
പ്രൊഫ. എം.എം. ഗനി അവാർഡ്: മാർച്ച് 15 വരെ അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ് / എയ്ഡഡ് കോളേജുകളിലെ മികച്ച അധ്യാപകർക്ക് സർവകലാശാല ഏർപ്പെടുത്തിയ പ്രൊഫസർ എം.എം. ഗനി അവാർഡിന്റെ 2022 – 23 അക്കാദമിക വർഷത്തേക്കുള്ള അപേക്ഷകൾ സമർപ്പിക്കുന്ന അവസാന തീയതി മാർച്ച് 15 വരെ നീട്ടി. 10 വർഷത്തിൽ കുറയാത്ത അധ്യാപന സേവനമുള്ളവർക്ക് നേരിട്ടോ പ്രിൻസിപ്പൽ / കോളേജ് അഡ്മിൻ മുഖേനയോ സെൻട്രലൈസ്ഡ് കോളേജ് പോർട്ടലിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സംശയങ്ങൾക്ക് [email protected] എന്ന ഇ-മെയിലിലോ 0494-2407154 എന്ന നമ്പറിലോ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.
പി.ആര്‍ 314/2024
ഇ.എം.എസ്. അനുസ്മരണ സെമിനാർ
കാലിക്കറ്റ് സർവകലാശാലാ ഇ.എം.എസ്. ചെയർ സംഘടിപ്പിക്കുന്ന ഇ.എം.എസ്. അനുസ്മരണ സെമിനാർ 21-ന് രാവിലെ 10.00 മണിക്ക് നടക്കും. പ്രസിദ്ധ സാമ്പത്തിക രാഷ്ട്രീയ നിരീക്ഷകൻ പരകാല പ്രഭാകർ ഉദ്ഘാടനം ചെയ്യും. പ്രൊഫ. എം.എം. നാരായണൻ, ഡോ. കെ. ഗോപാലൻ കുട്ടി, ഡോ. പി.കെ. പോക്കർ, ടി.പി. കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ [email protected] എന്ന മെയിൽ അഡ്രസ്സ് മുഖാന്തിരം പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് കോ-ഓർഡിനേറ്റർ പി. അശോകൻ അറിയിച്ചു. ഫോൺ:- 7907077970.
പി.ആര്‍ 315/2024
പ്രോഗ്രാമർ വാക് ഇൻ ഇന്റർവ്യൂ മാറ്റി
കാലിക്കറ്റ് സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ പ്രോഗ്രാമർ നിയമനത്തിനായി മാർച്ച് നാലിന് നടത്താനിരുന്ന വാക് ഇൻ ഇന്റർവ്യൂ 20-ലേക്ക് മാറ്റി. സ്ഥലം, സമയം എന്നിവയിൽ മാറ്റമില്ല.
പി.ആര്‍ 316/2024
പരീക്ഷ മാറ്റി
അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിദ്യാഭ്യാസ വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കായി മാർച്ച് 13-ന് നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ യു.ജി. (2018 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം ഏപ്രിൽ ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ പിന്നീട് അറിയിക്കും.
പി.ആര്‍ 317/2024
ഗ്രേഡ് കാർഡ് വിതരണം
ബി.ടെക്. നാലാം സെമസ്റ്റർ (2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2023, ആറാം സെമസ്റ്റർ (2019 & 2020 പ്രവേശനം) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഗ്രേഡ് കാർഡുകൾ സർവകലാശാലാ എഞ്ചിനീയറിംഗ് കോളേജിൽ (IET) നിന്ന് കൈപ്പറ്റാം. വിദ്യാർഥികൾ തിരിച്ചറിയൽ കാർഡ് സഹിതം ഹാജരാകണം.
പി.ആര്‍ 318/2024
പരീക്ഷാ അപേക്ഷ
അഞ്ചാം സെമസ്റ്റർ എം.സി.എ. ഏപ്രിൽ 2023 (2017 മുതൽ 2019 വരെ പ്രവേശനം) ഏപ്രിൽ 2023 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 18 വരെയും 180/- രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം. ലിങ്ക് 4 മുതൽ ലഭ്യമാകും.
പി.ആര്‍ 319/2024
പരീക്ഷാ ഫലം
പത്താം സെമസ്റ്റർ ബി.ആർക് നവംബർ 2023 (2017 സ്‌കീം), ഡിസംബർ 2023 (2012 സ്‌കീം) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബി.എഡ്. നവംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.
പി.ആര്‍ 320/2024
പുനർമൂല്യനിർണയ ഫലം
എസ്.ഡി.ഇ. രണ്ടാം സെമസ്റ്റർ എം.എ. ഹിന്ദി / എം.എ. ഇക്കണോമിക്സ് / എം.എ. ഇംഗ്ലീഷ് ഏപ്രിൽ 2022, മൂന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് നവംബർ 2022, ഒന്നാം സെമസ്റ്റർ എം.എ. ഹിന്ദി നവംബർ 2021 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പി.ആര്‍ 321/2024