സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കോഫി ഷോപ്പ്

കാലിക്കറ്റ് സർവകലാശാല ടാഗോർ നികേതൻ കെട്ടിടത്തിൽ ഒരു വർഷത്തേക്ക് കോഫി ഷോപ്പ് നടത്തുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. അപേക്ഷ ഫോറം സർവകലാശാല ഭരണ വിഭാഗത്തിലെ ആസൂത്രണവിഭാഗം കാര്യാലയത്തിൽ നിന്നും ഫെബ്രുവരി 12 മുതൽ 24 വരെ ലഭ്യമാകുന്നതാണ്.

പി.ആര്‍ 173/2024

സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനം

കാലിക്കറ്റ് സർവകലാശാലാ എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻ്റ് ഗൈഡൻസ് ബ്യൂറോ പി.എസ്.സി. നടത്തുന്ന എൽ.ഡി.സി. പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി 30 ദിവസത്തെ സൗജന്യ പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പേര്, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, ഫോൺ നമ്പർ, വാട്സാപ്പ് നമ്പർ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയ അപേക്ഷ ഫെബ്രുവരി 14-നു മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കുക. ഫോൺ:- 9388498696,7736264241.

പി.ആര്‍ 174/2024

ടോക്കൺ രജിസ്‌ട്രേഷൻ 

വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം സെമസ്റ്റർ ബി.എ. / ബി.എ. അഫ്സൽ-ഉൽ-ഉലമ  (CBCSS 2022 പ്രവേശനം) നവംബർ 2023 റഗുലർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കാതിരുന്ന പരീക്ഷാർത്ഥികൾക്ക് ഓൺലൈൻ ലിങ്ക് വഴി എട്ടാം തീയതി മുതൽ ടോക്കൺ രജിസ്‌ട്രേഷൻ എടുക്കാം. ടോക്കൺ രജിസ്‌ട്രേഷൻ ഫീ:- ₹ 760/-, പരീക്ഷാ ഫീ:- ₹490/-, പിഴ:- ₹ 180/-, അധിക പിഴ:- ₹ 1165/- ഉൾപ്പെടെ ആകെ :- ₹ 2595/-. ഓൺലൈൻ അപേക്ഷയുടെ പകർപ്പ് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല.

പി.ആര്‍ 175/2024

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.എ. / എം.എസ് സി. / എം.കോം. / എം.എസ്.ഡബ്ല്യൂ. / എം.എ. ജേണലിസം ആൻ്റ് മാസ്സ് കമ്മ്യൂണിക്കേഷൻ / എം.ടി.ടി.എം. / എം.ബി.ഇ. / എം.ടി.എച്ച്.എം. / എം.എച്ച്.എം. / (CBCSS-PG 2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും 180 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം. ലിങ്ക് 13 മുതൽ ലഭ്യമാകും.

പി.ആര്‍ 176/2024

പരീക്ഷ 

സർവകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം സെമസ്റ്റർ ബി.ടെക് (2019 മുതൽ 2022 വരെ പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ മാർച്ച് 11-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആര്‍ 177/2024

പരീക്ഷാ ഫലം

വിദൂര വിദ്യാഭ്യാസ വിഭാഗം അഞ്ചാം സെമസ്റ്റർ ബി.എ. ഹിസ്റ്ററി (CBCSS 2021 പ്രവേശനം) നവംബർ 2023 പരീക്ഷയിലെ തടഞ്ഞു വെച്ച HIS5 B09 – കേരള ഹിസ്റ്ററി – 1 പേപ്പറിന്റെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 10 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.വോക്. സോഫ്റ്റ്-വെയർ ഡെവലപ്മെന്റ് (CBCSS 2021 പ്രവേശനം) ഏപ്രിൽ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  

പി.ആര്‍ 178/2024

സൂക്ഷ്‌മപരിശോധനാ ഫലം

രണ്ടാം സെമസ്റ്റർ എം.കോം. (ഡിസ്റ്റൻസ്) ഏപ്രിൽ 2022 പരീക്ഷയുടെ സൂക്ഷ്‌മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

പി.ആര്‍ 179/2024

error: Content is protected !!