കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പുസ്തക പ്രകാശനം 

കാലിക്കറ്റ് സർവകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറിയും മരക്കൂട്ടം സൗഹൃദ കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തക പ്രകാശനം 20-ന് വൈകീട്ട് 3.30-ന്  സി.എച്ച്.എം.കെ. ലൈബ്രറി ഹാളിൽ നടക്കും. റഷ്യൻ സാഹിത്യകാരനായ ആന്റൺ ചെക്കോവിന്റെ ചെറുകഥകൾ ‘മൂന്നു സ്ത്രീകഥകൾ’ എന്ന പേരിൽ ഡോ. ശരത് മണ്ണൂർ പരിഭാഷപ്പെടുത്തിയതാണ് പുസ്തകം. പ്രൊ വൈസ് ചാൻസിലർ ഡോ. എം. നാസർ പ്രകാശനം ചെയ്യും. സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ആർ. സേതുനാഥ് പുസ്തകം ഏറ്റുവാങ്ങും.

പി.ആര്‍ 402/2024

പുനഃപ്രവേശന അപേക്ഷ

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഓൺലൈൻ ആൻ്റ് ഡിസ്റ്റൻസ് എഡ്യൂക്കേഷനു (മുൻ വിദൂര വിദ്യാഭ്യാസ വിഭാഗം) കീഴിൽ ബി.എ. അഫ്സൽ-ഉൽ-ഉലമ, ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.കോം. & ബി.ബി.എ. (CBCSS) പ്രോഗ്രാമുകൾക്ക് 2019, 2021 & 2022 എന്നീ വർഷങ്ങളിൽ പ്രവേശനം നേടി ഒന്നാം സെമസ്റ്റർ പരീക്ഷക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താൻ കഴിയാത്ത സി.ഡി.ഒ.ഇ. (മുൻ എസ്.ഡി.ഇ.) വിദ്യാർഥികൾക്ക് പ്രസ്തുത പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് ഓൺലൈനായി പിഴ കൂടാതെ മാർച്ച് 25 വരെയും 100/- രൂപ പിഴയോടെ 30 വരെയും 500/- രൂപ അധിക പിഴയോടെ ഏപ്രിൽ നാല് വരെയും അപേക്ഷിക്കാവുന്നതണ്. ഫോൺ :- 0494-2400288, 2407356. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ. (www.sde.uoc.ac.in > Notification)

കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ ഓട്ടോണമസ് / അഫിലിയേറ്റഡ് കോളേജുകളിൽ ബി.എ. അഫ്സൽ-ഉൽ-ഉലമ, ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.കോം. & ബി.ബി.എ. (CBCSS) പ്രോഗ്രാമുകൾക്ക് 2019 മുതൽ 2023 വരെ വർഷങ്ങളിൽ ബിരുദ പഠനത്തിന് പ്രവേശനം നേടി ഒന്നാം സെമസ്റ്റർ പരീക്ഷക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താൻ കഴിയാത്ത വിദ്യാർഥികൾക്ക് സെന്റർ ഫോർ ഓൺലൈൻ ആൻ്റ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ (മുൻ എസ്.ഡി.ഇ.) വഴി രണ്ടാം സെമസ്റ്ററിൽ (UG-CBCSS 2023 പ്രവേശനം) ചേർന്ന് പഠനം തുടരാവുന്നതാണ്. ഓൺലൈനായി പിഴ കൂടാതെ മാർച്ച് 25 വരെയും 100/- രൂപ പിഴയോടെ 30 വരെയും 500/- രൂപ അധിക പിഴയോടെ ഏപ്രിൽ നാല് വരെയും അപേക്ഷിക്കാം. ഫോൺ :- 0494-2400288, 2407356. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ. (www.sde.uoc.ac.in > Notification)

പി.ആര്‍ 403/2024

ടോക്കൺ രജിസ്‌ട്രേഷൻ

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റർ ബി.എ. / ബി.എ. അഫ്സൽ-ഉൽ-ഉലമ (CBCSS-UG) നവംബർ 2023 റഗുലർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാത്ത 2023 പ്രവേശനം വിദ്യാർഥികൾക്ക് ഓൺലൈനായി ടോക്കൺ രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്. ലിങ്ക് സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. രജിസ്‌ട്രേഷൻ ഫീസ്: ₹ 2595/-. ഓൺലൈൻ അപേക്ഷയുടെ പകർപ്പ് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല.

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റർ ബി.കോം. / ബി.ബി.എ.  (CBCSS) നവംബർ 2023 റഗുലർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാത്ത 2023 പ്രവേശനം വിദ്യാർഥികൾക്ക് ഓൺലൈനായി ടോക്കൺ രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്. ലിങ്ക് സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. രജിസ്‌ട്രേഷൻ ഫീസ്: ബി.കോം. ₹ 2595/-, ബി.ബി.എ. ₹ 2995/-

പി.ആര്‍ 404/2024

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ

രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി (2017 & 2018 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷക്ക് ഏപ്രിൽ 12 വരെ ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷാ കേന്ദ്രം:- ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.  

പി.ആര്‍ 405/2024

പരീക്ഷാ അപേക്ഷ

തൃശ്ശൂർ അരണാട്ടുകരയിലെ ഡോ. ജോൺ മത്തായി സെന്ററിലുള്ള സ്കൂൾ ഓഫ് ഡ്രാമ ആൻ്റ് ഫൈൻ ആർട്സിലെ മാസ്റ്റർ ഓഫ് തിയേറ്റർ ആർട്സ് (എം.ടി.എ.) (CCSS-PG) രണ്ടാം സെമസ്റ്റർ (2020 മുതൽ 2022 വരെ പ്രവേശനം), നാലാം സെമസ്റ്റർ  (2020 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 25 വരെയും 180/- രൂപ പിഴയോടെ 26 വരെയും ഓൺലൈനായി അപേക്ഷിക്കാം. നാല്, രണ്ട് സെമസ്റ്റർ പരീക്ഷകൾ യഥാക്രമം ഏപ്രിൽ മൂന്ന്, 11 തീയതികളിൽ തുടങ്ങും.

സർവകലാശാലാ പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എം.എസ് സി. ബയോടെക്നോളജി (നാഷണൽ സ്ട്രീം) (2020 പ്രവേശനം മുതൽ) ജൂൺ 2024 ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 30 വരെയും 180/- രൂപ പിഴയോടെ ഏപ്രിൽ രണ്ട് വരെയും അപേക്ഷിക്കാം. ലിങ്ക് 20 മുതൽ ലഭ്യമാകും. 

രണ്ട്, നാല് സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എഡ്യൂക്കേഷൻ (ഹിയറിങ് ഇമ്പെയർമെന്റ്, ഇന്റലക്ച്വൽ ഡിസെബിലിറ്റി) (2021 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ ഒന്ന് വരെയും 180/- രൂപ പിഴയോടെ മൂന്ന് വരെയും ഓൺലൈനായി അപേക്ഷിക്കാം. 

പി.ആര്‍ 406/2024

പരീക്ഷ

സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ ബി.ആർക്. (2017 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ഏപ്രിൽ 15-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആര്‍ 407/2024

പരീക്ഷാഫലം

ഒന്നാം വർഷ എം.എ. ഇംഗ്ലീഷ് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ ഒന്ന് വരെ അപേക്ഷിക്കാം.

പി.ആര്‍ 408/2024

error: Content is protected !!