കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സമ്മർ കോച്ചിങ് ക്യാമ്പ് 2024

കാലിക്കറ്റ് സർവകലാശാലാ ഏഴ് മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കായി സമ്മർ കോച്ചിങ് ക്യാമ്പ് 2024 സംഘടിപ്പിക്കുന്നു. ബാറ്റ്മിന്റൺ ഇനത്തിലെ ആദ്യ ബാച്ച് ഏപ്രിൽ നാല് മുതൽ മെയ് ഒന്ന് വരെയും രണ്ടാമത്തെ ബാച്ച് മെയ് രണ്ട് മുതൽ 31 വരെയും നടക്കും. മാറ്റ് ഇനങ്ങളായ ഹാൻഡ്ബാൾ, ഫുട്ബാൾ, വോളിബാൾ, അത് ലറ്റിക്സ്, ക്രിക്കറ്റ്, ഖോ ഖോ, ജൂഡോ, തായ്ക്വോണ്ടോ, ബാസ്കറ്റ്ബാൾ, സോഫ്റ്റബാൾ / ബേസ്ബാൾ തുടങ്ങിയവയുടെ കോച്ചിങ് ക്യാമ്പ് ഏപ്രിൽ 15 മുതൽ മെയ് 15 വരെ നടക്കും. സർവകലാശാലാ കോച്ചുമാരുടെ നേതൃത്വത്തിൽ സർവകലാശാലയിലെ ഇൻഡോർ / ഔട്ട്ഡോർ സ്റ്റേഡിയങ്ങളിലെ സൗകര്യങ്ങൾ ഉപയോഗിച്ചാവും ക്യാമ്പ്. രജിസ്‌ട്രേഷൻ ഫീസ് :- ₹ 700/-. വിശദ വിവരങ്ങൾക്ക് 0494 247501 /  9567664789 / 9446781753 എന്നീ നമ്പറുകളിൽ 10 മണിക്കും 5 മണിക്കും ഇടയിൽ ബന്ധപ്പെടാവുന്നതാണ്. 

പി.ആര്‍ 411/2024

പരീക്ഷാ അപേക്ഷ

തൃശ്ശൂർ ഗവ. ഫൈൻ ആർട്സ് കോളേജിലെ ഒന്നാം വർഷ ബി.എഫ്.എ., ബി.എഫ്.എ. ഇൻ ആർട് ഹിസ്റ്ററി ആൻ്റ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ മൂന്ന് വരെയും 180/- രൂപ പിഴയോടെ അഞ്ച് വരെയും ഓൺലൈനായി അപേക്ഷിക്കാം.

വയനാട് ലക്കിടി ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ ബി.എച്ച്.എം. (2019 & 2020 പ്രവേശനം) ഏപ്രിൽ 2024  സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ മൂന്ന് വരെയും 180/- രൂപ പിഴയോടെ അഞ്ച് വരെയും അപേക്ഷിക്കാം. ലിങ്ക് 21 മുതൽ ലഭ്യമാകും.

വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ കേരളത്തിന് പുറത്തും വിദേശത്തും രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കായുള്ള എം.ബി.എ. (2015 പ്രവേശനം) ഒന്നാം സെമസ്റ്റർ ജൂലൈ 2019, രണ്ടാം സെമസ്റ്റർ ജനുവരി 2020 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ എട്ട് വരെയും 180/- രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. ലിങ്ക് 25 മുതൽ ലഭ്യമാകും.

പി.ആര്‍ 412/2024

സൂക്ഷ്മപരിശോധനാ ഫലം

മൂന്നാം സെമസ്റ്റർ എം.എസ് സി. സൈക്കോളജി, എം.എസ് സി. ക്ലിനിക്കൽ സൈക്കോളജി, എം.എസ് സി. മാത്തമാറ്റിക്സ്, എം.എ. ഇക്കണോമിക്സ്, എം.എ. ഡെവലപ്മെന്റ് ഇക്കണോമിക്സ് (CBCSS-PG) നവംബർ 2023 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

പി.ആര്‍ 413/2024

പുനർമൂല്യനിർണയ ഫലം

അഞ്ചാം സെമസ്റ്റർ ബി.എസ് സി. / ബി.സി.എ. (CBCSS & CUCBCSS) നവംബർ 2023  റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ആര്‍ 414/2024

error: Content is protected !!