കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കാലിക്കറ്റില്‍ സമ്മര്‍ കോച്ചിങ് ക്യാമ്പ്

കാലിക്കറ്റ് സര്‍വകലാശാലയുടെ ഈ വര്‍ഷത്തെ അവധിക്കാല കായിക പരിശീലന ക്യാമ്പ് ഏപ്രില്‍ നാലിന് തുടങ്ങും. ബാഡ്മിന്റണ്‍ ഇനത്തില്‍ ആദ്യ ബാച്ച് ക്യാമ്പ് മെയ് ഒന്ന് വരെയാണ്. രണ്ടാമത്തെ ബാച്ച് മെയ് ഒന്നിന് തുടങ്ങി 31-ന് അവസാനിക്കും.
ഹാന്‍ഡ്‌ബോള്‍, ഫുട്‌ബോള്‍, വോളിബോള്‍, അത്‌ലറ്റിക്‌സ്, ക്രിക്കറ്റ്, സോഫ്റ്റ് ബോള്‍, ബേസ് ബോള്‍, ഖൊ-ഖൊ, കബഡി, ജൂഡോ, തയ്‌ക്വോണ്ടോ, ബാസ്‌കറ്റ് ബോള്‍ തുടങ്ങിയവയുടെ ക്യാമ്പ് ഏപ്രില്‍ 15 മുതല്‍ മെയ് 15 വരെയാണ്.
ഏഴ് വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ളവര്‍ക്ക് പങ്കെടുക്കാം. 700 രൂപയാണ് ഫീസ്.
സര്‍വകലാശാലാ പരിശീലകരുടെ നേതൃത്വത്തില്‍ ഇന്‍ഡോര്‍, ഔട്ട് ഡോര്‍ സ്‌റ്റേഡിയങ്ങളിലെ സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് പരിശീലനം. വിശദവിവരങ്ങള്‍ക്ക് ഓഫീസ് സമയത്ത് 9567664789, 9446781753, 0494 2407501 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.  

അക്കാദമിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ മാറ്റി

കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സിലിലെ വിവിധ മണ്ഡലങ്ങളിലേക്ക് നടത്തിയ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഏപ്രില്‍ നാല്, അഞ്ച് തീയതികളില്‍ നിന്ന് മാറ്റി വെച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ അനുമതി ലഭിക്കാത്തതിനാലാണ് നടപടിയെന്ന് വരണാധികാരി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി നവംബര്‍ 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ എം.സി.എ. റഗുലര്‍ നവംബര്‍ 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ എം.ബി.എ. (സി.സി.എസ്.എസ്. 2021, 2022 പ്രവേശനം), ഒന്നാം സെമസ്റ്റര്‍ എം.എ. അറബിക് (2023, 2022 പ്രവേശനം റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് )നവംബര്‍ 2023 പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.

പരീക്ഷാ രജിസ്‌ട്രേഷന്‍

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ യു.ജി. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് (2019 പ്രവേശനം മുതല്‍) ഏപ്രില്‍ 2024 പരീക്ഷക്കും സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈനാര്‍ട്‌സിലെ ബി.ടി.എ. പരീക്ഷക്കും വിദൂരവിഭാഗം രണ്ടാം സെമസ്റ്റര്‍ ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ, ബി.എ. പൊളിറ്റിക്കല്‍ സയന്‍സ്, ബി.ബി.എ., ബി.കോം. ഏപ്രില്‍ 2024 റഗുലര്‍ പരീക്ഷകള്‍, രണ്ടാം സെമസ്റ്റര്‍ ബിരുദ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് (2019 മുതല്‍ 2022 വരെ പ്രവേശനം) പരീക്ഷകള്‍ക്കും

പിഴയില്ലാതെ അപേക്ഷിക്കാനുള്ള സമയം ആറ് വരേക്ക് നീട്ടി. 180 രൂപ പിഴയോടെ ഒമ്പത് വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
അഫിലിയേറ്റഡ് കോളേജുകള്‍, വിദൂരവിഭാഗം എന്നിവിടങ്ങളിലെ 2018 പ്രവേശനം നേടിയവര്‍ക്ക് രണ്ടാം സെമസ്റ്ററിലെ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന അവസരവും ഇതാണ്.

പരീക്ഷ മാറ്റി

സര്‍വകലാശാലാ പഠനവകുപ്പുകളില്‍ 11-ന് തുടങ്ങാനിരുന്ന രണ്ടാം സെമസ്റ്റര്‍ പി.ജി. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് (2020 പ്രവേശനം മുതല്‍) ഏപ്രില്‍ 2024 പരീക്ഷ നീട്ടി വെച്ചു.

മൂന്നിന് തുടങ്ങാനിരുന്ന സര്‍വകലാശാലാ ചരിത്ര പഠനവകുപ്പിലെ നാലാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീടറിയിക്കും.

error: Content is protected !!