കാലിക്കറ്റിൽ എം.ബി.എ. ഇപ്പോൾ അപേക്ഷിക്കാം
കാലിക്കറ്റ് സര്‍വകലാശാല കോമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സര്‍വകലാശാല സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ ടൈം/പാര്‍ട്ട് ടൈം), സ്വാശ്രയ കോളേജുകള്‍ (ഓട്ടണമസ് കോളേജുകള്‍ ഒഴികെ) എന്നിവയില്‍ 2024 വര്‍ഷത്തെ എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍വകലാശാലാ ഫണ്ടിലേക്ക് ഇ-പെയ്മെന്റായി 875/- രൂപ (SC/ST 295/- രൂപ) ഫീസടച്ച് മെയ് 15-ന് മുമ്പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. KMAT/CAT സ്‌കോർ, ഗ്രൂപ്പ് ഡിസ്കഷന്‍, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. സ്വാശ്രയ കോളേജുകളിലെ മാനേജ്‍മെന്റ് ക്വോട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം. ഓട്ടണമസ് കോളേജില്‍ പ്രവേശനം അഗ്രഹിക്കുന്നവര്‍ കോളേജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിച്ച് പ്രവേശനം നേടേണ്ടതാണ്. ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ബിരുദ യോഗ്യത മാര്‍ക്ക് ലിസ്റ്റ്/ഗ്രേഡ് കാര്‍ഡിന്റെ ഒറിജിനല്‍ പ്രവേശനം അവസാനിക്കുന്നതിനു മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകര്‍ KMAT 2024, CAT 2023 യോഗ്യത നേടിയിരിക്കണം. CMAT 2024 യോഗ്യത നേടുന്നവര്‍ക്ക് അപേക്ഷ നല്‍കുന്നതിനുള്ള സൗകര്യം പിന്നീട് നല്‍കുന്നതായിരിക്കും. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‍സൈറ്റില്‍ https://admission.uoc.ac.in/. ഫോണ്‍ : 0494 2407017, 2407363.
പി.ആര്‍. 562/2024
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്‌സ്) നവംബർ 2023 (2019 മുതൽ 2021 വരെ പ്രവേശനം), ഏപ്രിൽ 2024 (2016 മുതൽ 2018 വരെ പ്രവേശനം) സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 13 വരെയും 180/-രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം. ലിങ്ക് മൂന്ന് മുതൽ ലഭ്യമാകും.
അഞ്ചാം സെമസ്റ്റർ അഞ്ചു വർഷ ഇൻഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. ഹോണേഴ്‌സ് (2020 പ്രവേശനം) ഒക്ടോബർ 2023 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 13 വരെയും 180/-രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം. ലിങ്ക് മൂന്ന് മുതൽ ലഭ്യമാകും.
പി.ആര്‍. 563/2024
പുനർമൂല്യനിർണയ ഫലം
മൂന്നാം സെമസ്റ്റർ എം.വോക്. സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് വിത് സ്‌പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലറ്റിക്സ് നവംബർ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ഒന്ന്, മൂന്ന് സെമസ്റ്റർ എം.എ. ജേണലിസം ആൻ്റ് മാസ് കമ്മ്യൂണിക്കേഷൻ നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ / സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
പി.ആര്‍. 564/2024