സദ്ദാം ഹുസൈന്‍ അനുസ്മരണവും ഫലസ്തിന് ജനതക്ക് ഐക്യദാര്‍ഢ്യവും നേര്‍ന്ന് പിഡിപി

തിരൂരങ്ങാടി : പിഡിപി തിരൂരങ്ങാടി നഗരസഭ കമ്മറ്റി ബലി പെരുന്നാളിനോട് അനുബന്ധിച്ച നടന്ന സ്പെഷല്‍ ജനറല്‍ കണ്‍വെന്‍ഷനില്‍ സദ്ദാം ഹുസൈന്‍ അനുസ്മരണവും ഫലസ്തിന് ജനതക്ക് ഐക്യദാര്‍ഢ്യവും നേര്‍ന്നു. രക്തസാക്ഷിത്വ ചരിത്രത്തിലെഎക്കാലത്തെയും ധീരന്‍മാരായ ഭരണാധികാരികളില്‍ ഒരാളെ ലോകം പരിചയപ്പെട്ട ദിവസമായിരുന്നു 2006ലെ ബലിപെരുന്നാള്‍ ദിനമെന്നും പ്രപഞ്ച നാഥന്‍ ചില മനുഷ്യരെ ദുനിയാവില്‍ വെച്ച് തന്നെ ആദരിച്ചുകളയും അതായിരുന്നു സദ്ദാം ഹുസൈനെന്നും പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സക്കീര്‍ പരപ്പനങ്ങാടി യോഗം ഉദ്ഘടനം ചെയ്ത് കൊണ്ട് പറഞ്ഞു.

ഫലസ്തിന് ജനതക്ക് വേണ്ടി ലോകം കണ്ണ് തുറക്കാത്തത് അനീതിയും അപകടവുമാണെന്നും യോഗം ചുണ്ടികാട്ടി. മുന്‍സിപ്പല്‍ പ്രസിഡന്റ് യാസിന്‍ തിരൂരങ്ങാടിയുടെ അഷ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജില്ല കൗണ്‍സില്‍ ജലില്‍ അങ്ങാടന്‍, നജിബ് പാറപ്പുറം, അബ്ദു കക്കാട്, നാസര്‍ പതിനാറുങ്ങല്‍, കെ ടി സൈതലവി, ഫൈസല്‍ ചുള്ളിപ്പാറ എന്നിവര്‍ പ്രസംഗിച്ചു. ശംസു കക്കാട് സ്വാഗതവും മുക്താര്‍ ചെമ്മാട് നന്ദിയും പറഞ്ഞു.

error: Content is protected !!