സെർവർ തടസപ്പെടാൻ സാധ്യത, സർവകലാശാലാ പാർക്ക് തുറക്കില്ല ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സെർവർ തടസപ്പെടാൻ സാധ്യത

കാലിക്കറ്റ് സർവകലാശാലാ വെബ്സൈറ്റുകളുടെ ഹാർഡ് വെയർ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഫെബ്രുവരി 10-ന് രാവിലെ 10.30 മുതൽ ഉച്ചക്ക് 1.00 വരെ സർവകലാശാലാ വെബ്സൈറ്റ് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. 

പി.ആര്‍ 189/2024

സർവകലാശാലാ പാർക്ക് തുറക്കില്ല

കാലിക്കറ്റ് സർവകലാശാലാ പാർക്കിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ  ഫെബ്രുവരി 10, 11 തീയതികളിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

പി.ആര്‍ 190/2024

പരീക്ഷാ അപേക്ഷ 

തൃശ്ശൂർ ഗവ. ഫൈൻ ആർട്സ് കോളേജിലെ അവസാന വർഷ ബി.എഫ്.എ. / ബി.എഫ്.എ. ഇൻ ആർട്സ് ഹിസ്റ്ററി ആൻ്റ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പുതുക്കിയ വിജ്ഞാപന പ്രകാരം അപേക്ഷിക്കുന്നതിനുള്ള ലിങ്ക് വീണ്ടും തുറന്നു. പിഴ കൂടാതെ 14 വരെയും 180 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.

പി.ആര്‍ 191/2024

പുനർമൂല്യനിർണയ ഫലം

എം.ബി.എ. എച്ച്.സി.എം. & ഐ.എഫ്. രണ്ടാം സെമസ്റ്റർ ജൂലൈ 2023, മൂന്നാം സെമസ്റ്റർ ജനുവരി 2023, നാലാം സെമസ്റ്റർ ജൂലൈ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ആര്‍ 192/2024

error: Content is protected !!