ് ഏപ്രിൽ 2023 (2021 പ്രവേശനം) പ്രാക്ടിക്കൽ പരീക്ഷകള്‍ 25-ന് തുടങ്ങും. പരീക്ഷാ കേന്ദ്രം:- നിലമ്പൂർ അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്.
മൂന്നാം സെമസ്റ്റർ ബി.വോക്. ടൂറിസം ആന്‍റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് നവംബര്‍ 2022, 2023 പ്രാക്ടിക്കൽ പരീക്ഷകള്‍ 22-ന് തുടങ്ങും.
നാലാം സെമസ്റ്റര്‍ ബി.എഡ്. (2022 പ്രവേശനം) 2024-ലെ പ്രാക്ടിക്കൽ പരീക്ഷകള്‍ പുതുക്കിയ സമയക്രമം പ്രകാരം 15-ന് തുടങ്ങും. പരീക്ഷാ കേന്ദ്രങ്ങളുടെയും പരീക്ഷകളുടെയും കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍.
പി.ആര്‍ 43/2024
പുനര്‍മൂല്യനിര്‍ണയ ഫലം
അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി (മൂന്ന് വര്‍ഷ) നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പി.ആര്‍ 44/2024