മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

സൗജന്യ പരീക്ഷാ പരിശീലനം

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് ഫെബ്രുവരി 12 നകം മലപ്പുറം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അപേക്ഷ സമര്‍പ്പിക്കണം. 2023 ല്‍ നടത്തിയ മത്സര പരീക്ഷാ പരിശീലനത്തില്‍ പങ്കെടുത്തവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ 0483 2734904.

——————-

അപേക്ഷ ക്ഷണിച്ചു

അരീക്കോട് ഗവണ്‍മെന്റ് ഐ.ടി.ഐ ഐ.എം.സി യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓയില്‍ ആന്റ് ഗ്യാസ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു / ഐ.ടി.ഐ / ഡിപ്ലോമ / ബി.ടെക് ആണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8590539062.

——————–

കെല്‍ട്രോണിന്റെ എറണാകുളം സെന്ററില്‍ വിവിധ കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 20നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ 0484 2971400, 8590605259 എന്നീ നമ്പറുകളിലോ ഹെഡ് ഓഫ് സെന്റര്‍, എം.ഇ.എസ് കള്‍ച്ചറല്‍ കോംപ്ലക്‌സ്, കലൂര്‍, എറണാകുളം 682017 എന്ന വിലാസത്തിലോ ലഭിക്കും.

—————-

കുടിശ്ശിക അടവാക്കാം

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്ര ജീവനക്കാരുടേയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടേയും ക്ഷേമനിധി ക്ഷേത്ര വിഹിതവും കുടിശ്ശികയും തീര്‍പ്പാക്കുന്നതിന് ക്ഷേമനിധി സെക്രട്ടറി ജില്ലയില്‍ ക്യാമ്പ് ചെയ്യും. നാളെ (ഫെബ്രുവരി രാവിലെ 10.30 മുതല്‍ ജില്ലയിലെ ശ്രീ കാളികാവ് ഭഗവതി ക്ഷേത്രത്തില്‍ ക്യാമ്പ് പ്രവര്‍ത്തിക്കും. മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മഞ്ചേരി, ഏറനാട്, നിലമ്പൂര്‍ താലൂക്കിലെ ക്ഷേത്രഭാരവാഹികള്‍ ക്ഷേമനിധിയില്‍ അടക്കാനുള്ള ക്ഷേത്രവിഹിതം നിര്‍ബന്ധമായും അടക്കണം. പുതുതായി ക്ഷേമനിധിയില്‍ അംഗത്വമെടുക്കാന്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് അംഗത്വത്തിനുള്ള അപേക്ഷ നല്‍കാനും അവസരം ലഭിക്കും.

————

ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം

നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ജില്ലയിലെ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ആയുര്‍വേദ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. ഫെബ്രുവരി 14ന് രാവിലെ പത്തുമണിക്ക് മലപ്പുറം മുണ്ടുപറമ്പ് ജില്ലാ ഹോമിയോ ആശുപത്രിയില്‍ വെച്ച് അഭിമുഖം നടക്കും. സര്‍ക്കാര്‍ അംഗീകരിച്ച ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് യോഗ്യത നേടിയ 2023 ഫെബ്രുവരി 14ന് 40 വയസ് കവിയാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍www.nam.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

————-

മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ നിയമനം

നാഷണല്‍ ആയുഷ് മിഷന്‍ മുഖേന ജില്ലയിലെ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളിലേക്ക് കരാറടിസ്ഥാനത്തില്‍ മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍മാരെ നിയമിക്കുന്നു. വാക് ഇന്‍ ഇന്റര്‍വ്യു ഫെബ്രുവരി 14ന് രാവിലെ 11.30ന് മലപ്പുറം മുണ്ടുപറമ്പ് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കും. ജി.എന്‍.എം യോഗ്യതയും നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ 2023 ഫെബ്രുവരി 14ന് 40 വയസ് കവിയാത്തവരാകണം. കൂടുതല്‍ വിവരങ്ങള്‍www.nam.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

—————

ദര്‍ഘാസ് ക്ഷണിച്ചു

പൊന്നാനി സബ് ജയിലിലെ അന്തേവാസികളുടെ ഭക്ഷണസാധനങ്ങള്‍ പാചകം ചെയ്യുന്നതിനുള്ള പാചക വാതകം (ഡൊമസ്റ്റിക് പര്‍പസിലുള്ളത്) 2024-25 വര്‍ഷത്തില്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത കമ്പനി ഡീലര്‍മാരില്‍നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 27ന് ഉച്ചക്ക് മൂന്നുമണിക്ക് മുമ്പ് ലഭിക്കണം. അന്നേദിവസം വൈകിട്ട് നാലിന് ദര്‍ഘാസുകള്‍ തുറക്കും. മുദ്ര വച്ച ദര്‍ഘാസ് അടങ്ങിയ കവറിന് മുകളില്‍ ദര്‍ഘാസ് നമ്പറും പേരും എഴുതി സൂപ്രണ്ട്, സബ് ജയില്‍ പൊന്നാനി, പൊന്നാനി നഗരം പി.ഒ, മലപ്പുറം ജില്ല, പിന്‍ 679583 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04942667400

——————–

വാഹന ലേലം

റവന്യൂ റിക്കവറി മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രിബ്യൂണല്‍(എം.എ.സി.ടി) കുടിശ്ശിക ഇനത്തിലുള്ള തുക ഈടാക്കുന്നതിനായി ജപ്തി ചെയ്ത കെ.എല്‍ 65 ഇ 4602 രജിസ്റ്റര്‍ നമ്പറിലുള്ള 2014 മോഡല്‍ യമഹ എഫ് സെഡ്16 മോട്ടോര്‍ ബൈക്ക് ഫെബ്രുവരി 16ന് രാവിലെ 11 മണിക്ക് തിരൂരങ്ങാടി താലൂക്ക് ഓഫീസില്‍വച്ച് ലേലം ചെയ്യുമെന്ന് തിരൂരങ്ങാടി തഹസില്‍ദാര്‍ അറിയിച്ചു.

—————–

error: Content is protected !!