പി.ജി. / ഇന്റഗ്രേറ്റഡ് പി.ജി. (CUCAT 2024) ഓൺലൈൻ രജിസ്‌ട്രേഷനും / തിരുത്തലുകളും 12 വരെ നടത്താം
2024-25 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പി.ജി./ ഇന്റഗ്രേറ്റഡ് പി.ജി./ പ്രൊജക്ട് മോഡ് ഡിപ്ലോമ, സര്‍വകലാശാല സെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, എം.പി.എഡ്., എം.സി.എ., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷന്‍, എം.എസ് സി. ഹെല്‍ത്ത് ആൻ്റ് യോഗ തെറാപ്പി, എം.എസ് സി. ഫോറന്‍സിക് സയന്‍സ് എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതുപ്രവേശന പരീക്ഷയ്ക്കായി (CUCAT 2024) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യുന്നതിനും നേരത്തെ സമർപ്പിച്ച അപേക്ഷയിൽ തിരുത്തലുകള്‍ (പേര്, ജനന തീയതി, മൊബൈൽ നമ്പർ, ഇമെയിൽ ഐ.ഡി., ബിരുദ രജിസ്റ്റർ നമ്പർ എന്നിവ ഒഴികെ) വരുത്തുന്നതിനുമുള്ള സൗകര്യം 12-ന് വൈകീട്ട് 5 മണിവരെ ലഭിക്കും. ഒരു തവണ മാത്രമേ എഡിറ്റ് ചെയ്യാനുള്ള (ONE TIME EDITING) സൗകര്യം ലഭ്യമാകുകയുള്ളൂ. തിരുത്തലുകൾക്ക് ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. ‘ONE TIME EDIT’ ബട്ടണ്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികള്‍ അപേക്ഷ പൂര്‍ത്തീകരിച്ച് പ്രിന്റൗട്ട് എടുത്തിട്ടില്ലെങ്കില്‍ അവരുടെ പ്രോഗ്രാം, കോളേജ്, എക്സാം സെന്റര്‍ തുടങ്ങിയ ഓപ്ഷനുകള്‍ നഷ്ടപ്പെടുന്നതാണ്. പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളും വെബ്‌സൈറ്റിൽ (admission.uoc.ac.in).
പി.ആര്‍. 597/2024
പി.എച്ച്.ഡി. ഒഴിവുകൾ റിപ്പോർട്ട് ചെയ്യണം
കാലിക്കറ്റ് സർവകലാശാലാ പഠന വകുപ്പുകളിലെയും മറ്റു അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലെയും റിസർച്ച് ഗൈഡുമാർ, വകുപ്പ് തലവന്മാർ എന്നിവർ, 2024 പി.എച്ച്.ഡി. പ്രവേശനത്തിനായി പ്രവേശന വിജ്ഞാപനത്തോടൊപ്പം സർവകലാശാലാ വെബ്‌സൈറ്റിൽ പരസ്യപ്പെടുത്താൻ ആഗ്രഹിക്കുന്ന ഒഴിവുകൾ കോളേജ് / ഡിപ്പാർട്മെന്റ് പോർട്ടലിൽ ലഭ്യമായ ലിങ്കിൽ 20-നകം അപ്‌ലോഡ് ചെയ്യേണ്ടതാണ്. സർവകലാശാലാ പഠന വകുപ്പുകളിലെയും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലെയും വകുപ്പ് തലവന്മാർ അതത് കേന്ദ്രങ്ങളിലെ എല്ലാ അംഗീകൃത റിസർച്ച് ഗൈഡുമാരും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അവസാന തീയതിക്ക് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളും ബന്ധപ്പെട്ട പരാതികളും പിന്നീട് പരിഗണിക്കുന്നതല്ല.
പി.ആര്‍. 598/2024
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ (2019 പ്രവേശനം മുതൽ) ബി.കോം. / ബി.ബി.എ. / ബി.എച്ച്.എ. / ബി.ടി.എച്ച്.എം. / ബി.എ. / ബി.എസ്.ഡബ്ല്യൂ. / ബി.സി.എ. / ബി.എസ് സി. / ബി.എസ് സി. ഇൻ ആൾട്ടർനേറ്റീവ് പാറ്റേൺ / ബി.എ. വിഷ്വൽ കമ്മ്യൂണിക്കേഷൻ / ബി.എ. ടെലിവിഷൻ ആൻ്റ് ഫിലിം പ്രൊഡക്ഷൻ / ബി.എ. മൾട്ടിമീഡിയ / ബി.എ. അഫ്സൽ-ഉൽ-ഉലമ / (2020 പ്രവേശനം മുതൽ) ബി.എ. ഗ്രാഫിക് ഡിസൈൻ ആൻ്റ് അനിമേഷൻ / ബി.ടി.എ. / ബി.എസ് സി. മാത്തമാറ്റിക്സ് ആൻ്റ് ഫിസിക്സ് ഡബിൾ മെയിൻ (CBCSS-UG) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും മഞ്ചേരി കെ.എ.എച്ച്.എം. യൂണിറ്റി വിമൻസ് കോളേജിലെ വിദ്യാർത്ഥികൾക്കായുള്ള നാലാം സെമസ്റ്റർ ബി.കോം (കമ്പ്യൂട്ടർ അപ്ലിക്കേഷൻ) വൊക്കേഷണൽ സ്ട്രീം (CBCSS-UG 2019 പ്രവേശനം മാത്രം) ഏപ്രിൽ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും ജൂൺ 19-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പി.ആര്‍. 599/2024
പരീക്ഷാഫലം
സർവകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ (സി.യു. – ഐ.ഇ.ടി.) ഏഴാം സെമസ്റ്റർ ബി.ടെക്. നവംബർ 2023 (2020 പ്രവേശനം മാത്രം), ഏപ്രിൽ 2023 (2019 പ്രവേശനം മാത്രം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.
പി.ആര്‍. 600/2024
പുനർമൂല്യനിർണയ / സൂക്ഷ്മപരിശോധനാ ഫലം
വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്ന്, രണ്ട് സെമസ്റ്റർ എം.ബി.എ. സെപ്റ്റംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ / സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ എം.കോം. (2004 മുതൽ 2016 വരെ പ്രവേശനം) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ തടഞ്ഞു വെച്ച പുനർമൂല്യനിർണയ ഫലങ്ങൾ പ്രസിദ്ധീകരിച്ചു.
പി.ആര്‍. 601/2024