അഫ്സൽ-ഉൽ-ഉലമ പരീക്ഷ, ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷ ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഗാന്ധി ചെയറിൽ ക്വിസ് മത്സരം

കാലിക്കറ്റ് സർവകലാശാലാ ചെയർ ഫോർ ഗാന്ധിയൻ സ്റ്റഡീസ് & റിസർച്ച് നടത്തുന്ന ‘ഇന്റർ കൊളേജിയേറ്റ് ഗാന്ധി ക്വിസ് മത്സരം’ 25-ന് രാവിലെ 10 മണിക്ക് ഗാന്ധി ചെയർ സെമിനാർ ഹാളിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ 9.45-ന് ചെയർ ഹാളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. രജിസ്ട്രാർ ഡോ. ഇ. കെ. സതീഷ് ഉദ്ഘാടനം നിർവഹിക്കുമെന്ന് ചെയർ കോ-ഓർഡിനേറ്റർ അറിയിച്ചു.

പി.ആര്‍ 276/2024

പി.എച്ച്.ഡി. പ്രവേശനം 

കാലിക്കറ്റ് സർവകലാശാലാ സംസ്‌കൃത പഠന വകുപ്പിൽ പി.എച്ച്.ഡി. പ്രവേശനത്തിനായുള്ള അഭിമുഖം 26-ന് നടക്കും. പഠന വകുപ്പ് കാര്യാലയത്തിൽ ഫെബ്രുവരി 15-ന് മുൻപ് റിപ്പോർട്ട് ചെയ്തവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും അനുബന്ധരേഖകളും സഹിതം രാവിലെ 10.30-ന് പഠന വകുപ്പിൽ ഹാജരാകണം.  

പി.ആര്‍ 277/2024

അഫ്സൽ-ഉൽ-ഉലമ പരീക്ഷ

റഗുലർ / പ്രൈവറ്റ് പരീക്ഷാർഥികൾക്ക് ബാർകോഡ് രീതിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി (2019 മുതൽ 2022 വരെ പ്രവേശനം) മാർച്ച് 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ബാർകോഡ് രഹിതമായി നടത്തുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

പി.ആര്‍ 278/2024

ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷ

സർവകലാശാലാ പഠന വകുപ്പിലെ നാലാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (CCSS-PG 2019 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 10 വരെ അപേക്ഷിക്കാം.

പി.ആര്‍ 279/2024

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റർ വിവിധ ബി.വോക്. (CBCSS-V-UG 2022 പ്രവേശനം) ഏപ്രിൽ 2024 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 13 വരെയും 180 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. ലിങ്ക് 26 മുതൽ ലഭ്യമാകും.

സർവകലാശാലാ പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എം.എസ്. സി. ബയോടെക്നോളജി (നാഷണൽ സ്ട്രീം) (2020 പ്രവേശനം മുതൽ) ജൂൺ 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 11 വരെയും 180 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം. ലിങ്ക് 26 മുതൽ ലഭ്യമാകും. 

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എ. / എം.എസ് സി. / എം.കോം. / എം.എസ്.ഡബ്ല്യൂ. / എം.എ. ജേണലിസം ആൻ്റ് മാസ് കമ്മ്യൂണിക്കേഷൻ / എം.ടി.ടി.എം. / എം.ബി.ഇ. / എം.ടി.എച്ച്.എം. / എം.എച്ച്.എം. (2020 പ്രവേശനം മുതൽ), എം.എ. ബിസിനസ് ഇക്കണോമിക്സ് / ഡെവലപ്മെന്റ് ഇക്കണോമിക്സ് / ഇക്കണോമെട്രിക്‌സ് / എം.എസ് സി. മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ് / ഫോറൻസിക് സയൻസ് / ബയോളജി (2021 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്കും എം.എ. ഡെവലപ്മെന്റ് ഇക്കണോമിക്സ് / ഇക്കണോമെട്രിക്‌സ് / എം.എസ് സി. മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ് / ഫോറൻസിക് സയൻസ് / ബയോളജി (2020 പ്രവേശനം) ഏപ്രിൽ 2023 പരീക്ഷകൾക്കും പിഴ കൂടാതെ മാർച്ച് 13 വരെയും 180 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. ലിങ്ക് 28 മുതൽ ലഭ്യമാകും. 

