കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പുനഃപ്രവേശന അപേക്ഷാ

കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം ബി.എ. അഫ്സൽ-ഉൽ-ഉലമ / ബി.എ. ഇക്കണോമിക്സ് / ബി.എ. ഹിസ്റ്ററി / ബി.എ. പൊളിറ്റിക്കൽ സയൻസ് / ബി.എ. ഫിലോസഫി / ബി.എ. സോഷ്യോളജി / ബി.കോം / ബി.ബി.എ. (CUCBCSS & CBCSS) 2018, 2019 & 2021 പ്രവേശനം ഒന്ന് മുതൽ മൂന്ന് വരെ സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താൻ കഴിയാത്ത എസ്.ഡി.ഇ. വിദ്യാർത്ഥികൾക്ക് പ്രസ്തുത പ്രോഗ്രാമിന്റെ നാലാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് ഓൺലൈൻ ആയി പിഴ കൂടാതെ ഫെബ്രുവരി 5 വരെയും 100/- രൂപ പിഴയോടെ ഫെബ്രുവരി 9 വരെയും 500/- രൂപ അധിക പിഴയോടെ ഫെബ്രുവരി 13 വരെയും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റിൽ. ഫോൺ:- 0494 2400288, 2407356. 

 പി.ആര്‍ 119/2024

ഓഡിറ്റ് കോഴ്സ് ഓൺലൈൻ മാതൃകാ പരീക്ഷ

കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം ബി.എ. / ബി.കോം. / ബി.ബി.എ. (CBCSS 2022 പ്രവേശനം) വിദ്യാർത്ഥികൾക്കായുള്ള ഓഡിറ്റ് കോഴ്സ് ഓൺലൈൻ മാതൃകാ പരീക്ഷ (ട്രയൽ എക്‌സാമിനേഷൻ) 28, 29 തീയതികളിൽ നടത്തുന്നതാണ്. ഈ ദിവസങ്ങളിൽ ഏതു സമയത്തും വിദ്യാർത്ഥികളക്ക് ലിങ്കിൽ കയറി പരിശീലനം നേടാവുന്നതാണ്. പരീക്ഷാ ലിങ്ക്:- https://examonline.uoc.ac.in. കൂടുതൽ വിവരങ്ങൾ വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റിൽ. ഫോൺ:- 0494 2400288, 2407356. 

 പി.ആര്‍ 120/2024

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റർ വിവിധ ബി.വോക് കോഴ്സുകളുടെ നവംബർ 2021 & നവംബർ 2022 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 9 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.                                                                                  

പി.ആര്‍ 121/2024

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെയും സർവകലാശാലാ സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ രണ്ടു വർഷ ബി.എഡ്. വിദ്യാർത്ഥികൾക്കായി ജനുവരി 12-ന് നടക്കേണ്ടിയിരുന്ന ഓപ്ഷണൽ കോഴ്സ് ‘EDU 05.2 – തിയററ്റിക്കൽ ബേസിസ് ഓഫ് ഇംഗ്ലീഷ് ടീച്ചിങ്ഗ്’ നവംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷ പുതുക്കിയ വിജ്ഞാപന പ്രകാരം ഫെബ്രുവരി 5-ന് നടക്കും.

 പി.ആര്‍ 122/2024

പുനർമൂല്യനിർണയ ഫലം

ഒന്നാം സെമസ്റ്റർ ബി.കോം. / ബി.ബി.എ. (CBCSS-UG 2019 പ്രവേശനം, CUCBCSS-UG 2017 & 2018 പ്രവേശം) / ബി.കോം. പ്രൊഫഷണൽ (CUCBCSS-UG 2017 മുതൽ 2022 വരെ പ്രവേശനം) നവംബർ 2022 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

 പി.ആര്‍ 123/2024

error: Content is protected !!