ഗ്രേസ് മാർക്ക് അപേക്ഷ, പരീക്ഷാ ഫലം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

എൻ.എസ്.എസ്. ഗ്രേസ് മാർക്ക് അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ CBCSS-UG 2021 പ്രവേശനം വിദ്യാർഥികളിലെ എൻ.എസ്.എസ്. വൊളന്റിയർമാരിൽ ഇതുവരെയും എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് അപേക്ഷിക്കാത്തവർക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യം ആറ്, ഏഴ് തീയതികളിൽ ലഭ്യമാകും. 

പി.ആര്‍ 335/2024

പരീക്ഷ

ഒന്നാം സെമസ്റ്റർ എം.പി എഡ്. (2019 പ്രവേശനം മുതൽ) നവംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ 20-ന് തുടങ്ങും. 

നാലാം സെമസ്റ്റർ ബി.എച്ച്.എം. (2018 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ 21-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

 പി.ആര്‍ 336/2024

പരീക്ഷാ ഫലം

അഫിലിയേറ്റഡ് ലോ കോളേജുകളിലെ നാലാം സെമസ്റ്റർ എൽ.എൽ.എം. ഡിസംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.

 പി.ആര്‍ 337/2024

പുനർമൂല്യനിർണയ ഫലം

ആറാം സെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെയും പത്താം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്‌സ്) നവംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.പി.ആര്‍ 338/2024

error: Content is protected !!