പി.ആര്‍ 280/2024

പരീക്ഷ

ഒന്നാം സെമസ്റ്റർ വിവിധ ബി.വോക്. (CBCSS-V-UG) (2022 & 2023 പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും (2017 മുതൽ 2021 വരെ പ്രവേശനം) നവംബർ 2022 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ തുക്കിയ സമയക്രമം പ്രകാരം ഏപ്രിൽ ഒന്നിന് തുടങ്ങും.  

അഞ്ചാം സെമസ്റ്റർ വിവിധ ബി.വോക്. (CBCSS-V-UG 2018 പ്രവേശനം മുതൽ) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം മാർച്ച് 13-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

സർവകലാശാലാ പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ (CCSS-PG) എം.എ. / എം.എസ് സി. / എം.കോം. / എം.ബി.എ. / എം.എ. ജേണലിസം ആൻ്റ് മാസ്സ് കമ്മ്യൂണിക്കേഷൻ / മാസ്റ്റർ ഇൻ ലൈബ്രറി ആൻ്റ് ഇൻഫർമേഷൻ സയൻസ് / എം.സി.ജെ. / എം.ടി.എ. / എം.എസ്.സി. ഫോറൻസിക് സയൻസ് (2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും എം.എസ് സി. റേഡിയേഷൻ ഫിസിക്സ് / എം.എസ് സി. ഫിസിക്സ് (നാനോ സയൻസ്) / എം.എസ് സി. കെമിസ്ട്രി (നാനോ സയൻസ്) (2022 പ്രവേശനം മാത്രം) ഏപ്രിൽ 2024 റഗുലർ പരീക്ഷകളും ഏപ്രിൽ മൂന്നിന് തുടങ്ങും. വിശദമായ  സമയക്രമം പിന്നീട് അറിയിക്കും. 

സർവകലാശാലാ പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ (CCSS-PG) എം.എ. / എം.എസ് സി. / എം.കോം. / എം.ബി.എ. / എം.എ. ജേണലിസം ആൻ്റ് മാസ്സ് കമ്മ്യൂണിക്കേഷൻ / മാസ്റ്റർ ഇൻ ലൈബ്രറി ആൻ്റ് ഇൻഫർമേഷൻ സയൻസ് / എം.സി.ജെ. / എം.ടി.എ. / എം.എസ്.സി. ഫോറൻസിക് സയൻസ് / എം.എസ് സി. റേഡിയേഷൻ ഫിസിക്സ് / എം.എസ് സി. ഫിസിക്സ് (നാനോ സയൻസ്) / എം.എസ് സി. കെമിസ്ട്രി (നാനോ സയൻസ്) (2020 പ്രവേശനം മുതൽ) ഏപ്രിൽ 2024  റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ഏപ്രിൽ 11-ന് തുടങ്ങും. വിശദമായ  സമയക്രമം പിന്നീട് അറിയിക്കും.

പി.ആര്‍ 281/2024

പുനർമൂല്യനിർണയ ഫലം

എം.എസ്.ഡബ്ല്യൂ. ഒന്നാം സെമസ്റ്റർ (2010, 2013 പ്രവേശനം), രണ്ടാം സെമസ്റ്റർ (2010 പ്രവേശനം), മൂന്നാം സെമസ്റ്റർ (2013, 2016 പ്രവേശനം), നാലാം സെമസ്റ്റർ (2010 പ്രവേശനം) സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. 

എസ്.ഡി.ഇ. ഒന്നാം വർഷ എം.എ. ഇംഗ്ലീഷ് (2015 പ്രവേശനം), എം.എ. ഇക്കണോമിക്സ് (2010 പ്രവേശനം) എം.എ. മലയാളം (2015, 2016 പ്രവേശനം), അവസാന വർഷ എം.എ. ഇംഗ്ലീഷ് (2015 പ്രവേശനം), എം.എ. ഇക്കണോമിക്സ് (2015 പ്രവേശനം), എം.എ. മലയാളം (2015, 2016 പ്രവേശനം), എം.എ. അറബിക് (2007 മുതൽ 2016 വരെ പ്രവേശനം) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. ഒക്ടോബർ 2021, ഒക്ടോബർ 2022 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. 

ഒന്നാം സെമസ്റ്റർ എം.ബി.എ. എച്ച്.സി.എം. & ഐ.എഫ്.  ജനുവരി 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ / സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു. 

പി.ആര്‍ 282/2024

error: Content is protected !!