കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ജെ.ആർ.എഫ്. നിയമനം

കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠന വകുപ്പിൽ എമിരിറ്റസ് സയന്റിസ്റ്റ് – സി.എസ്.ഐ.ആർ. സ്‌കീം പ്രോജക്ടിന്റെ ഭാഗമായി ഒരു ജൂനിയർ റിസർച്ച് ഫെല്ലോയെ നിയമിക്കുന്നു. മതിയായ യോഗ്യത, അഭിമുഖം, പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ ജൂൺ 29-ന് വൈകീട്ട് നാലു മാണി വരെ ഡോ. കെ. പി. സന്തോഷ്, എമിരിറ്റസ് സയന്റിസ്റ്റ് – സി.എസ്.ഐ.ആർ., ഡിപ്പാർട്മെന്റ് ഓഫ് ഫിസിക്സ്, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്,  കാലിക്കറ്റ് യൂണിവേഴ്സിറ്റി പി. ഒ. കേരള 673 635 എന്ന വിലാസത്തിൽ  സ്വീകരിക്കും. വിശദമായ വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ. കൂടുതൽ വിവരങ്ങൾക്ക് ഇ-മെയിൽ ഐ.ഡി.: drkpsanthosh@gmail.com, ഫോൺ:  9495409757.

പി.ആർ. 802/2024

ഐ.ടി.എസ്.ആറിൽ എം.എ. സോഷ്യോളജി: ഇപ്പോൾ അപേക്ഷിക്കാം

പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാഥികൾക്ക് വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻ്റ് റിസർച്ചിൽ എം.എ. സോഷ്യോളജി (2024 – 25 അക്കാദമിക വർഷം) താമസിച്ചു പഠിക്കാം. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. അപേക്ഷാഫോം ചെതലയം ഐ.ടി.എസ്.ആറിലും സർവകലാശാലാ വെബ്സൈറ്റിലും ലഭ്യമാകും. നിർദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷാ ഫോം ജൂൺ 26 വരെ ദി ഡയറക്ടർ, ഐ.ടി.എസ്.ആർ., ചെതലയം പി.ഒ., സുൽത്താൻ ബത്തേരി, വയനാട്, പിൻ : 673 592 എന്ന വിലാസത്തിൽ സ്വീകരിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ നിർബന്ധമായും ക്യാപ് (സെൻട്രലൈസ്ഡ് രജിസ്‌ട്രേഷൻ പ്രോസസ്സ്) രജിസ്‌ട്രേഷൻ ചെയ്തിരിക്കണം. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ. ഫോൺ: 6282064516, 9645598986.

പി.ആർ. 803/2024

ബി.എഡ്. പ്രവേശനം 2024 

കാലിക്കറ്റ് സർവകലാശാല 2024 – അധ്യയന വര്‍ഷത്തിലേക്കുള്ള ബി.എഡ്. (കൊമേഴ്സ് ഒഴികെ), ബി.എഡ്. സ്പെഷല്‍ എഡ്യുക്കേഷന്‍ (ഹിയറിംങ് ഇംപയർമെൻ്റ് & ഇന്റലക്ച്വല്‍ ഡിസബിലിറ്റി) എന്നീ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ജൂൺ 22 – ന് വൈകീട്ട് അഞ്ചു മണി വരെ നീട്ടി (admission.uoc.ac.in.). ഫോണ്‍ : 0494 2407016, 2660600.

പി.ആർ. 804/2024

അഫിലിയേറ്റഡ് കോളേജുകളിലേ അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി.:

ട്രയല്‍ അലോട്ട്മെന്റ്

കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഗവണ്മെന്റ് / എയ്ഡഡ് കോളേജുകളില്‍ 2024 – 2025 അധ്യയന വര്‍ഷത്തേക്കുള്ള അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു (admission.uoc.ac.in.). വിദ്യാഥികള്‍ക്ക് അവരുടെ ക്യാപ് ഐ.ഡി., പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ച് അലോട്ട്മെന്റ് പരിശോധിക്കാം. ജൂൺ 18 മുതല്‍ 19-ന്  വൈകിട്ട് നാലു മണിവരെ എഡിറ്റിംഗ് സൗകര്യം (മൊബൈല്‍ നമ്പർ, ഇ-മെയില്‍ ഐ.ഡി. ഒഴികെ) ഉണ്ടായിരിക്കുന്നതാണ്. ഫോണ്‍ : 0494 2407016, 2407017, 2660600. 

പി.ആർ. 805/2024

ഒറ്റത്തവണ റഗുലർ  സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസരങ്ങളും നഷ്ടമായ അഫിലിയേറ്റഡ് കോളേജുകളിലെയും വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെയും (സി.ഡി.ഒ.ഇ.) 2014 മുതൽ 2016 വരെ പ്രവേശനം (CUCBCSS-UG) ബി.എ. / ബി.എസ് സി. / ബി.എസ് സി. ഇൻ ആൾട്ടർനേറ്റ് പാറ്റേൺ / ബി.കോം. / ബി.ബി.എ. / ബി.എം.എം.സി. / ബി.സി.എ. / ബി.എസ്.ഡബ്ല്യൂ. / ബി.വി.സി. / ബി.എ. അഫ്സൽ-ഉൽ-ഉലമ വിദ്യാർഥികൾക്കുള്ള രണ്ടാം സെമസ്റ്റർ സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ  സപ്ലിമെന്ററി പരീക്ഷ ജൂലൈ എട്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ പിന്നീട് അറിയിക്കും.

പി.ആർ. 806/2024

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ (CBCSS-UG 2019 പ്രവേശനം മുതൽ) ബി.എ. മൾട്ടിമീഡിയ രണ്ടാം സെമസ്റ്റർ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം ജൂലൈ എട്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആർ. 807/2024

error: Content is protected !!