
മൂല്യനിർണയ ക്യാമ്പ്
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ വിവിധ പി.ജി. പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ഫെബ്രുവരി 5 മുതൽ 9 വരെയും വിദൂര വിദ്യാഭ്യായസ വിഭാഗം മൂന്നാം സെമസ്റ്റർ വിവിധ പി.ജി. പരീക്ഷകളുടെ വികേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ഫെബ്രുവരി 3 മുതൽ 12 വരെയും നടത്തും. നിയോഗിക്കപ്പെട്ട എല്ലാ അധ്യാപകരും ക്യാമ്പിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ.
പി.ആര്‍ 107/2024
ബി.ബി.എ. എൽ.എൽ.ബി. – വൈവ
എട്ടാം സെമസ്റ്റർ ബി.ബി.എ എൽ.എൽ.ബി. ഏപ്രിൽ 2023 റഗുലർ പരീക്ഷയുടെ മാനേജ്‌മന്റ് പ്രോജക്ടും വൈവയും ഫെബ്രുവരി 12-ന് തുടങ്ങും. വിശദമായ സമയക്രമം വെബ് സൈറ്റിൽ.
പി.ആര്‍ 108/2024
പ്രാക്ടിക്കൽ പരീക്ഷ
മൂന്നാം സെമസ്റ്റർ ബി.വോക്. നഴ്സറി ആന്‍റ് ഓർണമെന്റൽ ഫിഷ് ഫാമിംഗ് (2022 പ്രവേശനം) നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 1-ന് തുടങ്ങും. കേന്ദ്രം:- സെന്റ് അലോഷ്യസ് കോളേജ്, എൽത്തുരുത്ത്.
പി.ആര്‍ 109/2024
പരീക്ഷാ അപേക്ഷാ
തൃശ്ശൂർ ഗവ. ഫൈൻ ആർട്സ് കോളേജിലെ അവസാന വർഷ ബി.എഫ്.എ. , ബി.എഫ്.എ. ഇൻ ആർട്ട് ഹിസ്റ്ററി ആന്‍റ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 6 വരെയും 180/- രൂപം പിഴയോടെ ഫെബ്രുവരി 8 വരെയും അപേക്ഷിക്കാം.
പി.ആര്‍ 110/2024