പരീക്ഷ മാറ്റി, പിഎച്ച്ഡി രണ്ടാം ഘട്ട പ്രവേശനം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പി.എച്ച്.ഡി 2023 – ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു 

     കാലിക്കറ്റ് സർവ്വകലാശാലയുടെ പി.എച്ച്.ഡി. 2023  പ്രവേശനത്തോടനുബന്ധിച്ച് പ്രവേശന പരീക്ഷകളിൽ യോഗ്യത നേടിയവരുടെയും, പ്രവേശന പരീക്ഷ ആവശ്യമില്ലാത്ത വിഭാഗത്തിൽ പെട്ടവരുടെയും ചുരുക്കപ്പട്ടികകൾ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://admission.uoc.ac.in

പി.ആര്‍ 154/2024

പി.എച്ച്.ഡി 2023  പ്രവേശനം – രണ്ടാം ഘട്ട പ്രവേശനം  

കാലിക്കറ്റ് സര്‍വകലാശാലയുടെ പി.എച്ച്.ഡി 2023 പ്രവേശനത്തിന്റെ ചുരുക്കപ്പട്ടികയിൽ ഉള്‍പ്പെട്ട് യോഗ്യത നേടിയവര്‍ 14-നു   വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി (ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു 10 ദിവസത്തിനകം) താല്‍പര്യമുള്ള റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് / സെന്ററുകളില്‍ വിജ്ഞാപനം ചെയ്ത ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിനായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. അതത് റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് / സെന്ററുകൾ രണ്ടാം ഘട്ട പ്രവേശന ഷെഡ്യൂൾ അനുസരിച്ച് റിപ്പോർട്ട് ചെയ്യുന്ന വിദ്യാർത്ഥികളുടെ അഭിമുഖം / വൈവ നടത്തിപൂർത്തീകരിക്കുന്നതും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുമായിരിക്കും. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക്  റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് / സെന്ററുകളില്‍ പ്രവേശനം നേടാനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണ്. റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് / സെന്ററുകൾ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി മാർച്ച് 20-ന് വൈകീട്ട് അഞ്ച് മണിക്ക്  അവസാനിക്കും. കാലാവധി അവസാനിച്ച റാങ്ക് ലിസ്റ്റിൽ നിന്ന് പിന്നീട് പ്രവേശനം അനുവദിക്കുന്നതുമല്ല. പി.എച്ച്.ഡി 2023 രണ്ടാം ഘട്ട അഡ്മിഷൻ ഷെഡ്യൂളിനായി  https://admission.uoc.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.       

പി.ആര്‍ 155/2024

പരീക്ഷ മാറ്റി 

ഫെബ്രുവരി 19-ന് തുടങ്ങാൻ നിശ്ചയിച്ച് പിന്നീട് ഏപ്രിൽ ഒന്നിലേക്ക് മാറ്റിയ  അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിദ്യാഭ്യാസ വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്കായുള്ള ഒന്നാം സെമസ്റ്റർ ബി.എ. / ബി.കോം. / ബി.ബി.എ. / ബി.എസ് സി. & അനുബന്ധ വിഷയങ്ങൾ (CBCSS-UG 2019 മുതൽ 2023 വരെ പ്രവേശനം, CUCBCSS-UG 2018 പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ പുതുക്കിയ വിജ്ഞാപന പ്രകാരം മാർച്ച് 4-ന് തുടങ്ങും. പുതുക്കിയ സമയക്രമം സർവകലാശാലാ വെബ്സൈറ്റിൽ പിന്നീട് അറിയിക്കും.

പി.ആര്‍ 156/2024

പരീക്ഷ

നാലാം സെമസ്റ്റർ ബി.ടെക്. (2014 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ 20-ന് തുടങ്ങും. ഡ്രോയിങ് പേപ്പറുകൾക്കുള്ള പരീക്ഷ കോഹിനൂരുള്ള സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലും മാത്തമാറ്റിക്സ് പേപ്പറുകൾക്കുള്ള പരീക്ഷ സർവകലാശാലാ ക്യാമ്പസിലെ പരിസ്ഥിതി പഠന  വകുപ്പിലും മറ്റു പരീക്ഷകൾ സർവകലാശാലാ ക്യാമ്പസിലെ ടാഗോർ നികേതനിലും നടക്കും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ. 

പി.ആര്‍ 157/2024

പരീക്ഷാഫലം 

വിദൂര വിദ്യാഭ്യാസ വിഭാഗം ബി.എ. ഹിസ്റ്ററി (CBCSS – 2021 പ്രവേശനം) അഞ്ചാം സെമസ്റ്റർ നവംബർ 2023 പരീക്ഷയിലെ തടഞ്ഞു വെച്ച HIS5 B09 – കേരള ഹിസ്റ്ററി – 1 പേപ്പറിന്റെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 5 വരെ അപേക്ഷിക്കാം. 

പി.ആര്‍ 158/2024

പുനർമൂല്യനിർണയ ഫലം

രണ്ടാം സെമസ്റ്റർ എം.എഫ്.ടി. ഏപ്രിൽ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ആര്‍ 159/2024

error: Content is protected !!